Wednesday, March 25, 2020

FOREST DAY MARCH 22 ലോക വനദിനം മാർച്ച് 22


  1. ലോക വനദിനം മാർച്ച് 22
വനം    
വിവിധയിനം മരങ്ങളും ചെറുസസ്യങ്ങളും വള്ളികളുമെല്ലാം ഇടതിങ്ങി വളർന്നു നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളെയാണ് വനം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഭൌമപ്രതലത്തിന്റെ ഏതാണ്ട് 9.4 ശതമാനം സ്ഥലം (അതായത്, കരപ്രദേശത്തിന്റെ 30% ഭാഗം) വനമാണെന്ന് കണക്കാക്കപ്പെടുന്നു. അനവധി ജീവിവർഗ്ഗങ്ങൾക്ക് ആവാസസ്ഥാനമാണ് വനം. കൂടാതെ, മണ്ണ് സംരക്ഷണംജലസംരക്ഷണം തുടങ്ങിയ നിരവധി അടിസ്ഥാന ധർമ്മങ്ങളും വനം നിർവ്വഹിക്കുന്നു. ആയതിനാൽതന്നെ, ഭൂമിയുടെ ജൈവമണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയായി ആണ് വനത്തെ കണക്കാക്കുന്നത്.

FOREST DAY QUIZ      ലോക വനദിനം ക്വിസ്സ്
PREPARED BY JITHIN RS




മരങ്ങളുടെ തരം, സ്ഥിതിചെയ്യുന്ന സ്ഥലം, ഇലകളുടെ തരം തൂടങ്ങി നിരവധി വസ്തുതകളെ അടിസ്ഥാനമാക്കി വനങ്ങളെ തരംതിരിക്കാറുണ്ട്
ഉഷ്ണമേഖലാവനങ്ങൾ
ഭൂമദ്ധ്യരേഖക്കിരുവശത്തുമായി ആഫ്രിക്ക, അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലെ ധാരാളം മഴ കിട്ടുന്ന പ്രദേശങ്ങളിലാണു ഇവ കാണപ്പെടുന്നത്. കരയിൽ സസ്യജാലങ്ങളിലും ജന്തുവർഗങ്ങളിലുമായി ഏറ്റവും കൂടുതൽ ജൈവവൈവിധ്യം കാണപ്പെടുന്നത് ഇവിടങ്ങളിലാണു.

സൂചിയിലക്കാടുകൾ(ടെംപറേറ്റ് വനങ്ങൾ)

ഉത്തരാർദ്ധഗോളത്തിൽ, ഉയർന്ന അക്ഷാംശരേഖകളിൽ(അതായത് ഭൂമദ്ധ്യരേഖയിൽനിന്ന് വളരെ അകലെയുള്ള പ്രദേശങ്ങൾ)ആണു ഇത്തരം വനങ്ങൾ കാണപ്പെടുന്നത്. തണുപ്പേറിയതും വളക്കൂറില്ലാത്തതും മറ്റ് സസ്യങ്ങൾക്ക് വളരാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളാണിത്.

കേരളത്തിലെ കാടുകൾ

വർഗ്ഗീകരണം

മഴയുടെ തോത്, മണ്ണിന്റെ പ്രത്യേകത, സമുദ്യനിരപ്പിൽ നിന്നുള്ള ഉയരം, എന്നിവയെ അടിസ്ഥാനമാക്കി കേരളത്തിലുള്ള വനങ്ങളെ ആറായി വർഗ്ഗീകരിച്ചിരിക്കുന്നു.

വനനശീകരണം


Jump to navigationJump to search


കാടോ, മരങ്ങൾ നിൽക്കുന്ന പ്രദേശങ്ങളിൽ നിന്നോ മരങ്ങളൊ കാടുതന്നെയോ ഇല്ലാതാക്കി അവയെ കൃഷിയിടങ്ങളാക്കൽ, കന്നുകാലി മേയ്‌ക്കൽ, നഗരവൽക്കരണം തുടങ്ങി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രക്രിയയെ വനനശീകരണം (Deforestation) എന്നു വിളിക്കുന്നു. ഭൂമിയിലെ കരഭാഗത്തിന്റെ 30 ശതമാനത്തോളം കാടുകളാണ്. ഏറ്റവും കൂടുതൽ വനനശീകരണം നടക്കുന്നത് ഉഷ്ണമേഖലാ മഴക്കാടുകളിലാണ്.
വനനശീകരണം, കാടില്ലാതാക്കലൊ, മരങ്ങളെ മാറ്റി ഭൂമിയുടെ സ്വഭാവം മാറ്റി, കാടല്ലാത്തതാക്കാലൊ ആണ്. വനഭൂമിയെ കൃഷിക്കുപയോഗിക്കുന്നതും, മേച്ചിൽ സ്ഥലമായി ഉപയോഗിക്കുന്നതും വനൻശീകരണത്തിന്റെ ഉദാഹരണങ്ങളാണ്. വളരെ അധികമായി നശിപ്പിക്കപ്പെടുന്ന കാട്, ഉഷ്ണമേഖല മഴക്കാടുകളാണ്. About 30% of Earth's land surface is covered by forests.
വീട് ഉണ്ടാക്കുന്നതിനും, കത്തിക്കുന്നതിനു വേണ്ടി വിൽക്കുവാനും, കരിയ്ക്കൊ മരത്തിനൊ വേണ്ടിയും കാട് നശിപ്പിക്കപ്പുറ്റുന്നുണ്ട്. പ്കരം വയ്ക്കാതെ മരങ്ങൾ മുറിച്ചുമാറ്റുന്നത്, ആവാസ വ്യവസ്ഥയ്ക്കും, ജൈവ വൈവിദ്ധ്യത്തിനും, തരിശുണ്ടാവുന്നതിനും കാരണമാവുന്നു.അന്തരീക്ഷത്തിലെ ഇംഗാരാമ്ല വാതകത്തെ ജൈവപ്രവർത്തനംകൊണ്ട് തിരിച്ചു പിടിക്കുന്ന പ്രവർത്തനത്തിൽ (biosequestration) വലിയ ആഘാതം ഉണ്ടാക്കുന്നു.യുദ്ധത്തിൽ ശ്ത്രുവിന്റെ അത്യാവശ്യമായ വിഭവങ്ങൾ ഇല്ലാതാക്കാനു ഒളിയിടങ്ങൾ ഇല്ലാതാക്കാനും വനൻശീകരണം യുദ്ധത്തിൽ നടത്താറുണ്ട്. അടുത്തകാലത്തെ ഉദാഹരണം, ബ്രിട്ടീഷ് പട്ടാളം മലയയിലും, അമേരിക്കൻ പട്ടാളം വിയറ്റ്നാം യുദ്ധത്തിൽ ഏജന്റ് ഓറഞ്ച് ഉപയോഗിച്ചതാണ്. വന നശീകരണം നടന്ന സ്ഥലങ്ങളിൽ വന്തോതിൽ മണൊലിപ്പ് ഉണ്ടാകുകയും തരിശുഭൂമിയായി മാറുകയും ചെയ്യും. വന നടത്തിപ്പിലെ ഉദാസീനതയും പരിസ്ഥിതി നിയമങ്ങളുടെ പോരായ്മയും വനനശീകരണം വൻതോതിലാവാൻ കാരണമാവുന്നു.

No comments: