വന ദിനം മാർച്ച് 21


160 കോടി ജനങ്ങൾക്ക് ജീവിതോപാധിയാണ് വനങ്ങൾ. കരയിലെ ജന്തുക്കൾ ,സസ്യങ്ങൾ,ഷഡ് പദങ്ങൾ  എന്നിയുടെ 80 ശതമാനത്തിനും വാസസ്ഥലമായ വനങ്ങൾ ജൈവവൈവിധ്യത്തിൻെറ കളിത്തൊട്ടിൽ കൂടിയാണ്. വനങ്ങളെ അശ്രയിച്ചു കഴിയുന്ന മനുഷ്യർക്ക് അത് അഭയവും ജോലിയും സുരക്ഷിതത്വവും ഏകുന്നു. കാലാവസ്ഥാനിയന്ത്രണത്തിലും  വനങ്ങളുടെ പങ്ക് വളരെ വലുതാണ്. അവ ഓക്സിജൻ, കാർബൺ ഡൈഓക്സൈഡ്, അന്തരീക്ഷ ആർദ്രത എന്നിവയുടെ സംന്തുലിതാവസ്ഥ നിലനിർത്തുന്നു. 

ജലസംഭരണത്തിലും ജലചംക്രമണത്തിലും വനങ്ങളുടെ പങ്ക് വലുതാണ്. ഇങ്ങനെ വിലമതിക്കാനാകാത്ത പാരിസ്ഥിതിക , സാമ്പത്തിക, സാമൂഹിക,ആരോഗ്യ സേവനങ്ങൾ നൽകുന്ന വനങ്ങൾ അതിവേഗമാണ് മൺമറഞ്ഞുകൊണ്ടിരിക്കുന്നത്. 13 ദശലക്ഷം വനമാണ് പ്രതിവർഷം ലോകത്ത് നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

LOCATION : പേപ്പാറ,തിരുവനന്തപുരം

വനങ്ങളിലെ നീർത്തടങ്ങളും തണ്ണീർത്തടങ്ങളും ശുദ്ധജലത്തിൻെറ അമൂല്യസ്രോതസ്സുകളാണ്. ഗാർഹിക, വ്യവസായിക പാരിസ്ഥിക ആവശ്യങ്ങൾക്കു നമുക്ക് പെട്ടന്ന് ലഭ്യമാകുന്ന ശുദ്ധജലത്തിൻെറ 75 ശതമാനത്തോളം ലഭിക്കുന്നത് ഈ സ്രോതസ്സുകളാണ്. സ്വവാഭിക വാട്ടർ ഫിൽറ്ററുകൾ കൂടിയാണ് വനങ്ങൾ. ജലത്തിലെ മാലിന്യങ്ങൾ ഒരളവുവരെ അരിച്ചുമാറ്റുന്നു. വനങ്ങൾ മണ്ണൊലിപ്പ് തടയുകയും നദികളിലും അരുവികളിലും കുളങ്ങളിലും തണ്ണീർത്തടങ്ങളിലുമൊക്കെ എക്കൽ അടിഞ്ഞ് കൂടുന്നത് തടയുന്നു. 

LOCATION : അരിപ്പ  തിരുവനന്തപുരം 

ആഗോളതാപനത്തിനു കാരണമാവുന്ന ഹരിതഗൃഹവാതകങ്ങളുടെ തോത് അന്തരീക്ഷത്തിൽ റെക്കോർഡ് മുന്നേറുമ്പോഴും  താപമാപിനികളിൽ ചൂട് കുതിച്ച് ഉയരുമ്പോഴും അവശേഷിക്കുന്ന പച്ചപ്പിൻെറയും കടയ്ക്കൽ കത്തിവെച്ചു കൊണ്ടിരിക്കുകയാണ് മനുഷ്യൻ.

സമുദ്രങ്ങൾ കഴിഞ്ഞാൽ ഏറ്റവും വലിയ കാർബൺ സംഭരണിയാണു വനങ്ങൾ. ബയോമാസ്സിലും മണ്ണിലുമൊക്കെ കാർബൺ സംഭരിക്കപ്പെടുന്നു. മനുഷ്യ പ്രവർത്തനങ്ങളുടെ ഫലമായുണ്ടകുന്ന കാർബൺ ഡൈഓക് സൈഡ്  ഉൽസർജനത്തിൻെറ (EMISSION) ഏതണ്ട് 17 ശതമാനത്തിനു കാരണമാവുന്നത് വനനശീകരണവും ഭൂവിനിയോഗത്തിലെ അശാസ് ത്രീയതയുമാണ്. വനനശീകരണത്തിനൊപ്പം കാലാവസ്ഥാവ്യതിയാനവും കുതിച്ചുയരുന്ന താപനിലയും മഴയുടെ വിതരണത്തിലെ വ്യത്യാസവുമൊക്കെ വനങ്ങൾക്ക് ചരമഗീതം രചിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോൺ കാടുകൾ പോലും നാശത്തിൻെറ പാതയിലാണ്. 

