നെയ്യാ‍ര്‍ വന്യജീവി സങ്കേതം


നെയ്യാ‍ര്‍ വന്യജീവി സങ്കേതം  തിരുവനന്തപുരം 

തിരുവനന്തപുരം ജില്ലയിലെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമാണ്‌ നെയ്യാർ വന്യജീവി സം‌രക്ഷണകേന്ദ്രം. തിരുവനന്തപുരം നഗരകേന്ദ്രത്തിൽ നിന്നും ഏകദേശം 32 കിലോമീറ്റർ അകലെയായി നെയ്യാര്‍ അണക്കെട്ടിൻെറ  സംഭരണ മേഖലയിൽ ഏകദേശം 128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ്‌ ഇത്. 1958-ലാണ്‌ ഇതിനെ ഒരു വന്യജീവി സം‌രക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. 

നെയ്യാ‍ര്‍ വന്യജീവി സങ്കേതം  തിരുവനന്തപുരം 

നിത്യഹരിത വനങ്ങൾ പർണ്ണപാതി വനങ്ങൾ എന്നിങ്ങനെയുള്ള വൃക്ഷങ്ങൾ അടങ്ങിയ വനപ്രദേശമാണിത്. ആനമുടി കഴിഞ്ഞാൽ പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരമുള്ള കെടുമുടിയായ അഗസ്ത്യകുടം ഈ വനപ്രദേശത്ത് സ്ഥിതിചെയ്യുന്നു. ജലസംഭരണിയുൾപ്പെടുന്ന  നെയ്യാര്‍ വന്യജീവിസങ്കേതം ആന, കടുവ, പുള്ളിപ്പുലി, കുട്ടിതേവാങ്ക് ,രാജവെമ്പാല , കാട്ടാമ എന്നിങ്ങനെ വിവിധതരം മൃഗങ്ങളുടേയുെം ,ഉരഗങ്ങളുടേയും ഉഭയജീവികളുടെയും ആവാസകേന്ദ്രമാണ്. കേരളത്തിൻെറ തെക്കേ ഭാഗത്തായി പശ്ചിമഘ‍ട്ടത്തിൻെറ തെക്കു കിഴക്കേമൂലയിലാണ്  നെയ്യാര്‍ വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നത്. അതിൻെറ പോഷക നദികളായ മുല്ലാര്‍, കല്ലാര്‍ എന്നിവയുടെ ഡ്രെനേജ് ബേസിൻ ആണ് ഈ പ്രദേശം. നെയ്യാര്‍ വന്യജീവിസങ്കേത്തിൽ നൈസര്‍ഗ്ഗിക സസ്യജാലങ്ങളുടെ ഒരു വൻ ശ്രേണിയാണുള്ളത്. ഇവിടത്തെ സസ്യജാലങ്ങളുടെ വൈവിധ്യം ഇതിനെ ജീൻപൂൾസംരക്ഷിത മേഖലയാക്കി തീര്‍ക്കുന്നു. 

നെയ്യാ‍ര്‍ വന്യജീവി സങ്കേതം  തിരുവനന്തപുരം 

1868 മീ ഉയരമുള്ള അഗസ്യാര്‍ മലയാണ് ഇവിടെയുള്ള മറ്റൊരു പ്രധാന ആക‍ര്‍ഷണം. നെയ്യാര്‍ വന്യജീവിസങ്കേതത്തിൻെറ കിഴക്കേ അതി‍ര്‍ത്തിയിൽ  തമിഴ് നാട്ടിലെ മുണ്ടൻതുറെെ ടൈഗര്‍ റിസ‍ര്‍വും, തെക്കെ    അതി‍ര്‍ത്തിയിൽ  നെയ്യാറ്റിൻകര താലൂക്കുമാണ്. നെയ്യാറും അതിൻെറ പോഷകനദിയും ഈ സങ്കേതത്തിൻെറ മുഴുവൻ നീളത്തിലും ഒഴുകുന്നുണ്ട്. അഗസ്യാര്‍ മലയിൽ നിന്ന് ഉത്ഭവിക്കുന്ന നെയ്യാറിലെ ജലമാണ് ജലസേചന പദ്ധതിക്കായി നെയ്യാറിൽ നി‍ര്‍മിച്ച ഡാമിൽ ശേഖരിക്കുന്നത്. 

നെയ്യാ‍ര്‍ വന്യജീവി സങ്കേതം  തിരുവനന്തപുരം 

തെക്കൻ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ അഗസ്ത്യാകുടം സാഹസിക പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. കുത്തനയുള്ള കയറ്റവും പാറകെട്ടും പുൽമേടും സഞ്ചാരികൾക്ക് അവിസ്മരണിയ നിമിഷങ്ങൾ സമ്മാനിക്കുന്നു. അഗസ്ത്യാമലപ്രദേശത്ത്    ഔഷധ സസ്യങ്ങളുൾപ്പെടെ വിവിധ സ്പീഷിസിലുള്ള സസ്യങ്ങൾ കാണുന്നുണ്ട്. 109 അപൂര്‍വ സസ്യങ്ങളെ ഇവിടെകണ്ടെത്തിയിട്ടുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു. വേനൽകാലത്ത് അഗസ്ത്യാര്‍ മലയിലേയ്ക്ക് മലകയറ്റം നടത്തുവാൻ സന്ദ‍ര്‍ശകരെ അനുവധിക്കാറുണ്ട്. 

 തലസ്ഥാന ജില്ലയിലെ പ്രക‍ൃതിയുടെ വരദാനമായ നെയ്യാര്‍ - അഗസ്ത്യമലനിരകളുടെ അടിവാരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശകര്‍ക്ക് ഉണര്‍വേകുന്നവയാണ്. നെയ്യാ‍ര്‍‍ഡാംവിനോദ സഞ്ചാര കേന്ദ്രരത്തിലെയും കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രത്തിലെയും അനുഭവങ്ങൾ സഞ്ചാരികളുടെ മനം കവരുന്നു. വന്യജീവി കാന്ദ്രത്തനകത്തെ നെയ്യാ‍ര്‍ അണക്കെട്ട് കുട്ടികൾക്കും സഞ്ചാരികൾക്കും നല്ലൊരു കേന്ദ്രമാണ്. 

നെയ്യാ‍ര്‍ വന്യജീവി സങ്കേതം  തിരുവനന്തപുരം 

നിരീക്ഷണഗോപുരം , ഉദ്യാനവും ജീവൻതുടിക്കുന്ന പ്രതിമകളും സംഗീത ജലധാരയും ഇന്ത്യലെതന്നെ മികച്ച വര്‍ണ്ണമത്സ്യവും കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്കും മാൻ - ചീങ്കണ്ണി പാര്‍ക്കുകളും നെയ്യാ‍ര്‍ ബോട്ടു സവാരിയും ഇവിടെയുണ്ട്.

ലയൺ സഫാരി പാര്‍ക്ക് 

LOCATION : നെയ്യാർ തിരുവനന്തപുരം 

നെയ്യാര്‍ അണക്കെട്ടിനു സമീപത്ത് 40468.564 ചതുരശ്ര മീറ്റ‍ര്‍ വിസ്തീര്‍ണത്തിൽ സ്ഥിചെയ്യുന്ന ഒരു വന്യമ‍ൃഗസംരകഷണ പാര്‍ക്കാണ് ഇത്. നെയ്യാര്‍ ഡാമിലെ മരക്കുന്നത്തെ കാട്ടിൽ 1994 ലാണ്ഇന്ത്യയിലെ ആദ്യത്തെ ലയൺ പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യകാലങ്ങളിൽ 4 സിംഹങ്ങൾ മാത്രമുള്ള പാര്‍ക്കിൽ പിന്നീട് 18 സിംഹങ്ങളായി സിംഹങ്ങളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ഉണ്ടായതോടെ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചു ഡാം കാണാൻ വരുന്നതിനൊപ്പം സിംഹങ്ങളെ കാണാനും നൂറുകണക്കിന് സഞ്ചാരികൾ ദിനവും എത്തുന്നു.  നെയ്യാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ഒരു പ്രത്യേകതയാണ് ലയൺ സഫാരി പാര്‍ക്ക്. കേരളത്തിലെ കൂടില്ലാതെ നേരിട്ട് കാണാൻ സാധിക്കുന്ന ഏകയിടം ഇവിടെയാണ്. നെയ്യാര്‍ ഡാമിനാൽ ചുറ്റപ്പെട്ട ഒരു ചെറു ദ്വീപിലാണ് സിംഹങ്ങളെ പാര്‍പ്പിച്ചിരികുന്നത്. ബോട്ട് മാര്‍ഗ്ഗം മാത്രമേ ഈ ദ്വീപിലേയ്ക്ക് എത്താൻ സാധിക്കൂ. ഇവിടെ എത്തിയാൽ ഇരുമ്പഴികളോടു കൂടിയ ഒരു ബസ് നമ്മളെ കാത്ത് കിടപ്പുണ്ടാകും പിന്നീടുള്ള യാത്ര അതിലാണ്. കാട്ടിനുള്ളിലൂടെ യഥേഷ്ടം വിഹരിച്ചു നടക്കുന്ന സിംഹങ്ങളെ കണ്ടൊരു ഗംഭീര യാത്ര. 

ലയൺ സഫാരി പാര്‍ക്ക്

ചീങ്കണ്ണി വളര്‍ത്തു കേന്ദ്രം 

LOCATION : നെയ്യാർ തിരുവനന്തപുരം 

സിംഹം കഴിഞ്ഞാൽ അടുത്തതാരം ചീങ്കണ്ണയാണ്.നൂറിലധികം ചീങ്കണ്ണികളെയാണ് നെയ്യാറിൽ പരിപാലിച്ചു പോരുന്നത്. പ്രശ്ത മുതല വേട്ടക്കാരൻ സ്റ്റീവ് ഇ‍ര്‍വിൻെറ സ്മരണാര്‍ത്ഥം ആരംഭിടച്ച ഈ മുതല വള‍ര്‍ത്തുകേന്ദ്രം ഇപ്പോൾ അറിയപ്പെടുന്നത് അഗസ്ത്യ ചീങ്കണ്ണിപാ‍ര്‍ക്കെന്നാണ്. കൂടാതെ ഈ വന്യജീവി സങ്കേതത്തിൽ നൂറിൽപരം ജീവിവര്‍ഗങ്ങൾ വേറെയുമുണ്ട്. ആന, കടുവ , പുലി, കഴുതപ്പുലി തുടങ്ങി അനവധി കാഴ്ചാനുഭവങ്ങളാണ് പ്രക‍ൃതി നെയ്യാറിൽ ഒരുക്കിയിരിക്കുന്നത്. 

 മാൻ വളര്‍ത്തൽ കേന്ദ്രം

LOCATION : നെയ്യാർ തിരുവനന്തപുരം 

നെയ്യാര്‍ , മുല്ലയാര്‍ , കല്ലാര്‍ എന്നീ നദികളുടെ സംഗമസ്ഥാനത്താണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. മാൻ വളര്‍ത്തൽ കേന്ദ്രം , ആനവളര്‍ത്തൽ കേന്ദ്രം എന്നിവ മറ്റ് പ്രത്യേതകളാണ്. മാനുകൾക്കായി പ്രത്യേകം പാര്‍ക്ക് ഇവിടെ ഒരുക്കിയിട്ടുണ്ട്. യഥേഷ്ടം കാട്ടിലൂടെ വിഹരിക്കുന്ന മാനുകളെ നമുക്ക് അടുത്ത്കാണാനും  അടുത്തറിയാനും സാധിക്കും

നെയ്യാര്‍‍ഡാം ഫിഷറീസ് അക്വോറിയം 

സ്റ്റാര്‍ഫിഷിൻെറ ആക‍ൃതിയിൽ നിര്‍മിച്ച നെയ്യാര്‍‍ഡാം ഫിഷറീസ് അക്വോറിയം ഇന്ത്യയിലെതന്നെ മികച്ചതാണ്. ശുദ്ധജലവര്‍ണമത്സ്യങ്ങളുടെ ഭീമനായ ആരാപൈമയും ശത്രുക്കളുടെ സാന്നിധ്യം തിരിച്ചറിയൻ കഴിയുന്ന അരോണയും തുടങ്ങി ചീങ്കണ്ണിയുടെ സാദ‍ൃശ്യമുള്ള വര്‍ണമത്സ്യവരെ ഇവിടെയുണ്ട്. ഫിഷറീസ് വകുപ്പിൻെറ നെയ്യാര്‍ഡാമിലെ മത്സ്യകുഞ്ഞ് ഉൽപാദന കേന്ദ്രം വിദ്യാര്‍ത്ഥികൾക്ക് അറിവ് പകരുന്നവയാണ്. ഇവിടത്തെ ഹാച്ചറിയിൽ നിന്നും രോഹുവും കട്ലയും  കുഞ്ഞുങ്ങളായി വിരിക്കുന്നു.

 നെയ്യാര്‍ അണക്കെട്ട് 

LOCATION : നെയ്യാർ തിരുവനന്തപുരം 

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാര്‍ നദിയിൽ നിര്‍മ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാര്‍ അണക്കെട്ട് .1958 - ൽ നിര്‍മ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു വിനോദസഞ്ചാര -ഉല്ലാസ കേന്ദ്രം കൂടിയാണ്. ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട് . പരമാവധി സംഭരണശേഷി 84.75 മീറ്ററാണ്. ഈ ഡാമിനോടനുബന്ധിച്ചിട്ടുള്ള മേഖല നെയ്യാര്‍ വന്യജീവിസംരക്ഷണ കേന്ദ്രം ഏന്നറിയപ്പെടുന്നു. പശ്ചിമഘടടത്തിൻെറ  തെക്കായുള്ള പൊക്കം കുുറഞ്ഞ മലകൾ നെയ്യാര്‍ ‍ഡാമിന് അതിര്‍ത്തി തീര്‍ക്കുന്നു. സുന്ദരമായ തടാകവും ഇവിടെയുണ്ട്. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത് , വരയാട്, സ്ലോത്ത്കരടി, കാട്ടുപൂച്ച, നിലഗിരി ലംഗൂര്‍, കാട്ടാന, സാമ്പാര്‍, മാൻ എന്നിവ ഉൾപ്പെടുന്നു. 

നെയ്യാര്‍ അണക്കെട്ട് 
നെയ്യാര്‍ അണക്കെട്ട് 

 നെയ്യാര്‍ അണക്കെട്ടും ഉദ്യാനവും സംഗീത ജലധാരയുമൊക്കെ ജലസേചന വകുപ്പിൻെറ അധീനതയിലാണ്. പ്രശസ്ത ശില്പി രാജാറാം രൂപകല്പന ചെയ്ത ഉദ്യാനത്തിലെ പ്രതിമകൾ നെയ്യാര്‍ ‍ഡാമിൻെറ ഭംഗികൂട്ടുന്നു.

ഉദ്യാനത്തിലെ പ്രതിമകൾ
ഉദ്യാനത്തിലെ പ്രതിമകൾ

 

 

 

 

 

 















No comments: