JITHIN R S Govt. UPS Ramapuram NEDUMANGAD TRIVANDRUM Pin-695561 jithintr2017@gmail.com Contact NUMBER - 9745234155
VIDEO
Tuesday, March 31, 2020
SCIENCE CLUB
PAZHAYAKALA UPAKARANAGAL പഴയകാല ഉപകരണങ്ങൾ
പുരാവസ്തുക്കൾ- വീഡിയോ
(പഴയകാല ഉപകരണങ്ങൾ)
PREPARED BY JITHIN RS
അടുക്കള ഉപകരണങ്ങൾ
ചരിത്രംഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പിക്കഴിക്കുന്നതിനും മറ്റും അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളെ അടുക്കള ഉപകരണങ്ങൾ എന്നു പറയുന്നു.
പുരാതനകാലത്തു ചുട്ടെടുക്കുക എന്ന ഒരേ ഒരു രീതിയിൽ പാചകം ഒതുങ്ങി നിന്നിരുന്നു. അതിന് പാത്രങ്ങളുടെയോ മറ്റുപകരണങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. ചുടുക, വെള്ളത്തിൽ വേവിക്കുക, ആവിയിൽ പുഴുങ്ങുക, പൊരിക്കുക, വറക്കുക എന്നിങ്ങനെ പാചകരീതി വിവിധവും സങ്കീർണവും ആയതോടെയാണ് പലതരം ഉപകരണങ്ങളും പാത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. എസ്കിമോകൾ, വടക്കേ അമേരിക്കയിലെ അമേരിന്ത്യർ മുതലായവർ പാകംചെയ്യുന്നതിനുള്ള പാത്രമായി ചില മൃഗങ്ങളുടെ കട്ടിയുള്ള ആമാശയം ഉപയോഗിച്ചിരുന്നു. ഇന്തോനേഷ്യയിലും ഏഷ്യയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലും മുളംകുഴലുകളാണ് ഇക്കാര്യത്തിന് ഉപയോഗിച്ചിരുന്നത്. അസ്ഥിരമായ നാടോടി ജീവിതക്രമത്തിൽ നിന്നും സുസ്ഥിരമായ കാർഷികജീവിതത്തിലേക്കു മനുഷ്യവർഗം പുരോഗമിച്ച ആദ്യകാലഘട്ടങ്ങളിൽതന്നെ കല്ലുകൊണ്ടുള്ള പലതരം ഉപകരണങ്ങൾ കണ്ടുപിടിക്കപ്പെട്ടു. അരകല്ല്, തിരികല്ല്, ഉരൽ തുടങ്ങിയവയുടെ ആവിർഭാവം ഇങ്ങനെയാണ്. ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പുരാതനകാലത്തെ അടുക്കള-ഉപകരണങ്ങളുടെ ഒട്ടേറെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയിൽനിന്നെല്ലാം അന്ന് മനുഷ്യൻ ഉപയോഗിച്ചിരുന്ന അടുക്കള-ഉപകരണങ്ങളുടെ രൂപത്തെയും സ്വഭാവത്തെയും പറ്റി വളരെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പൊംപേയ്, ഹെർക്കുലേനിയം എന്നിവിടങ്ങളിൽനിന്നും 2000 വർഷം മുമ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കരി ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്, ഉറിപോലെയുള്ള പിച്ചളപ്പാത്രങ്ങൾ, അടപലക എന്നിവ ഇതിൽപ്പെടുന്നു. ഗ്രീക്കുകാരും റോമാക്കാരും വളരെയധികം വൈവിധ്യമുള്ള അടുക്കള-ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. വാർപ്പിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങൾ, സോസ്പാൻ, പൊരിക്കുന്നതിനുള്ള പാത്രങ്ങൾ, തിളപ്പിക്കുന്നതിനുള്ളവ (double bottomed pots), മണ്ണുകൊണ്ടു നിർമിച്ച സൂപ്പുപാത്രങ്ങൾ, ബേസിനുകൾ, വിളമ്പിക്കൊടുക്കുന്നതിനുള്ള വലിയ ഭരണികൾ എന്നിവയെല്ലാം ഇങ്ങനെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അസീറിയാക്കാരും പേഴ്സ്യാക്കാരും ഊണുമേശ ആകർഷകമാക്കുന്നതിൽ വളരെ ശ്രദ്ധിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകൾ പുരാവസ്തുഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. 17-ആം ശതകത്തോടുകൂടി ഇന്നത്തെ പ്രഷർകുക്കറിനോടു സാദൃശ്യമുള്ള ഇരുമ്പ് സോസ്പാൻ, മുള്ള് (fork), പലതരം പാത്രങ്ങൾ എന്നിവ കണ്ടുപിടിക്കപ്പെട്ടു. 18-ആം ശതകത്തിലാണ് പാകം ചെയ്യാൻ കണ്ണാടിപ്പാത്രങ്ങളും ഇനാമൽ പൂശിയ പാത്രങ്ങളും ഉപയോഗിച്ചുതുടങ്ങിയത്. 19-ആം ശതകമുതൽ അടുക്കളയുടെ സംവിധാനത്തിലും ഉപകരണങ്ങളുടെ നിർമ്മാണത്തിലും ശീഘ്രഗതിയിലുള്ള പുരോഗതിയുണ്ടായി. അടുപ്പിൽ തീകത്തിച്ച് പാകംചെയ്യുന്നരീതി മാറി ഗ്യാസ് അടുപ്പുകൾ, വൈദ്യുത-അടുപ്പുകൾ എന്നിവ കണ്ടുപിടിക്കപ്പെട്ടു. പഴയ ഉപകരണങ്ങൾ പരിഷ്കരിക്കുകയും പുതിയവ കണ്ടുപിടിക്കുകയും ചെയ്തു. തകരം, ചെമ്പ് എന്നിവകൊണ്ടു നിർമിച്ച ഉപകരണങ്ങൾക്കുപകരം, അലൂമിനിയം, സ്റ്റീൽ എന്നിവകൊണ്ടു നിർമിച്ച ഉപകരണങ്ങൾ ധാരാളം ഉപയോഗിക്കപ്പെട്ടു. ചൂടുതട്ടിയാൽ കേടുവരാത്ത കണ്ണാടിഉപകരണങ്ങൾ, മൺപാത്രങ്ങൾ എന്നിവ കണ്ടുപിടിക്കപ്പെട്ടതോടെ പാകംചെയ്യലും വിളമ്പിക്കൊടുക്കലും ഒരേപാത്രത്തിൽ തന്നെയാകാമെന്നുവരെ വന്നു.
നിർമ്മാണപദാർഥം
ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ നിർമിച്ച ഉപകരണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. അടുക്കളയിൽ അവശ്യം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങൾ താഴെ വിവരിക്കുന്നു:
ലോഹം
ചെമ്പുകലങ്ങൾ, ഓടുകൊണ്ടുണ്ടാക്കിയ തവികൾ, ചട്ടുകം, ഉരുളി, കരണ്ടി, മൊന്ത, ചീനച്ചട്ടി, ദോശക്കല്ല്, റൊട്ടി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പുതവ, അപ്പക്കാര, ചിപ്പിലി, കോരിക, സേവനാഴി, തേങ്കുഴൽ, ഇഡ്ഡലിപ്പാത്രം, അരിവാൾ, കറിക്കത്തി, വെട്ടുകത്തി, പർപ്പടകസൂചി, അപ്പക്കോൽ, അരിപ്പ എന്നിവ.
തടി
മത്ത്, ചിരവ, അടപലക, കലം, മരപ്ളാവില, തവി, പല വലിപ്പത്തിലുള്ള മരവികൾ, ചപ്പാത്തി ഉണ്ടാക്കുന്ന പലക, അതിനുള്ള ഉരുളൻതടി മുതലായവ.
മണ്ണ്
കുടം, കലം, ചട്ടി, ഭരണി, കൽച്ചട്ടി, വിളമ്പിക്കൊടുക്കുന്നതിനുള്ള പാത്രങ്ങൾ, അടപ്പുചട്ടി എന്നിവ ഇതിൽപ്പെടുന്നു.
കയർ, ഓല എന്നിവകൊണ്ടു നിർമ്മിക്കുന്ന ഉറി, തിരിക, എന്നിവയും, മുള, ഈറ തുടങ്ങിയവകൊണ്ടു നിർമ്മിക്കുന്ന കുട്ട, വട്ടി, മുറം എന്നിവയും അടുക്കള-ഉപകരണങ്ങളിൽ പെടുന്നു.
ആധുനികോപകരണങ്ങൾ
ഭക്ഷ്യസാധനങ്ങളിലും പാചകരീതിയിലും വൈവിധ്യമുണ്ടായതോടെ നൂതനങ്ങളായ അനവധി അടുക്കള-ഉപകരണങ്ങൾ സംവിധാനം ചെയ്യപ്പെട്ടു. സമയം ലാഭിക്കുക, അപകടങ്ങൾ ഒഴിവാക്കുക, ജോലി ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് പല ഉപയോഗങ്ങൾ ഒരേ ഉപകരണംകൊണ്ടു സാധിക്കുന്നതും യന്ത്രസഹായത്താൽ പ്രവർത്തിക്കുന്നതുമായ അനവധി അടുക്കള-ഉപകരണങ്ങൾ സംവിധാനം ചെയ്യപ്പെട്ടു. ഇവ പ്രധാനമായി വൈദ്യുതികൊണ്ടു പ്രവർത്തിപ്പിക്കുന്നവയാണ്. കുഴയ്ക്കുന്നതിനും പതപ്പിക്കുന്നതിനും മറ്റുമുള്ള മിക്സറുകൾ (mixers), അരയ്ക്കാനും പൊടിയ്ക്കാനും ഉതകുന്ന മിക്സർ ഗ്രൈൻഡർ, പച്ചക്കറികൾ, മാംസം, മത്സ്യം മുതലായവ മുറിക്കാനുപയോഗിക്കുന്ന സൂപ്പർ സ്ളൈസർ, ഗ്രേറ്റർ, മാവുകുഴക്കാനും പച്ചക്കറികളും മറ്റും അരിയാനും അരയ്ക്കാനും ഉപയോഗിക്കുന്ന ഫുഡ്പ്രോസസർ, പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും എടുക്കുന്ന ജ്യൂസറുകൾ, ബ്രഡ് ടോസ്റ്റർ, ചപ്പാത്തി മേക്കർ, ഗ്രില്ലർ, കോഫി മേക്കർ, ടീ മേക്കർ എന്നിവ ആധുനിക അടുക്കള ഉപകരണങ്ങളാണ്. ആഹാരപദാർഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിനും ഐസ്ക്രീം, പുഡ്ഡിംഗ് മുതലായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന റെഫ്രിജറേറ്റർ, ഭക്ഷണപദാർഥങ്ങൾ വേഗത്തിൽ പാകംചെയ്യാൻ സഹായിക്കുന്ന പ്രഷർകുക്കർ, മൈക്രോവേവ് അവനുകൾ, വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുള്ള ബോയിലറുകൾ, ആഹാരപദാർഥങ്ങൾ ചൂടുമാറാതെ സൂക്ഷിക്കുന്നതിനുള്ള കാസറോളുകൾ, തെർമോസ്ഫ്ളാസ്ക്, പാത്രംകഴുകുന്നതിനുള്ള ഉപകരണം (dish washer) എന്നിവയും ആധുനിക അടുക്കളകൾക്ക് അലങ്കാരമാണ്. ആഹാരം വിളമ്പിവയ്ക്കുന്നതിന് പ്രാചീനകാലംതൊട്ടേ ചീനക്കളിമണ്ണുകൊണ്ടു നിർമിച്ചിട്ടുള്ള പലതരം പ്ളേറ്റുകൾ, കപ്പുകൾ, സാസറുകൾ, ഭരണികൾ, കുടുവൻപിഞ്ഞാണങ്ങൾ എന്നിവയും, സ്ഫടികനിർമിതമായ കുപ്പികൾ, ഭരണികൾ, പ്ളേറ്റുകൾ, കപ്പുകൾ, കോപ്പകൾ, ടംബ്ളറുകൾ, സാസറുകൾ എന്നിവയും, ഇരുമ്പിൽ നിർമിച്ച് ഇനാമൽപൂശിയ പാത്രങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കിൽ നിർമിതമായ ഈവക സാധനങ്ങൾ ഇന്ന് സുലഭമാണ്. അതുപോലെ അലൂമിനിയം, നിക്കൽ, വൈറ്റ്മെറ്റൽ തുടങ്ങിയ ലോഹങ്ങളിൽ നിർമ്മിക്കപ്പെട്ട പാത്രങ്ങളും ഉപയോഗത്തിലുണ്ട്. താത്കാലികമായ ഉപയോഗം മാത്രം കരുതി കടലാസു പൾപ്പുകൊണ്ടു നിർമിതമായ പ്ളേറ്റുകളും കപ്പുകളും സാസറുകളും ഉപയോഗിച്ചുവരുന്നുണ്ട്.
ഭാരതത്തിൽ
കുടുംബത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും കണക്കിലെടുത്ത് അടുക്കള-ഉപകരണങ്ങളുടെ എണ്ണവും തരവും പാചകവിദഗ്ദ്ധൻമാർ പ്രത്യേകം ചിട്ടപ്പെടുത്തിയിരുന്നു. ഉപകരണങ്ങൾ അവ നിർമ്മിക്കാനുപയോഗിച്ച വസ്തുക്കളുടെ ഗുണദോഷങ്ങൾ അറിഞ്ഞശേഷമേ ഉപയോഗിക്കാൻ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൈരു കടയുന്നതിനുള്ള മത്ത് കറിവേപ്പിന്റെയോ നാരകത്തിന്റെയോ തടി ഉപയോഗിച്ചും, കലം വയണയുടെ തടികൊണ്ടും ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടാണ്. അതുപോലെ ഓരോ ലോഹത്തിനും അതിന്റേതായ ഗുണങ്ങൾ ഉണ്ടെന്നും പലതരം ലോഹങ്ങൾ മനുഷ്യശരീരത്തെ ഏതുവിധത്തിൽ ബാധിക്കുന്നുവെന്നും വാഗ്ഭടാചാര്യർ അഷ്ടാംഗഹൃദയത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യത്തിന് ഏറ്റവും നല്ല ലോഹം സ്വർണമാണ്. ഇത് ശരീരത്തിന് മാർദവവും ശക്തിയും പുഷ്ടിയും നല്കുന്നു. വിഷാംശത്തെ നശിപ്പിക്കുകയും ചെയ്യും. രാജാക്കൻമാരും പ്രഭുക്കൻമാരും ആഹാരം കഴിക്കുന്നതിന് സ്വർണത്തിൽ നിർമിച്ച തളികകളും വാൽക്കിണ്ടികളും ഉപയോഗിച്ചിരുന്നത് അവയ്ക്കുള്ള പ്രത്യേകഗുണം മനസ്സിലാക്കിയിട്ടായിരിക്കാം. വാതം, കഫം എന്നിവയ്ക്കു ചെമ്പും; പ്രമേഹം, പാണ്ഡുരോഗം, നേത്രരോഗം, വാതം എന്നിവയ്ക്ക് ഈയവും ഔഷധമാണ്. കഫത്തിനും പിത്തത്തിനും ഈയവും ചെമ്പും ചേർത്തുണ്ടാക്കുന്ന ഓട് പ്രതിവിധിയാണ്. കൃമിശല്യം, പിത്തം (വിളർച്ച) എന്നീ രോഗങ്ങളുടെ ശമനത്തിന് ഉരുക്ക് ഫലപ്രദമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉരുക്ക് ആവശ്യമാണ്. ചെമ്പ്, ഓട്, പിച്ചള എന്നീ ലോഹങ്ങളേക്കാൾ ഈയം ഗുണമുള്ളതായതുകൊണ്ട് അത്തരം ലോഹങ്ങൾകൊണ്ടുണ്ടാക്കിയിട്ടുള്ള പാത്രങ്ങൾ വെളുത്തീയം പൂശിയിട്ട് ഉപയോഗിക്കുന്നതുകൊള്ളാം. വാതം, പിത്തം ഇവയ്ക്ക് വെള്ളി ഒരു ഔഷധമാണ്. ഇങ്ങനെ നോക്കുമ്പോൾ പാചകം ചെയ്യുന്നതിനും വിളമ്പിക്കൊടുക്കുന്നതിനും വിവിധ ലോഹങ്ങൾകൊണ്ടു നിർമിച്ച ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്നു ബോധ്യമാകും.
കേരളത്തിൽ
ആധുനികങ്ങളായ അടുക്കള-ഉപകരണങ്ങൾ കേരളത്തിലും വളരെവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതരീതി, പാചകരീതി, ധനസ്ഥിതി എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് നിത്യോപയോഗസാധനങ്ങളിലും വൈവിധ്യം കാണുന്നുണ്ട്. വരുമാനം കുറഞ്ഞവർ മൺപാത്രങ്ങൾ, അലൂമിനിയംപാത്രങ്ങൾ, തടികൊണ്ടുതീർത്ത ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ, ഇടത്തരം കുടുംബങ്ങളിൽ പിച്ചള, ചെമ്പ്, ഓട്, സ്റ്റീൽ തുടങ്ങിയ ലോഹങ്ങൾകൊണ്ടുതീർത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. റെഫ്രിജറേറ്റർ, വൈദ്യുത-അടുപ്പുകൾ, വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന മറ്റുപകരണങ്ങൾ എന്നിവ ധനികകുടുംബങ്ങളിൽ മാത്രമേ ഉപയോഗിക്കാറുള്ളു. ഭക്ഷണം കഴിക്കുന്നതിന് വാഴയിലയാണ് അടുത്തകാലംവരെ ഉപയോഗിച്ചിരുന്നത്. ഇന്നും സദ്യകൾക്ക് വാഴയിലയിൽതന്നെയാണ് വിളമ്പുന്നത്. നിലത്ത് പായോ തടുക്കോ വിരിച്ച് അതിൽ ഇരുന്നോ, കുരണ്ടിയിട്ട് അതിൽ ഇരുന്നോ ഉണ്ണുന്നസമ്പ്രദായമാണ് പണ്ടുമുതലേ കേരളത്തിൽ നിലവിലിരുന്നത്. ഇന്ന് അത് പാടെ മാറിയിരിക്കുന്നു. ബഞ്ച്, നാല്കാലി, കസേര തുടങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് മേശപ്പുറത്ത് പാത്രങ്ങളിൽ വിളമ്പിവച്ച് ഭക്ഷിക്കുന്ന സമ്പ്രദായം ഇന്ന് സർവസാധാരണമായിട്ടുണ്ട്.
