പ്രകൃതി പൊന്നണിയിച്ച പൊന്മുടി
LOCATION : പൊന്മുടി തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഏറ്റവും ഉയരത്തിൽ കാണപ്പെടുന്ന പ്രദേശമാണ് പൊന്മുടി. പശ്ചിമഘട്ടത്തിൻെറ ഭാഗമാണീ മലനിരകൾ. തിരുവനന്തപുരത്തെ സുന്ദരമായൊരു സുഖവാസകേന്ദ്രം. വനമേഖലയോട് ചേർന്ന് കാണപ്പെടുന്നു എന്നതാണ് ഒരു പ്രത്യേകത. സുഖപ്രദമായ കാലാവസ്ഥയും സദാ മഞ്ഞുമൂടിയ മലനിരകളും സുന്ദരദൃശ്യമാണ്. കല്ലാർ കഴിയുമ്പോൾ കാടുതുടങ്ങുകയായി.
LOCATION : പൊന്മുടി തിരുവനന്തപുരം
22 ഹെയർപിൻ വളവുകൾ പിന്നിട്ട് വേണം പൊന്മുടിയിലെത്താൻ. മഴക്കാടുകളും ചോലവനവും തേയിലത്തോട്ടവും പൊന്മുടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. പൊന്മുടിയിലെ സർക്കാർ ഗസ്റ്റ് HOUSE നിന്ന് രണ്ടുകിലോമീറ്റർ അകലയാണ് വിശാലമായ ടോപ് സ്റ്റേഷൻ .പൊന്മുടിയുടെ പ്രത്യേകത ടോപ് സ്റ്റേഷനാണ്. മൂടൽമഞ്ഞിലൂടെ ടോപ് സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ടോപ് സ്റ്റേഷനിൽ എത്തിയാലോ ,ചോലവനങ്ങളും പുൽമേടുകളും ചേർന്ന അവിസ്മരണീയമായ കാഴ്ചയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
LOCATION : പൊന്മുടി തിരുവനന്തപുരം
കാട്ടുവള്ളികളും ചോലകളും ചെങ്കുത്തായ താഴ് വരകളും പക്ഷിപ്പാട്ടുകളും കുറച്ച് നേരത്തെങ്കിലും മറ്റൊരു ലോകത്തിൻെറ കവാടത്തിലെത്തിക്കും. ലോക ടൂറിസത്തിൻെറ തന്നെ ഹൃദയത്തിൽ പതിഞ്ഞ പേരാണിത്. ഒരു ടൂറിസ്റ്റ് ബീച്ചിൽ നിന്ന് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് എത്താവുന്ന സമുദ്രനിരപ്പിനെക്കാൾ ഉയരമുള്ള മലമടക്ക് എന്ന സവിശേഷത പൊന്മുടിക്ക് സ്വന്തമാണ്. കോവളത്തുനിന്ന് പൊന്മുടിയിലേക്ക് എത്താനുള്ള ദൂരം 70 കിലോമീറ്ററാണ്. ലോകത്ത് ഇത്രയും കുറഞ്ഞ ദൂരം കൊണ്ട് ഒരു ബീച്ചിൽനിന്ന് സമുദ്രനിരപ്പിനെക്കാൾ ഉയരമുള്ള മലയിൽ എത്താൻ കഴിയില്ല. 610 മീറ്ററാണ് സമുദ്രനിരപ്പിൽ നിന്ന് പൊന്മുടിക്കുള്ള ഉയരം.
LOCATION : പൊന്മുടി തിരുവനന്തപുരം
പൊന്മുടിക്ക് ആ പേര് വരാനുള്ള കാരണത്തെക്കുറിച്ചും രസകരമായ ചില കഥകളുണ്ട്. പുരാധന കാലത്തുണ്ടായിരുന്ന ബുദ്ധ - ജൈന മത സംസ്കാരങ്ങളാണ് പൊന്മുടിയുടെ പേരിന് പിന്നിലുള്ളതെന്നാണ് സൂചന. ഇവർ തങ്ങളുടെ ദേവനെ പൊന്നയിര് ദേവൻ, പൊന്നയിൻ കോൻ എന്ന് വിളിച്ചിരുന്നതിൻെറ ശേഷിപ്പുകളാണ് പൊന്മുടിക്ക് ലഭിച്ചത്. മലദൈവങ്ങൾ പൊന്നുസൂക്ഷിക്കുന്ന മലയായതിനാൽ പൊന്മുടി എന്നായതായാണ് ആദിവാസികൾ കരുതുന്നത്. ഒരു പക്ഷേ അത് ശരിയാകാം. പ്രകൃതിയുടെ നിരവധി പൊൻശേഖരം ഇവിടെയുണ്ട്. അത് നട്ടുച്ചക്കും ചൂളം കുത്തിയെത്തുന്ന തണുപ്പൻ കാറ്റാണ്,കണ്ണുപൊത്താനെത്തുന്ന കോടമഞ്ഞാണ് , കണ്ണാത്താ ദൂരത്തുള്ള മലമടക്കുകളാണ്.
അപൂർവ വരയാടുകളുടെ വാസസ്ഥമായ വരയാട് മൊട്ട മറ്റൊരു മനോഹരകാഴ്ചയായ ഗോൾഡൻവാലി പൊന്മുടിയിലെ ഐതിഹ്യമുറങ്ങുന്ന സീതകുളിച്ച കുളം ,കല്ലാർ എന്നിവയും സഞ്ചാരികൾക്ക് മികച്ച ഓർമകളാകും.
LOCATION : പൊന്മുടി തിരുവനന്തപുരം
വെള്ളച്ചാട്ടങ്ങളും അരുവികളും നിലനിൽക്കുന്ന ഗോൾൻ വാലിയും ഇവിടത്തെ പ്രധാന ആകർഷണമാണ്. കല്ലാർ നദിയിലേക്കുളള ഒരു കവാടവുമാണ് പൊന്മുടി. പ്രകൃതിയുടെ സൗന്ദര്യം വാരിവിതറി മനോഹരിയായി മാറിയതാണു കല്ലാറും ഉരുളൻ കല്ലുകളാലും കണ്ണാടിപോലെ തെളിഞ്ഞ വെള്ളത്തിനാലും മനോഹരമായ വെള്ളച്ചാട്ടത്തിനാലും ഏവരെയും ആകർഷിക്കുന്നുണ്ട്. കല്ലാറിലെ ഉരുളൻ കല്ലുകളാണ് ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നുണ്ട്. മാത്രവുമല്ല വെള്ളത്തിലൂടെ പെട്ടന്ന് ഓടിനടക്കുന്ന മത്സ്യങ്ങളും വിനോദസഞ്ചാരികളെ രസിപ്പിക്കുന്നുണ്ട്.
LOCATION : പൊന്മുടി തിരുവനന്തപുരം
തിരുവനന്തപുരംനഗരത്തിൽ നിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെ തിരുവനന്തപുരം - നെടുമങ്ങാട് - വിതുര - കല്ലാർ റൂട്ട്
No comments:
Post a Comment