🔎
DISPERSION(പ്രകീർണനം)
🔎
🔎
വർണപ്പമ്പരം നിർമ്മാണം
🔎വീഡിയോ കാണുവാൻ ചിത്രം CLICK ചെയ്യുക
പ്രകാശ പ്രതിഭാസങ്ങൾ 🔎
🔎
COLOURS
👉The primary colours of light
Red , Green, Blue
👉 Colours obtained by mixing any two colours
Secondary colours
👉 The secondary colours of light
Yellow, Magenta, Cyan
RED + GREEN = YELLOW
RED + BLUE = MAGENTA
BLU + GREEN = CYAN
🔎
💥അറിവിൻെറ ജാലകം
PHENOMENON OF LIGHT (പ്രകാശ പ്രതിഭാസങ്ങൾ)
REFLECTION OF LIGHT (പ്രതിപതനം)
മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചുവരുന്ന പ്രതിഭാസം.
REFRACTION OF LIGHT (അപവർത്തനം)
സാന്ദ്രതാ വ്യത്യാസമുള്ള രണ്ടുമാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ സഞ്ചാരപാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് അപവർത്തനം
DESPERSION OF LIGHT (പ്രകീർണനം)
സമന്വിത പ്രകാശം അതിൻെറ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം.
👉മഴവില്ലുണ്ടാകുവാൻ കാരണമാകുന്ന പ്രതിഭാസം പ്രകീർണനം
👉 മഴവില്ലുണ്ടാകുന്നതിനുള്ള മറ്റുകാരണങ്ങൾ - അപവർത്തനം, പൂർണ്ണാന്തരിക പ്രതിഫലനം
SCATTERING OF LIGHT (വിസരണം)
പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലങ്ങളിൽ തട്ടിയുണ്ടാകുന്ന ഭാഗികമായ പ്രതിഫലനമാണ് വിസരണം.
👉ആകാശം നീലനിറത്തിൽ കാണപ്പെടാൻ കാരണം - പ്രകാശത്തിൻെറ വിസരണം.
👉 സമുദ്രജലം നീലനിറമുള്ളതായി തോന്നുന്നതിന് കാരണമായ പ്രതിഭാസം വിസരണം.
👉 ചന്ദ്രനിൽ ആകാശത്തിൻെറ നിറം കറുപ്പ് നിറത്തിന് കാരണം - ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ പ്രകാശത്തിൻെറ വിസരണം സാധ്യമാകുന്നില്ല.
👉 കടലിൻെറ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ് ത്രജ്ഞൻ - സി.വി രാമൻ.
👉 ആകാശത്തിൻെറ നീലനിറത്തിന് വിശദീകരണം നൽകിയ ശാസ് ത്രജ്ഞൻ - ലോർഡ് റെയ് ലി
👉 ഏറ്റവും കൂടുതൽ വിസരണത്തിനു വിധേയമാകുന്ന നിറം - വയലറ്റ്.
👉 ഏറ്റവും കുറവ് വിസരണത്തിനു വിധേയമാകുന്ന നിറം ചുവപ്പ്.
DIFFERACTION OF LIGHT (ഡിഫ്രാക്ഷൻ)
സുക്ഷമങ്ങളായ അതാര്യവസ്തുക്കളെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം.
👉 സി.ഡി യിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം - ഡിഫ്രാക്ഷൻ
👉 നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം -ഡിഫ്രാക്ഷൻ
👉 സൂര്യനുചുറ്റുമുള്ള വലയത്തിന് കാരണം - ഡിഫ്രാക്ഷൻ
INTERFERENCE OF LIGHT (ഇൻ്റർഫെറൻസ്)
ഒന്നിലേറെ പ്രകാശതരംഗങ്ങൾ ഒരേ സ്ഥലത്തെത്തുമ്പോൾ അവയുടെ ഫലകങ്ങൾ കൂട്ടിച്ചേരുമ്പോഴുണ്ടാകുന്ന പ്രതിഭാസമാണ് ഇൻ്റർഫെറൻസ്
👉 സോപ്പു കുമിളയിലും, വെള്ളത്തിലുമുള്ള എണ്ണപാടയിലും കാണുന്ന മനോഹരവർണങ്ങൾക്ക് കാരണം - ഇൻ്റർഫെറൻസ്
TOTAL INTERNAL REFLECTION (പൂർണ്ണാന്തരിക പ്രതിഫലനം)
👉 ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം.
👉 ഫൈബർ ഒപ്റ്റിക്സിൻെറ പിതാവ് - നരിന്ദർസിംഗ് കപാനി
👉 ശരീരത്തിലെ ആന്തരികഭാഗങ്ങൾ കാണാനായി വൈദ്യശാസ് ത്രത്തിൽ ഉപയോഗിക്കുന്ന എൻഡോസ്കോപ്പിയിൽ പ്രാവർത്തികമാക്കിയിരിക്കുന്നത്. പൂർണാന്തരിക പ്രതിഫലനം.
👉 വജ്രത്തിൻെറ തിളക്കത്തിന് കാരണമായ പ്രകാശത്തിൻെറ പ്രതിഭാസം. പൂർണാന്തരിക പ്രതിഫലനം.
🔎
കാണുവാനായി ചിത്രം ക്ലിക്ക് ചെയ്യുക
USS കോർണർ
UNIT 2
WONDERS OF VISIBILE LIGHT
പ്രകാശ വിസ്മയങ്ങൾ

No comments:
Post a Comment