പൂമ്പാറ്റകൾ
ശലഭങ്ങളെ രണ്ടായി തരംതിരിയ്ക്കാം നിശാശലഭങ്ങളും ചിത്രശലഭങ്ങളും ഇതിൽ രണ്ടിലും കൂടി 1,40,000 ഇനങ്ങളുണ്ട്. അതിൽ 17,200 എണ്ണം ചിത്രശലഭങ്ങളാണ്. ഇന്ത്യയിൽ അഞ്ചു കുടുംടുബങ്ങളിലായി ആയിരത്തി അഞ്ഞൂറീലേറെ ചിത്രശഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322 ഇനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട് . ലോകത്തിൽ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഇന്ത്യയിലെ ഏറ്റവും വലിയചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും കേരളത്തിലാണ്.
ആവാസവ്യവസ്ഥകളിലുണ്ടാവുന്ന മാറ്റങ്ങളോട് പെട്ടന്ന് പ്രതികരിക്കുന്നവരാണ് പൂമ്പറ്റകൾ. അതിനാൽ പൂമ്പാറ്റയെ ഒരു ജൈവസൂചകമായാണ് ( BIOLOGICAL INDICATOR ) ശാസ് ത്രലോകം കാണുന്നത്. കീടനാശിനി പ്രയോഗം, പരിസ്ഥിതിമലിനീകരണം , കാലാവസ്ഥപ്രയോഗം എന്നിവ മൂലമുള്ള ചെറിയമാറ്റങ്ങൾ പോലും പൂമ്പാറ്റകളുടെ നിലനിൽപ്പിനെ ബാധിക്കുന്നു.
വിലാസിനി