ശീമയാൽ    

ശാസ് ത്രീയനാമം  ( Ficus elastics ) 

LOCATION : തിരുവനന്തപുരം 

ശീമയാലില

തെക്കനേഷ്യ , തെക്കുകിഴക്കേഷ്യ എന്നിവിടങ്ങലിലെ തദ്ദേശവാസിയായ ഒരുതരം ആൽമരമാണ് ശീമയാൽ    ശാസ് ത്രീയനാമം  ( Ficus elastics ) Rubber bush, Rubber tree, Rubber plant , Indian rubber bush, , Indian rubber  tree എന്നെല്ലാം പേരുകളുണ്ട്.ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിലൊക്കെ ഇത് സ്വാഭാവികമായപോലെ വളരുന്നുണ്ട്.

LOCATION : THIRUVANANTHAPURAM

ചിറാപുഞ്ചിയിൽ മഴ ഇടവില്ലാതെ പെയ്തു ഉംഷി യാങ്  നദി കരകവിയുമ്പോൾ മറുകര കടക്കുന്നത് വളരെ പ്രയാസമാണ്. ഈ പ്രശനം  തരണംചെയ്യാൻ ആധുനിക തൂക്കുപാലങ്ങൾ വരുംമുൻപ് മേഘാലയയിലെ ചിറാപുഞ്ചയിലുള്ള ആൾക്കാർ വേരുകൾ കൊണ്ട് തൂക്കുപാലം തീർത്തു. അസാം റബ്ബർ (ശീമയാൽ) എന്ന പേരിൽ അറിയപ്പെടുന്ന  മരത്തിൻെറ (Ficus elastics ) കരുത്തേറിയ ദ്വിതീയവേരുകളെ കമുകിൻ തൂണുകളുപയോഗിച്ച് ക്രമേണ മറുകരയിൽ എത്തിച്ചാണ് ഈ ഡബിൾ ഡക്കർ ബ്രിഡ്ജുണ്ടാക്കിയത്. നൂറിൽപ്പരം വർഷങ്ങൾ പഴക്കമുള്ള  ഈ പാലം ഇന്നും കരുത്തോടെ നൂറുകണക്കിനാളുകളെ ദിവസവും മറുകര കടത്തിവിടുന്നു.

 വേരുകൾ കൊണ്ട്  തീർത്ത തൂക്കുപാലം 
   

 വേരുകൾ





No comments: