കോന്നി
പത്തനംതിട്ട
LOCATION: കോന്നി , പത്തനംതിട്ട
പത്തനംതിട്ട നഗരത്തിൽ നിന്ന് ഏതാണ്ട് 10 കിലോമീറ്റർ അകലയാണ് കോന്നി. പത്തനംതിട്ട - പുനലൂർ റേഡിൽ കോന്നി ജംക് ഷനിൽ നിന്ന് 1കിലോമീറ്റർ മാറിയാണ് കോന്നി ആനക്കൂട് / ആനത്താവളം . കോന്നി യിൽ ആനത്താവളമാണ് ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട കാഴ്ച. ആനകളെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനും പറ്റിയൊരു പാഠശാലയാണ്
LOCATION: കോന്നി , പത്തനംതിട്ട
പണ്ടത്തെ ആനക്കൂട് ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇപ്പോൾ പുതുക്കിപ്പണിതിട്ടുണ്ട്. കൂട് ആദ്യം പുതുക്കിയത് 1942 ലാണ്.കൂട് മുഴുവനും തടിയിലാണ്. 'കമ്പകം' എന്ന തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടിന് ഏതാണ്ട് 12. 65 മീറ്റർ നീളവും 8.60 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമുണ്ട്. ആറ് ആനകളെ ഇവിടെ ഒരേസമയം ചിട്ടാവട്ടങ്ങൾ പഠിപ്പിക്കാൻ സാധിച്ചിരുന്നു.
LOCATION: കോന്നി , പത്തനംതിട്ട
ആനയുടെ ചിത്രങ്ങളും അതിൻെറ ശരീരാവയവങ്ങളും ഉൾക്കൊള്ളുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്. ആനപ്രേമികൾക്കും സഞ്ചാരപ്രിയർക്കും അച്ചൻകോവിലാറിൻെറ തീരത്തുള്ള ഈ കാനന ഗ്രാമം ഇഷ്ടപ്പെടും. ആനസവാരിക്കും കാട്ടിലേക്ക് ചെറിയ രീതിയിൽ ട്രക്കിങ് നടത്തുന്നതിന് സൗകര്യമുണ്ട്.
🐘 സ്ഥാപിതം - 1942 ( കൊല്ലവർഷം 1117)
🐘 ഉപയോഗിച്ചമരം - കമ്പകം ( Hopia Parvifolia )
🐘 ആനക്കൂടിൻെറ അളവ് - നീളം: 12.65 മീ, വീതി : 8. 60 മീ ഉയരം: 7 മീ
🐘 പ്രധാനപ്പെട്ട താപ്പാനകൾ - കോന്നിയിൽ കൊച്ചയ്യപ്പൻ , രഞ്ജി, പത്മനാഭൻ,
ബാലകൃഷ്ണൻ ,സോമൻ , വേണു , രമേഷൻ, മണി
🐘 ഇപ്പോഴുള്ള ആനകൾ - സോമൻ, പ്രിയദർശിനി, മീന ,സുരേന്ദ്രൻ, ഇന്ദ്രജിത്ത് ,
ഈവ, ലക്ഷമി ,കൃഷ്ണ
🐘 കോന്നിയിൽ ആനപിടിത്തം
ആരംഭിച്ച വർഷം - 1810
🐘 ആനകളെ പിടിക്കാൻ
ഉപയോഗിച്ച മാർഗം - വാരിക്കുഴിയിൽ വീഴ്ത്തൽ
🐘 വാരിക്കുഴി നിർമ്മിച്ച് ആനകളെ
പിടിച്ച പ്രധാനപ്പെട്ട സ്ഥലങ്ങൾ - മുണ്ടോംമൂഴി, തുറ , മണ്ണാറപ്പാറ
🐘 ആനപിടിത്തം നിർത്തലാക്കിയ വർഷം - 1977
🐘 പരിശീലനം നൽകുന്ന ആനക്കൂടിൻെറ ശേഷി - 6 ആനകൾ
🐘 കോന്നി ആനത്താവളത്തെ ക്കുറിച്ച്
പ്രതിപാതിക്കുന്ന പുസ്തകം - ഐതീഹ്യമാല ( കൊട്ടാരത്തിൽ ശങ്കുണ്ണി )
🐘 ഭാരതത്തിൻെറ സമ്മാനമായി
🐘 പോർട്ടുഗല്ലിന് നൽകിയ ആന - സംയുക്ത
🐘 ആനക്കൂടും പരിസരവും - 9 ഏക്കർ
കമ്പകം
No comments:
Post a Comment