കണിക്കൊന്ന


 കണിക്കൊന്ന 

GOLDEN SHOWER TREE 

കണിക്കൊന്നപ്പൂവുകൾക്ക് എന്തു ഭംഗിയാണല്ലേ കവിതകളിൽ ഗ്രാമവിശുദ്ധിയുടെയും നന്മയുടെയുമൊക്കെ പ്രതീകമാണ്. ഈ മഞ്ഞണിക്കൊമ്പുകൾ. നമ്മുടെ സംസ്ഥാനപുഷ്പമാണു കണിക്കൊന്ന കാഷ്യഫിസ്റ്റുല  (CASSIA FISTULA ) എന്നാണു ശാസ് ത്രീയ നാമം. ലെഗുമിനോസെ കുടുംബത്തിലെ ഉപകുടുംബമായ സിസാൽ പിനിയാസിയിലെ അംഗമാണ് കണിക്കൊന്ന. നീണ്ട പ്രധാനപുഷ്പദണ്ഡിൽ ഞെട്ടുകളുള്ള പുഷ്പങ്ങളോടുകൂടിയ പൂങ്കുലയാണു കൊന്നയുടേത്. സസ്യശാസ് ത്രജ്ഞർ ഇത്തരം പൂങ്കുലയെ വിളിക്കുന്നതു റസീം (RACEME ) എന്നാണ്. ഏതാണ്ട് എട്ടു സെൻറീമീറ്റർ നീളവും അഞ്ച് സെൻറീമീറ്റർ വീതിയും ഉള്ളതാണ്  കൊന്നയുടെ ഇലകൾ.  70 സെൻറീമീറ്ററോളം നീളം വരുന്നതാണ് കായ്. മഞ്ഞപ്പൂങ്കുലകളിലൂടെ കണ്ണിനു പൊൻകണിതീർക്കുന്ന  കണിക്കൊന്നയ്ക്ക് ഉപയോഗങ്ങൾ പലതാണ്. കൊന്നത്തോൽ ഉപയോഗിച്ചുണ്ടാക്കുന്ന കഷായം പല ത്വക്ക് രോഗങ്ങളും ശമിപ്പിക്കും.കായിൽ നിന്നുണ്ടാക്കുന്ന ഔഷധം കുടൽരോഗങ്ങൾ മാറ്റും. കൊന്നയിൽനിന്നുണ്ടാക്കുന്ന ഔഷധങ്ങക്കു രക്തശുദ്ധിയുണ്ടാക്കാനും കഴിയുമത്രേ. വേരിലും തടിയിലും ടാനിൻ അടങ്ങിയിട്ടുണ്ട്

കാർഷികോപകരണങ്ങൾ ഉണ്ടാക്കാനും ഉപയോഗിക്കാം. ഇന്ത്യയിലും ശ്രീലങ്കയിലും ബർമയിലുമൊക്കെ ധാരാളമായി കാണപ്പെടുന്നു. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും വളരുന്നു. വീടുകളിലും പാതയോതങ്ങളിലും ഉദ്യാനങ്ങളിലും ഇപ്പേൾ അലങ്കാരവൃക്ഷമായി നട്ടുവളർത്തുന്നു. കണിക്കൊന്നപൂക്കുന്നത് വേനൽക്കാലത്താണ്. മാർച്ച് ഏപ്രിൽ മാസമാണ് പൂക്കാലം. മനോഹരമായ സുവർണ മഞ്ഞനിറമാണ് പൂക്കൾക്കുള്ളത്. ഇല പൊഴിക്കുന്ന മരമായതിനാൽ മിക്കവാറും നഗ്നമായ ശാഖകളിലായിരിക്കും പൂങ്കുല ഉണ്ടാകുന്നത്. നന്നായി പൂക്കുന്ന മരമാണങ്കിൽ പൂക്കാലത്ത് മരംമുഴുവൻ പൂങ്കുല നിൽക്കും. ധാരാളം മൊട്ടുകളും പൂക്കളുമുള്ള പൂങ്കുലകൾ ശാഖകളിൽ കെട്ടിത്തൂക്കിയപോലെ ഞാന്നു കിടക്കും. പൂവിന് നേരിയ സുഗന്ധമുണ്ടാകും. 

വടക്കു കിഴക്കേ ഇന്ത്യയിൽ പുകയിലയുടെ രുചി വർദ്ധിപ്പിക്കാൻ ഫലത്തിനുള്ളിലെ പൾപ്പ് ഉപയോഗിക്കാറുണ്ട്. കൊന്നയിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രിഎനൊഇക്കു ആസിഡിൻെറ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനിയാണ്.  ഇലപൊഴിയുന്ന മരമാണ് കണിക്കൊന്ന. ഇലയില്ലാത്ത ശിഖരങ്ങളിൽ മഞ്ഞപ്പൂക്കൾ നിറഞ്ഞു നിൽക്കും. അരമീറ്റർ കൂടുതൽ നീളമുള്ള വിത്ത് വഴിയാണ് വംശവർധന. മാർച്ചിൽ വിത്ത് പാകിയാൽ മഴക്കാലത്ത് തൈകൾ നടാം. 


കാലവും കണക്കും ഒന്നും പരിഗണിക്കാതെ ഇന്നു  കണിക്കൊന്ന പൂക്കുന്നത് കാണാം. അടുത്തകാലത്തു നടന്ന പഠനങ്ങളനുസരിച്ച് എപ്പോഴക്കെ മണ്ണിൽ ജലാംശം പരിധിവിട്ട് കുറയുന്നോ അപ്പോഴൊക്കെ കണിക്കൊന്ന പൂക്കും. എന്ന സ്ഥിതിയാണ്. സസ്യങ്ങളുടെ പുഷ്പിക്കൽ പ്രക്രിയയെ നിയന്ത്രിക്കുന്നത് ഫ്ലോറിജൻ എന്ന സസ്യ ഹോർമോൺ ആണ്. ചൂടു കൂടുമ്പോൾ ഫ്ലോറിജൻെറ ഉൽപാദനം കൂടും. അങ്ങനെ ചൂടിൻെറ വർധനവും കൊന്ന പൂവിടുന്നതിനെ സ്വാധീനിക്കും. പെയ്യാൻ പോകുന്ന മഴയുടെ ജലാംശം അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന മാറ്റം ഏകദേശം 85 - 95 ദിവസങ്ങൾക്കു മുൻപുതതന്നെ മണത്തറിയുവാൻ കണിക്കൊന്നയെ സ്വാധീക്കുമെന്നു ചില പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.ജലാംശത്തിൻെറ സാന്നിധ്യം പിടിച്ചെടുക്കുന്ന ബയോസെൻസർ ( ജൈവ വിവേചന ഘ്രാണശക്തി) കണിക്കൊന്നയ്ക്ക് സ്വന്തമായി ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുന്നത്. 












No comments: