Thursday, August 19, 2021

ഓണം

 പൂവിളിയും പൂവിടലും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയുമൊക്കെയായി  മറ്റൊരു ഓണക്കാലംകൂടി..... പല ഓണാഘോഷച്ചടങ്ങുകളും ഈ ഹൈടെക് യുഗത്തിൽ കാലത്തിൻെറ ഏടുകളിൽ മറഞ്ഞുപോകുകയാണ്..... പൂപ്പൊലിപ്പാട്ടുകളും തുമ്പിതുള്ളൽപ്പാട്ടുകളും  ചില ഓണച്ചടങ്ങുമെല്ലാം അതിൽപ്പെടും. 

വർഷത്തിലെ ആദ്യത്തെ വിളവെടുപ്പുൽസവമായ ഓണം കേരളീയർ ദേശീയോത്സവമായാണ് ആഘോഷിക്കുന്നത്. നെല്ലിൻെറയും കായ്കനികളുടെയും വിളവെടുപ്പു  കഴിഞ്ഞ് സമൃദ്ധിയുടെയും ഒരുമയുടെയും ഒത്തുചേരലിൻെറയും ഒക്കെ ആഹ്ലാദം പങ്കിടുന്ന ഓണാഘോഷം ചിങ്ങമാസത്തിലെ അത്തംമുതൽ പത്തുദിവസമാണ്. മലയാളികളുടെ മണ്ണിലും മനസ്സിലും സമൃദ്ധിയുടെ പൂക്കാലമൊരുക്കുന്ന വസന്തോത്സവമാണ് ഓണം. പ്രകൃതിയും മനുഷ്യനും ഉത്സാഹഹർഷത്തോടെ വരവേൽക്കുന്ന ആഘോഷം.

ഓണക്കാലത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. നമ്മുടെ വസന്തക്കാലമാണ്  ഓണക്കലം. സുഖശീതളമായ കാലാവസ്ഥ, വലിയചൂടില്ലാത്ത വെയിൽ, ഓണക്കാലത്തിമാത്രംം തലനീട്ടുന്ന ധാരളം പൂക്കളും പൂക്കളുടെ പരിമളവുമായി വരുന്ന ഇളങ്കാറ്റ്. എങ്ങും എല്ലാം കൊണ്ടും തെളിഞ്ഞ കാലാവസ്ഥ. ഇതെല്ലാമായിരുന്നു ഓണക്കാലം. എല്ലാം മാറിയെങ്കിലും വഴിയരികിൽ നിന്ന്  ഓണപ്പൂക്കൾ ഇന്നും എത്തിനോക്കാറുണ്ട്. ഓണവരവറിയിച്ചുകൊണ്ട് ഓണക്കിളിയും ഓണത്തുമ്പിയും ഇന്നും വിരുന്നെത്തുന്നു. 

ഓണത്തെപ്പറ്റി കഥകൾ പലതുണ്ട്. 

പണ്ടുപണ്ട്  കേരളം ഭരിച്ചിരുന്ന നീതിമാനായ ചക്രവർത്തിയായിരുന്നു മഹാബലി. അസുരനായ അദ്ദേഹത്തിൻെറ നല്ല ഭരണം  ദേവന്മാർക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് ദേവന്മാരുടെ ആവശ്യപ്രകാരം മഹാവിഷ്ണു വാമനരൂപത്തിൽ വന്നുവെന്നും യാഗശാല പണിയാൻ മൂന്നടി മണ്ണ് ചോദിച്ചു മൂന്നമത്തെ കാലടിവയ്ക്കാൻ മഹാബലി തൻെറ ശിരസ് കാണിച്ചുകൊടുത്തു മഹാവിഷ്ണു വാമനരൂപത്തിൽ വന്ന്   മഹാബലിയെ പാതളത്തിലേക്ക് ചവിട്ടിത്താഴ്ത്തി. വർഷം തോറും തൻെറ പ്രജകളെകാണാൻ മഹാബലിക്ക് വാമനൻ അനുവാദവും കൊടുത്തു. 

മഹാബലി, മാവേലി, എന്നിങ്ങനെ വിവിധ വിശേഷണങ്ങളിൽ അറിയപ്പെടുന്നു( പ്രഹ്ലാദൻെറ പൗത്രനും വിരോചനൻെറ പുത്രനും ) ഈ അസുരചക്രവർത്തിക്ക്  ഓണത്തപ്പൻ എന്ന  ഒരു വിശേഷണം കൂടിയുണ്ട്. ( തൃക്കാക്കരയപ്പനാണ് ഓണത്തപ്പൻ എന്നും ചിലർ വിശ്വസിക്കുന്നുണ്ട്. തങ്ങളെ  കാണൻ വരുന്ന മഹാബലിയെ എതിരേൽക്കാനാണ് കേരളിയാർ ഓണം ആഘോഷിക്കുന്നത് എന്നാണ് ഐതിഹ്യം. 

🌺ഓണശൈലികൾ

*ഓണം കേറമൂല * ഓണം ഊട്ടുക *ഓണം ഉണ്ണുക * ഓണം കൊള്ളുക *  ഓണപ്പാച്ചിൽ  * ഓണമടുത്ത ചാലിയൻെറ ചേല് *  ഓണം പോലയാണോ തിരുവാതിര * ഓണം സൗഖ്യകാലം *  ഓണം വിഷു തിരുവാതിര  * ഉത്രാടപാച്ചിൽ  * ഉള്ളതുകൊണ്ട് ഓണം പോലെ  * മാവേലിനാട് * മാവേലിവരുന്നതുപോലെ  * പൊന്നോണപ്പുലരി.

🌺ഓണവാക്കുകൾ

ഓണത്തിൻെറ നിറംവും മണവുമുള്ള എത്രയെത്ര വാക്കുകളാണു നമുക്കുള്ളത്. 

*ഓണസദ്യ , ഓണക്കോടി , ഓണപ്പുടവ , ഓണപ്പുക്കളം,  ഓണപ്പാട്ട്, ഓണപ്പൂക്കൂട, ഓണക്കാലം, ഓണക്കളി, ഓണക്കാഴ്ച, ഓണത്തപ്പൻ, ഓണവില്ല്, ഓണവില്ല്, ഓണവല്ലി, ഓണനാൾ, ഓണത്തെയ്യം, ഓണക്കുമ്മാട്ടി, ഓണക്കുട, ഓണപ്പതിപ്പ്, ഓണട, ഓണപ്പൊട്ടൻ, ഓണക്കമ്പം, ഓണക്കവിത, ഓണക്കുല, ഓണക്കുറി, ഓണക്കോപ്പ്, ഓണക്കോള്, ഓണക്കിഴിവ്, ഓണച്ചന്ത, ഓണച്ചൊല്ല്, ഓണച്ചരക്ക്, ഓണസദസ്സ്, ഓണപ്പന്ത്, ഓണപ്പട, ഓണപ്പടം, ഓണപ്പഴമ, ഓണപ്പരീക്ഷ, ഓണപ്പുട്ട്, ഓണപ്പായസം, ഓണപ്പുലരി, ഓണപ്പൊലിമ, ഓണഗന്ധം, ഓണവൃത്തം. ഓണവളവ്, ഓണമന്നൻ, ഓണമയക്കം, ഓണമുറ്റം, ഓണനിലാവ്, ഓണശീവേലി, ഓണാശംസ, ഓണപ്പുല്ല്, ഓണത്തുമ്പി, ഓണമുണ്ണുക, ഓണംകേറാമൂല, ഓണപ്പൂവട്ടി, ഓണക്കാഴ്ച.

പിള്ളയോണം / പിള്ളോരോണം - കർക്കിടക മാസത്തിലെ തിരുവോണം 

ഇരുപത്തെട്ടാമോണം    -  കന്നിമാസത്തിലെ തിരുവോണം. ഇതിനെ കന്നിയോണമെന്നും പറയും 

ഉത്രാടക്കാഴ്ച - ഉത്രാടദിനത്തിൽ ക്ഷേത്രങ്ങളിൽ വയ്ക്കുന്ന കാഴ്ച ( ഗുരൂവായൂരിൽ പ്രധാനം)

ഉത്രാടപ്പാച്ചിൽ - ഉത്രാടം നാളിലെ ഓണം ഒരുക്കാനുള്ള വെപ്രാളം ഇത് തിരുവോണ നാളിലേക്കെത്തിയാൽ ഓണപ്പാച്ചിലുമാണ്.

ഓണപ്പൊട്ടൻ - ഓണേശ്വരൻ  എന്ന പേരിലറിയപ്പെടുന്ന തെയ്യവേഷം ഓണക്കാലത്താണു വീടുകളിലെത്തുക.

ഓണാട്ടൻ - ഓണോട്ടൻ എന്നും പറയും ഒരിനം നെൽവിത്താണ്.

ഓണവട്ടൻ - ഓണത്തിനുണ്ടാക്കുന്ന വലിയ പപ്പടം.

ഓണപ്പുല്ല് - ഓണക്കാലത്ത് കാണുന്ന ഉർപ്പൻ എന്നൊരു പുല്ലു വർഗം.

ഓണം കാണി - ഓണക്കാലത്തു മുളയ്ക്കുന്ന  ഒരിനം മുളവർഗം.

ഓണമൂപ്പ് - കർഷികോൽപ്പന്നങ്ങൾ ഓണത്തിനു വിളവെത്തുമോ എന്ന കൃഷിക്കാരൻെറ വിളനോട്ടം.

ഓണവല്ലി - കർഷകത്തൊഴിലാളികൾക്ക് ഓണത്തിനു നൽകുന്ന സാധനങ്ങൾ.

ഓണക്കാഴ്ച - കുടിയാന്മാർ പഴയകാലത്ത് ജന്മിക്ക് ഓണത്തിനു കാർഷിക വിളകളും മറ്റും കാഴ്ചവയ്ക്കുന്നത്.

ഓണക്കോടി - ഓണത്തിനു ലഭിക്കുന്ന പുതുവസ് ത്രങ്ങൾ ( ഓണപ്പട , ഓണപ്പുടവ എന്നീ പേരുകളുമുണ്ട്. )

ഓണപ്പടി - ഓണത്തിനു പണമ്യി ലഭിക്കുന്ന സമ്മാനം.

ഓണംകാണുക - ഗുരുക്കന്മാർക്കു ശിഷ്യർ ഓണത്തോടനുബന്ധിച്ച്ു പണവും ദക്ഷിണയും വയ്ക്കുന്നത്. സമ്മാനങ്ങളുമായി ബന്ധുവീടുകളിലും മറ്റും പോകുന്നതിനും ഈ പേരു പറയാറുണ്ട്.

ഓണം കൊള്ളൽ - രാവിലെ ആൺകുട്ടികൾ ശുദ്ധിയോടെ തൃക്കാക്കരയപ്പനെ പൂജിക്കുന്ന ചടങ്ങ് .

ഓണംപറൽ - ഓണദിവസം വീട്ടിലെത്തി കണിയാൻ ഫലം പറയുന്നു. 

ഓണവട്ടം - പൂക്കളം ഒരുക്കുന്നതുപോലെ ഓണക്കാലത്ത് പച്ചക്കറികൾ വീടിനകത്ത് വട്ടത്തിൽ പ്രദർശിപ്പിക്കുന്നത്. 

🌺ഓണച്ചൊല്ലുകൾ

അത്തം പത്തോണം * അത്തം കറുത്താൽ ഓണം വെളുക്കും * ഉണ്ടെങ്കിൽ ഓണം, ഇല്ലങ്കിൽ പട്ടിണി * ഓണംകഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര * ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി * ഓണത്തിന് ഉറുമ്പ് കരുതും. * ഓണത്തെക്കാൾ വലിയ മകമുണ്ടോ * കാണംവിറ്റും ഓണം ഉണ്ണണം * അത്തരം ചിത്തിര ചോതി അന്തിക്കിത്തറ വറ്റ് അതിക്കൂട്ടാൻ  താള് അമ്മെടെ മൊക്കത്തൊരു കുഞ്ഞ്*   ഓണവും വിഷുവും വാരാതെപോകട്ടെ * ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്കു വെപ്രാളം * ഓണം വരാനൊരു മൂലവേണം* ഓണത്തിനിടയിയ്ക്കു പുട്ടുകച്ചവടം * ഓണാട്ടൻ വിതച്ചാൽ ഓണത്തിനു പുത്തരി* തിരുവോണത്തിനില്ലാത്തതു തീക്കട്ടയ്ക്കെന്തിന്* രണ്ടോണം കണ്ടോണം   മൂന്നോണം മുക്കിമൂളി  നാലോണം നക്കിം തൊടച്ചും അഞ്ചോണം പിഞ്ചോണം*  ഏഴോണവും ചിങ്ങത്തിലെ തിരുവോണവും ഒന്നിച്ചുവന്നലോ * ചിങ്ങമാസത്തിൻ തിരുവോണത്തിൻ നാളിൾ പൂച്ചയ്ക്കു വയറുവേദന  തിരുവോണം തിരു തകൃതി * വാവുവന്നു വാതിലും തുറന്ന് നിറ വന്നു തിറം കൂട്ടി പുത്തരി വന്നു ക്ഷീണം മാറി. 

ഓണപ്പൊട്ടൻ

ഉത്രാടം ,  തിരുവോണം നാളുകളിൽ വടക്കൻ കേരളത്തിലെ വീടുകളൾ തോറും കയറിയിറങ്ങി ഐശ്വര്യം നേരുന്ന തെയ്യക്കോലമാണ് ഓണപ്പൊട്ടൻ. വർണകിരീടവും കുരുത്തോലകൊണ്ടലങ്കരിച്ച ഓലക്കുടയും ചൂടി കുടമണികുലുക്കി വരുന്ന ഓണപ്പൊട്ടനു പുറകിൽ ആർപ്പുവിളികളുമായി കുട്ടികളുടെ ഒരുപടയുണ്ടാകും. മൂക്കിനുതാഴെ നിന്ന് മാറുവരെ ഞാന്നുകിടക്കുന്ന ഓണമഞ്ഞത്താടി ഓണപ്പൊട്ടൻെറ ഒരു സവിശേഷതയാണ്. ഒന്നും മിണ്ടാത്തതിനാലാണാണ് ഇതിന് ഓണപ്പൊട്ടൻ എന്ന പേരുവന്നത്.

ഓണപ്പൊട്ടൻ

ഓണത്താറ്

ഓണത്തപ്പൻെറ ( മഹാബലി) സങ്കൽപ്പത്തിലുള്ള തെയ്യമാണ് ഓണത്താറ്. കണ്ണൂർ ജില്ലയിൽ മാത്രമാണ് ഇത് പ്രചാരത്തിലുള്ളത്. ചെറിയൊരു ആൺകുട്ടിയാണ് ഓണത്താറിൻെറ വേഷം കെട്ടുക. അകമ്പടിയായി ചെണ്ടകൊട്ടും പാട്ടുംമുണ്ടാകും. വലതുകൈയിൽ ഓണവില്ലും പിടിച്ച് മണിമുട്ടിക്കൊണ്ടാണ് തെയ്യം ആടുത്തത്. 

ഓണത്തല്ല്

ഓണപ്പട എന്നും പേരുണ്ട്. കർക്കിടക മാസത്തിൽ കളരിയഭ്യാസം  കഴിഞ്ഞൽ ചിങ്ങത്തിൽ പ്രയോഗവൈദഗ് ധ്യം തെളിയിക്കാനുള്ള ഒരവസരമായാണ് തിരുവോണത്തിന് ഓണത്തല്ല് നടത്തുന്നത്. പെരുമാക്കന്മാരുടെ കാലത്തോ അതിനുമുമ്പോ തുടങ്ങിയ ഈ ആചാരം അപ്രത്യക്ഷമായികൊണ്ടിരിക്കികയാണ്. 

ഓണവില്ല് 

ഓണത്തിനുള്ള ഒരു വിനോദോപകരണമാണ് ഓണവില്ല്. പന, മുള എന്നിവകൊണ്ട് വില്ലുണ്ടാക്കാം. ഒരു കൈ ഉപയോഗിച്ചാണ് കൊട്ടുക. തായമ്പയ്ക്കും മറ്റും ഈ വില്ല് ഉപയോഗിച്ചിരുന്നു. ഇത് ഓണക്കാഴ്ചയായും കൊടുത്തിരുന്നു. 

തുമ്പിതുള്ളൽ

പെൺകുട്ടികളുടേയും സ് ത്രീകളുടെയും ഓണക്കളിയാണ് തുമ്പിതുള്ളൽ. ഈ ചടങ്ങിൽ പങ്കെടുക്കുന്ന പെൺകുട്ടികൾ ഒരു വൃത്തത്തിൽ കൂടിയിരിക്കുന്നു. തുമ്പിയായി സങ്കൽപ്പിക്കുന്ന പെൺകുട്ടി മധ്യഭാഗത്തായി നിലയുറപ്പിക്കുന്നു. ആ പെൺകുട്ടി കണ്ണടച്ചായിരിക്കും ഇരിക്കുന്നത്. മറ്റു പെൺകുട്ടികൾ 'എന്താ തുമ്പി തുള്ളത്തെ' എന്ന് തുടങ്ങുന്ന പാട്ട് പാടിത്തുടങ്ങുന്നു. പാട്ട് ഉച്ചസ്ഥായിയിൽ എത്തുമ്പോൾ നടുവിലുള്ള തുമ്പിപ്പെണ്ണ് തുള്ളിത്തുടങ്ങും. കൈൈയിലുള്ള പൂങ്കുല കൊണ്ട് മറ്റ് പെൺകുട്ടികളെ അടിച്ചുതുടങ്ങും.  

കുമ്മാട്ടിക്കളി

തൃശ്ശൂർ ജില്ലയിലെ പരിസരപ്രദേശങ്ങളിൽ ഓണക്കാലത്ത് വീടുകൾതോറും കയറി ഇറങ്ങുന്ന കലാരൂപമാണ് കുമ്മാട്ടി .കുട്ടികളും  കുമ്മാട്ടികളിയിൽ പങ്കെടുക്കുക. കുമ്മാട്ടിക്കളി തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപേ ഒരുക്കങ്ങൾ ആരംഭിക്കും. കുമ്മാട്ടിക്കളിക്കാവശ്യമായ പൊയ്മുഖങ്ങൾ ഉണ്ടാക്കലാണ് ആദ്യച്ചടങ്ങ്. കുമ്മാട്ടികൾ ശരീരത്തിൽ ഒരുതരം പുല്ല് വെച്ചുകെട്ടുന്നു. ഈ പുല്ലിനെ കുമ്മാട്ടി പുല്ല് എന്നാണ് പേര്. കളിക്കു രണ്ടു ദിവസത്തിനുമുമ്പ് തന്നെ ചെറുപ്പക്കാർ കുമ്മാട്ടി പുല്ല് ശേഖരിക്കും. കുമ്മാട്ടിക്കളിനടക്കുന്ന ദിവസം രാവിലെ ഏതെങ്കിലും വീട്ടിൽ എല്ലാവരും ഒത്തുചേരും. പിന്നെ വേഷം കെട്ടലാണ്. പലതരം വേഷങ്ങളുണ്ട്. കൃഷ്ണൻ, ഹനുമാൻ, പന്നി എന്നിങ്ങനെ പോകുന്നു. 

കടുവാകളി / പുലിക്കളി

ഓണക്കാലത്ത് ഏറ്റവും രസരമായ കളികളിലൊന്നാണ് പുലിക്കളി എന്നപേരുള്ള കടുവാകളി. പുരുഷന്മാരാണ് കടുവകളുടെ വേഷം ധരിച്ചുവരുന്നത്. കടുവയുടെ മുഖം അണിയുന്ന കടുവക്കളിക്കാർ ശരീരത്തിൽ കടുവകളുടേതുപോലുള്ള വരകളും പുള്ളികളുമൊക്കെ വരച്ചിട്ടുണ്ടാകും. പിന്നെ വാലുണ്ടാകും. ചെണ്ടയുടെയും മറ്റ് വാദ്യങ്ങളുടെ അകമ്പടിയോടെ യാണ് കടുവാകളി നടക്കുന്നത്. ഓണക്കാലത്ത് തൃശ്ശൂരിൽ വിപുലമായ പുലിക്കളി നടക്കറുണ്ട്. 

ചില ഓണക്കളികൾ 

കമ്പിത്തായം , കയ്യാങ്കളി, ഓണത്തല്ല് , ചേരിപ്പോര്, ഓണപ്പട , അമ്പെയ്യൽ , അവിട്ടത്തല്ല്, ആട്ടക്കളം , കുത്തൽ , ഏറാലി പിടിക്കൽ , തലയാട്ടം , കരടിക്കെട്ട് , ചെമ്പഴുക്ക , കുടമുത്ത്. 

ഓണത്തിന് വിരുന്നെത്തുന്നവർ

ഓണത്തുമ്പി

സ്വർണച്ചാറിൽ മുങ്ങിയപോലെ തിളങ്ങുന്ന കണ്ണാടിച്ചിറകുമായി ചിങ്ങം പുലരുന്നതോടെ ഓണത്തുമ്പി നെൽവയലുകളിൽ വിരുന്നെത്തുന്നു. പ്രജനനകേന്ദ്രങ്ങളായ വെള്ളക്കെട്ടുള്ള നെൽവയലുകളും തൊടികളും ഇല്ലായതോടെ ഇവ ഇന്ന് വംശനാശ വക്കിലാണ്. 

ഓണക്കിളി

കർക്കിടകത്തിലെ ദുർഘടങ്ങൾ ഒഴിഞ്ഞ് ചിങ്ങപ്പുലരി വന്നെത്താൻ കാത്തിരിക്കുന്ന മലയാളിക്കരികിൽ പ്രതീക്ഷയുമായി എവിടെനിന്നോ പറന്നെത്തുന്ന പക്ഷിയാണ് ഓണക്കിളി. ഓണക്കിളിയെ കണ്ടാൽ വയറുനിറയും എന്നൊരു വിശ്വാസംനിലവിലുണ്ടായിരുന്നു. ദേശാടന പക്ഷിയായ  ഗോൾഡൻ ഒറിയോൾ എന്ന മഞ്ഞക്കിളിയെയാണ് ഓണക്കിളി എന്നുപറയുന്നത്. വാലിട്ടു കണ്ണെഴുതിയപോലെ കൊക്കിൽ നിന്നു കണ്ണിലേക്കു പടരുന്ന കറുത്ത വരയും ചിറകോറത്തുനിന്ന് വാലറ്റം വരെയുള്ള കറുപ്പുനിറവുമൊഴിച്ചാൽ ഇതിലു ദേഹം മുഴുവൻ നല്ല കൊന്നപ്പൂവിൻെറ നിറമാണ്. ചുണ്ടിന് ഓറഞ്ചു കലർന്ന ചുവപ്പ്. 

വള്ളം കളി

ഓണത്തോടനുബന്ധിച്ചുള്ള ജലമേളകളിൽ പ്രധാനപ്പെട്ടവയാണ് ചമ്പക്കുളം വള്ളംകളി, നെഹ്റുട്രോഫിവള്ളംകളി, ഉത്രട്ടാതിവള്ളംകളി എന്നിവ. നൂറടിയിലധികം നീളവും നൂറ്റമ്പതു പേർക്കിരുന്ന് തുഴയാവുന്നതുമായ കൂറ്റൻ ചുണ്ടൻ വള്ളങ്ങൾ അണിനിരക്കുന്ന വള്ളംകളി കേരളത്തിൻെറ മാത്രം പ്രത്യകതയാണ്. താളത്തിൽ തുഴഞ്ഞ് ആർപ്പുവിളികളോടെ വഞ്ചിപ്പാട്ട് പാടി മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ മത്സരാർത്ഥികളോടൊപ്പം കാണികളും ഉത്സാഹഭരിതരാകുന്നു. ചുണ്ടൻവള്ളങ്ങൾ കൂടാതെ വെപ്പ് ,ഓടി എന്നീ വള്ളങ്ങളുടെ മത്സരങ്ങളും നടക്കാറുണ്ട്. ചുണ്ടൻവള്ളങ്ങളാണ് ഏറ്റവും വലുത്. പണ്ട് യുദ്ധത്തിനുപയോഗിച്ചിരുന്നു ചുണ്ടൻ . വെപ്പ് വള്ളങ്ങൾ വെപ്പ് വള്ളങ്ങൾ ചുണ്ടന് അകമ്പടി പോകുന്നവയായിരുന്നു. രാജക്കൻമാർക്ക് അകമ്പടി പോയിരുന്ന ഓടിവള്ളങ്ങൾക്ക് ഇരുട്ടുകുത്തിയെന്നും പേരുണ്ട്. വള്ളം തുഴയുമ്പോൾ ആയാസം കുറക്കാൻ താളത്തിൽ പാടിയിരുന്ന പാട്ടുകളാണ് വഞ്ചിപ്പാട്ടുകൾ.

ലോകത്തിലെ ഏറ്റവും വലിയ ജലമേളയെന്നറിയപ്പെടുന്നത് നെഹ്റുട്രോഫി വള്ളംകളിയാണ്. ഓണത്തിനുമുന്നോടിയായി എല്ലാവർഷവും ആഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റുട്രോഫിവള്ളംകളിനടത്തുന്നു. 

ഓണത്തിൻെറ അഞ്ചാം ദിവസമാണ് പമ്പാനദിയിലെ ആറന്മുള ഉത്രട്ടാതി വള്ളംകളി വെള്ളത്തിലെ പുരം  എന്നറിയപ്പെടുന്നു വള്ളം കളിയാണിത്. ഈവള്ളം കളിയിൽ പങ്കെടുക്കുന്ന ചുണ്ടൻവള്ളങ്ങൾ പള്ളിയോടങ്ങളെന്നാണ് അറിയപ്പെടുന്നത്. 


പൂക്കൾ വിരിഞ്ഞു  പൊന്നോണമായി....

ഓണത്തെ വരവേൽക്കാൻ ആദ്യമൊരുങ്ങുന്നത് ചെടികളും പൂക്കളുമാണ്. നാട്ടിൻ പുറങ്ങളിൽ ഓണക്കാലത്ത് ധാരാളമായി കാണുന്ന ചില പൂക്കൾ. 

തുമ്പപ്പൂവേ പൂത്തിരളെ..... 

തുമ്പപ്പൂ ഇല്ലാത്ത ഓണപ്പാട്ടുമില്ല പൂക്കളവുമില്ല. തൂവെള്ള നിറമുള്ള തുമ്പപൂക്കളിലെ സുന്ദരിയാണ്. കവികളുടെ ഇഷ്ടപുഷ്പമായ തുമ്പ ഓണപ്പൂക്കളത്തിലെ പ്രധാന പുഷ്പമാണ്. കേരളത്തിലെ വയൽവരമ്പുകളിൽ നിറഞ്ഞുനിന്നിരുന്ന തുമ്പച്ചെടി വയലുകൾക്കൊപ്പം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു. 

മുത്തണിഞ്ഞ് മുക്കുറ്റി....

തുമ്പപ്പൂ കഴിഞ്ഞാൽ മാവേലി തമ്പുരാന് ഏറ്റവും  പ്രിയം മുക്കുറ്റിയോടാണത്രേ പാവം പാവം മുക്കുറ്റി എന്ന വിശേഷണവുമുണ്ട്. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി കേരളത്തിൽ എല്ലായിടത്തും സുലഭമായി കാണപ്പെട്ടിരുന്ന ചെറുസസ്യമാണ്. ഓണപ്പൂക്കളമൊരുക്കാൻ മുക്കുറ്റി കൂടിയെ കഴിയൂ. മൂക്കുത്തിപോലെ തിളങ്ങുന്ന ചെറിയ മഞ്ഞപ്പൂക്കളുള്ള മുക്കുറ്റിക്ക് ഒരു പ്രത്യേക ഭംഗിയാണ്. പൂക്കൾ കുലകളായിട്ടാണ് കാണപ്പെടുന്നത്. നമ്മുടെ വയൽവരമ്പുകളിൽ   നിന്നും തൊടികളിൽ നിന്നും പതുക്കെ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. ഓണമ വരുമ്പോൾ മാത്രമേ നാം മുക്കുറ്റിയെ ഓർക്കാറുള്ളൂ.

ഒരുനുള്ള് കാക്കപ്പൂ...

ഓണക്കൊയ്ത്തുകഴിഞ്ഞ നെൽപ്പാടങ്ങളിൽ കടും നീലനിറത്തിൽ ചിതറിക്കിടക്കുന്ന മുത്തുകൾപോലെ വിരിഞ്ഞുനിൽക്കുന്ന കാക്കപ്പൂവ് നെൽപ്പാടങ്ങൾ അപ്രത്യക്ഷമായതോടെ കാക്കപ്പൂക്കളും കാണാനില്ല. 

കൃഷ്ണൻെറ കിരീടം ❕

കൃഷ്ണകിരീടമെന്നും ഹനുമാൻ കിരീടമെന്നും അറിയപ്പെടുന്ന ഈ ചെറുമരം ഒരുകാലത്തു നമ്മുടെ നാട്ടിൽ സാധാരണയായിരുന്നു. പൂങ്കുലകളുടെ കിരീടാകൃതിയാണ് ഈ പേരുകിട്ടാൻ കാരണം. പൊന്തക്കാടുകളില്ലാതായതോടെ കൃഷ്ണകിരീടവും വംശനാശത്തിൻെറ വക്കിലാണ്. ഓണക്കാലം വരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഈ പൂവ് പൂതേടിനടക്കുന്ന കുട്ടികൾക്ക് ആഹ്ലാദം നിറയ്ക്കുന്നു. ഒരു കുല പൂങ്കുലമതി ഒരു പൂക്കളം നിറക്കാൻ. 

കമ്മൽപോലെ അരിപ്പൂ 

കദളീപ്പൂ വിരിയും കാലം 

സുന്ദരിയായൊരു മന്ദാരം 
പോയ് മറയുന്ന കണ്ണാന്തളികൾ 
തെച്ചി /ചെത്തി /തെറ്റി 
രാജമല്ലി 
മത്തൻ 
തൊട്ടാവാടി
ചെമ്പരത്തി 
കുമ്പളം 
അരളി 

നാട്ടുപ്പൂക്കൾ 

ഓണം ക്വിസ് - 1 

ഓണം ക്വിസ് - 2



Tuesday, August 10, 2021

UNIT 2 WONDERS OF VISIBLE LIGHT


1

പ്രതിപതനം REFLECTION 

ക്രമപ്രതിപതനം REGULAR REFLECTION 

വിസരിത പ്രതിപതനം DIFFUSE REFLECTION 

2

സമതലദർപ്പണം PLANE MIRROR 

പ്രകാശവും കാഴ്ചയും LIGHT AND SIGHT

3

ഗോളിയദർപ്പണം  SPHERICAL MIRROR 

4

ആവർത്തനപ്രതിപതനം MULIPLE REFLECTION 

5

അപവർത്തനം  REFRACTION 

6

THE WORLD OF LENSES 

CONVEX LENS , CONCAVE LENS 

കോൺകേവ് ലെൻസ്, കോൺവെക്സ് ലെൻസ് 

7

DISPERSION 

പ്രകീർണനം