Saturday, March 28, 2020

HIROSHIMA DAY AUGUST 6 AND NAGASAKI DAY AUGUST 9





ഹിരോഷിമ ദിനംആഗസ്റ്റ് 9


Jump to navigationJump to search

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു
HIROSHIMA DAY 
PREPARED BY JITHIN RS






ഹിരോഷിമ ദിനം ക്വിസ്സ്  
HIROSHIMA DAY QUIZ 

PREPARED BY JITHIN RS






ഹിരോഷിമ

Hiroshima

広島市
The City of Hiroshima[1]
From top left: Hiroshima Castle, baseball game of Hiroshima Toyo Carp in Hiroshima Municipal Baseball Stadium, Hiroshima Peace Memorial (Genbaku Dome), night view of Ebisu-cho, Shukkei-en (Asano Park)
From top left: Hiroshima Castle, baseball game of Hiroshima Toyo Carp in Hiroshima Municipal Baseball StadiumHiroshima Peace Memorial (Genbaku Dome), night view of Ebisu-cho, Shukkei-en (Asano Park)
പതാക Hiroshima
Flag
Official seal of Hiroshima
Seal

Location of Hiroshima in Hiroshima Prefecture
Location of Hiroshima in Hiroshima Prefecture
Hiroshima is located in Japan
Hiroshima
Hiroshima
 
Hiroshima is located in Asia
Hiroshima
Hiroshima
Hiroshima (Asia)
Hiroshima is located in Earth
Hiroshima
Hiroshima
Hiroshima (Earth)
Coordinates: 34°23′N 132°27′ECoordinates34°23′N 132°27′E
CountryJapan
RegionChūgoku (San'yō)
PrefectureHiroshima Prefecture
Government
 • MayorKazumi Matsui
Area
 • Designated city906.68 കി.മീ.2(350.07 ച മൈ)
Population
 (June 1, 2019)
 • Designated city11,99,391
 • ജനസാന്ദ്രത1,300/കി.മീ.2(3,400/ച മൈ)
 • മെട്രോപ്രദേശം
[2] (2015)
14,31,634
സമയമേഖലUTC+9 (Japan Standard Time)
TreeCamphor Laurel
FlowerOleander
Phone number082-245-2111
Address1-6-34 Kokutaiji,
Naka-ku, Hiroshima-shi 730-8586
വെബ്സൈറ്റ്www.city.hiroshima.lg.jp
ഹിരോഷിമ
Hiroshima (Chinese characters).svg
"Hiroshima" in shinjitai kanji
Japanese name
Kyūjitai廣島
Shinjitai広島
ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്

ചരിത്രം

ഹിരോഷിമയിൽ വീണ ആറ്റം ബോംബ്
1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.
അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.1945 ഓഗസ്റ്റ് 6-ന്‌ പ്രയോഗിച്ച ആദ്യ അണുബോംബായ ലിറ്റിൽ ബോയ് ഏതാണ്ട് 1,00,000 പേരുടെ മരണത്തിന്‌ കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു.
വാർഡ്ജനസംഖ്യവിസ്തീർണ്ണം
(km²)
ജനസാന്ദ്രത
(per km²)
Aki-ku78,17694.01832
Asakita-ku156,368353.35443
Asaminami-ku220,351117.191,880
Higashi-ku122,04539.383,099
Minami-ku138,13826.095,295
Naka-ku125,20815.348,162
Nishi-ku184,88135.675,183
Saeki-ku135,789223.98606
Population as of October 31, 2006

സംസ്കാരം

പ്രമാണം:Childrensmemorial.jpg
ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനത്തിലെ ഒരു ശില്പം. റേഡിയേഷൻ വികിരണങ്ങളേറ്റ് മരിച്ച സഡാക്കോ സസാക്കി എന്ന ബാലികയുടെ സ്മരണാർത്ഥമാണ് ഈ സ്മാരകം നിർമ്മിച്ചത്.
സാംസ്കാരികമായ സവിശേഷതകൾ ഹിരോഷിമക്കും ഉണ്ട്. 1963 മുതൽ തുടർന്നു പോരുന്ന സിംഫണി ഓർക്കസ്ട്ര സംഗീതത്തിന്റെ മേഖലയിൽ ഹിരോഷിമയുടെ പ്രാധാന്യം വെളിവാക്കുന്നു. മ്യൂസിയങ്ങളുടെ നാടു കൂടിയാണ് ഹിരോഷിമ. ഇതിൽ ഏറ്റവും പ്രാധാന്യം ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയമാണ്. ആദ്യ ആറ്റം ബോംബിന്റെ കെടുതികൾ അനുഭവിച്ചറിഞ്ഞ ജനത സമധാനത്തിന്റെ പ്രതീകമായി പണിതതാണ് ഈ മ്യൂസിയം. ഹിരോഷിമ മ്യൂസിയം ഓഫ് ആർട്ട്, ഹിരോഷിമ പെർഫെക്ച്വൽ ആർട്ട് മ്യൂസിയം, ഹിരോഷിമ സിറ്റി മ്യൂസിയം ഓഫ് കണ്ടംപെററി ആർട്ട് എന്നിവയെല്ലാം കലക്ക് ഹിരോഷിമ നൽകിയിരിക്കുന്ന പ്രാധാന്യം വെളിവാക്കുന്നവയാണ്. ഹിരോഷിമ ഫ്ലവർ ഫെസ്റ്റിവലും ഹിരോഷിമ ഇന്റർനാഷണൽ ആനിമൽ ഫെസ്റ്റിവലും ആണ് പ്രധാന ഉത്സവങ്ങൾ ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാധാനപ്രിയരായ ജനങ്ങളെ ആകർഷിക്കുന്ന ഇടമാണ്. എല്ലാ വർഷവും ഓഗസ്റ്റ് - 6 ന് ലോകസമാധാനത്തിനായുള്ള വിവിധ പരിപാടികൾ ഇവിടെ നടക്കുന്നു.

ഗതാഗതം

ഹിരോഷിമയിലെ വൈദ്യുത ട്രാമുകളിലൊന്ന്
ലോകമഹായുദ്ധത്തിൽ തകർന്നു പോയെങ്കിലും പിന്നീട് മികച്ച ഗതാഗത സൌകര്യങ്ങളുള്ള പട്ടണമായി ഹിരോഷിമ മാറി. ഹിരോഡൻ എന്നറിയപ്പെടുന്ന ഹിരോഷിമ വൈദ്യുത റെയിൽവേ ആണ് പൊതു ഗതാഗത സംവിധാനങ്ങളുടെ ചുമതല വഹിക്കുന്നത്. ട്രാം സർവ്വീസുകളാണ് പൊതു ഗതാഗതത്തിനായി കൂടുതലും ഉപയോഗിക്കുന്നത്.
ഹിരോഡൻ ഹിരോഷിമയിൽ ബസ്സ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 1910 ൽ ആണ് ഹിരോഷിമ വൈദ്യുത റെയിൽവേ നിലവിൽ വന്നത്. ലോകമഹായുദ്ധത്തിൽ തകരാതെ അവശേഷിച്ച നാല് ട്രാമുകളിൽ രണ്ടെണ്ണം 2006 ലും ഹിരോഷിമയിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസം

ഹിരോഷിമ സർവ്വകലാശാലയിലെ സഡാക്ക് മെമ്മോറിയൽ ഹാൾ
വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം ജപ്പാൻ നൽകുന്നുണ്ട്. ഹിരോഷിമയിലും സ്ഥിതി മറിച്ചല്ല. ആറ്റം ബോംബ് വീണ് വെറും നാലു വർഷത്തിനുള്ളിൽ തന്നെ ഒരു സർവ്വകലാശാല സ്ഥാപിക്കാൻ ഹിരോഷിമ അധികൃതർക്ക് കഴിഞ്ഞു. ഹിരോഷിമ യൂണിവേഴ്സിറ്റി 1949 ലാണ് സ്ഥാപിതമായത്. വിദ്യാഭ്യാസത്തെ പുനർനിർമ്മിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഹിരോഷിമ സർവ്വകലാശാല സ്ഥാപിച്ചത്. എട്ടു സ്ഥാപനങ്ങൾ ചേർന്നതാണ് ഹിരോഷിമ സർവ്വകലാശാല. ഹിരോഷിമ യൂണിവേഴ്സിറ്റി ഓഫ് ലിറ്ററേച്ചർ ആന്റ് സയൻസ്, ഹിരോഷിമ സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ, ഹിരോഷിമ വുമൺസ് സ്കൂൾ ഓഫ് സെക്കന്ററി എഡ്യൂക്കേഷൻ, ഹിരോഷിമ സ്കൂൾ ഓഫ് എഡ്യൂക്കേഷൻ ഫോർ യൂത്ത്, ഹിരോഷിമ ഹയർ സ്കൂൾ, ഹിരോഷിമ ഹയർ ടെക്നിക്കൽ സ്കൂൾ, ഹിരോഷിമ മുൻസിപ്പൽ ഹയർ ടെക്നിക്കൽ സ്കൂൾ എന്നിവയാണവ. ഹിരോഷിമ പ്രിഫെക്ച്വറൽ മെഡിക്കൽ കോളേജ് കൂടി പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു.

ഹിരോഷിമ സമാധാന സ്മരണിക ഉദ്യാനം 


നാഗസാക്കി ദിനം ആഗസ്റ്റ് 9




രണ്ടാം ലോകമഹായുദ്ധത്തില്‍ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വര്‍ഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാല്‍പതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയില്‍ പൊലിഞ്ഞത്. ജപ്പാന്‍ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വര്‍ഷിച്ച വര്‍ഷം മാത്രയില്‍ 80,000-ലേറെ ആളുകള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതില്‍ പതിന്മടങ്ങ് ആളുകള്‍ ദുരന്തത്തിന്റെ കെടുതികള്‍ ഇന്നും അനുഭവിക്കുന്നു.
ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16-ാം നൂറ്റാണ്ടുമുതല്‍ 19-ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു. ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയല്‍ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.




നാഗസാക്കി

നാഗസാക്കി

長崎
長崎市 · നാഗസാക്കി നഗരം
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം
നാഗസാക്കിയിലെ ജലാഭിമുഖപ്രദേശം
പതാക നാഗസാക്കി
Flag
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം
നാഗസാക്കി പ്രിഫെക്ച്ചറിൽ സ്ഥാനം
രാജ്യംജപ്പാൻ
പ്രദേശംക്യൂഷു
പ്രിഫെക്ച്ചർനാഗസാക്കി പ്രിഫെക്ച്ചർ
ജില്ലN/A
Government
 • മേയർതോമിഹിഷ താവുഎ (2007-)
Area
 • Total406.35 കി.മീ.2(156.89 ച മൈ)
 • ഭൂമി241.20 കി.മീ.2(93.13 ച മൈ)
 • ജലം165.15 കി.മീ.2(63.76 ച മൈ)
Population
 (ജനുവരി 1, 2009)
 • Total4,46,007
 • ജനസാന്ദ്രത1,100/കി.മീ.2(3,000/ച മൈ)
സമയമേഖലUTC+9 (ജപ്പാൻ സ്റ്റാൻഡേർഡ് സമയം)
- മരംChinese tallow tree
- പുഷ്പംഹൈഡ്രാജ്ഞിയ
ഫോൺ നമ്പർ095-825-5151
Address2-22 സകുറ-മാച്ചി, നാഗസാക്കി-ഷി, നാഗസാക്കി-കെൻ
850-8685
വെബ്സൈറ്റ്www1.city.nagasaki.nagasaki.jp
ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി (പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16 ാം നൂറ്റാണ്ടുമുതൽ 19 ാം നൂറ്റാണ്ടുവരെ ഈനഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു.ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം നാഗസക്കിയാണ്. 1945 ഓഗസ്റ്റ് 9 നാണ് അമേരിക്ക ഇവിടെ അണുബോംബ് വർഷിച്ചത്.

No comments: