ഭൂമിയുടെ ഹൃദയത്തിലൂടെ .....
മങ്കയം ഇക്കോ ടൂറിസം
LOCATION: മങ്കയം തിരുവനന്തപുരം
കാട് മനുഷ്യൻെറ ആദ്യ ഗുരുകുലമാണ്. മനുഷ്യൻ അവിടെ നിന്നാണ് ജീവിതത്തിൻെറ ആദ്യ പാഠങ്ങൾ പഠിച്ചത്. കാടിനെ ഒഴുവാക്കി മനുഷ്യന് മുന്നോട്ട് പേകാൻ സാധിക്കില്ല. പ്രകൃതിയുമായി ചേർന്ന് വിനോദ സഞ്ചാരത്തിനു വഴി തുറക്കുന്നതാണ് ഇക്കോ ടൂറിസം. ഇക്കോ ടൂറിസം ഏതാണ്ട് എല്ലാം തന്നെ വനവുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്.കാട്ടുവഴികളിലൂടെ ഒരു നടത്തം കുന്നിൻചരിവിലൂടെ, നീർച്ചാലിലൂടെ , പുൽമേടുകളിലൂടെ, കരിയില നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര.ഹൃദയം തുറന്നുള്ള യാത്രയാണിത്.
LOCATION: മങ്കയം തിരുവനന്തപുരം
പ്രകൃതിയുടെ മനോഹരിത ആസ്വദിച്ച് പരിസ്ഥിതിയോടിണങ്ങി ചേർന്നുള്ള യാത്ര അതാണ് ഇക്കോ ടൂറിസം. പ്രകൃതിയെ അറിയാനാണ് ഇക്കോ ടൂറിസം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ഇതുമൂലം പരിസ്ഥിതിക്കും സസ്യങ്ങൾക്കുമെല്ലാം പലതരത്തിലുള്ള ദുരിതങ്ങളുമുണ്ടാകുന്നുണ്ട് എന്നത് മറക്കണ്ട. കേരളത്തിൽ നിലവിൽ 56 ഇക്കോ ടൂറിസം സെൻെറുകളുണ്ട്.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പാലോടിനു സമീപമായാണ് മങ്കയം എന്ന പ്രകൃതിയുടെ വരദാനം. തലസ്ഥാന നഗരിയിൽ നിന്ന് 45 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇക്കോടൂറിസം കേന്ദ്രം കൂടിയാണ് മങ്കയം. ബ്രൈമൂർ വനമേഖലകളിലൂടെ ഒഴുകുവരുന്ന ചിറ്റർ നദിയുടെ കൈവഴിയാണ് മങ്കയം. കുറ്റിച്ചെടികൾ മുതൽ വൻമരങ്ങൾ വരെ നിറഞ്ഞ കാട്. അതിനിടയിലൂടെ ശാന്തമായി ഒഴുകുന്ന നദി മങ്കയത്തിൻെറ ഭംഗി കൂട്ടുന്നു.
LOCATION: മങ്കയം തിരുവനന്തപുരം
തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ടു വെള്ളച്ചാട്ടങ്ങൾ മങ്കയത്തിനു സ്വന്തമാണ് കക്കയവും കുരിശടിയും ഇവ കാണാൻ പ്രത്യേകം വ്യൂ പോയിൻറുകളും സജ്ജീകരിച്ചിട്ടുണ്ട്. വനം വകുപ്പിൻെറ കീഴിലുള്ള വനസംരക്ഷണ സമിതിയാണ് മങ്കയത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സമൃദ്ധമായ വനഭൂമിയുടെ ഇടയിലാണ് വെള്ളച്ചാട്ടം. അതിനാൽ ഇതിനു ചുറ്റും മനോഹരമായ ഹരിതഭംഗിയാണ്.
മങ്കയം വെള്ളച്ചാട്ടം
സന്ദർശകരെ ആനന്ദിപ്പിക്കുന്നതാണ് ഈ പ്രദേശത്തിൻെറ ഭംഗിയും വെള്ളച്ചാട്ടത്തിൻെറ സൗന്ദര്യവും. മഴക്കാടുകളി നിന്ന് ഒഴുകിയിറങ്ങുന്ന പുഴയിൽ കുളിച്ച്, പ്രകൃതി ഭംഗി ആസ്വദിക്കാൻ പറ്റിയ ഇടമാണ്. പുഴയുടെ ഓരത്തുകൂടി നടന്നാൽ വള്ളിക്കൂടിലുകളും മരക്കൂട്ടങ്ങളും കാണാം. ദീർഘദൂരം നടത്തത്തിനായി വനത്തിലേക്കു നീളുന്ന നടപ്പാതകളുണ്ട്. വെളളച്ചാട്ടത്തിനരികെ തുറന്ന പ്രദേശത്ത് സൗകര്യങ്ങളുമുണ്ട്. മങ്കയത്തു നിന്ന് ഇരുതലമൂല , അയ്യമ്പാറ, വരയാട് മൊട്ട എന്നിവിടങ്ങളിലേക്ക് ട്രക്കിംഗിനും സൗകര്യമുണ്ട്.
മങ്കയം വെള്ളച്ചാട്ടം
ഇക്കോ ടൂറിസം കാടിനെ മനസ്സിലാക്കാൻ വേണ്ടിയാണ്. ഇത് പൂർണമായും വിനോദ സഞ്ചാര കേന്ദ്രങ്ങളല്ലെന്ന് ഓർക്കുക. അതിനാൽ നിയന്ത്രണങ്ങൾ പാലിക്കുക. അതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ.
👉 മദ്യവും പുകവലിയും പാടില്ല
👉 യാത്രയിൽ നിശബ്ദതയും അച്ചടക്കവും പാലിക്കുക.
👉 ഒപ്പം വരുന്ന വഴികാട്ടിയുടെയും വനവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾ അനുസരിക്കുക.
👉 കാട്ടിൽ നിന്ന് ഒന്നും ശേഖരിക്കരുത്.
👉 ഒരു വിധത്തിലുള്ള പ്ലാസ്റ്റിക്കും വനത്തിൽ ഉപേക്ഷിക്കരുത്.
👉 കാടിനു യോജിച്ച വസ്ത്രം ധരിക്കുക. സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കരുത്.
👉 വന്യജീവികളെയും പക്ഷികളെയും പ്രകോപിപ്പിക്കരുത്.വന്യജീവികളുടെ ജീവിത ചര്യകൾക്ക് മാന്യത നൽകുക.
👉 അപരിചിതമായ പുഴയിലോ ജലാശയത്തിലോ ഇറങ്ങരുത്.
👉 ജലയാത്രകളിൽ ജാഗ്രത പാലിക്കണം. തുഴച്ചിൽകാരുടെ നർദേശങ്ങൾ അനുസരിക്കുക.
No comments:
Post a Comment