വസ്തുവിൽ തട്ടുന്ന പ്രകാശം പ്രതപതിച്ച് കണ്ണിനുള്ളിൽ എത്തുമ്പോഴാണ് കാഴ്ച എന്ന അനുഭവം ഉണ്ടാകുന്നത്.
സമതലദർപ്പണം
*പ്രതിപതനതലം നിരപ്പായ ദർപ്പണങ്ങളാണ് സമതലദർപ്പണങ്ങൾ. ഇതിൽ മുഖം നന്നായി കാണാം.
🔎TO UNDERSTAND HOW LIGHT IS REFLECTED IN A PLANE MIRROR.
👉 The ray falling on the mirror is called the incident ray.
👉 The ray reflected from the mirror is the reflected ray.
👉The line drawn perpendicular to the mirror at the point of incident is called the normal.
👉The angle between the incident ray and the normal is the angle of incidence.
👉The angle between the reflected ray and normal is the angle of reflection.
സമതലദർപ്പണത്തിൽ പ്രകാശം എങ്ങനെ പ്രതിപതിക്കുന്നു എന്ന് മനസിലാക്കുന്നതിന്.
👉 ദർപ്പണത്തിൽ പതിക്കുന്ന രശ്മിയാണ് പതനകിരണം
👉ദർപ്പണത്തിൽ തട്ടി തിരിച്ചു പോകുന്ന രശ്മിയാണ് പ്രതിപതന കിരണം.
👉ദർപ്പണത്തിൻെറ പ്രതലത്തിന് ലംബമായി പതനബിന്ദുവിലേക്ക് വരയ്ക്കുന്ന രേഖയാണ് ലംബം.
👉പതനകിരണത്തിനും ലംബത്തിനും ഇടയിലുള്ള കോൺ പതനകോൺ.
👉പ്രതിപതനകിരണത്തിനും ലംബത്തിനും ഇടയിലുള്ള കോൺ പ്രതിപതനകോൺ.
🔎EXPERIMENT
AIM ലക്ഷ്യം
To find whether there is a relation between the angle of incidence and angle of reflection when a ray of light falls on a plane mirror.
METERIALS REQUIRED ആവശ്യമായ സാമഗ്രികൾ
A transparent vessel, small plane mirror, protractor cut out from a chart paper, water, soap solution, laser torch.
METHOD OF EXPERIMENT / PROCEDURE പരീക്ഷണരീതി
Fix the small plane mirror on any one of the inner sides of the transparent vessel. Place the vessel on the protractor cut out from the chart paper. Take water in the vessel. To see the path of the light ray add a few drops of soap solution the water. keep the laser torch at different angles and sent light ray to the mirror. Not the angle of reflection in each case.
OBSERVATION നിരീക്ഷണഫലം
INFERENCE / CONCLUTION നിഗമനം
The angle of incidence is equal to the angle of reflection when a ray of light falls on a plane mirror.
🔎പരീക്ഷണം
ലക്ഷ്യം
ഒരു സമതല ദർപ്പണത്തിൽ പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന പതനകോണും പ്രതിപതനകോണും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിന്.
ആവശ്യമായ സാമഗ്രികൾ
സുതാര്യമായ പാത്രം, ചെറിയദർപ്പണം, ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത പ്രൊട്രാക്ടർ, വെള്ളം, സോപ്പു ലായനി. ലേസർ ടോർച്ച്.
പരീക്ഷണരീതി
ചിത്രത്തിൽ കാണുന്നതുപോലെ സുതാര്യമായ പാത്രത്തിൻെറ ഉള്ളിൽ ഒരു വശത്ത് ചെറിയ ദർപ്പണം ഒട്ടിക്കുക. ചാർട്ട് പേപ്പറിൽ വെട്ടിയെടുത്ത പ്രൊട്രാക്ടറിനുമുകളിൽ പാത്രം വയ്ക്കുക. പ്രകാശ പാത നന്നായി കാണാനായി അതിൽ അല്പം സോപ്പു ലായനി ചേർക്കുക. വ്യത്യസ്തകോണളവിൽവെച്ച് ലേസർ ടോർച്ച് ദർപ്പണത്തിലേക്ക് പ്രകാശിപ്പിച്ച് പതനകോണും പ്രതിപനകോണും നിരീക്ഷിക്കുക.
നിരീക്ഷണഫലം
നിഗമനം
ഒരു സമതല ദർപ്പണത്തിൽ പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന പതനകോണും പ്രതിപതന കോണും തുല്യമായിരിക്കും
No comments:
Post a Comment