WHEN ACID AND ALKALI MIX TOGETHER
EXPERIMENT
🔍 WHAT WILL HAPEN IF DILUTE HYDROCHLORIC ACID AND DILUTE CAUSTIC SODA ( SODIUM HYDROXIDE) SOLUTION ARE MIXED TOGETHER?
MATERIALS REQUIRED
Burette, Pipette, Conical flask, Dilute hydrochloric acid, Caustic soda solution (sodium hydroxide), Phenolphthalein,
METHOD OF EXPERIMENT
👉 Take dilute hydrochloric acid solution in a burette.
👉 Take 20 ml caustic soda solution in a conical flask using a pipette. Add two drops of phenolphthalein to this it turns pink.
👉 Open the burette and allow the acid to fall drop by drop into the alkali. When the pink colour disappears, close the stopcock of the burette.
👉 Test this liquid using blue and red litmus paper
OBSERVATION
There is no colour change for both the papers.
INFERENCE
*The acid and alkali reacted together to form salt and water .That means it becomes neutral and do not have any characteristics of acids or alkalis.
* Here hydrochloric acid and sodium hydroxide ( Caustic soda) are combined, to from the sodium chloride and water.
ACID + ALKALI ---> SALT + WATER
ആസിഡും ആൽക്കലിയും കൂട്ടിച്ചേർന്നാൽ
പരീക്ഷണം
🔍നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക് സൈഡ് ( കാസ്റ്റിക് സോഡ) ലായനിയും ചേർന്നാൽ എന്തുസംഭവിക്കുന്നു.
ആവശ്യമായ സാമഗ്രികൾ
ബ്യൂററ്റ്, പിപ്പറ്റ് , കോണിക്കൽ ഫ്ലാസ്ക്, നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ്, സോഡിയം ഹൈഡ്രോക് സൈഡ് , ഫിനോഫ്തലിൻ, സ്റ്റാൻറ്.
പരീക്ഷണരീതി
👉ബ്യൂററ്റിൽ നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് എടുക്കുക
👉പിപ്പറ്റ് ഉപയോഗിച്ച് 20 ml കാസ്റ്റിക് സോഡാലായനി (സോഡിയം ഹൈഡ്രോക് സൈഡ് ) അളന്നെടുത്ത് കോണിക്കൽ ഫ്ലാസ്കിൽ ഒഴിക്കുക.
👉ഇതിലേക്ക് രണ്ടുതുള്ളി ഫിനോഫ്തലിൻ ഒഴിച്ച് ഫ്ലാസ്ക് ഇളക്കുക.
👉ബ്യൂററ്റിലെ ടാപ്പിനു താഴെ കോണിക്കൽ ഫ്ലാസ്ക് വയ്ക്കുക. ബ്യൂററ്റിൻെറ ടാപ്പ് തുറന്ന് ആസിഡ് തുള്ളിതുള്ളിയായി കോണിക്കൽ ഫ്ലാസ്കിൽ വീഴ്ത്തുക.
👉കോണിക്കൽ ഫ്ലാസ്ക് ഇളക്കിക്കൊണ്ടിരിക്കണം ഫ്ലാസ്കിലെ ആൽക്കലിയുടെ നിറം ( പിങ്ക് നിറം) ഇല്ലാതാകുന്ന നിമിഷത്തിൽ ടാപ്പ് അടയ്ക്കുക.
👉ഈ ലായനി നീല ലിറ്റ്മസ് പേപ്പറും ചുവന്ന ലിറ്റ്മസ് പേപ്പറും ഉപയോഗിച്ച് പരിശോധിക്കുക.
നിരീക്ഷണഫലം
* കാസ്റ്റിക് സോഡാലായനിയിൽ (സോഡിയം ഹൈഡ്രോക് സൈഡഡ്) ഫിനോഫ്തലിൻ ഒഴിക്കുമ്പോൾ ലായനി പിങ്ക് നിറമാകുന്നു.
* ഫിനോഫ്തലിൻ കലർത്തി കാസ്റ്റിക് സോഡാലായനിയിലേക്ക് നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് തുള്ളിതുള്ളിയായി ഒഴിക്കുമ്പോൾ ലായനിയുടെ പിങ്കുനിറം കുറഞ്ഞു കുറഞ്ഞു വരുന്നു.
* അല്പംകൂടി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുമ്പോൾ ലായനിയുടെ നിറം പൂർണ്ണമായും ഇല്ലാതാകുന്നു.
* നിറം നഷ്ടപ്പെട്ട ലായനിയിൽ നീല ലിറ്റ്മസ് പേപ്പറും ചുവന്ന ലിറ്റ്മസ് പേപ്പറും മുക്കിയാൽ രണ്ടിനും നിറമാറ്റമുണ്ടാകുന്നില്ലെന്ന് കാണാം.
* വീണ്ടും ഇതിലേക്ക് ആസിഡ് ചേർക്കുമ്പോൾ പിങ്കുനിറം മാറുന്നു. |
ആസിഡ് + ആൽക്കലി --- > ലവണം+ ജലം
❓ഹൈഡ്രോക്ലോറിക് ആസിഡും സോഡിയം ഹൈഡ്രോക് സൈഡഡും കൂടിച്ചേരുമ്പോൾ ഏതൊക്കെ പദാർത്ഥങ്ങൾ ഉണ്ടാകുന്നു.
സോഡിയം ക്ലോറൈഡും ജലവും.
❓WHY ARE INDICATORS LIKE PHENOLPHTALEIN USED WHILE CONDUCTING NEUTRALISATION REACTIONS?
From the colour change of the indicator, We can understand the completion of the reaction.
❓നിർവീരീകരണ പ്രവത്തനം നടത്തുമ്പോൾ എന്തിനാണ് ഫിനോഫ്തലിൻ പോലുള്ള സൂചകങ്ങൾ ഉപയോഗിക്കുന്നത്.
നിർവീരീകരണം പൂർത്തിയായി എന്ന് ഈ നിറമാറ്റത്തിലൂടെ വ്യക്തമാകും. നിർവീരീകരണം പൂർത്തിയായോ എന്നറിയാനാണ് ഫിനോഫ്തലിൻ ഉപയോഗിക്കുന്നത്.
🔍 NEUTRALISATION
This is the process in which an acid and an alkali combine together, both lose their acidic alkaline properties respectively and give rise to salt and water.
ACID + ALKALI ---> SALT + WATER
🔍 നിർവീരീകരണം (NEUTRALISATION )
ആസിഡും ആൽക്കലിയും തമ്മിൽ നിശ്ചിത അളവിൽ കൂടിച്ചേർന്ന് ആസിഡ് ഗുണവും ആൽക്കലിഗുണവും നഷ്ടപ്പെടുകയും ജലവും ലവണവും ( ഉപ്പ് /സോഡിയം ക്ലോറൈഡ്) ഉണ്ടാകുകയും ചെയ്യുന്ന പ്രവർത്തനമാണ് നിർവീരീകരണം
ആസിഡ് + ആൽക്കലി --- > ലവണം+ ജലം
SALTS (ലവണങ്ങൾ)
🔍 EXAMPLES OF SALTS
* SODIUM CHLORIDE ( NaCl)
* COPPER SULPHATE ( CuSO4)
* POTASSIUM CHLORIDE ( KCl)
* AMMONIUM CHLORIDE (NH4Cl)
* MEGNESIUM SULPHATE ( MgSO4)
* SODIUM NITRITE (NaNO2)
* കോപ്പർ സൾഫേറ്റ് ( തുരിശ്) CuSO4 * അമോണിയം ക്ലോറൈഡ് ( നവസാരം) * മഗ്നീഷ്യം സൾഫേറ്റ്( ഭേദിഉപ്പ്) * സോഡിയം നൈട്രേറ്റ് ( ചിലി വെടിയുപ്പ്) |
🔍 WRITE TWO SITUATIONS FROM OUR DAY TO DAY LIFE WHERE NEUTRALISATION IS MADE USE OF.
* To adjust the pH of the soil, farmers use lime, if it is acidic or acidic fertilisers,
* If alkaline. Doctors suggest antacids ( mild alkalis) to treat acidity.
🔍 നിത്യജീവിതത്തിൽ നിർവീരീകരണം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ
* നിർവീരീകരണം വഴി മണ്ണിൻെറ അസിഡിറ്റി കുറയ്ക്കാൻ കർഷകർ ചേർക്കുന്നു.
* അസിഡിറ്റിക്ക് പരിഹാരമായി ഡോക്ടർമാർ ആൽക്കലികൾ അടങ്ങിയ അൻറാസിഡുകൾ മരുന്നായി നിർദേശിക്കുന്നു.
* തേനീച്ച , ഉറുമ്പ് എന്നിവ കടിക്കുമ്പോൾ ശരീരത്തിൽ എത്തുന്ന ഫോർമിക് ആസിഡ് നിർവീര്യമാക്കാൻ NaOH അടങ്ങിയ സോപ്പുകൊണ്ട് നന്നായി കഴുകുന്നു.
* മഞ്ഞ കടന്നലിൻെറ കുത്തേറ്റൽ ശരീരത്തിലെത്തുന്നത് ശക്തിയേറിയ ആൽക്കലിയാണ്. കുത്തേറ്റഭാഗത്ത് വിനാഗിരി പുരട്ടി തടവുന്നത് നിർവീരീകരണത്തിന് സഹായിക്കുന്നു.
🔍 WHY DO WE APPLY LIME, WHICH IS ALKALINE TO ACIDIC SOIL
When lime is added to the soil, It react with the acid in the soil and neutralise it. Acidic soil is not good for agriculture.
🔍 ആസിഡ് സ്വഭാവമുള്ള മണ്ണിൽ എന്തിനാണ് ആൽക്കലി സ്വഭാവമുള്ള കുമ്മായം ചേർക്കുന്നത് ?
ആൽക്കലി സ്വഭാവമുള്ള കുമ്മായം മണ്ണിലെ ആസിഡുമായി നിർവീരീകരണം നടന്ന് മണ്ണിലെ (അമ്ലത്വം) അസിഡിറ്റി കുറച്ച് കൃഷിക്ക് അനുയോജ്യമാക്കാൻ വേണ്ടിയാണ്.
🔍 അടുപ്പിൽ നിന്നു വാരിയെടുത്ത ചാരം വാഴച്ചുവട്ടിലും തെങ്ങിൻച്ചുവട്ടിലുമൊക്കെ ഇടുന്നതുകണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അരവിന്ദ് അമ്മയോട് ചോദിച്ചു , തെങ്ങിൻ ചുവട്ടിൽ എന്തിനാണ് ചാരമിടുന്നത് - നിങ്ങളാണെങ്കിൽ അരവിന്ദന് എന്തുമറുപടി നൽകും ?
ചാരം ആൽക്കലിയാണ് . ചാരത്തിൽ പ്രധാനമായുള്ളത് പൊട്ടാസ്യം കാർബണേറ്റാണ്. മണ്ണിൻെറ അമ്ലഗുണം നിർവീര്യമാക്കൻ മണ്ണിലിടുന്ന ചാരം സഹായിക്കും. അതുകൊണ്ടാണ് മണ്ണിൽ ചാരമിടുന്നത്.
❔ AFTER TESTING SOIL THE AGRICULTURAL OFFICER ADVISED THE FARMER TO APPLY LIME IN THE FARMLAND.
A. IS LIME A MANUAR?
Lime is not a manure.
B WHAT IS THE PURPOSE OF APPLYING LIME TO SOIL?
The soil is acidic. The lime which is alkaline acts upon the acid in the soil and neutralises it. Thus the acidity of the soil is removed. Acidic soil is not good for plants. This is way lime is to be added.
C. IS IT GOOD IF WE APPLY LIME EXCESSIVELY ? WHY?
Too much lime is not good. It will make the soil alkaline. This is not good for plants.
❔മണ്ണ് പരിശോധിച്ചതിൻെറ അടിസ്ഥാനത്തിൽ കൃഷി ഓഫീസർ മണ്ണിൽ കുമ്മായം ചേർക്കണമെന്ന് അഭിപ്രായപ്പെട്ടു.
A കുമ്മായം ഒരു വളമാണോ?
കുമ്മായം വളമല്ല.
B എന്തിനാണ് കുമ്മായം ചേർക്കുന്നത്?
ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിച്ചാൽ നിർവീരീകരണം നടന്ന ് ലവണവും ജലവും ഉണ്ടാകുന്നു. അങ്ങനെ ആസിഡ് ഗുണവും ആൽക്കലി ഗുണവും ഇല്ലാതാകുന്നു. മണ്ണിന് ആസിഡ് ഗുണമുണ്ടെങ്കിൽ അത് ഇല്ലാതാക്കി കൃഷിക്ക് മണ്ണ് അനുയോജ്യമാക്കാൻ വേണ്ടിയാണ് ആൽക്കലി ഗുണമുള്ള കുമ്മായം ചേർക്കുന്നത്.
C അമിതമായി കുമ്മായം ചേർക്കുന്നത് നല്ലതാണോ ?എന്തുകൊണ്ട്?
നല്ലതല്ല. അമിതമായി കുമ്മായം ചേർത്താൽ നിർവീരീകരണം നടന്നുകഴിഞ്ഞും മിച്ചമുള്ള കുമ്മായം മണ്ണിൻെറ ആൽക്കലി സ്വഭാവം വർദ്ധിപ്പിക്കുന്നു. ഇത് കൃഷിക്ക് അത്ര നല്ലതല്ല.
🔍 DOCTORS PRESCRIBES GELUCIL LIKE TABLET FOR ACIDITY. WHAT WAS THE REASON FOR THIS
Gelucil tablets are antacids. They are mild alkalis and contain sodium hydrogen carbonate. They reduces the strength of hydrochloric acid present in the stomach.
🔍അസിഡിറ്റി ഉണ്ടാകുമ്പോൾ ഡോക്ടർമാർ ജെലൂസിൻ പോലുള്ള ഗുളിക നിർദേശിക്കാറുണ്ട് . എന്താണ് കാരണം ?
ജെലൂസിൽ ഗുളികൾ അൻറാസിഡ് വിഭാഗത്തിൽ പെടുന്നവയാണ്. വീര്യം കുറഞ്ഞ ആൽക്കലിയും സോഡിയം ഹൈഡ്രജൻ കാർബണേറ്റും അടങ്ങിയതാണ് അൻറാസിഡുകൾ. ഇവ ആമാശയത്തിനുള്ളിലെ ഹൈഡ്രോക്ലോറിക് ആസിഡിൻെറ വീര്യം കുറയ്ക്കുന്നു.
🔍 അൻറാസിഡുകൾ എന്നാൽ എന്ത് ? അവയുടെ പ്രധാന്യമെന്ത് ?
ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കാൻ നൽകുന്ന ശക്തി കുറഞ്ഞ ആൽക്കലികളാണ് അൻറാസിഡുകൾ. നാം കഴിക്കുന്ന ആഹാരത്തിൻെറ ദഹനത്തിന് ആമാശയഭിത്തിയിൽ നിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ഉൽപാദിപ്പിക്കുന്നു. ഇതിൻെറ ഉൽപാദനം കൂടിയാൽ ഉദരത്തിനകത്ത് നീറ്റലും പുകച്ചിലും ദബനക്കുറവും മലബന്ധവുമൊക്കെ ഉണ്ടാകാം. ഇതൊഴുവാക്കാൻ ഡോക്ടർമാർ അൻറാസിഡുകൾ നൽകുന്നു. അലുമിനിയം ഹൈഡ്രോക് സൈഡ്, മഗ്നീഷ്യം ഹൈഡ്രോക് സൈഡ്, തുടങ്ങിയ പദാർത്ഥങ്ങൾ അടങ്ങിയ ഗുളികളും സിറപ്പുകളുമാണിവ. ഈ ആൽക്കലികൾ ആസിഡിനെ നിർവീര്യമാക്കുന്നു.
❔THE MOUNT OF ACID IN THE STOMACH INCREASES DUE TO THE UNHEALTHY FOOD HABITS AND TO SOLVE THE PROBLEM, WE TAKE MEDICINE CONTAINING ALKALI.EXPLAIN HOW THE AMOUNT OF ACID IN THE STOMACH DECREASES.
The hydrochloric acid present in the stomach reach with the alkali contained in the medicine and makes salt and water. This process is known as neutralisation reaction. The amount of acid in the stomach decreases due to this neutralisation. ACID + ALKALI ---> SALT + WATER
❔ തെറ്റായ ആഹാരശീലങ്ങൾ പിന്തുടരുന്നതു കാരണം ആമാശയത്തിൽ ആസിഡിൻെറ അളവ് കൂടുകയും അത് പരിഹരിക്കാൻ ആൽക്കലി അടങ്ങിയ മരുന്നുകൾ ഉപയോഗിക്കുയും ചെയ്യുന്നു. എങ്ങനെയാണ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ ആമാശയത്തിലെ ആസിഡിൻെറ ആളവ് കുറയുന്നത് ?
ആമാശയത്തിലുള്ള ഹൈഡ്രോക്ലോറിക് ആസിഡ് മരുന്നിലുള്ള ആൽക്കലിയുമായി പ്രവൃത്തിച്ച് ജലവും ലവണങ്ങളും ഉണ്ടാകുന്നു. ഈ പ്രവർത്തനത്തെ നിർവീരീകരണ പ്രവർത്തനം നടക്കുന്നതുകൊണ്ടാണ് ആമാശയത്തിലെ ആസിഡിൻെറ അളവ് കുറയ്ക്കുന്നു.
ആസിഡ് + ആൽക്കലി --- > ലവണം+ ജലം
🔍 pH VALUE ( POTENTIAL OF HYDROGEN)
👉 pH Paper used to examine whether a substance is acidic or alkaline.
👉 The numbers from 1 to 14 are used for this pH 7 indicates neutrality.
👉 Less than 7 means that alkalinity increases
👉 More than 7 means that alkalinity increases.
👉 Thus pH 1 means strongly acidic.
👉 pH 14 means strongly alkaline.
👉 pH value for pure water is 7.
🔍പി .എച്ച് മൂല്യം (POTENTIAL OF HYDROGEN) ( pH VALUE)
👉 വസ്തുക്കളുടെ ആസിഡ് സ്വഭാവവും ആൽക്കലി സ്വഭാവവും സൂചിപ്പിക്കാനുപയോഗിക്കുന്ന സംഖ്യയാണ് പി .എച്ച് മൂല്യം.
👉 1 മുതൽ 14 വരെയുള്ള സംഖ്യകളാണ് ഇതിന് ഉപയോഗിക്കുന്നത്.
👉 പി .എച്ച് 7 എന്നത് നിർവീര്യതയെ സൂചിപ്പിക്കുന്നു.
👉 7 നേക്കാൾ കുറയുമ്പോൾ വസ്തുവിൻെറ ആസിഡ് സ്വഭാവം കൂടിവരുന്നു.
👉 7 നേക്കാൾ കൂടുമ്പോൾ ആൽക്കലി സ്വാഭാവം കൂടുന്നു.
അതായത് പി .എച്ച് 1 എന്നത് ഗാഢ ആസിഡിനെയും പി .എച്ച് മൂല്യം 14 എന്നത് ഗാഢ ആൽക്കലിയെയും സൂചിപ്പിക്കുന്നു.
👉 ശുദ്ധജലത്തിൻെറ പി .എച്ച് മൂല്യം 7 ആണ്.
👉 പി .എച്ച് സ്കെയിൽ കണ്ടെത്തിയ ശാസ് ത്രജ്ഞൻ സൊറൻസൺ
👉 pH ൻെറ പൂർണരൂപം - പൊർട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
🔍 WHAT IS THE IMPORTANCE OF pH IN THE TOOTH DECAY?
Tooth enamel is made up of calcium phosphate. It get corrode if the pH of the mouth falls below 5.5. It happens if the mouth is not properly washed after food. Bacteria present in the mouth produce free acid due to degradation of food particles in the mouth. Due to this pH of mouth decreases.
🔍 പല്ല് ദ്രവിക്കുന്നതും പി.എച്ച് മൂല്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു.
പല്ലുകളിലെ ഇനാമൽ കാത്സ്യംഫോസ് ഫേറ്റ് എന്ന രാസവസ്തുവിലാണ് നിർമ്മിച്ചിരിക്കുന്നത്. പി.എച്ച് മൂല്യം 5.5 ൽ നിന്നും കുറഞ്ഞാൽ അത് ഇനാമലിൻെറ ദ്രവീകരണത്തിന് കാരണമാകുന്നു.ഭക്ഷണാവശിഷ്ടങ്ങൾ വിഘടിക്കുമ്പോൾ വായിൽ ആസിഡ് ഉണ്ടാകുകയും ഈ ആസിഡിൻെറ സാന്നിധ്യത്തിൽ പി.എച്ച് മൂല്യം കുറയുകയും ഇത് പല്ല് ദ്രവിക്കാൻ കാരണമാകും.
🔍UNIVERSAL IDICATORS AND pH PAPER
👉 pH Paper and universal indicator are used to find out the acidity or alkalinity of substances.
👉 A colour chart marked with pH values is available along with pH paper.
👉 A colour change occurs when pH paper is dipped in a solution. It is compared with the colour chart to find whether the solution is acidic or alkaline.
🔍 സാർവിക സൂചകവും പി.എച്ച് പേപ്പറും.
👉 സാർവിക സൂചകവും പി.എച്ച് പേപ്പറും പദാർത്ഥങ്ങലുടെ ആസിഡ് ആൽക്കലി സ്വഭാവം കണ്ടെത്താൻ ഉപയോഗിക്കുന്ന വസ്തുക്കളാണ്.
👉 ഇവ രണ്ടിൻെറയും പാക്കറ്റുകളിൽ വ്യത്യസ്തനിറങ്ങളും അവ സൂചിപ്പിക്കുന്ന പി.എച്ച് മൂല്യവും കൊടുത്തിട്ടുണ്ടാകും.
👉 നാം എടുക്കുന്ന സാമ്പിൾ ദ്രാവത്തിൽ സാർവിക സൂചകം ഒഴിക്കുമ്പോഴോ പി.എച്ച് പേപ്പർ മുക്കുമ്പോഴോ,കാണപ്പെടുന്ന നിറവും പാക്കറ്റിലെ നിറചർട്ടും ഒത്തു നോക്കി നാം എടുത്ത ദ്രാവകത്തിൻെറ പി.എച്ച് മൂല്യം കണ്ടെത്തി ആസിഡ് അല്ലെങ്കിൽ ആൽക്കലി സ്വഭാവം കണ്ടെത്താം.
🔍 LET US FIND THE pH OF SOIL
EXPERIMENT
Take a glass and fill half of it with soil. Add water so that the soil immersed in water. Stir well. Filter of some clear water from this. Dip the pH paper in it and compare the colour change with the colour chart .Thus the pH can be found out.
🔍മണ്ണിൻെറ pH കണ്ടെത്താം
പരീക്ഷണം
* ഒരു ഗ്ലാസിൽ പകുതി മണ്ണെടുത്ത് മണ്ണ് മുങ്ങുന്നതുവരെ വെള്ളമൊഴിച്ച് നന്നായി ഇളക്കുക.
* ഈ മണ്ണു കലക്കിയ വെള്ളത്തിൽ നിന്ന് ഒരു അരിപ്പുകടലാസുപയോഗിച്ച് വെള്ളം അരിച്ചെടുക്കുക.
* ഈ വെള്ളത്തിൽ pH പേപ്പർ മുക്കി കളർചാർട്ടിലെ നിറവുമായി ഒത്തുനോക്കി മണ്ണിൻെറ pH കണ്ടെത്താം.
* കൃഷി ചെയ്യുന്ന വിളകളുടെ വളർച്ചയ്ക്കും നല്ല വിളവിനും ആ വിളയ്ക്ക് അനുയോജ്യമായ pH മണ്ണിനുണ്ടാവേണ്ടത് അനിവാര്യമാണ്.
No comments:
Post a Comment