പുരാവസ്തുശാസ്ത്രംക്കുക
പുരാതനമനുഷ്യസംസ്കാരങ്ങളുടെ ആരംഭവും അവ കൈവരിച്ച പുരോഗതിയും രേഖപ്പെടുത്തലും വിശദീകരിക്കലും, സംസ്കാരങ്ങളുടെ ചരിത്രം മനസ്സിലാക്കൽ, അവയുടെ പരിണാമദശകളുടെ കാലഗണന, അതിപുരാതനവും പുരാതനവുമായ സമൂഹങ്ങളിലെ മനുഷ്യസ്വഭാവത്തെക്കുറിച്ചും അവൻ ജീവിച്ചിരുന്ന പരിസ്ഥിതികളെക്കുറിച്ചും പഠിയ്ക്കൽ, എന്നിവയാണു് പുരാവസ്തുശാസ്ത്രത്തിന്റെ ചില ലക്ഷ്യങ്ങൾ.മൺമറഞ്ഞു പോയ നമ്മുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പഠിക്കുന്ന ശാസ്ത്രമേഖലയാണ് പുരാവസ്തുശാസ്ത്രം. സംസ്കാരങ്ങളുടെ അവശേഷിപ്പുകളെ കണ്ടെത്തുകയും പിന്നീട് ഖനനം ചെയ്ത് കൂടുതൽ തെളിവുകൾ ശേഖരിക്കുകയും അതിനെ പഠനവിധേയമാക്കുകയുമാണ് പുരാവസ്തുഗവേഷകർ ചെയ്യുന്നത്.
പുരാവസ്തുഅവശേഷിപ്പുകൾ ഉള്ള ഭൂപ്രദേശങ്ങൾ തിരയുന്നതും, കണ്ടെത്തിയ പ്രദേശങ്ങൾ ഖനനം ചെയ്തു കൂടുതൽ തെളിവുകൾ ശേഖരിക്കുകയും, അവയെ തരംതിരിയ്ക്കുന്നതും, വിശകലനവിധേയമാക്കുന്നതും, സംരക്ഷിയ്ക്കുന്നതും എല്ലാം പുരാവസ്തുഗവേഷണത്തിന്റെ വിവിധഘട്ടങ്ങളാണു്. ഇവയെല്ലാം അറിവിന്റെ വളരെ പ്രധാനപ്പെട്ട ഉറവിടങ്ങളാണു്. വളരെ വിശാലമായ പഠനമേഖലയുള്ളതിനാൽ തന്നെ ഈ ശാസ്ത്രവിഭാഗം മറ്റു പല ശാസ്ത്രശാഖകളുമായി കോർത്തിണക്കപ്പെട്ടിരിയ്ക്കുന്നു. ആന്ത്രോപ്പോളജി, ചരിത്രം, കലയുടെ ചരിത്രം, ക്ലാസിക്കുകൾ, എതനോളജി, ഭൂമിശാസ്ത്രം, ഭൂഗർഭശാസ്ത്രം, ഭാഷാശാസ്ത്രം, ഭൗതികശാസ്ത്രം, വിവരസാങ്കേതികശാസ്ത്രങ്ങൾ, രസതന്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, പാലിയോഇക്കോളജി, പാലിയെന്റോളജി, പാലിയോസുവോളജി, പാലിയോഎതനോബോട്ടണി, പാലിയോബോട്ടണി.
BIODIVERSITY DAY ലോക ജൈവവൈവിധ്യദിനം മേയ് 22
ലോക ജൈവവൈവിധ്യദിനം
PREPARED BY JITHIN RS
വീഡിയോ കാണാനായി ചിത്രം CLICK ചെയ്യുക
എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം) ആചരിക്കുന്നത്.
യു എൻ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുൻകൈ എടുത്ത് 1993മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു. തുടർന്ന് 2000 ഡിസംബർ 20ന് ഈ ദിനം ഡിസംബറിൽ അവധിദിവസങ്ങൾ കൂടുതലാണെന്ന് കാരണത്താൽ മേയ് 22 ലേക്ക് മാറ്റപ്പെട്ടത്.
പ്രവർത്തനങ്ങൾ
- 2013 - ജലവും ജൈവവൈവിധ്യവും
- 2012 - സമുദ്രജൈവവൈവിധ്യം
- 2011 - വനജൈവവൈവിധ്യം
- 2010 - Biodiversity, Development and Poverty Alleviation
- 2009 - Invasive Alien Species
- 2008 - ജൈവവൈവിധ്യവും കൃഷിയും
- 2007 - ജൈവവിധ്യവും കാലാവസ്ഥാ മാറ്റവും
- 2006 - Protect Biodiversity in Drylands
- 2005 - Biodiversity: Life Insurance for our Changing World
- 2004 - ജൈവവൈവിധ്യം: ഭക്ഷണവും ജലവും ആരോഗ്യവും എല്ലാവർക്കും
- 2003 - Biodiversity and poverty alleviation - challenges for sustainable development
- 2002 - Dedicated to forest biodiversity
ജൈവവൈവിധ്യ മ്യൂസിയം
BIODIVERSITY MUSEUM
VALLAKKADAVU THIRUVANANTHAPURAM
PREPARED BY JITHIN RS
ജൈവവൈവിധ്യംക

സെനഗലിലെ ഗാംബിയ നദീതടം. മഴക്കാടുകൾ ഭൂമിയിലെ ജൈവവൈവിധ്യത്തിന്റെ കലവറയാണ്. Niokolo-Koba National Park.
ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവ രൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിധ്യം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൗമ-കാലാവസ്ഥാ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയോ ജീവജാലങ്ങളുടെ വൈവിദ്ധ്യവും ഇതുകൊണ്ട് അർത്ഥമാക്കപ്പെടുന്നുണ്ട്. സർവ്വ ജീവജാലങ്ങളും അടങ്ങിയതാണ് ജൈവവൈവിധ്യം. എല്ലാ ജീവജാലങ്ങളും, അവയുടെ ആവാസ വ്യവസ്ഥയും ഇതിൽ ഉൾപ്പെടുന്നു. ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം. കൂടുതൽ ജൈവവൈവിധ്യമുണ്ടങ്കിൽ ആവാസവ്യവസ്ഥ കൂടുതൽ ആരോഗ്യമുള്ളതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയുടെ ഭാഗവും കൂടിയാണിത്. ധ്രുവപ്രദേശത്തേക്കാൾ സമശീതോഷ്ണമേഖലയിലാണ് കൂടുതൽ ജൈവവൈവിധ്യ സമ്പന്നതയുള്ളത്. ദ്രുതഗതിയിലുള്ള പാരിസ്ഥിതികമാറ്റം വംശനാശത്തിനും ജൈവവൈവിദ്ധ്യത്തിന്റെ ശോഷണത്തിനും കാരണമാകുന്നുണ്ട്. ഒരു കണക്ക് കാണിക്കുന്നത്, ഭൂമിയിൽ മുൻപുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു ശതമാനം മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ എന്നതാണ്.വാക്ക് വന്ന വഴി
വാക്ക് വന്ന വഴി
ജൈവവൈവിധ്യം എന്ന പദം 1985ൽ വാൾട്ടർ ജി റോസൻ ആണ് ആദ്യമായി ഉപയോഗിച്ചത്. ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്നതിന്റെ ചുരുക്ക രൂപമായാണ് ഇത് പ്രയോഗിച്ചത്. 1992ൽ നടന്ന റിയോ ഭൗമ ഉച്ചകോടിയിൽ ജൈവവൈവിധ്യ കൺവൻഷൻ നടന്നതോടെ ഈ വാക്ക് സാർവത്രിക അംഗീകാരം നേടി. ഒരു പ്രദേശത്തെ ജീനുകൾ, സ്പീഷീസുകൾ, ആവാസവ്യവസ്ഥകൾ ഇവയെല്ലാം കൂടിച്ചേർന്നതാണ് ജൈവവൈവിധ്യം എന്ന നിർവചനവാണ് IUCNഉം UNEPയും ഉപയോഗിക്കുന്നത്.
ജൈവവൈവിദ്ധ്യമെന്ന കാഴ്ചപ്പാട്
ഭൂമിയിലെ വ്യത്യസ്ത ജീവജാലങ്ങളും അവ രൂപം നൽകുന്ന പ്രകൃതിയുടെ ക്രമവുമാണ് ജൈവവൈവിദ്ധ്യം. ഇന്നു കാണുന്ന ജൈവവൈവിദ്ധ്യം കോടാനുകോടി വർഷങ്ങളിലൂടെ സംഭവിച്ച പ്രകൃതി പ്രതിഭാസങ്ങളുടെയും മനുഷ്യന്റെ ഇടപെടലിന്റെയും ഭാഗമാണ്. മനുഷ്യൻ ഉൾപ്പെടുന്ന ജീവന്റെ ശൃംഖലെയെ ജൈവവൈവിദ്ധ്യമാണ് രൂപപ്പെടുത്തുന്നത്. മനുഷ്യനും സസ്യ-ജന്തുജാലങ്ങളും സൂക്ഷ്മജീവികളുമൊക്കെ അടങ്ങുന്നതാണ് ഈ ശൃംഖല. ഏതാണ്ട് 1.75 ദശലക്ഷം ജീവികളെ ഇതുവരെയായി തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്റെ പതിന്മടങ്ങ് ജീവികളെ ഇനിയും തിരിച്ചറിയാനുണ്ട് എന്ന് ശാസ്ത്രജ്ഞർ പറയുന്നു. പ്രകൃതിയിലെ സമ്പന്നമായ വൈവിദ്ധ്യങ്ങളുടെ ഭാഗം മാത്രമാണ് മനുഷ്യൻ.വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെയുള്ള വൈവിദ്ധ്യത്തിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പ് ഈ ജൈവവൈവിദ്ധ്യത്തെ ആശ്രയിച്ചിരിക്കുന്നു. ജൈവവൈവിദ്ധ്യത്തിലെ ഇടക്കുള്ള കണ്ണികളുടെ പ്രാധാന്യം പോലും മനുഷ്യന് ഇല്ലെന്ന് വാദിക്കുന്നവരുണ്ട്. മനുഷ്യൻ ഇല്ലാതായാൽ ആവാസവ്യവസ്ഥയ്ക്ക് കാര്യമായ പരിക്കുകളൊന്നും വരില്ലെന്നും അവർ പറയുന്നു. ജൈവികമായ വൈവിദ്ധ്യം (biological diversity) എന്ന വാക്ക് ലോപിച്ചാണ് ജൈവവൈവിധ്യം (biodiversity) എന്ന വാക്കുണ്ടായത്.
വന്യജീവി ഗവേഷകനും വനസംരക്ഷകനും ആയിരുന്ന റെയ്മണ്ട് എഫ്. ദാസ്‌മാൻ ആണ് 1968 ൽ ജൈവികമായ വൈവിദ്ധ്യം എന്ന വാക്ക് പ്രയോഗിക്കുന്നത്. ഒരു ദശാബ്ദത്തിനുശേഷം ജീവശാസ്ത്ര രംഗത്ത് ഈ വാക്ക് സജീവ ചർച്ചയായിരിക്കെ 1985 - ൽ ഡബ്ലു.ജി റോസൻ ജൈവവൈവിധ്യം എന്ന വാക്ക് ഉപയോഗിച്ചു. പിന്നീട് ആ വാക്ക് ശാസ്ത്രരംഗത്ത് ചിരപ്രതിഷ്ഠ നേടി.
ജൈവവൈവിധ്യത്തെ പ്രധാനമായും മൂന്നായി തിരിച്ചിരിക്കുന്നു.
- ജനിതക വൈവിധ്യം (Genetic Diversity)
- ജീവജാതി വൈവിദ്ധ്യം (Species Diversity)
- ആവാസവ്യവസ്ഥാ വൈവിധ്യം
ജൈവവൈവിധ്യം നേരിടുന്ന ഭീഷണികൾ
ഭൂമിയിൽ ജീവൻ തുടങ്ങിയതു മുതൽ അഞ്ച് വലിയ വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തിന്റെ ശോഷണത്തിന് കാരണമായിട്ടുണ്ട്. 540 മില്യൺ വർഷങ്ങൾക്കു മുൻപ് കേംബ്രിയൻ വിസ്ഫോടനത്തിലൂടെ ഭൂമിയിൽ ബഹുകോശജീവികളുടെ വംശപരമായ പെരുപ്പം ഉണ്ടായതിന് ശേഷമാണ് ഇത്തരത്തിൽ വംശനാശങ്ങളെ ജെവവൈവിധ്യം അഭിമുഖീകരിച്ചത്. 251 മില്യൺ വർഷങ്ങൾക്ക് മുൻപുണ്ടായ പെർമിയൻ ട്രയാസ്സിക് വംശനാശം ആണ് ഇതിൽ ഏറ്റവും വലുത്. ഏകദേശം 30 ദശ ലക്ഷം വർഷം വേണ്ടി വന്നു ഇതിൽ നിന്നും നട്ടെല്ലുള്ള ജീവികൾക്ക് കര കയറാൻ. 65.5 മില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ക്രിറ്റേഷ്യസ് -ടേർഷ്യറി വംശനാശ (കേ - ടി വംശനാശം) സംഭവമാണ് അവസാനകാലത്തായുണ്ടായ അത്തരമൊരെണ്ണം. ദിനോസറുകളുടെ അന്ത്യം കുറിച്ച കാലമായിരുന്നു അത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജൈവവൈവിധ്യ ശോഷണം മനുഷ്യന്റെ ആവിർഭാവത്തെ തുടർന്നുള്ളതാണ്. ഹോളോസീൻ വംശനാശം എന്ന് പേരിട്ടിരിക്കുന്ന ഇത് വാസവ്യവസ്ഥയുടെ നാശം ജനിതകവൈവിധ്യ ശോഷണം തുടങ്ങിയ പ്രത്യേകതകളോട് കൂടിയതാണ്.
ജൈവവൈവിധ്യ ശോഷണത്തിന് പ്രധാന കാരണങ്ങൾ താഴെപറയുന്നവയാണ്.
- അധിവാസക്രമത്തിലെ മാറ്റം
- പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം
- പരിസ്ഥിതിനാശം
- ജൈവ (അന്യ ജനുസുകളുടെ) അധിനിവേശം
- ആവാസ വ്യവസ്ഥയുടെ ചേരുവയിലുണ്ടായ മാറ്റം
- മലിനീകരണം
- ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും
ഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങൾ
ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്. ലോകത്ത് പക്ഷികളുടെ എണ്ണത്തിൽ എട്ടിലൊന്ന് കുറവുണ്ടാകുന്നതായും പഠനങ്ങൾ പറയുന്നു. ഇതിൽ ഏകദേശം മുഴുവൻ ഭാഗവും ജീവജാലങ്ങളും മനുഷ്യന്റെ ഇടപെടലുകൾ കൊണ്ടാണ് വംശനാശം സംഭവിച്ചത്. ഡോഡോ പക്ഷി, പിന്റോ ആമ, തുടങ്ങിയവ വംശനാശം സംഭവിച്ച ജീവികളിൽ ചിലതാണ്.
ഐക്യ രാഷ്ട്രസഭ ജൈവവൈവിദ്ധ്യ ദശകം
2011-2020 കാലഘട്ടം ജൈവവൈവിധ്യ ദശകമായി ഐക്യരാഷ്ട്ര പൊതുസഭ പ്രഖ്യാപിച്ചിട്ടുണ്ട്. ജൈവവൈവിധ്യത്തെക്കുറിച്ചു ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ജൈവവൈവിദ്ദ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനും പ്രകൃതിയുമായി പൊരുത്തപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള അവബോധമുണർത്തുന്നതിനും ലക്ഷ്യമാക്കിയാണ് ജൈവവൈവിധ്യ ദശകം ആചരിക്കുന്നത്.
പശ്ചിമഘട്ടം
പശ്ചിമഘട്ടം Western Ghats | |
---|---|
സഹ്യാദ്രി - സഹ്യപർവ്വതം | |
![]()
കക്കായത്തു നിന്നുള്ള സഹ്യാദ്രിയുടെ കാഴ്ച്ച,കോഴിക്കോട് കേരളം
| |
Highest point | |
Peak | ആനമുടി, കേരളം (ഇരവികുളം ദേശീയോദ്യാനം) |
Elevation | 2,695 m (8,842 ft) |
Coordinates | ![]() ![]() |
Dimensions | |
Length | 1,600 കി.m (990 mi) N–S |
Width | 100 കി.m (62 mi) E–W |
Area | 160,000 കി.m2 (62,000 sq mi) |
Geography | |
Country | ഇന്ത്യ |
States |
Listപ്രദർശിപ്പിക്കുക
|
Regions | പശ്ചിമേന്ത്യ and ദക്ഷിണേന്ത്യ |
Settlements |
Listപ്രദർശിപ്പിക്കുക
|
Geology | |
Age of rock | Cenozoic |
Type of rock | Basalt, Laterite and Limestone |
Official name | Natural Properties - Western Ghats (India) |
Type | Natural |
Criteria | ix, x |
Designated | 2012 (36th session) |
Reference no. | 1342 |
State Party | India |
Region | Indian subcontinent |
ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്.[2] ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്.
അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു[4]. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി
പ്രത്യേകതകൾ
30-45 കി.മീ. വ്യാസമുള്ള പാലക്കാട് ചുരവും, ഗോവയിലും ചെങ്കോട്ടയിലുമുള്ള ഓരോ ചെറിയ വിടവുകളൊഴിച്ചാൽ പശ്ചിമഘട്ടം തുടർച്ചയായ മലനിരയാണ്.]നിരവധി നദികൾ പശ്ചിമഘട്ടത്തിൽ നിന്നും പടിഞ്ഞാറോട്ട് അറബിക്കടലിലേക്കും കിഴക്കോട്ട് ബംഗാൾ ഉൾക്കടലിലേക്കുമായി ഒഴുകുന്നു. പടിഞ്ഞാറോട്ടൊഴുകുന്നവ വളരെ വേഗത്തിലൊഴുകുന്നതും, കിഴക്കോട്ടുള്ളവ സാവധാനം ഒഴുകുന്നവയുമാണ്. നദികളിൽ പലതും ജലവൈദ്യുതപദ്ധതികൾക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നു. വൻ വെള്ളച്ചാട്ടങ്ങളും ഈ നദികളിലുണ്ട്. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലെ ശരാവതി നദിയിലുള്ള ജോഗ് വെള്ളച്ചാട്ടം ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. 253 മീറ്റർ ഉയരവും നാലു കൈവഴികളു ഉള്ള ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ പതിനൊന്നാമത് ഉയരമുള്ള വെള്ളച്ചാട്ടമാണ്[. ജന്തു വൈവിധ്യത്തിന് പുറമേ,ദൃശ്യഭംഗിയുള്ള ആയിരത്തി അഞ്ഞൂറോളം കാട്ടുപൂക്കൾ,ലോകം ഇതേവരെ കണ്ടില്ലാത്ത തരം-ഇവിടെയുണ്ടെന്ന് കരുതപ്പെടുന്നു
ഏറ്റവും ഉയരം കൂടിയ പർവ്വതങ്ങളുടെ പട്ടിക
ഇന്ത്യൻ ഉപഭൂഖണ്ഡം ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്താണ് പശ്ചിമഘട്ടം രൂപപ്പെട്ടത് എന്ന് ഭൌമശാസ്ത്രജ്ഞർ കരുതുന്നു. അതായത് ഏഴുകോടി വർഷമെങ്കിലും പഴക്കം. ഇപ്രദേശത്തിന്റെ അത്യപൂർവ്വമായ ജൈവവൈവിധ്യത്തിന്റെ മുഖ്യകാരണം ഈ പഴക്കമാണെന്നാണ് അവരുടെ അഭിപ്രായം.
സമുദ്രതീരത്തെ പാറകൾ ഭൌമപ്രവർത്തനങ്ങൾ മൂലം ഉയർന്നാണ് പശ്ചിമഘട്ടം രൂപം കൊണ്ടിരിക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ വളരെ ഉയരത്തിലുള്ള സ്ഥലങ്ങളിൽ നിന്നും കക്കയും മറ്റും കണ്ടെത്തിയിട്ടുള്ളത് ഈ സിദ്ധാന്തത്തെ ബലപ്പെടുത്തുന്നു[4].
വാല്മീകി രാമായണത്തിലും ഭാസന്റെ കൃതികളിലും എല്ലാം ഇവിടുത്തെ പർവ്വതങ്ങളെ പരാമർശിച്ചിരിക്കുന്നതു കാണാം.
കൃഷി
പ്രാകൃതമായ മാറിമാറിയുള്ള കൃഷിരീതികളല്ലാതെ കാര്യമായ കൃഷികളൊന്നും പശ്ചിമഘട്ടമലനിരകളിലെ ആദിവാസികൾ നടത്തുന്നില്ല. ഈ മലനിരയുടെ തെക്കുഭാഗത്ത് സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും തേയിലയും തോട്ടങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. തേക്ക്, ഈട്ടി, ചന്ദനം, ഈറ്റ എന്നിങ്ങനെ വിലപിടിച്ച മരങ്ങൾ പശ്ചിമഘട്ടത്തിലെ വനങ്ങളിലുണ്ട്.
തീരദേശത്തിനടുത്ത പ്രദേശങ്ങൾ വളക്കൂറുള്ളതും മഴ നന്നായി ലഭിക്കുന്നതുമാകയാൽ അരിയാണ് പ്രധാന കൃഷി. പശ്ചിമഘട്ടത്തിന്റെ ചെരിവുകളിലെ അത്ര ഫലഭൂയിഷ്ടമല്ലാത്ത ലാറ്ററൈറ്റ് മണ്ണിൽ ചാമ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്യുന്ന ഭക്ഷ്യവിളകൾ തദ്ദേശീയമായ ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ.
പ്രാധാന്യം
പശ്ചിമഘട്ടം പടിഞ്ഞാറൻ ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ ജൈവികവും സാമ്പത്തികവുമായ എല്ലാ കാര്യങ്ങളിലും തന്റേതായ പങ്കു വഹിക്കുന്നു.
പാരിസ്ഥിതിക പ്രാധാന്യംനിയന്ത്രിക്കുന്നതു മൂലം കേരളമുൾപ്പെടെയുള്ള പ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിന് പശ്ചിമഘട്ടം കാരണമാകുന്നു. ദക്ഷിണേന്ത്യയിലെ മിക്ക നദികളുടേയും വൃഷ്ടിപ്രദേശം പശ്ചിമഘട്ടമാണ്. ഗോദാവരി നദി, കാവേരി നദി, കൃഷ്ണാ നദി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രധാന നദികളെല്ലാം തന്നെ പശ്ചിമഘട്ടത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കേരളത്തിലൂടെ ഒഴുകുന്ന 44 നദികളും പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്.
ഭാരതത്തിന്റെ മൊത്തംവിസ്തൃതിയുടെ 6%-ത്തിൽ താഴെ മാത്രം വരുന്ന ഏകദേശം 180000 ച.കി.മീറ്റർ ഭൂമിയായ ഇവിടെ ഭാരതത്തിൽ കാണുന്ന പക്ഷി, മത്സ്യ, പക്ഷി, സസ്തനി, സസ്യവർഗ്ഗങ്ങളുടെ 30% ഉണ്ട്.
ഇന്ത്യയിലാകെയുള്ളതിൽ മൂന്നിലൊന്ന് ഭാഗം പുഷ്പിക്കുന്ന ഇനം സസ്യങ്ങൾ പശ്ചിമഘട്ടത്തിൽ കാണുന്നു. ലോകത്തിലാകെയുള്ള സസ്യയിനങ്ങളുടെ അഞ്ചിലൊന്നും ഇന്ത്യയിലാണുള്ളത് എന്നത് ഇവിടെ സ്മരണീയമാണ്. പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന സസ്യങ്ങളിൽ 37 ശതമാനവും തദ്ദേശീയ (പശ്ചിമഘട്ടത്തിൽ മാത്രമുള്ള) വംശങ്ങളാണ്. ആകെ ഉഭയജീവികളിൽ 78%, ഉരഗങ്ങളിൽ 62%, മത്സ്യങ്ങളിൽ 53%, സസ്തനികളിൽ 12%, പക്ഷികളിൽ 4% വീതം തദ്ദേശീയ ജീവികൾ ആണ്. സിംഹവാലൻ കുരങ്ങിനെ പോലുള്ളവയാകട്ടെ അത്യപൂർവ്വവും പശ്ചിമഘട്ടത്തിൽ തന്നെ വളരെ ചെറിയ പ്രദേശത്തു മാത്രം കാണുന്നവയുമാണ്. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ പശ്ചിമഘട്ടത്തിനെ ലോകത്തിലെ 18 മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി കണക്കാക്കിയിരിക്കുന്നു.
ജീവജാലങ്ങൾ
പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പറയോന്ത്(draco). സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരംകൂടിയ ഭാഗത്തുമാത്രം കാണുന്നു.
തദ്ദേശീയ ഇനങ്ങൾ (Endemics)
പൊതു പരിസ്ഥിതിയെന്ന വലിയ ലോകത്തിനുള്ളിൽ, അതിജീവനത്തിനായ് ചെറിയ തുരുത്തുകളിലായ് ഒതുങ്ങിക്കഴിയാനുള്ള പ്രവണതയെ എൻഡെമിസം (തദ്ദേശീയ വർഗ്ഗം) എന്ന് പറയുന്നു. ഈ ജീവജാലങ്ങൾ തനത് രൂപങ്ങളായും അറിയപ്പെടുന്നു. ഒരു പ്രത്യേക ദേശത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്.
- പശ്ചിമഘട്ടത്തിലെ 250തോളം വരുന്ന ഓർക്കിഡുകളിൽ 130 എണ്ണം തദ്ദേശീയമാണ്.
- അടുത്തകാലത്ത് കണ്ടെത്തിയ പന്നിമൂക്കൻ തവളയുൾപ്പെടെ 179 ഉഭയജീവി വംശങ്ങൾ (80%ൽ അധികം) തദ്ദേശീയമാണ്.
- 508 പക്ഷി സ്പീഷീസുകളിൽ 16 എണ്ണം തദ്ദേശീയമാണ്.
സാമ്പത്തിക പ്രാധാന്യം
ഇന്ത്യ ആകെ കയറ്റുമതി ചെയ്യുന്ന ഇരുമ്പയിരിൽ മൂന്നിൽ രണ്ടു ഭാഗവും ഖനനം ചെയ്തെടുക്കുന്നത് കർണാടകയിലേയും ഗോവയിലേയും പശ്ചിമഘട്ടഭാഗങ്ങളിൽ നിന്നാണ്. ഇവകൂടാതെ വൻതോതിൽ മാംഗനീസ്, ബോക്സൈറ്റ് മുതലായവയും പശ്ചിമഘട്ടത്തിലങ്ങോളമിങ്ങോളം നിന്ന് ഖനനം ചെയ്യുന്നു.
വിവിധ സംസ്ഥാനങ്ങളിലായി 200 അണക്കെട്ടുകളാണ് പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന നദികളിലുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ആകെ വൈദ്യുതി ഉത്പാദനത്തിൽ 60 ശതമാനവും ഈ അണക്കെട്ടുകളിൽ നിന്നാണ്. കൂടാതെ ആകെ കൃഷിഭൂമിയുടെ 70 ശതമാനത്തിലധികവും ജലസേചനം നടത്തുന്നതും ഈ നദികൾ ഉപയോഗപ്പെടുത്തിയാണ്. അനേകം വിനോദസഞ്ചാര കേന്ദ്രങ്ങളും (ഊട്ടി, കൊടൈക്കനാൽ, മൂന്നാർ, തേക്കടി മുതലായവ) പശ്ചിമഘട്ടത്തിൽ സ്തിഥി ചെയ്യുന്നു. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോയുടെ അകത്തളങ്ങൾ പശ്ചിമഘട്ടത്തിന്റെ ദൃശ്യങ്ങൾ കൊണ്ട് ആലേഖനം ചെയ്യുകയുണ്ടായി.
പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങൾ
വ്യാപകമായ കൈയേറ്റവും ഖനനവും വനനശീകരണവും ഇപ്രദേശത്തെ ക്ഷയിപ്പിച്ചു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യം വരെ കന്യാവനങ്ങൾ നിറഞ്ഞിരുന്ന പശ്ചിമഘട്ടത്തിൽ ഇന്നു കൂടുതൽ ഭാഗവും തോട്ടങ്ങളാണ്. ദേശീയ വനനയ പ്രകാരം പർവ്വതമേഖലകളിൽ 60 ശതമാനം വനമായിരിക്കണം. എന്നാൽ പശ്ചിമഘട്ടത്തിൽ ഇന്ന് 40 ശതമാനത്തിലും താഴെ വനം മാത്രമേ ഉണ്ടാകൂ.
കർണാടകത്തിലെ കുദ്രേമുഖ് ഇരുമ്പുഖനിയുടെ പ്രവർത്തനങ്ങൾമൂലം തുംഗ-ഭദ്ര നദികളിൽ ചളി നിറഞ്ഞിരുന്നു. ശരാവതി നദിയുടെ മേൽ കെട്ടിയ ലിംഗനമക്കി അണക്കെട്ട് കുറെയേറെ വനങ്ങൾ നശിപ്പിച്ചു. പാരിസ്ഥിതിക അസന്തുലിതാവസ്ഥ പല ദുരന്തങ്ങളിലും കലാശിച്ചിട്ടുണ്ട്. 1970കളുടെ അവസാനത്തിൽ ക്യാസനോർ ഫോറസ്റ്റ് ഡിസീസ് എന്ന രോഗം കർണാടകത്തിൽ പടർന്നു. ഹനുമാൻ ലംഗൂർ, റെഡ് ഫേസ്ഡ് കുരങ്ങ് എന്നിവയുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടപ്പോൾ മനുഷ്യവാസകേന്ദ്രങ്ങളിൽ അവർ തങ്ങളുടെ ശരീരത്തിലെ പട്ടുണ്ണികളിൽ വളരുന്ന വൈറസുകളുമായ് വന്നതായിരുന്നു രോഗം പടർന്നതിനു പിന്നിൽ. ഇതേ സമയം ഹന്തിഗോഡു സിൻഡ്രോ എന്ന രോഗം ആയിരത്തോളം ആളുകളെ കൊന്നൊടുക്കി. കാർവാർ, ഉത്തരകന്നഡ ജില്ലകളിലൂടെ ഒഴുകുന്ന കാളിനദിയിൽ ദാന്തേലി പേപ്പർമില്ലും കോസ്റ്റിക് സോഡാ ഫാക്റ്ററിയും വിഷലിപ്തമാക്കി.തമിഴ്നാട്ടിലെ താമ്രപർണി നദിയിൽ കരയിലുള്ള പേപ്പർമില്ലുകൾ കാരണം മലിനീകരണം സംഭവിച്ചിട്ടുണ്ട്. കൊടൈക്കനാലിൽ രസം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കി.
കേന്ദ്ര സർക്കാരിന് കീഴിലുള്ള ഹിന്ദുസ്താൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്, കേരള സർക്കാരിന് കീഴിലുള്ള പ്ലാന്റേഷൻ കോർപ്പറേഷൻ, സ്വകാര്യസംരംഭമായ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് എന്നിവയെപ്പോലുള്ള വ്യവസായസ്ഥാപനങ്ങൾ പശ്ചിമഘട്ടവനങ്ങളെ ആശ്രയിച്ചുണ്ടായതാണ്. 2001ൽ പൂട്ടിപ്പോയ ബിർള ഗ്രൂപ്പിന്റെ മാവൂർ ഗ്രാസിം റയോൺസ് ടണ്ണിന് ഒരു രൂപ കൊടുത്താണ് മുള വാങ്ങിയിരുന്നത്. പശ്ചിമഘട്ടത്തിലെ മുച്ചിക്കുണ്ട് കൈയേറ്റം, ചതിരൂർമല കൈയേറ്റം എന്നിവ ഇടതുവലതുഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികളുടെ പിന്തുണയോടെ സംഭവിച്ചതാണെന്ന വാദം ഉയർന്നിട്ടുണ്ട്. സൈലന്റ് വാലിയിലും പൂയംകുട്ടിയിലും വനനാശത്തിൽ കലാശിക്കാവുന്ന അണക്കെട്ട് പദ്ധതികളും ഭീഷണിയായി. പുളിങ്ങോം, ഭൂതത്താൻകെട്ട് എന്നിവിടങ്ങളിൽ ആണവനിലയങ്ങൾ സ്ഥാപിക്കനുള്ള പദ്ധതികളും ഉയർന്നുവന്നിരുന്നു. ആണവനിലയങ്ങളെ അന്നത്തെ ഇ.കെ. നായനാർ സർക്കാർ ന്യായീകരിച്ചിരുന്നു. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ തേയിലത്തോട്ടങ്ങളിൽ കീടനാശിനികൾ കാരണം ആരോഗ്യപ്രശ്നങ്ങൾ ഭീഷണിയായി നിൽക്കുന്നു. നെല്ലിയാമ്പതിയിലെ ജൈവസമ്പത്ത് ഏലത്തോട്ടങ്ങളും ചായത്തോട്ടങ്ങളും വന്നതോടെ നാശം നേരിട്ടു. നിലമ്പൂർ കാടുകൾ തേക്ക്തോട്ടങ്ങൾക്കായും യൂക്കാലിത്തോട്ടങ്ങൾക്കായും നശിപ്പിക്കപ്പെട്ടിരുന്നു.
പശ്ചിമഘട്ട മല നിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് മാധവ് ഗാഡ്ഗിൽ ചെയർമാനായി ഒരു വിദഗ്ദ്ധ സമിതിയെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010ൽ ചുമതലപ്പെടുത്തുകയും 2011ൽ ഈ കമ്മറ്റി അതിൻറെ ശുപാർശകളടങ്ങുന്ന റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി.[25] പ്രസ്തുത റിപ്പോർട്ടിലെ ശുപാർശകളെക്കുറിച്ച് വീണ്ടും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഡോ.കസ്തൂരിരംഗനെ ചുമതലപ്പെടുത്തി.
പൈതൃക പദവി
യുനെസ്കോ 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[26] ജീവവംശങ്ങളുടെ വൈവിധ്യവും അടിസ്ഥാനമാവുന്നതിനാൽ യുനെസ്കോയുടെ നിർദ്ദേശപ്രകാരം പ്രകൃതിസംരഷണസംഘടനയായ ഐ.യു.സി.എൻ. ആണ് ആദ്യഘട്ട വിലയിരുത്തലുകൾ നടത്തിയതും ഒരു വിദഗ്ദ്ധസംഘത്തെ അയച്ച് കേരളം, തമിഴ്നാട്, ഗോവ, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയടക്കം പശ്ചിമഘട്ടം കടന്നുപോകുന്ന മേഖലകളിൽ പഠനം നടത്തുകയും ചെയ്തത്. ജന്തു വൈവിധ്യത്തിന് പുറമെ ലോകം ഇതുവരെ കണ്ടിട്ടില്ലാത്തതരം ദൃശ്യ ഭംഗിയുള്ള 1500 റോളം കാട്ടുപൂക്കൾ ഇവിടെയുള്ളതായ് വിദഗ്ദ്ധസംഘം റിപ്പോർട്ട് ചെയ്തു. ഈ സമിതി പശ്ചിമഘട്ടത്തിലെ പഠനവിവരങ്ങൾ ഉൾപെടുത്തി ഒരു റിപ്പോർട്ട് ഐ യു സി എൻ മുമ്പാകെ സമർപ്പിക്കുകയും അതിനുശേഷം യുനെസ്കോയ്ക്ക് കീഴിലെ 'വേൾഡ് ഹെറിറ്റേജ് കമ്മിറ്റി'മുമ്പാകയും.ഈ കമ്മിറ്റിയുടേതാണ് പശ്ചിമഘട്ടത്തിനു ലോകപൈതൃക പദവി നൽകി കൊണ്ടുള്ള അന്തിമ തീരുമാനം. പൈതൃകസ്ഥാപങ്ങളുടെ സംരഷണം യുനെസ്കോയുടെ കീഴിലെ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. 2006 ൽ ഇന്തയ യുനെസ്കോയുടെ മാബ് (മാൻ ആൻഡ് ദി ബയോസ്ഫിയർ) പദ്ധതി പശ്ചിമഘട്ടത്തിനുവേണ്ടി അപേക്ഷിക്കുകയും അത് ഒരു ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു. .2012 ൽ താഴെയുള്ള പട്ടികയിലെ സ്ഥലങ്ങളെല്ലാം ലോകപൈതൃക സ്ഥാനങ്ങളായി പ്രഖ്യാപിച്ചു
- കലക്കാട് മുണ്ടത്തുറ ടൈഗർ റിസർവ്വ്
- ചെന്തുരുണി വൈൽഡ്ലൈഫ് സാങ്ച്വുറി
- നെയ്യാർ വൈൽഡ്ലൈഫ് സാങ്ച്വുറി
- പേപ്പാറ വൈൽഡ്ലൈഫ് സാങ്ച്വുറി
- പെരിയാർ ടൈഗർ റിസർവ്വ്
- ശ്രീവില്ലിപുത്തൂർ വൈൽഡ്ലൈഫ് സാങ്ച്വുറി
- ഇരവികുളം നാഷണൽ പാർക്ക്
- ഗ്രാസ് ഹിൽസ് നാഷണൽ പാർക്ക്
- കരിയൻചോല നാഷണൽ പാർക്ക്
- സത്യമംഗലം വൈൽഡ്ലൈഫ് സാങ്ച്വുറി
- ചിന്നാർ വൈൽഡ്ലൈഫ് സാങ്ച്വുറി
- സൈലന്റ് വാലി നാഷണൽ പാർക്ക്
- New Amarambalam Reserved Forest
- Mukurthi National Park
- Pushpagiri Wildlife Sanctuary
- Brahmagiri Wildlife Sanctuary
- Talakaveri Wildlife Sanctuary
- Aralam Wildlife Sanctuary
- Kudremukh National Park
- Someshwara Wildlife Sanctuary
- Kaas Plateau
- Koyna Wildlife Sanctuary
- Chandoli National Park
- Radhanagari Wildlife Sanctuary
- Parambikulam Wildlife Sanctuary
- Pambadum Shola National Park
- Anamudi Shola National Park
- Chimmony Wildlife Sanctuary
- Peechi-Vazhani Wildlife Sanctuary
- Wayanad Wildlife Sanctuary
- Mathikettan Shola National Park
- Kurinjimala Sanctuary
നേട്ടങ്ങൾ
ലോകപൈതൃക പട്ടികയിൽ ഉൾപ്പെട്ടതിലൂടെ വംശനാശത്തിനെതിരെയുള്ള സംരക്ഷണ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സഹകരണങ്ങൾ കൂടൂതൽ പ്രതീക്ഷിക്കാം.
ഗാഡ്ഗിൽ - കസ്തൂരി രംഗൻ റിപ്പോർട്ട്
ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പ്രകാരം പശ്‌ചിമഘട്ടത്തിലെ നല്ലൊരുഭാഗം സ്‌ഥലവും പരിസ്‌ഥിതി ലോലമേഖലയാക്കണം. കസ്‌തൂരിരംഗൻ റിപ്പോർട്ടിൽ ഈ മേഖല 37 ശതമാനം മാത്രമാണ്. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളില്നിന്നും എതിർപ്പ് ഉയർന്നതോടെ പരിസ്‌ഥിതി ദുർബലപ്രദേശമായി പ്രഖ്യാപിക്കേണ്ട ഭൂവിസ്‌തൃതിയുടെ കാര്യത്തിൽ കസ്‌തൂരിരംഗൻ സമിതിയുടെ നിർദ്ദേശം കേന്ദ്രം അംഗീകരിക്കുകയായിരുന്നു
സൈലന്റ്‌വാലി ദേശീയോദ്യാനം
സൈലന്റ്‌വാലി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം)
| |
![]() | |
Location | പാലക്കാട് ജില്ല |
Nearest city | പാലക്കാട് |
Area | 236.74 |
Established | 26 ഡിസംബർ 1980 |
Governing body | കേരള വനം വന്യജീവി വകുപ്പ് |
silentvalley |
കേരളത്തിൽ പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സൈലന്റ്‌വാലി ദേശീയോദ്യാനം. പ്രാദേശികമായി ഇവിടുത്തെ വനങ്ങളെ സൈരന്ധ്രി വനം എന്നു
വിളിക്കുന്നു.
വിളിക്കുന്നു.
ചരിത്രം
പാണ്ഡവന്മാരുമായി ബന്ധപ്പെടുത്തിയുള്ള ഏറെ ഐതിഹ്യങ്ങൾ പ്രദേശവുമായി ബന്ധപ്പെട്ടുണ്ട്. പ്രദേശത്തുകൂടി ഒഴുകുന്ന കുന്തിപ്പുഴ എന്ന പുഴയും ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സൈരന്ധ്രി എന്ന പേരുതന്നെ പാഞ്ചാലിയുടെ പര്യായമാണ്.
1914-ൽ മദ്രാസ് സർക്കാർ ഈ പ്രദേശത്തെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചതു മുതലാണ് സൈലന്റ്‌വാലിയുടെ ആധുനിക ചരിത്രം ആരംഭിച്ചത്. 1975 കാലഘട്ടത്തിൽ കേരള വൈദ്യുതി വകുപ്പ് സൈലന്റ്‌വാലിയിൽ കൂടി ഒഴുകുന്ന കുന്തിപ്പുഴയിലെ പാത്രക്കടവ് ഭാഗത്തു അണക്കെട്ട് നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചപ്പോൾ, ഹെക്ടർ കണക്കിനു മഴക്കാടുകൾ വെള്ളക്കെട്ടിനടിയിലാകുമെന്ന കാരണത്താൽ പ്രകൃതിസ്നേഹികളുടെ നേതൃത്തത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുകയും, 1984-ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധി പാത്രക്കടവു ജലവൈദ്യുത പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.പ്രൊഫ.എം.കെ. പ്രസാദ്, സുഗതകുമാരി എൻ.വി. കൃഷ്ണവാര്യർ, വി.ആർ. കൃഷ്ണയ്യർ തുടങ്ങിയവരായിരുന്നു സൈലന്റു വാലി സംരക്ഷണ പ്രക്ഷോഭത്തിനു മുൻകൈയെടുത്തവരിൽ ചിലർ. കേരള ശാസ്ത്രസാഹിത്യ പരിഷത് പദ്ധതിക്കെതിരേ രംഗത്തു വന്ന സംഘടനകളിൽ പ്രമുഖമാണ്. സൈലന്റ്‌വാലി സംരക്ഷണ പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടാനും മാത്രം ശക്തവും രാജ്യവ്യാപകവും ആയിരുന്നു എന്നത് എടുത്തു പറയണ്ട കാര്യമാണ്. 1979-ൽ അന്നത്തെ കാർഷിക വകുപ്പ് സെക്രട്ടറി ആയിരുന്ന ഡോ. എം. എസ്. സ്വാമിനാഥൻ നടത്തിയ സർവ്വേ പ്രകാരം 1980-ൽ തന്നെ സൈലന്റ്‌വാലി ദേശീയോദ്യാനമാണെന്ന് ഭാരത സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും പാത്രക്കടവു ജലവൈദ്യുത പദ്ധതി പ്രദേശം ഒഴിവാക്കിയിരുന്നു. എന്നാൽ പ്രക്ഷോഭ ശേഷം 1984-ൽ ഇറങ്ങിയ പുതിയ ഉത്തരവു പ്രകാരം സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ അതിർത്തിക്കുള്ളിൽ നിർദ്ദിഷ്ട ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. 1985 സെപ്റ്റംബർ 7-നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനം രാഷ്ട്രത്തിനു സമർപ്പിച്ചു. സൈലൻറ് വാലിയുടെ സസ്യാവരണത്തിൻറെ സവിശേഷതയും മഴക്കാടുകളുടെ പ്രാധാന്യവും മനസ്സിലാക്കിയ ഐക്യരാഷ്ട്ര സംഘടന ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷണമർഹിക്കുന്ന ജൈവമേഖലയായ നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ മൂലകേന്ദ്രമായി ഈ നിശ്ശബ്ദ താഴ്വരയെ മാറ്റുകയുണ്ടായി.
പ്രത്യേകതകൾ
89 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടം ദേശീയോദ്യാനങ്ങളിൽ താരതമ്യേന ചെറുതാണ്. നീലഗിരി പീഠഭൂമിയുടെ ഭാഗമാണെങ്കിലും തെക്കു ഭാഗം പാലക്കാടൻ സമതലങ്ങളുമായി ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 658 മീറ്റർ മുതൽ 2384 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. കുന്തിപ്പുഴയാണ് സൈരന്ധ്രി വനത്തിലൂടെ ഒഴുകുന്ന ഏക നദി. 2800 മി.മീ മുതൽ 3400 മി.മീ വരെയാണ് വാർഷിക വർഷപാതം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിന്റെ കിഴക്കൻ ഭാഗങ്ങൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളായതുകൊണ്ട് അവിടെ മഴ കുറവാണ്. 39° സെൽഷ്യസ് വരെ ഇവിടെ കൂടിയ ചൂടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 20.2° സെൽഷ്യസ് ആണ് ആപേക്ഷിക ശരാശരി. നീലഗിരി ജൈവമേഖലയുടെ കാതൽ പ്രദേശമാണത്രെ സൈരന്ധ്രി വനം.
പേരിനു പിന്നിൽ
സാധാരണ വനങ്ങളിൽ ചീവീടുകൾ സൃഷ്ടിക്കുന്ന ശബ്ദ അന്തരീക്ഷം ഇവിടെ ഇല്ലാത്തതു കൊണ്ടാണ് ഇവിടം സൈലന്റ്‌വാലി(നിശ്ശബ്ദതാഴ്‌വര) എന്നറിയപ്പെടുന്നത് എന്ന വാദമാണ് പ്രമുഖമെങ്കിലും, സൈരന്ധ്രിവനം എന്ന പേരിനെ ആംഗലേയ വത്ക്കരിച്ചതിന്റെ ഫലമായാണ് സൈലന്റ്‌വാലി ഉണ്ടായതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. സൈലന്റ്‌വാലി വനപ്രദേശത്തു കാണുന്ന സിംഹവാലൻ കുരങ്ങിന്റെ ശാസ്ത്രീയ നാമത്തിൽ നിന്നും -Macaca silenus; ഉത്ഭവിച്ചതാണ് സൈലന്റ് വാലി എന്ന പേര് എന്ന വാദവും ദുർബലമല്ല. ഈ പേർ എന്നു മുതലാണ് പ്രചാരത്തിലായതെന്നതിന്ന് രേഖകളില്ലെങ്കിലും ബ്രിട്ടീഷ് സർക്കാറിന്റെ സി.ഇ.1909-ലെ ഒരു ഭൂപടത്തിൽ ഇത് ഉപയോഗിച്ചുകാണുന്നുണ്ട് . നിശ്ശബ്ദതാഴ്വരയെന്നാണ് പേരെങ്കിലും നാനാജാതി പക്ഷികളും, പ്രാണികളും, മൃഗങ്ങളും വനം ശബ്ദമുഖരിതമായി തന്നെ നിലനിർത്തുന്നു.
ജൈവജാലങ്ങൾ
വളരെ പഴക്കമുള്ള വനങ്ങളായതിനാൽ തിരിച്ചറിയപ്പെട്ട ആയിരക്കണക്കിനു ജൈവജാലങ്ങൾക്കൊപ്പം തിരിച്ചറിയപ്പെടാത്തവയും ഇവിടെ ഉണ്ടാകാം എന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.
1000 സസ്യവംശങ്ങളെ ഇവിടുത്തെ മലബാർ മഴക്കാടുകളിൽ കണ്ടെത്തിയിട്ടുണ്ട്. 966 ഇനം സസ്യങ്ങളും പുഷ്പിക്കുന്നവയാണ്. 108 ഇനം ഓർക്കിഡുകളും അവയിൽ പെടുന്നു. 170 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുള്ളവയിൽ 31 ഇനം ദേശാടകർ ആണെന്നാണ് അനുമാനം. 100 ഇനം ചിത്രശലഭങ്ങളേയും, 400 ഇനം മറ്റു ശലഭങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കുട്ടിത്തേവാങ്ക്, കടുവ, പുള്ളിപ്പുലി, അരയൻ പൂച്ച, ചെറു വെരുക്, തവിടൻ വെരുക്, കാട്ടു പട്ടി, പാറാൻ, കരടി, മ്ലാവ്, കേഴ, പുള്ളിമാൻ, കൂരമാൻ, ആന മുതലായവയാണ് ഈ പ്രദേശത്തു കാണുന്ന പ്രധാന മൃഗങ്ങൾ.
കുറുച്ചെവിയൻ മൂങ്ങ, തവളവായൻ കിളി, ഷഹീൻ പ്രാപ്പിടിയൻ, മലമുഴക്കി വേഴാമ്പൽ തുടങ്ങി ഒട്ടനവധി പക്ഷികളേയും ഇവിടെ കാണാം.
പാരിസ്ഥിതിക പ്രാധാന്യം
ദേശീയോദ്യാനമായുള്ള പ്രഖ്യാപനത്തിനുശേഷമുള്ള ഓരോ വർഷം സൈലന്റ്‌വാലിയിൽ നിന്നും ഓരോ വർഷവും ഓരോ പുതിയ ചെടികളെയെങ്കിലും കണ്ടെത്താറുണ്ട് എന്നത്, പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തിനുള്ള പ്രധാന തെളിവാണ്. ശ്രീലങ്കയിൽ മാത്രം കണ്ടുവരുന്ന രണ്ടിനം ചെടികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തവളവായൻ കിളി(Ceylon Frogmouth) എന്ന അത്യപൂർവ്വ പക്ഷിയും ശ്രീലങ്കയിലാണ് സാധാരണ കണ്ടുവരുന്നത്. ഭൂമിശാസ്ത്രപരമായ കണ്ടെത്തലുകളിലേക്ക് ഇവ നയിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. സൈലന്റ്‌വാലിയിൽ കണ്ടുവരുന്ന സിംഹവാലൻ കുരങ്ങ്(Lion-tailed macaque)[3], കരിങ്കുരങ്ങ്(Nilgiri langur) എന്നിവയാകട്ടെ ഐ.യു.സി.എൻ ചുവന്ന പട്ടികയിൽ വംശനാശോന്മുഖത്വം മൂലം സ്ഥാനം പിടിച്ചവയാണ്.
സാംസ്കാരിക പ്രാധാന്യം
ഇരുളർ, മുകുടർ കുറുമ്പർ മുതലായവരാണ് ദേശീയോദ്യാന പ്രദേശത്ത് വസിക്കുന്ന പ്രധാന ആദിവാസികൾ, ദേശീയോദ്യാനത്തിനു സമീപമുള്ള അട്ടപ്പാടിയാകട്ടെ വിവിധ ആദിവാസി വംശങ്ങൾ ഒരുമിച്ചു പാർക്കുന്നിടവുമാണ്.
സൈലന്റ്‌വാലി നേരിടുന്ന വെല്ലുവിളികൾ
കേന്ദ്രസർക്കാർ 1984-ൽ അനുമതി നിഷേധിച്ചെങ്കിലും കേരള വൈദ്യുതി വകുപ്പ് പാത്രക്കടവ് വൈദ്യുത പദ്ധതി പൂർണ്ണമായുപേക്ഷിച്ചിട്ടില്ല. പാത്രക്കടവിലോ പരിസരപ്രദേശങ്ങളിലോ അണക്കെട്ടുണ്ടായാൽ അത് ദേശീയോദ്യാനത്തിനു ഭീഷണിയാകുമെന്നതിൽ സംശയമില്ല. സൈലന്റ്‌വാലിക്കു സമീപമുള്ള ഉൾക്കാടുകളിലെ കന്യാവനങ്ങൾ വെട്ടിത്തെളിച്ച് കഞ്ചാവു കൃഷിക്കും മറ്റുമായുപയോഗിക്കുന്നതും ദേശീയോദ്യാനത്തിനു ഭീഷണിയാകുന്നുണ്ട്. കാട്ടുതീയും മറ്റൊരു ഭീഷണിയാണ്. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഒരേപോലെ പ്രവേശിക്കാവുന്നതിനാൽ ഇരുഭാഗത്തുനിന്നുമുള്ള വേട്ടക്കാരും ജൈവജാലങ്ങൾക്ക് അന്തകരാകാറുണ്ട്.
Subscribe to:
Posts (Atom)