കമ്പകം

  കമ്പകം 

HOPIA PARVIFOLIA

LOCATION : അരിപ്പ തിരുവനന്തപുരം 

ഇന്ത്യയിലെ സവിശേഷ കാലാവസ്ഥയിൽ വളരുന്ന ഡിപ്റ്റെറോകാപാസിയ കുടുംബത്തിൽ പെട്ട മരമാണ് കമ്പകം .  ശാസ് ത്രീയ നാമം : HOPEA PONGA. പൊങ്ങ എന്ന പേരിലും സാധാരണ അറിയപ്പെടുന്നു. ഈർപ്പമുള്ള നിത്യഹരിതവനങ്ങളിലാണ് ഇത് വളരുന്നത്. 

സമുദ്ര നിരപ്പിൽ നിന്നും 900 മീറ്റർ വരെ ഉയരമുള്ള പ്രദേശത്തു വളരുന്ന ഇവ ഉപമേലാപ്പ് മരങ്ങളാണ്. ഈ മരങ്ങൾ പശ്ചിമഘട്ടത്തിൻെറ തെക്കു ഭാഗത്തും  മധ്യഭാഗത്തും കണ്ടുവരുന്നു. ഇതിൻെറ തടി ആനക്കൂടുകൾ പോലെയുള്ള കട്ടിയുള്ള ചട്ടക്കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്. 

LOCATION : അരിപ്പ തിരുവനന്തപുരം 

18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന മരമാണിത്. അടർന്ന് പോകുന്നതും നേർത്തതും മിനുസമാർന്നതുമായ പുറം തൊലിയും സാധാരണയായി തൂങ്ങി നിൽക്കുന്നതും ഉരുണ്ടതും കനത്ത രോമാവൃതവുമായ ഉപശാഖകളും ഇതിൻെറ സവിശേഷതകളാണ്. അഞ്ചിതളുകളുള്ള സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി കാണപ്പെടുന്നു. കമ്പകത്തിൻെറ കായ  ഒറ്റ വിത്തുള്ളതും ചെറുതും വലുതുമായ വീർത്ത വിദളഹങ്ങളോടു കൂടിയതുമാണ്.  പൊങ്ങ്, ഇലപ്പൊങ്ങ്, എയ്യകം , ഇരുമ്പകം , നായിരുപ്പ്, നായ്ത്തമ്പകം, നടുവേലിപൊങ്ങ് എന്നീ പേരുകളിലും കമ്പകം അറിയപ്പെടുന്നു. 



No comments: