പേപ്പാറ വന്യജീവിസങ്കേതം

 

LOCATION: പേപ്പാറ വന്യജീവിസങ്കേതം തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിലെ പ്രമുഖമായൊരു വന്യജീവിസങ്കേതമാണ് പേപ്പാറ. നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. പേപ്പാറ അണക്കെട്ടിനോടു ചേർന്നാണു സ്ഥാനം. തിരുവനന്തപുരം നഗരത്തിൽ ശുദ്ധജലം എത്തിക്കാൻവേണ്ടി അരുവിക്കരയിൽ 1934 ൽ ഒരു അണക്കട്ടുണ്ടാക്കി. അരുവിക്കരയിലെ ജലം തികയാതെ വന്നപ്പോഴാണു പേപ്പാറ അണക്കെട്ടുകൂടി നിർമിച്ചത്. പേപ്പാറയിൽ നിന്നു അരുവിക്കരയിൽ എത്തിയിക്കുകയായിരുന്നു ലക്ഷ്യം. 

അണക്കെട്ടിനു ചുറ്റുമുള്ള ഭാഗം 1983ൽ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. ഇലകൊഴിയും ഈർപ്പവനങ്ങളും വരണ്ടവനങ്ങളും പുൽമേടുകളും ഇടകലർന്ന ഈ സാങ് ചറിക്ക് 53 ചതുരശ്ര കിലോമീറ്റർ വിസ് തൃതിയുണ്ട്. 

ധാരാളം നിരുറവകളും അവ ചേർന്ന് അട്ടയാറ്, കാവിയാറ്, കരമനയാറ് , മോതയാറ് എന്നീ നദികളും പേപ്പാറ വന്യജീവി സങ്കേതത്തിൽ നിന്ന് ഒഴുകുന്നു. 

LOCATION: പേപ്പാറ വന്യജീവിസങ്കേതം തിരുവനന്തപുരം

ആന, കാട്ടുപോത്ത്, മാൻ, കേഴമാൻ, വരയാട്, കൂരമാൻ, പുലി ,കരടി, കടുവ, മലയണ്ണാൻ, സിംഹവാലൻ കുരങ്ങ്, ഹനുമാൻ കുരങ്ങ്, തേവാങ്ക്, മുള്ളൻ പന്നി, വെരുക്, ഉടുമ്പ്, കാട്ടുപൂച്ച, കാട്ടുനായ, കാട്ടുപന്നി, തുടങ്ങിയവ കാണപ്പെടുന്നുണ്ട്. പക്ഷേ ജീവികളെ പകൽ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. പാറക്കെട്ടും കുന്നും നിറഞ്ഞ സങ്കേതം ജന്തുക്കളുടെ നല്ല ഒളിത്താവളമാണ്. അതിനാൽ അവ കുറെയെല്ലാം സുരക്ഷിതരുമാണ്.ഇഴജന്തുക്കളുടെ എണ്ണത്തിലും പറവകളുടെ കാര്യത്തിലും പേപ്പാറ സമ്പന്നമാണ്. 

പേപ്പാറവന്യജീവി സങ്കേതത്തിലെ പാണ്ടിപത്ത്,ചെമ്മുഞ്ചിമേട്, എന്നീ പ്രദേശങ്ങളിൽ വനംവകുപ്പിൻെറ അനുമതിയോടെ കടക്കാവുന്നതാണ്. വിതുര - ബോണക്കാട് വഴിയാണ് ഇവിടെ എത്തുന്നത്. ഈ പ്രദേശങ്ങൾ പൂർണമായും ഉൾവാനമാണ്. പുൽമേടും പച്ചക്കുന്നും ഇവക്കിടയിലെ ഇടതൂർന്ന കാടും പ്രകൃതിയൊരുക്കിയ കലാരൂപങ്ങളായി മാറുന്നു. 

LOCATION: പേപ്പാറ വന്യജീവിസങ്കേതം തിരുവനന്തപുരം

നിത്യഹരിതവനം, ഇലകൊഴിയും ഈർപ്പവനം, അർധഹരിതവനം, പുൽമേട്, ഈറ്റക്കാട്, മുളങ്കാട്, ചൂരൽക്കാട് തുടങ്ങി വ്യത്യസ്തമായ വനമേഖലകളാൽ സമ്പന്നമാണു പേപ്പാറ. അപൂർവങ്ങളായ ധാരാളം ഓർക്കിഡുകളും പന്നൽച്ചെടികളും ഈ  വനമേഖലയിൽ കാണപ്പെടുന്നുണ്ട്. ഒപ്പം ഔഷധസസ്യങ്ങളുടെയും വിളഭൂമിയാണിവിടം.  ഇവിടത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭാഗം ആദ്യം പുതുപ്പള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിൻേറയും കോട്ടൂർ റിസർവിൻെറയും വനഭാഗങ്ങൾ ഉൾപ്പെടുന്നു.  അപൂർവയിനത്തിലുള്ള സസ്യങ്ങളും ജന്തുക്കളും ഈ വനമേഖലയിലുണ്ട്. ഡാമിലെ 11 ദ്വീപുകൾ ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഈ ദ്വീപുകളിൽ വർഷംതോറും ദേശാടനപ്പക്ഷികൾ എത്താറുണ്ട്. 

LOCATION: പേപ്പാറ വന്യജീവിസങ്കേതം തിരുവനന്തപുരം

കേരളത്തിലെ തിരുവന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചയത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനയാറിന് കുറുകെ നിർമ്മിച്ച അണക്കെട്ടാണ് പേപ്പാറ ഡാം. ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവി സംരക്ഷ കേന്ദ്രം എന്നറിയപ്പെടുന്നു. 1983 - ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഡാമിനു താഴെ കെഎസ്ഇബിയുടെ ചെറിയ ഹെെഡ്രോ ഇലക്ട്രിക് പദ്ധതിയിയിൽ 3 മെഗാവാട്ട് ടർബൈൻ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 11.5 MU ആണ്. 

 

LOCATION : പേപ്പാറ ഡാം,ഹെെഡ്രോ ഇലക്ട്രിക് പദ്ധതി

പേപ്പാറ വന്യജീവി സങ്കേതത്തിനോടു ചേർന്നു സ്ഥിചെയ്യുന്ന  കേരളത്തിലെ പ്രമുഖ സുഖവാസ കേന്ദ്രമാണ് പൊന്മുടി . മൂടൽമഞ്ഞാൽ നിറഞ്ഞ സഹ്യസാനുക്കളുടെ ഈ മലനിരകൾ ആയിരം മീറ്റർ ഉയരത്തിൽ സ്ഥിചെയ്യുന്നു.