LOCATION : പേപ്പാറ,തിരുവനന്തപുരം 

മരങ്ങളില്ലാതായാൽ ഇല്ലാതാകുന്നത്   തണുപ്പും തണലും പ്രാണവായുവും എത്രയോ ജീവജാലങ്ങളുടെ ആവാസസ്ഥാനവും പ്രകൃതിയുടെ സന്തുലിനാവസ്ഥയുമാണ്. ഈ പ്രകൃതിയും അതിലെ വിഭവങ്ങളും സർവജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണെന്നു മറക്കാതിരിക്കാം. ആഗോളതാപനത്തിനും കാലാവസ്ഥാവ്യതിയാനങ്ങൾക്കുമുള്ള മറുപടി മരങ്ങൾ തന്നെയാണ്. എന്തുവിലകൊടുത്തും നാം ഈ നിധി കാക്കണം 

എല്ലാ വർഷവും മാർച്ച് 21 രാജ്യാന്തര വനദിനമായി ആചരിക്കാൻ യു എൻ ജനറൽ അസംബ്ലി തീരുമാനിച്ചത് 2012 ലാണ് . 2013 മുതൽ ദിനാചരണം ആരംഭിച്ചു. 

 

LOCATION : മ‍ടത്തറ ,തിരുവനന്തപുരം 

നമ്മുടെ വനം 

വനത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 5000 മുതൽ 20000 ക്യൂബിക് മീറ്റർ വരെ ജലം സംഭരിച്ച് വെയ്ക്കുന്നു. ഈ ജലമാണ് മനുഷ്യൻെറ ധാഹമകറ്റുന്നത്. വ്യത്യസ്ത ജാതികൾ ഉൾപ്പെട്ട നിരവധി മരങ്ങൾ ജലസംരക്ഷണത്തിനും കാലാവസ്ഥാനിയന്ത്രണത്തിനും പരിസ്ഥിതി സന്തുലനത്തിനും സഹായിക്കുന്നു.ഇതിനുപുറമെ തടി, വിറക്, ഔഷധങ്ങൾ , ജീവവായു ( ഓക്സിജൻ) തുടങ്ങിയവയുടെ കലവറ കൂടിയാണ് കാനനം. ഇപ്പോൾ കേരളത്തിലെ വനമേഖലയിൽ പതിനഞ്ചു വന്യജീവി സങ്കേതങ്ങളും ആറ് ദേശിയോദ്യാനങ്ങളും നിലവിലുണ്ട്. വനസംരക്ഷണത്തിനൊപ്പം തന്നെ വന്യജീവികളെയും സംരക്ഷിക്കുകയെന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 

മരം ഒരു വനം 

മണ്ണൊലിപ്പ് തടയുന്നു

കാറ്റുമൂലവും മവെള്ളപ്പച്ചിൽമൂലവുമുള്ള മണ്ണൊലിപ്പ് തടയാൻ മരത്തിൻെറ വേരുകൾ സഹായിക്കുന്നു. മണ്ണിടലേക്ക് മഴവെള്ളം കുത്തിവീഴുന്നത് ഇലകൾതടയുന്നതിനാൽ മണ്ണിളകുന്നതും തടസ്സപ്പെടുന്നു. ഇത് കൂടുതൽ ചെറുസസ്യങ്ങളും കുറ്റിച്ചെടികളും വളരാൻ ഇടയാക്കുന്നു. മണ്ണൊലിപ്പ് തീരെയില്ലാത്ത സ്ഥിതിവിശേഷമുണ്ടാകുകയും ചെയ്യുന്നു. ഒരു കുന്നിൻ പ്രദേശത്തെ മുഴുവൻ മരങ്ങളും മുറിച്ചു നീക്കിയാൽ കാലക്രമേണ അവിടം പുൽനാമ്പുപോലുമില്ലാതെ മൊട്ടയായി തീരുന്നു.

അന്നദാതാക്കൾ

ലോകത്തിലെ മുഴുവൻ സസ്യങ്ങൾക്കുമുള്ള ആഹാരമത്രയും സസ്യങ്ങളാണ് ഇത് ഉൽപാദിപ്പിക്കുന്നത്. സൂര്യപ്രകാശത്തിൽ നിന്ന് ഊർജം സ്വീകരിച്ച് കാർബൺ ഡൈഓക്സൈഡിനേയും ജലത്തേയും കൂട്ടിച്ചേർത്ത് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രവർത്തനം സാധ്യമാക്കുന്നത് അവയിലെ ഹരിതകത്തിൻെറ സാന്നിധ്യം മൂലമാണ്. ഈ ഗ്ലൂക്കോസാണ് അന്നജം, പഞ്ചസാര, മാംസ്യം, കൊഴുപ്പ് എണ്ണ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ ചെടികളുടെ വിവിധഭാഗങ്ങളിൽ സംഭരിക്കുന്നത്. ജന്തുക്കൾ ഈ പദാർത്ഥങ്ങൾക്കായി പ്രത്യക്ഷമായോ പരോക്ഷമായോ സസ്യങ്ങളെ ആശ്രയിക്കുന്നു. 

ഓക്സിജൻ ഉൽപാദകർ

അന്തരീക്ഷവായുവിലെ ഓക്സിജൻെറ അളവ് 21 ശതമാനമാണ്. ശ്വസനത്തിനുവേണ്ടി ജീവികൾ ഓക്സിജൻ സ്വീകരിച്ച് ഈ അളവിൽ കുറവുവരുത്തുന്ന തിനനുസരിച്ച് വീണ്ടും വീണ്ടും ഉൽപാദിപ്പിച്ച് അളവ് ക്രമീകരിക്കുന്നത് സസ്യങ്ങളാണ്. ഒരു മരം മാത്രം ഉൽപാദിപ്പിക്കുന്നത്രയും ഓക്സിജൻ വ്യവസായശാലകളിൽ ഉൽപാദിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരും. 

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ 

മനുഷ്യൻെറ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റൻ സർവവും സസ്യങ്ങളിൽ നിന്ന ് ലഭിക്കുന്നു. വ്യവസായിക പ്രധാന്യമുള്ള നാരുകൾ, റബർ തുടങ്ങിയവ അവയിൽപ്പെടുന്നു. വീടിൻെറയും മറ്റുകെട്ടിടങ്ങളുടെയും നിർമാണത്തിനാവശ്യമായ തടികൾക്കും വിറകിനുമെല്ലാം നാം മരങ്ങളെ ആശ്രയിക്കുന്നു.

ഔഷധങ്ങളുടെ കലവറ

സസ്യങ്ങളിൽ മിക്കവയും ഔഷധപ്രാധാന്യമുള്ളവയാണ്. ആയുർവേദത്തിലെ മുഴുവൻ ഔഷധങ്ങളും വിവിധ സസ്യങ്ങളിൽ നിന്ന് തയ്യാറാക്കിയവയാണ്. അലോപ്പതിയിലും ഹോമിയോപ്പതിയിലും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന പ്രാദേശിക ചികിത്സാവിധികളിലുമെല്ലാം സസ്യങ്ങൾ ഉപയോഗിക്കപ്പെടുന്നു.

ആഗോളതാപനം തടയാൻ

ആഗോളതാപനം തടയാൻ മരം വെച്ചുപിടിപ്പിക്കുന്നത്ര ഫലപ്രദമായ മാർഗം വേറെയില്ല. ശ്വസനം, ജ്വലനം , ജീർണനം എന്നിവയിലൂടെ അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷ വായുവിനുചുറ്റും ഒരു വലയം തീർക്കുന്നതിനാൽ സൂര്യനിൽ നിന്നുള്ള തീക്ഷണ പ്രകാശകിരണങ്ങൾ ഭൗമോപരിതലത്തിൽ നിന്ന് പുറത്തു കടന്ന് തിരിച്ചുപോകാൻ കഴിയാത്തതുമൂലം ഭൂമിയുടെ ഉപരിതലം അമിതമായി ചൂടുപിടിക്കുന്നു. കരപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ വറ്റാനും മണ്ണ് വളരാനും ഇടയാക്കുന്നതിനാൽ കാർഷികഉൽപാദനം കുറയും. ഭീകരമായ ഭക്ഷ്യക്ഷാമവുമൂലം മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. ഹരിതഗൃഹ വാതകങ്ങളിൽ മുഖ്യമായ കാർബൺ ഡൈഓക്സൈഡിനെ ആഗിരണം ചെയ്ത് നശിപ്പിക്കാൻ മരങ്ങൾക്കും കഴിയും. 

മണ്ണിലെ ജലാംശം നിലനിർത്തുന്നു

മണ്ണിൻെറ ജലാഗിരണ സംഭരണശേഷി കാട്ടിൽ നാട്ടിലേതിനെക്കാൾ കൂടുതലായിരിക്കും. മരങ്ങളിൽ നിന്നുള്ള കരിയിലകൾ മണ്ണിനുമുകളിൽ ധാരാളമായി അടിഞ്ഞുകൂയുകയും ജൈവാംശം മണ്ണിൽ ലയിച്ചുചേരുകയും ചെയ്യും ജൈവാംശമടങ്ങിയ മണ്ണ് കൂടുതൽ ജലം ആഗിരണം ചെയ്ത് സംഭരിക്കാൻ കഴിവ് പ്രകടിപ്പിക്കുന്നു. ഇതുമൂലം  കാട്ടിലെ അരുവികളും പുഴകളും എപ്പോഴും ജലസ്രോസ്സുകളായി നിലകൊള്ളുന്നു. എന്നാൽ മരങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ മണ്ണ് പെട്ടന്ന് വരണ്ടുപോകുന്നതിനാൽ സമീപസ്ഥ ജലസ്രോസ്സുകളിൽ മഴക്കാല ശേഷം വെള്ളമുണ്ടാകുന്നില്ല. 

വനദിനം

വനദിനം ക്വിസ് 






No comments: