Thursday, March 26, 2020

KALAVASTHA DINAM METEOROLOGICAL DAY MARCH 23 ലോക കാലാവസ്ഥാദിനം ലോക കാലാവസ്ഥാദിനം മാർച്ച് 23


ലോക കാലാവസ്ഥാദിനം 

മാർച്ച് 23

METEOROLOGICAL  DAY MARCH 23 
. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാസംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം. 
കാലാവസ്ഥാവ്യതിയാനം ലോകത്തിന്റെ പല ഭാഗങ്ങളില്‍ പലതരം കെടുതികളാണ് വിതയ്ക്കുക. കാട്ടുതീയായും പേമാരിയും ചുഴലിക്കൊടുങ്കാറ്റുമായും വരള്‍ച്ചയും വിളനാശവും ഒക്കെയായി അത് പ്രത്യക്ഷപ്പെടുന്നു.
മാത്രമല്ല, പുതിയ ഇടങ്ങളില്‍ പുതിയ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടാനും കാലാവസ്ഥാ വ്യതിയാനം കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തില്‍ ഏതാനും വര്‍ഷംമുമ്പ് വലിയ ദുരിതം വിതച്ച ചിക്കുന്‍ഗുനിയ, ജപ്പാന്‍ജ്വരം പോലുള്ള പകര്‍ച്ചവ്യാധികള്‍ കാലാവസ്ഥാവ്യതിയാനത്തിന്റെ സൂചനയായി വിദഗ്ധര്‍ വിലയിരുത്തുന്നു.


ലോക കാലാവസ്ഥാദിനം ക്വിസ്സ്-വീഡിയോ
METEOROLOGICAL DAY QUIZ -VIDEO 
PREPARED BY JITHIN RS

കാലാവസ്ഥ


ഇടിമിന്നലോടു കൂടിയ മഴ
ഭൗമാന്തരീക്ഷത്തിലെ മാറ്റങ്ങളെയാണ് കാലാവസ്ഥ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ചൂടുള്ളതോ തണുത്തതോ എന്നോ, നനഞ്ഞതോ വരണ്ടതോ എന്നോ, തെളിഞ്ഞതോ അല്ലെങ്കിൽ മൂടിക്കെട്ടിയത് എന്നോ, മിതമായതോ അല്ലാത്തതോ എന്നോ കാലാവസ്ഥയെ തരംതിരിക്കാം.  ട്രോപോസ്ഫിയർ എന്ന അന്തരീക്ഷഭാഗത്താണ് മിക്ക കാലാവസ്ഥാമാറ്റങ്ങളും നടക്കുന്നത്.. താപനിലയിലെ മാറ്റം, മഴ എന്നിങ്ങനെയുള്ള ദൈനംദിനമാറ്റങ്ങളെപ്പറ്റിയാണ് വെതർ (ദിനാന്തരീക്ഷസ്ഥിതി ) എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നതെങ്കിൽ ദീർഘനാളുകളെടുത്ത് സംഭവിക്കുന്ന മാറ്റങ്ങളെ ക്ലൈമറ്റ് (കാലാവസ്ഥ) എന്ന വാക്കുകൊണ്ടാണ് ഇംഗ്ലീഷിൽ വിവക്ഷിക്കുക. ഇതിനു രണ്ടിനും മലയാളത്തിൽ കാലാവസ്ഥ എന്നു തന്നെയാണ് പറയുന്നത്.  എടുത്തുപറയാത്തിടത്തോളം കാലാവസ്ഥ എന്നു വിവക്ഷിക്കുന്നത് ഭൂമിയിലെ കാലാവസ്ഥയെയാണ്.




മൺ‌സൂൺ


മൺസൂൺ മേഘങ്ങൾ ആലപ്പുഴയിൽ നിന്നൂ ഒരു ദൃശ്യം
ഉപോഷ്ണമേഖല കരഭാഗങ്ങളുടെ മീതെ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ കാരണമായി മാസങ്ങളോളം വീശുന്ന ഒരു കാലികവാതമാണ് മൺസൂൺ. ഭൂമിയിലെ കാലാവസ്ഥ തീരുമാനിയ്ക്കുന്നതിൽ പ്രധാനമാണ് മൺസൂൺ. ഋതുക്കൾ എന്നഅർത്ഥമുള്ള അറബി പദമായ മൗസിം,[1] മലയ പദമായ മോൻസിൻ ഏഷ്യൻ പദമായ മോവ്സം എന്നിവയിൽ നിന്നുമാണ് മൺസൂൺ എന്ന പദം ഉണ്ടായത്. ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ 23ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ആയതിനാൽ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി മാറിക്കൊണ്ടിരിയ്ക്കും. അപ്രകാരം ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ സെപ്തം‌ബർ വരെയും ദക്ഷിണാർദ്ധഗോളത്തിൽ ബാക്കി ആറുമാസക്കാലവും സൂര്യന്റെ സ്ഥാനം നിർണ്ണയിച്ചിരിയ്കുന്നു. ഈ കാലങ്ങളിൽ വേനൽക്കാലം അനുഭവപ്പെടുന്നു. മൺസൂണിനു നിദാനം ലഘുമർദ്ദമേഖലയുടേയുംഗുരുമർദ്ദമേഖലയുടേയും രൂപവത്കരണം ആണ്. ഗുരുമർദ്ദമേഖലയിൽ നിന്നും ലഘുമർദ്ദമേഖലയിലേയ്ക്കുള്ള നീരാവി കാറ്റിന്റെ സഞ്ചാരത്താൽ മഴ ലഭിയ്ക്കുന്നു.

മൺസൂൺവാതം

മൺസൂൺ ഒരു കാലികവാതമാണ്. ഒരു നിശ്ചിതകാലത്ത് വഴിമാറിയെത്തുന്ന കാറ്റാണ് മൺസൂൺ കാറ്റ്. ഭാരതത്തിൽ ഏറെക്കുറേയും ഭാഗങ്ങളിൽ ഉത്തരാർദ്ധഗോളത്തിലെ വാണിജ്യവാതത്തിന്റെ ഗതിയിലാണ്. വടക്കുകിഴക്കൻ കാറ്റ് എന്നറിയപ്പെടുന്ന ഈ കാറ്റ് ഭാരതത്തിൽ കരയിലൂടേയാണ് അധികമായും വീശുന്നത്. ഈ കാറ്റ് വരണ്ടതാണ്. ഈ കാറ്റിന്റെ ദിശയിൽ പെട്ടെന്ന് വ്യതിയാനമുണ്ടാവുകയും ദിശ നേരെ വിപരീതമാവുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് മൺസൂൺ.
കരയിൽ മർദ്ദം കുറവായും കടലിൽ കൂടുതലായും അനുഭവപ്പെടുന്ന സമയം കടലിലെ മർദ്ദമേറിയ വായു കരയിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു. ഇത് വായുപ്രവാഹത്തിന് കാരണമാകുന്നു. തത്ഫലമായി ഇന്ത്യൻ മഹാസമുദ്രത്തിലെ വായു അറബിക്കടലിലെത്തുന്നു.കോറിയോലിസിസ് ബലത്തിന്റെ ഫലമായി പൂര്വാഭിമുഖമാകുന്ന കാറ്റിന്റെ ഗതി വായു പ്രവാഹം ശക്തമാകുന്നതോടെ കരയിലേയ്ക്ക് വീശുന്നു. ഇങ്ങനെ വീശുന്ന കാറ്റ് ആദ്യമായി കരയിൽ പ്രവേശിയ്ക്കുന്നത് കേരള തീരത്താണ്. ജൂൺ മാസത്തിൽ ആദ്യം കേരളത്തിലും ആദ്യവാരത്തിൽ ഗോവയിലും ജൂൺ പത്തോടെ മും‌ബൈയിലും എത്തുന്നു. ജൂലൈ മാസത്തോടെ ഭാരതത്തിൽ മുഴുവനായും മൺസൂൺ അനുഭവപ്പെടുന്നു. കേരളത്തിൽ ജൂൺ 1 മുതൽ ഡിസംബർ 1 വരെ മൺസൂൺ ലഭിക്കുന്നു.[2]
മൺസൂൺ കാറ്റ് കടന്നുവരുന്നത് നീരാവിയും കൊണ്ടാണ്. നീരാവി കാർമേഘങ്ങളായി കനത്ത മഴയ്ക്ക് ഇടവരുന്നു.

തെക്കേ അമേരിയ്ക്കൻ മൺസൂൺ

ബ്രസീലിലാണ് ഈ മൺസൂൺവഴി ധാരാളമായി മഴ ലഭിയ്ക്കുന്നത്. ഈ മൺസൂണിനാൽ ദുരിതമനുഭവിയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ജനിറോ.

ആഫ്രിക്കൻ മൺസൂൺ

സഹാറ മരുഭൂമിയിലും അറ്റ്ലാന്റിക് സമുദ്രത്തിലുമുണ്ടാകുന്ന താപവ്യതിയാനമാണ് ഇതിനു കാരണം. ലഘുമർദ്ദമേഖലകളിലുണ്ടാകുന്ന വ്യതിയാനങ്ങളും ഹേതുവാണ്.

തെക്കുപടിഞ്ഞാറൻ ഉഷ്ണകാലമൺസൂൺ


തെക്കുപടിഞ്ഞാറൻ ഉഷ്ണകാലമൺസൂൺ ഇന്ത്യയിൽ അനുഭവപ്പെടുന്ന സമയവും കാറ്റിന്റെ ഗതിയും
ഇന്ത്യയിൽ അനുഭവപ്പെടുന്ന മൺസൂൺ ആണിത്. ജൂൺ മുതൽ സെപ്തം‌ബർ വരേയുള്ള കാലമാണ് ഇത് അനുഭവപ്പെടുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും വീശുന്ന നീരാവി നിറഞ്ഞ കാറ്റാണ്‌ ഈ മൺസൂണിന്‌ നിദാനം.

വടക്കുകിഴക്കൻ മൺസൂൺ

ഒക്ടോബർ മാസത്തിൽ ആരംഭിക്കുന്ന വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം ഡിസംബർ വരേയും നീണ്ടുനിനിൽക്കാറുണ്ട്. ഉത്തരാർദ്ധഗോളത്തിൽ 25ഡിഗ്രി സെൽഷ്യസിനു താഴേയായിരിയ്ക്കും താപനില.



തെക്കുപടിഞ്ഞാറൻ കാലവർഷം



തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതിയും മഴയുടെ ആരംഭവും കാണിക്കുന്നു.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറൻ മൺസൂൺ എന്നീ പേരുകളിൽ പറയുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌
ഭൂമദ്ധ്യരേഖക്കു തെക്കുള്ള ഉച്ചമർദ്ധമേഖലയിൽ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമർദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റ്. ദക്ഷിണാർദ്ധഗോളത്തിൽ നിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോൾ വടക്കുകിഴക്കൻ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ്‌ ഈ ദിശാഭ്രംശം ഉണ്ടാകുന്നത്[1]. വടക്കുകിഴക്കൻ ദിശയിൽ നിന്നും വീശുന്ന കാറ്റ് ഒരു നിരീക്ഷകന്‌ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ്‌ ഈ കാലവർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം എന്നു വിളിക്കുന്നത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലിൽ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന്‌ പശ്ചിമഘട്ടം എന്ന വന്മതിൽ കടക്കുന്നതിന്‌ അല്പം ഉയരേണ്ടി വരുകയും ഈ ഉയർച്ചയിൽ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂൺ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് ഈ കാലവർഷം പൊട്ടിപ്പുറപ്പെടുന്നത്.
തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്‌ രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളിൽ പറഞ്ഞ പോലെ അറബിക്കടലിൽ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാൾ ഉൾക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കൻ തീരത്ത് കൂടുതൽ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.
തെക്കുപടിഞ്ഞാറൻ കാലവർഷം ഓരോ മേഖലയിലും നൽകുന്ന വർഷപാതത്തിന്റെ അളവിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാർഷികവർഷപാതത്തിന്റെ 80 ശതമാനവും ഈ കാലവർഷക്കാലത്താണ്‌ ലഭിക്കുന്നത്.

തുലാവർഷം



കേരളത്തിൽ കൊല്ലവർഷത്തിലെ തുലാമാസം മുതൽ ലഭിക്കുന്ന മഴയാണ്‌ തുലാവർഷം. വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെയാണു തുലാവർഷം പെയ്യുന്നത്. സാധാരണ ഉച്ചക്കു ശേഷം പെയ്യുന്ന തുലാവർഷം ഇടിവെട്ടും മിന്നലും ഉള്ളതായിരിക്കും.ചിലപ്പോൾ തുലാവർഷം ഡിസംബർ വരെ നീണ്ടുനിൽക്കും. പശ്ചിമഘട്ടത്തിലെ പാലക്കാടുചുരം വഴിയും ഉയരം കുറഞ്ഞ മറ്റ് പ്രദേശങ്ങളും മറികടന്നുമാണ് വടക്ക് കിഴക്കൻ മൺസൂൺ കേരളത്തിൽ പ്രവേശിച്ച് മഴ പെയ്യിക്കുന്നത്. സംസ്ഥാനത്തിലെ രണ്ടാം മഴക്കാലമാണ് തുലാവർഷം. ഈ കാലയളവിൽ തമിഴ്നാട്ടിൽ വാർഷിക വർഷപാതത്തിന്റെ 40% -ഉം, കേരളത്തിൽ 16%-ഉം മഴ ലഭിക്കുന്നു. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളെ അപേക്ഷിച്ച് തെക്കൻ ഭാഗങ്ങളിലാണ് തുലാവർഷത്തിൽ കൂടുതൽ മഴ ലഭിക്കുന്നത്. കേരളത്തിന്റെ വടക്കോട്ടു നീങ്ങുന്തോറും മഴയുടെ അളവ് ക്രമേണ കുറഞ്ഞുവരുന്നു. സാധാരണ ഒഗസ്റ്റിൽ 301.7 മില്ലീമീറ്റർ മഴയും നവംബറിൽ 184.6 മില്ലീമീറ്റർ മഴയുമാണ്‌ തുലാവർഷത്തിന്റെ ശരാശരി തോത്. നേര്യമംഗലത്തിനു വടക്കു മുതൽ പുനലൂരിനു തെക്കു വരെയുള്ള സ്ഥലങ്ങളിൽ 70 സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോൾ മലപ്പുറത്തിനു കിഴക്കും മധ്യമേഖലയുടെ കിഴക്കും ഭാഗങ്ങളിൽ പൊതുവേ 60 സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാറുണ്ട്. ഒക്ടോബറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. (നേര്യമംഗലം 104 സെ.മീ.) തുലാവർഷത്തോടനുബന്ധിച്ച് ഇടിമിന്നൽ സാധാരണമാണ്.


No comments: