ഊര്‍ജ്ജ സംരക്ഷണദിനം ഡിസംബർ 14
ENERGY CONSERVATION DAY DECEMBER 14
ഊര്‍ജ്ജത്തിന്‍റെ ഉപയോഗം സംബന്ധിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക, ഊര്‍ജ്ജ ഉപയോഗം പരിമിതപ്പെടുത്തുക.അനാവശ്യ ഊര്‍ജ്ജ ഉപയോഗം ഇല്ലാതാക്കുക, പാരമ്പര്യേതര ഊര്‍ജ്ജ സംവിധാനങ്ങളും ഊര്‍ജ്ജമാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തുക തുടങ്ങിയവയിലും നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഇ
ദിനം.
ദിനം.
ഊര്‍ജ്ജ സംരക്ഷണദിനം ക്വിസ്സ്- വീഡിയോ
ENERGY CONSERVATION DAY QUIZ
PREPARED BY JITHIN RS
1977 മുതല്‍ ഇന്ത്യാഗവണ്‍മെന്‍റിന്‍റെ നേതൃത്വത്തില്‍ പെട്രാളിയം കണ്‍സര്‍വേഷന്‍ റിസര്‍ച്ച് അസോസിയേഷനാണ് ഊര്‍ജ്ജ സംരക്ഷണദിനം ആചരിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിച്ചത്. 2001 മുതല്‍ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും ഈ ദിനാചരണത്തിന് നേതൃത്വം കൊടുക്കുന്നു.
മാര്‍ഗ്ഗങ്ങള്‍
* കാറ്റില്‍ നിന്നുള്ള വൈദ്യൂതി ഉത്പാദനം ഒരു പ്രധാന മാര്‍ഗ്ഗമാണ്.
* എല്‍.ഇ.ഡി ബള്‍ബുകളും ഫ്ളൂറസെന്‍റ് ലാബുകളും ഉപയോഗിക്കുന്നതിലൂടെ വീടുകളിലും പൊതു ഇടങ്ങളിലും വൈദ്യൂതി ലാഭിക്കാം.
* സൗരോര്‍ജ്ജം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാം.
* ജല സംരക്ഷണം ഊര്‍ജ്ജസംരക്ഷണത്തിന്‍റെ അടിസ്ഥാന ഘടകമാണ്.
* ഊര്‍ജ്ജ സംരക്ഷണത്തില്‍ ഇന്‍സുലേഷന് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. നാച്ചുറല്‍ റൂള്‍ ഇന്‍സുലേഷന്‍ ,ഹൗസ് ഇന്‍സുലേഷന്‍, കോട്ടണ്‍ ഇന്‍സുലേ ഷന്‍,സെല്ലിലോഡ് ഇന്‍സുലേഷന്‍,തുടങ്ങിയവ ഉദാഹരണങ്ങളാണ്.
* പാചകത്തിന് ബയോഗ്യാസ് പ്ലാന്‍റുകളില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിക്കാം.
* ആവശ്യം കഴിഞ്ഞാല്‍ സ്വിച്ച് ഓഫാക്കിയും വൈദ്യൂതി ഉപയോഗം കുറഞ്ഞ ഉപ കരണങ്ങള്‍ ഉപയോഗിച്ചും ഊര്‍ജ്ജം സംരക്ഷിക്കാം.
വൈദ്യൂതി ഉപയോഗം മൂലം നമുക്കുണ്ടാകുന്ന സാമ്പത്തികഭാരം കുറക്കുന്നതിനും അതിലൂടെ വരും തലമുറക്കായി ഊര്‍ജ്ജം കരുതിവെക്കുകയും ചെയ്യുന്നതിനുള്ള ഏകമാര്‍ഗ്ഗം ഓരോ വ്യക്തിയും ഊര്‍ജ്ജ ഉപയോഗം പരമാവധി ആവശ്യത്തിന് മാത്രം എന്ന നയം സ്വീകരിക്കുകയാണ് വേണ്ടത്.
* വീട് നിര്‍മ്മിക്കുമ്പോള്‍ പ്രകൃതിയില്‍ നിന്നുള്ള വെളിച്ചം അകത്ത് കട ക്കുന്ന വിധത്തില്‍ ബള്‍ബുകള്‍ തെളിയിക്കുന്നത് കഴിയും.
* ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പരമാവധി വൈദ്യൂതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
നിലവില്‍ വൈദ്യൂതി ഉപയോഗം കൂടിയ ബള്‍ബുകള്‍ ഇന്നു തന്നെ മാറ്റുമെന്ന് തീരുമാനിക്കുക, വിറകോ, എല്‍.പി.ജിയോ, ഉപയോഗിക്കുവാന്‍ കഴിയാത്ത സന്ദര്‍ഭത്തില്‍ മാത്രം ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാം.
വീടിന് പുറത്തോ ഓഫീസിന് പുറത്തോ സുരക്ഷിതമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ബള്‍ബുകള്‍ തെളിയിക്കുക.ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഇസ്തിരിപ്പെട്ടി എന്നിവ വാങ്ങുമ്പോള്‍ വൈദ്യൂതി ഉപഭോഗം കുറഞ്ഞതിനെ തിരഞ്ഞെടുത്ത് വാങ്ങുക. ആളുകള്‍ മുറിക്കുള്ളില്‍ ഇല്ലാത്തപ്പോള്‍ എ.സി.ഓഫാക്കാന്‍ മറക്കരുത്. ചൂടുവെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും ഊര്‍ജ്ജസംരക്ഷണത്തിനായി അവലംബിക്കുന്നതാണ്.
ഈ രംഗത്തെ പഠനം, ഗവേഷണം, ബോധവല്‍ക്കരണം, പരിശീലനം, തുടങ്ങിയവയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയും. വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തിനനുസരിച്ച് വൈദ്യൂതി ഉല്‍പ്പാദിപ്പിക്കുവാന്‍ ഇന്ന് സാധിക്കുന്നില്ല.
കേരളത്തില്‍ ഇന്നുപയോഗിക്കുന്ന വൈദ്യൂതിയുടെ 65 ശതമാനവും അന്യസംസ്ഥാനങ്ങളിലെ താപവൈദ്യൂത നിലയങ്ങളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്നവയാണ്. താപ നിലയങ്ങളില്‍ നിന്നും കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകമാണ് അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിനും പ്രകൃതിദുരന്തത്തിനും കാരണമാകുന്നത്. നീതിയുക്തമായും, കാര്യക്ഷമമായും വൈദ്യൂതി ഉപയോഗിക്കുന്നതിലൂടെ ഊര്‍ജ്ജം മറ്റുള്ളവര്‍ക്കുകൂടി പങ്ക് വെക്കാന്‍ കഴിയുന്നു. ഭൂമിയെ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും രക്ഷിക്കുന്നതിനും നമുക്ക് സാധിക്കും. ഒരു യൂണിറ്റ് വൈദ്യൂതി നമ്മുടെ വീട്ടിലെത്തിക്കാന്‍ രണ്ട് യൂണിറ്റ് വരെ വൈദ്യൂതി ഉല്‍പ്പാദിപ്പിക്കേണ്ടതായി വരുന്നു. അതിനാല്‍ ഊര്‍ജ്ജം ലഭിക്കുന്നതാണ് ഉല്‍പ്പാദിപ്പിക്കുന്നതിനെക്കാള്‍ ഉത്തമം.
പുനരുപയോഗ ഊർജ്ജങ്ങൾ
പുനരുപയോഗ ഊർജങ്ങൾ |
---|
ജൈവ ഇന്ധനം ജൈവാവശിഷ്ടം ഭൗമ താപോർജ്ജം ജലവൈദ്യുതി സൗരോർജ്ജം വേലിയേറ്റ ഊർജ്ജം തിരമാല ഊർജ്ജം പവനോർജ്ജം |
സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉല്പാദനം സാധ്യമാണ്. സൂര്യനിൽ നിന്നും വരുന്ന ഊർജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ഉപയോഗിക്കപ്പെടുന്നുള്ളൂ.
ഭൗമതാപോർജ്ജം
ഭൂമിക്കടിയിലുള്ള താപം ഉപയോഗിച്ച് നിർമ്മിക്കുന്ന ഊർജ്ജമാണ് ഭൗമതാപോർജ്ജം. ഇറ്റലിയിലുള്ള ലാർഡെറല്ലോ ഡ്രൈ സ്റ്റീം പാടത്താണ് ആദ്യത്തെ ഭൗമതാപ ജനറേറ്റർ പ്രവർത്തിച്ചത്. അമേരിക്കയാണ് ഭൗമതാപവൈദ്യുതിയുടെ ഏറ്റവും വലിയ ഉല്പാദകർ.
വാതോർജ്ജം
വലിയ കാറ്റാടികൾ സ്ഥാപിച്ച് അനുബന്ധമായി വൈദ്യുതി ഉല്പാദിപ്പിക്കുവാൻ കഴിയും, ഇങ്ങനെയുള്ള കാറ്റാടികളുടെ ശൃംഖലകൾ കാറ്റിന്റെ ഊർജ്ജം വൈദ്യുതോർജ്ജമായി വിതരണം ചെയ്യുവാനും സാധിക്കും
ജലവൈദ്യുതി
ജലശക്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി. അണക്കെട്ടുകളിൽ സംഭരിച്ച ജലത്തിന്റെ ഊർജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. കണക്കുകൾ പ്രകാരം 2005-ൽ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 മെഗാ വാട്ട് ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.
തരംഗോർജ്ജം
പ്രത്യേകം തയ്യാറാക്കിയ സംവിധാനം വഴി തടഞ്ഞുവെച്ചിരിക്കുന്ന വായുവിനെ തിരമാലകൾ മൂലം സമ്മർദ്ദത്തിലാക്കുകയും ഈ മർദ്ദം അനുബന്ധ ഉപകരണങ്ങൾ വഴി യാന്ത്രികോർജ്ജമോ വൈദ്യുതോർജ്ജമോ ആക്കി മാറ്റുകയും ചെയ്യുന്നു. മറ്റു പല വിധേനയും തരംഗോർജ്ജം വിനിയോഗിക്കുവാൻ കഴിയും.
No comments:
Post a Comment