ചക്ക വിശേഷം

കേരളത്തിൻെറ   ഔദ്യോഗിക ഫലമാണ് ചക്ക . പഴങ്ങളിൽ ഏറ്റവും വലുത് ചക്കപ്പഴമാണ്. വലുപ്പത്തിൽ മാത്രമല്ല പോഷകഗുണത്തിലും   ഔഷധ   ഗുണത്തിലും  ചക്ക ഒന്നാം സ്ഥാനത്താണ്. എയ് ഡ് സ് , വൈറസിനെയും കാൻസറിനെയും പ്രതിരോധിക്കാനുള്ള കഴിവ് ചക്കപ്പഴത്തിനുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കേരളത്തിൽ പാഴ്ക്കപ്പെടുന്ന ഫലങ്ങളിൽ ഒന്നാം സ്ഥാനത്തു ചക്ക തന്നെ.  മൾബറി  (മോറേസി) കുടുംബക്കാരനാണ് ചക്ക. ശാസ് ത്രനാമം ആർട്ടോ കാർപ്പസ് ഹെറ്റാറോ ഫില്ലസ്. ഇംഗ്ളീഷുകാരിതിനെ ജാക്ക് ഫ്രൂട്ട് എന്നു വിളിച്ചു. പ്ലാവിനെ ജാക് ട്രീ എന്നും. ഹിന്ദിയിയിൽ കടാഹൽ, തമിഴിൽ പളാപഴം, കന്നടയിൽ ഹാലോസും സംസ്കൃതത്തിലും തെലുങ്കിലും പനസ. ഒരു ചക്ക എന്നു നാം പറയാറുണ്ടെങ്കിലും ഒരു ചക്ക ഒരു ഒരുകൂട്ടം പഴമാണ്. അതിലെ ഓരോ ചുളയും ഓരോ പഴമാണ്. 

വൃശ്ചികമാസത്തോടെ പെട്ടന്ന് പ്ലാവിൻെറ തായ്ത്തടിയിലും ചില്ലകളിലുമെല്ലാം ചക്ക പോളയിടുന്നത്. ( ചക്ക പൂക്കുക എന്ന് പറയാറില്ല ) വേനൽക്കാലമാകുമ്പോഴേക്കും അത് മൂത്ത് പാകമാകും. മൂത്ത ചക്ക പ്ലാവിൽ നിന്നും കെട്ടിയിറക്കുന്നതാണ് കേടുവരാതിരിക്കാൻ നല്ലത്. ഇതു പഴുപ്പിച്ചെടുക്കാം. പഴുത്തചക്ക വട്ടത്തിൽ മുറിച്ച് മൊളഞ്ഞിൽ അഥവാ അരക്ക് ചകിരിയിലോ മുളംങ്കോലിലോ ചുറ്റിയെടുക്കണം. വീണ്ടുംചെറുകഷ്ണങ്ങളാക്കി  കൂഞ്ഞിലും ചെത്തി വൃത്തിയാക്കിയാൽ ചക്കചുള തിന്നാൻ പാകത്തിന് റെഡിയായി.  വൈറ്റമിൻ എ , ബി, സി പൊട്ടാസ്യം , കാൽസ്യം അയേൺ തുടങ്ങിയവ ചക്കയിൽ സമൃദ്ധമായുണ്ട്. തീരെ കുറഞ്ഞ അളവിൽ കൊഴുപ്പും ഉയർന്ന അളവിൽ നാരുകളും അടങ്ങിയിരിക്കുന്നു. പച്ചച്ചക്കയുടെ സ്ഥിരമായ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുമെന്നും ചക്കയുടെ മടലും ചകിണിയും ചേർന്ന ഭാഗം കൊളസ്ട്രോൾ നില കുറയ്ക്കാൻ ഉത്തമമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

 പ്ലാവിൻെറ ഉത്ഭവകേന്ദ്രമായ ഇന്ത്യഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ 70 ശതമാനത്തിലേറയും പാഴാക്കികളയുകയാണ് കേരളത്തിൽ ഒരുവർഷം 35 മുതൽ 50 കോടി ടൺവരെ ചക്കഉൽപ്പാദിപ്പിക്കുന്നുണ്ടങ്കിലും ഏറിയ പങ്കും പാഴായി പോകുന്നു. ജനുവരിമുതൽ ജൂൺ വരെയാണ് കേരളത്തിൽ ചക്ക സീസൺ. മാർച്ചുമാസം മുതൽ പഴുത്തു തുടങ്ങുന്ന ചക്ക മഴക്കാലം തുടങ്ങുന്നതോടെ ആർക്കും വേണ്ടാതാവും. എന്നാൽ ഇവിടെ വേണ്ടാത്ത ചക്ക അതിർത്തി കടന്ന് തമിഴ്നാട്ടിലോ കർണ്ണാടകത്തിലോ എത്തിയാൽ തീപിടിച്ച വിലയാണ്. ചക്ക പാഴാക്കിക്കളയാതെ ശരിയായി സംസ്കരിച്ച് ഉൽപ്പന്നവൈവിധ്യവൽക്കരണം നടത്തിയാൽ ആണ്ടുമുഴുവനും ഉപയോഗിക്കാമെന്നുമാത്രമല്ല ഒരു ചക്കയിൽ നിന്നും അഞ്ഞൂറും ആയിരവും രൂപവരെ ഉൽപ്പന്നങ്ങൾ തയ്യാറാക്കി വരുമാനമുണ്ടാക്കുകയുമാവാം. 

ചക്കയെ വിവിധ ഉൽപ്പന്നങ്ങളാക്കി മാറ്റിയാൽ പാഴക്കിപോകുന്നത് ഒഴുവാക്കാം. 2000 കോടി രൂപയുടെ ചക്കയാണ ് ഒരുവർഷം പാഴായി പോകുന്നതെന്നാണ് കണക്ക്. കേരളത്തിലെ കൃഷിവിജ്ഞാന കേന്ദ്രങ്ങളും വയനാട് ജില്ലയിലെ ഉറവ് പോലുള്ള സന്നദ്ധ സംഘടനകളും അടുത്തക്കാലത്തു ചക്ക സംസ്കരണത്തിൽ പരീശീലനം നടത്തിവരുന്നു. 

ധാതുക്കൾ, നാരുകൾ, വൈറ്റമിനുകൾ തുടങ്ങിയവയുടെ സമ്പന്നമായ കലവറയാണ്. ചക്ക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഡയറ്റി ഫൈബർ,ഐസോഫ് ളേവോൺസ് ,ജലാറ്റിൻ എന്നിവ ചക്കയിൽ വളരെ കൂടുതലാണ്. ആൻറിഓക്സിഡൻറുകളും കൂടുതലാണ്. പൊട്ടാസ്യം, കാത്സ്യം , ഇരുമ്പ്,വൈറ്റമിൻ, എ , ബി,സി എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.ആൻറിഓക്സിഡൻറുകളും കൂടുതലുള്ളത് ചക്കയിലാണ്. കാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുള്ള ഭക്ഷണമാണ് ചക്ക. ഇത് ഉദരത്തെ ശുദ്ധമാക്കും. വിളർച്ചയെ ഇല്ലാതാക്കും. ഹൃദ്രോഗ ബാധയുടെ സാധ്യതകൾ കുറയ്ക്കും അസ്ഥികളെ ബലപ്പെടുത്തും. രക്തസമ്മർദം കൂടുന്നത് തടഞ്ഞുനിർത്തും. പ്രകൃതിദത്തമായി ലഭിക്കുന്ന ശുദ്ധഭക്ഷണമാണ് ചക്ക. വിഷമടിക്കാത്ത ഏക പഴവർഗവുമാണിത്. തനി ജൈവഭക്ഷണം. ഇത്രയേറെ ഗുണങ്ങളുള്ള ചക്കയെ സംസ്കരിക്കുന്നതിനുള്ള ശ്രമം അടുത്തകാലത്തുമാത്രമാണ് ആരംഭിച്ചത്. ശ്രീലങ്കയിലും വിയറ്റ്നാമിലും ചക്കസംസ്കരണവ്യവസായികാടിസ്ഥാനത്തിലുള്ള വൻ സംരഭമാണ്. പൊടി, ആഡിൽസ്, പപ്പടം, ഐസ് ക്രീം തുടങ്ങിയവയാണ് പ്രധാന ഉൽപ്പന്നങ്ങൾ. 

പാൽപ്പൊടി വെള്ളത്തിലിട്ട് പാലാക്കി മാറ്റുന്ന ലാഘവത്തോടെ സൂക്ഷിച്ചുവച്ചിരിക്കുന്ന ചക്കച്ചുളകളെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിർജലീകരണത്തിലൂടെ ചക്കയുടെ ഭാരം 85 ശതമാനത്തോളംകുരയ്ക്കാം. ജാക്ക് ഫ്രൂട്ട് ബട്ടർ മസാല, ജാക്ക് ഫ്രൂട്ട് ബ്രഡ് പുഡിംഗ്, ചക്കപ്പായസം, പൈസ്, കെബാബ്, ജാക്ക് ഫ്രൂട്ട് കേക്ക് ,സ് പ്രിംഗ് ഗോൾ തുടങ്ങിയ വിഭവങ്ങൾ ഇപ്പോൾ തന്നെ നക്ഷത്രഹോട്ടലുകളിൽ വൻഹിറ്റാണ്. 

ചക്കയിൽ നിന്നുമുണ്ടാക്കാവുന്ന ഉൽങ്ങളുടെ വൈവിധ്യം ആരെയും  അത്ഭുതപ്പെടുത്തും. 150 - ലേറെ ഉൽപ്പന്നങ്ങൾ ചക്കസംസ് കരിച്ച് ഉൽപ്പാദിപ്പിക്കാം. ചക്കച്ചുള, ചവിണി, കുരു, മടൽ, കൂഞ്ഞിൽ തുടങ്ങി ചക്കയുടെ ഏതുഭാഗവും സംസ്കരിച്ച് രുചികരമായ ഉൽപ്പന്നമാക്കിമാറ്റാം. പച്ചച്ചക്ക,പുഴുക്ക്, ഉപ്പേരി, തുടങ്ങി പലക്കറികൾക്കും ഉപയോഗിക്കാം. ഇടിച്ചക്കയ്ക്കു നാട്ടിലെന്നതുപോലെ വിദേശത്തും വിപണിവളരുകയാണ്. പഴുത്ത ചക്കയിൽ നിന്നും ജാം, ഹൽവ, ജല്ലി, വൈൻ, ശീതളപാനീയം, നെക്ടർ, വിനാഗിരി, സ്ക്വാഷ് , ഐസ് ക്രീം, ഫ്രൂട്ട്ബാർ തുടങ്ങി നിരവധി വിഭവങ്ങളുണ്ടാക്കാം. ചക്ക പപ്പടമാണ് അടുത്തകാലത്ത് വിപണിയിൽ പ്രിയം നേടിയ മറ്റൊരു ചക്കവിഭവം. 

ചക്ക എന്ന മരുന്ന്

ചക്കക്കുരുവിലും ചുളയിനുമുള്ള ജാക്കലിൻ, ലെയ്റ്റിൻ  എന്നീ ഘടകങ്ങൾക്ക് എയ് ഡ്സ് പ്രതിരോധ ശേഷിയുണ്ടന്ന് കണ്ടെത്തിയത് ജീൻ ഫവോറയും സംഘവുമാണ്. ഫ്രാൻസിലെ മോണ്ട് പെല്ലർ സർവകലാസാലയിലെ മൈക്രോബയോളജി വിഭാഗം ശാസ് ത്രജ്ഞനാണ് ജീൻ ഫവേറോ ചക്കക്കുരുവിൻെറ തവിട്ടു നിറത്തിലുള്ള തൊലിയിൽ കാൻസറിനെ ചെറുക്കുന്ന ഉണ്ടെന്ന് ശാസ് ത്രലോകം മുമ്പേ തന്നെ കണ്ടെത്തിയിരുന്നു. 

മൊളഞ്ഞിൽ ( അരക്ക്) കൊണ്ട് ഓട്ടയടയ്ക്കാം

ചക്ക മൊളഞ്ഞിൽ ( അരക്ക്) തീയിൽ കാണിച്ച് ഉരുക്കിയെടുത്ത് ഇരുമ്പ് ബക്കറ്റിൻെറയും അലുമിനിയം പാത്രങ്ങളുടെയും ഓട്ടയടക്കാം. പാചകം ചെയ്യാനുപയോഗിക്കാത്ത പാത്രങ്ങളാണ് ഇങ്ങനെ ഓട്ട അടയ്ക്കുക. 

ഒരു സീസണിൽ ഏകദേശം 28 കോടി ചക്കകൾ കേരളത്തിൽ വിളയുന്നുണ്ടെന്നാണു കണക്ക് . ഇതിൽ മലയാളികൾ  ഇപ്പോൾ ഉപയോഗിക്കുന്നത് 2.1 ശതമാനം മാത്രം. ഏപ്രിൽ മുതൽ ജൂലൈ വരെയാണു സീസൺ ചക്കയെത്തേടി ബഹുരാഷ്ട്ര കമ്പനികളെത്തിയ നല്ലകാലം തുടങ്ങിയത് അടുത്തിടയാണ്. ഇടിച്ചക്കയ്ക്കാണ് വില കൂടുതൽ. ഫുഡ് സപ്ലിമെൻിൻെയും ഹെൽത്ത് ഡ്രിങ്കിൻെറയും അവശ്യഘടകമായി ഇടിച്ചക്ക ഉപയോഗിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽചക്കയിൽ നിന്ന് ഒട്ടാറെ മൂല്യവർധിത ഉൽപ്പന്നങ്ങളും രുചിയേറും വിഭവങ്ങളും നിർമ്മിക്കുന്നുണ്ട്. ജാക്ക് ജഗറി സ്വീറ്റ് , സ്പൈസി ജാക്ക് റോസ്റ്റ് എന്നിവയൊക്കെ സ്റ്റാർ ഹോട്ടലിലെ വിഭവ പട്ടികയിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. തായ് ലൻഡും വിയറ്റ്നാമുമാണു പ്രധാന ചക്ക ഉൽപാഗക രാജ്യങ്ങൾ. കേരളത്തിൽ എറണാകുളം ജില്ലയാണു ചക്കയുൽപാദനത്തിൽ മുന്നിൽ. ഇന്ത്യയിൽ ഏറ്റവുമധികം ചക്ക ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ത്രിപുരയാണ്. 

ചക്ക, ചോക്ലേറ്റ് , ടോഫി, ബർഫി, ഉണക്കച്ചക്ക, ചക്കപ്പൊടി, ചക്കപ്പഴം ഉണക്കിയത്, ചക്കത്തെര, ചക്ക പപ്പടം, ചക്കമടൽ, അച്ചാറ്, ഇടിച്ചക്ക അച്ചാറ്, ഇടിച്ചക്ക കട് ലറ്റ്, ഇടിച്ചക്ക ലഡ്ഡു, ചക്ക സിപ് അപ്, ചക്കകുമ്പിളപ്പം, ചക്ക ജെല്ലി,ചക്ക ജെല്ലി, ചക്ക വറ്റൽ, ചക്ക ഐസ്ക്രീം, ചക്കക്കുരു പൊടി, ചക്ക ചകിണിമിക്സ്ർ, ചക്കക്കുരുകൊണ്ടുള്ള അവലോസ് പൊടി , ചക്ക ചകിണി മിക്സർ, ചക്കയുടെ മുള്ളുകൾ ഉണക്കി ദാഹശമനിയായി ഉപയോഗിക്കാം. ഇരുനൂറിലധികം മൂല്യവർധിത ചക്ക ഉൽപ്പന്നങ്ങൾ നിർമിക്കാമെന്നും കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

കേരളത്തിൽ ഏകദേശം രണ്ടുലക്ഷത്തി എൺപതിനായിരത്തോളം പ്ലാവുകൾ ഉണ്ടെന്നാണ് ഒരു കണക്ക് ഈ പ്ലാവുകളിൽ നിന്നൊക്കെയായി ഒരു വർഷം ശരാശരി 31 കോടിയിലേറെ ചക്ക ലഭിക്കുന്നുണ്ട്. ഉണക്കിയും പൊടിച്ചും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയും മറ്റും ഈ പാഴാക്കൽ ഇല്ലാതാക്കാം. കീടനാശിനിയോ രാസവളമോ സ്പർശിക്കാത്ത പരിശുദ്ധവും ആരോഗ്യകരവുമായ ഈ ചക്കയെ നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഒരു പ്രധാന പങ്കാളിയാക്കാം. 

ചക്കസംസ്കരിച്ച് 365 ദിവസവും ലഭ്യമാക്കുന്നതിന് മൈക്രോസോഫ്റ്റ് കമ്പനിയുടെ  മുൻ ഡയറക്ടർ ജയിംസ് ജോസഫ് ആരംഭിച്ച ജാക് ഫ്രൂട്ട് 365 എന്ന കമ്പനിയാണ് ഇന്ത്യയിൽ ചക്ക വിഭവങ്ങളെ പഞ്ചനക്ഷത്രഹോട്ടലുകളിലും മുന്തിയ ഉപഭോക്താക്കൾക്കിടയിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനി.ഫ്രീസ് ഡ്രൈ  എന്ന ആധുനിക സംസ്കരണ വിദ്യയിലൂടെ ചക്കച്ചുള ഒരു വർഷത്തിലധികം സാധാരണ താപനിലയിൽ സൂക്ഷിച്ചുവക്കാം. ഈ പദ്ധതിയിലൂടെ ആണ്ടുമുഴുവൻ ലഭ്യമാക്കുകയാണ് പദ്ധതി. 

ചക്കപാഴാക്കി കളയാതെ സംസ്കരിച്ച് വിവിധവിഭവങ്ങളായി ഉപയോഗിച്ചാൽ ആയുസ് വർദ്ധിപ്പിക്കുന്നതിനോടൊപ്പം വരുമാന കൂട്ടുകയുമാവാം. 

ചക്ക വിശേഷം




 

No comments: