ശലഭവൈവിധ്യം - വിലാസിനി


വിലാസിനി

 

മനോഹരങ്ങളായ ഇടകലർന്ന നിറത്തിലുള്ള ചിറകുകളാണിവയ്ക്ക്. ചിറകിന്റെ അരികിൽ നിറയെ ചുവന്നപൊട്ടുകളുടെ ഒരു നിരതന്നെ കാണാം. കറുപ്പും മഞ്ഞയും ചുവപ്പും നീലയും വെള്ളയും കൂടിയ വിവിധ ആകൃതിയിലുള്ള പാടുകൾ ഈ ചിത്രശലഭത്തിന്റെ ചിറകിലുണ്ട്. ചിറകുകൾ വിടർത്തുമ്പോൾ വെളുപ്പോ, ഇളം നീലയോ ആയിരിക്കും.

സാവധാനത്തിലാണ് ഇവയുടെ പറക്കൽ. ശത്രുവിനെ കാണുമ്പോൾ ചത്തതുപോലെ കിടന്ന് രക്ഷപ്പെടുന്ന കൗശലം ഇവയ്ക്കുണ്ട്. ഇത്തിക്കണ്ണികളിലാണ് ഇവ മുട്ടയിടുന്നത്. മഞ്ഞ കലർന്ന പച്ചനിറമോ ഇരുണ്ട നിറമോ ഉള്ള ശലഭപ്പുഴുക്കൾക്ക് വെളുത്ത ചെറുപൊട്ടുകളുള്ള കറുത്ത തലയാണ്. ലാർവ്വകൾക്ക് വിഷാംശം ഉണ്ട്. ഏറെ ഭംഗിയുള്ള ഒരിനം പൂമ്പാറ്റയാണ് വിലാസിനി. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാ‍ര്‍, എന്നിവിടങ്ങളിൽ ഇവയെ സാധാരണ കണ്ടുവരുന്നത്.

LOCATION: വേങ്കവിള സ്കൂൾ 






No comments: