ശാസ് ത്രപഠനം ഫലപ്രദവും രസകരവുമാകുന്നതിൽ പഠനോപകരണങ്ങളുടെ ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികളിൽ ശാസ് ത്രബോധവും അഭിരുചിയും വളരുന്നതിന് ഓരോ ശാസ് ത്രക്ലാസും പരീക്ഷണശാലകളായി മാറണം. ശാസ് ത്ര അധ്യാപകർക്ക് തങ്ങളുടെ ക്ലാസ്സുകളെ കൂടുതൽ മികവുറ്റതാക്കുവാനും ഫലവത്താക്കുവാനും ഈ പഠനോപകരണം സഹായകമാണ്.
പഠനോപകരണങ്ങളുടെ പ്രാധാന്യം
പഠനോപകരണങ്ങളുടെ ശരിയായ ഉപയോഗം പ്രക്രിയാ ബന്ധിതപഠനം കൂടുതൽ സാർത്ഥകമാക്കുന്നു.മത്രമല്ല വേഗത്തിലും ഫലപ്രാപ്തിയുള്ളതുമായ പഠനത്തിനു പഠനോപകരണങ്ങൾ ഏറെ സഹായകമാണ്. ക്ലാസ്മുറിയിൽ പഠനോപകരണങ്ങൾ വളരെയേറെ പ്രയോജനകരമാണ്.
👉 പ്രയാസമേറിയതും സങ്കീർണ്ണവുമായ ആശങ്ങൾ എളുപ്പത്തിൽ ഗ്രഹിക്കുവാൻ സാധിക്കുന്നു.
👉 ശാസ് ത്രപഠനത്തിൻെറ മുഖ്യലക്ഷയമായ ശാസ് ത്രീയ മനോഭാവം വളർത്താൻ സഹായകമാണ്.
👉 പഠനോപകരണങ്ങളുടെ ഉപയോഗം പഠനനുഭവങ്ങൾ ദൃഡവും വ്യക്തതയുള്ളതുമാക്കുന്നതിനാൽ മെച്ചപ്പെട്ട ഗ്രഹണവും നിലനിൽക്കുന്ന പഠനവും സാധ്യമാകുന്നു.
👉 ക്ലാസിൽ സജീവമായ പഠനാന്തരീക്ഷം ഉണ്ടാക്കാൻ സാധിക്കുന്നു.കുട്ടികൾ പ്രവർത്തനങ്ങളിൾ ഏർപ്പെടുന്നു.
👉 അധ്യാപകനും കുട്ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു.
👉 ആവശ്യമായ ഉപകരണങ്ങളുടെ യഥാസമയത്തുള്ള ഉപയോഗം കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും താൽപര്യം ജനിപ്പിക്കുകയും അഭിപ്രേരണ സൃഷ്ടിക്കുകയും ചെയ്യുന്നു.
👉 ഗ്രഹണം വേഗത്തിൽ നടക്കുന്നുതിനാൽ സമയലാഭമുണ്ടാകുന്നു.
👉 യഥാർത്ഥ വസ്തുവിൻെറ നേരിട്ടുള്ള അനുഭവം ലഭിക്കുകയോ പ്രദർശനം കാണാൻ അവസരം ലഭിക്കുകയോ ചെയ്യുന്നതിലൂടെ വസ്തുവിനെക്കുറിച്ചുള്ള യഥാർത്ഥ ആശയം ലഭിക്കുന്നു.
👉 ശാസ് ത്രീയരീതി പരിചയപ്പെടുവാനും അതുശീലിക്കുവാനും അവസരം. അതിലൂടെ ജീവിതനൈപുണി കരസ്ഥമാക്കുന്നു.
പഠനോപകരണങ്ങൾ ഉപയോാഗിക്കുമ്പോൾ
പഠനോപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോഴും അവതരിപ്പിക്കുന്നതും വളരെ കരുതലോടെയും ശ്രദ്ധയോടെയും ആയിരിക്കേണ്ടതാണ്.
👉 കുട്ടികളുടെ ബൗദ്ധിക നിലവാരവും കായിക വളർച്ചയും പരിഗണിച്ച് ഉപകരണങ്ങൾ തെരഞ്ഞെടുക്കണം അവരുടെ മുന്നറിവിനു അനുയോജ്യമായിരിക്കണം.
👉 ചിന്താപ്രക്രിയക്കും പ്രവർത്തനങ്ങൾക്കും അവസരം നൽകുന്നതായിരിക്കണം.
👉 ഒരുവസ്തുവിൻെറ സ്ലൈഡോ, ചിത്രമോ, പ്രദർശിപ്പിക്കുന്നതിനുപകരം യഥാർത്ഥ വസ്തുതന്നെ നിരീക്ഷിക്കുവാൻ അവസരം നൽകണം.
👉 കുട്ടികളുടെ എണ്ണത്തിനോ ഗ്രൂപ്പിൻെറ എണ്ണത്തിനോ അനുസരിച്ചുള്ള ഉപകരണങ്ങൾ ഉണ്ടാവണം.
👉 പഠനോപകരണങ്ങൾ അധ്യാപകൻ ഒരുക്കുന്നതിനു പകരം നിർദ്ദേശനുസരണം കുട്ടികളെകൊണ്ട് തയ്യാറാക്കാൻ ശ്രദ്ധിക്കണം.
👉 പഠനത്തിൻെറ മുന്നോടിയായി ഒരുക്കുന്നതുപോലെ തന്നെ പഠനത്തിൻെറ ഉൽപ്പന്നങ്ങളായി പഠനോപകരണങ്ങൾ ഉണ്ടാവാം.
👉 കുട്ടികളുടെ അനുഭവങ്ങളുമായി വളരെ ബന്ധമുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.
👉 പഠനംപുരോഗമിക്കുമ്പോൾ ആവശ്യമായസമയത്തുതന്നെ അവതരിപ്പിക്കരീതിയിൽ മുൻകൂട്ടിതയ്യാറാക്കിയിരിക്കണം.
👉 ക്ലാസ്സിൽ അവതരിപ്പിക്കുന്നതിനു മുമ്പായി അവയുടെ പ്രവർത്തനം പരിശോധിച്ച് ഉറപ്പുവരുത്തിയിരിക്കണം.
No comments:
Post a Comment