Saturday, February 22, 2020

READING DAY JUNE 19 Vayana Dinam ജൂൺ 19 വായനദിനം


ജൂൺ 19 വായനദിനം



996 മുതൽ കേരള സർക്കാർ ജൂൺ 19  വായന ദിനമായി ആചരിക്കുന്നു.  ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പുതുവായിൽ നാരായണ പണിക്കർ എന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.

വായനദിനം 

പി.എൻ. പണിക്കർആലപ്പുഴ ജില്ലയിൽ  ജനനം:  1909 മാർച്ച് 1   മരണം:  1995 ജൂൺ 19.  അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക" എന്ന് കുട്ടികളോട് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചു.

നിരക്ഷരതാനിർമാർജ്ജനം

നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല  മുതൽ കാസർഗോഡ്  വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.


വായന എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് വരിക വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും എന്ന കുട്ടിക്കവിതയാണ്. കവിത കുട്ടികള്‍ക്കായാണെങ്കിലും ഒരു മനുഷ്യായുസ്സിന്റെ അര്‍ത്ഥം മുഴുവന്‍ ആ വരികളിലുണ്ട്. വായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ജൂണ്‍ 19 വായനാദിനമാണെന്നും അതെങ്ങനെ വായനാദിനമായെന്നും  പലര്‍ക്കും അറിയില്ല.


പി.എന്‍. പണിക്കരുടെ ചരമ ദിനമായ ജൂണ്‍ 19ആണ് മലയാളികള്‍ വായനാദിനമായി ആചരിക്കുന്നത്. ‘നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പര്‍ വൈസ് ചാന്‍സലര്‍’ എന്നാണ് സുകുമാര്‍ അഴീക്കോട് പി എന്‍ പണിക്കറിനെ വിശേഷിപ്പിച്ചത്. ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില്‍ സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പിഎന്‍ പണിക്കര്‍. സനാതനധര്‍മം എന്നപേരില്‍ ആരംഭിച്ച ചെറിയ വായനശാലയായിരുന്നു തുടക്കം. അന്ന് തുറന്ന വായനയുടെ ലോകമാണ് ഇന്ന് കേരളത്തില്‍ ആകെ പടര്‍ന്ന് കിടക്കുന്ന ഗ്രന്ഥശാലകള്‍ക്ക് അടിസ്ഥാനമായത്.

ജനനം 
1909 മാര്‍ച്ച് ഒന്നിന് ചങ്ങനാശ്ശേരിയ്ക്ക് അടുത്തുള്ള നീലംപേരൂരില്‍ ആയിരുന്നു പണിക്കരുടെ ജനനം. അച്ഛന്‍ പുതുവായില്‍ നാരായണപ്പണിക്കര്‍, അമ്മ ജാനകിയമ്മ. ചെറുപ്പത്തിലേ വായനയ്ക്കായി ഉഴിഞ്ഞ് വച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഊണും ഉറക്കവുമൊഴിച്ച് വായിച്ചു, വളര്‍ന്ന അദ്ദേഹം  വീടുകള്‍ തോറും കയറി ഇറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് വായനശാല ഉണ്ടാക്കുമ്പോള്‍ വയസ്സ് 17തികയുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് പിന്നീട് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്. 

ഹയര്‍ പാസ്സായതിന് ശേഷം നീലംപേരൂരിലെ തന്നെ മിഡില്‍ സ്ക്കൂളില്‍ അധ്യാപകനായി. 1945ല്‍ 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തക സമ്മേളനവും അദ്ദേഹം വിളിച്ച് കൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ഇതിനിടെ സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങി പണിക്കര്‍ മുഴുവന്‍ സമയ ഗ്രന്ഥശാല പ്രവര്‍ത്തകനായി. ”വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക” എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയുടെ മുന്‍ നിരയിലും അദ്ദേഹം ഉണ്ടായിരുന്നു.

പടിയിറങ്ങുന്നു
മുപ്പത്തിരണ്ട് വര്‍ഷക്കാലം ഗ്രന്ഥശാലാസംഘത്തിന്റെ സെക്രട്ടിയായി പി എന്‍ പണിക്കര്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഇത് ഏറ്റെടുത്തതോടെയാണ് പിഎന്‍ പണിക്കാര്‍ ഈ സ്ഥാനത്ത് നിന്ന് മാറുന്നത്. അധികാര കളികളില്‍ മനം മടുത്തായിരുന്നു പിന്മാറ്റം. സെക്രട്ടറിയേറ്റിലും മറ്റും നിരന്തരം കയറി ഇറങ്ങിയാണ് അദ്ദേഹം ഇതിന് ഗ്രാന്റടക്കമുള്ളവ സംഘടിപ്പിച്ചത്.  1977ന് കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറി സ്ഥാനത്ത് നിന്നും അതിന്റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്റെ പത്രാധിപ സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിച്ചു. കേരള പബ്ലിക് ലൈബ്രറി ആക്റ്റ് നിലവില്‍ വന്നതും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായാണ്. പിന്നീട് സാക്ഷരത യജ്ഞത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ വരവോടെ സാക്ഷരതാ പ്രസ്ഥാനം അതിവേഗം വളര്‍ന്നു.  അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്‍റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്‍റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.


മരണം 
1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു. വായനാദിനം എന്നതിനോടൊപ്പം പരാമര്‍ശിക്കേണ്ട പേരാണ് ഇദ്ദേഹത്തിന്റെത്. കേരള സർക്കാർ 1996മുതലാണ്  അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിച്ച് തുടങ്ങിയത്. വായനയുടെ ആചാര്യന് ലഭിച്ച മരണാനന്തര ബഹുമതിയായി വേണം ഇത് കണക്കാക്കാന്‍. “വായിച്ചു വളരുക; ചിന്തിച്ച് വിവേകം നേടുക”എന്ന് മരണം വരെ ഉരുവിട്ട ഒരു മനുഷ്യന് ഇതില്‍പരം മറ്റെന്താണ് തിരിച്ച് നല്‍കാനാവുക?

വായനദിനം ക്വിസ് 1 

വായനദിനം ക്വിസ് 2 









WORLD OCEANS DAY ജൂൺ 8 ലോകസമുദ്ര ദിനം


ജൂൺ 8 

ലോകസമുദ്ര ദിനം

ലോകസമുദ്ര ദിനം

അന്താരാഷ്ട്രതലത്തിൽ എല്ലാ വർഷവും ജൂൺ 8 ലോകസമുദ്രദിനമായി ആചരിക്കുന്നു. 

സമുദ്രം

ഉപരിതലത്തിൽ വലിയൊരു ഭാഗത്തോളം വ്യാപിച്ചു കിടക്കുന്ന ബൃഹത്തായ ജലസഞ്ചയത്തെ പൊതുവെ കടൽ എന്നും, അതിൽ അഗാധവും വിസ്തൃതവുമായ ഭാഗങ്ങളെ സമുദ്രം എന്നും വിളിക്കുന്നു. ഭൂതലത്തിന്റെ 71% വും കടൽവെള്ളത്താൽ ആവൃതമാണ്. ഭൂമിയുടെ വിവിധ പ്രദേശങ്ങളിൽ ഈ ജലസഞ്ചയം വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നു. പല ലവണങ്ങളും ധാതുക്കളും അലിഞ്ഞുചേർന്നിട്ടുള്ള സമുദ്രജലത്തിലെ ലവണാംശം   3.1% - 3.8% വരെയാണ്. കടൽജലത്തിന്റെ ആപേക്ഷികസാന്ദ്രത 1.026 മുതൽ 1.029 വരെ ആയി കാണപ്പെടുന്നു.
ഭൂമിയിലെ വിവിധസ്ഥലങ്ങളിലെ കാലാവസ്ഥാചക്രങ്ങളിലും അവയുടെ വൈവിദ്ധ്യത്തിലും സമുദ്രങ്ങൾ നിർണ്ണായകസ്വാധീനം ചെലുത്തുന്നുണ്ട്. ഭൂമിയിൽ ജീവൻ  അങ്കുരിച്ചതും സമുദ്രത്തിലാണ്
ഭൂമിയുടെ ചരിത്രത്തിൽ, നിരവധി പെരുംവൻകരാചക്രങ്ങളുണ്ടായിരുന്നവയിൽ ഏറ്റവും ഒടുവിലത്തേതായി കുറെക്കാലം മുമ്പ് പാൻജിയ   എന്ന ഒറ്റ പെരുംവൻകരയും അതിനെ ചുറ്റി പാൻതലാസ എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. ഏകദേശം 248 ദശലക്ഷം വർഷങ്ങൾക്കു മുൻപ് പാൻജിയ പിളർന്ന് ഇന്ന കാണുന്ന ഭൂഖണ്ഡം  ആകാൻ അരംഭിച്ചു ഇന്ത്യൻ ഭൂഖണ്ഡം നീങ്ങിവന്ന് ഏഷ്യാ ഭൂഖണ്ഡത്തിലേക്ക് ഇടിച്ചു കയറുന്നതും അവക്കിടയിലുണ്ടായിരുന്ന ആഴം കുറഞ്ഞ ടെത്തിസ് കടൽ അപ്രത്യക്ഷമായതും അതിനു ശേഷമാണ്. അങ്ങനെ ഭൗമഫലകങ്ങളുടെ നിരന്തരമായ ചലനം സമുദ്രങ്ങളുടെ ആകൃതിയേയും അതിരുകളേയും നിരന്തരമായി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു.

ജന്തുജാലങ്ങൾ

സൂക്ഷ്മജീവികൾ മുതൽ പടുകൂറ്റൻ തിമിംഗിലങ്ങൾ വരെ ഉൾപ്പെടുന്ന വളരെ വലിയ ഒരു ജന്തു-ജീവിസഞ്ചയം സമുദ്രത്തിൽ അധിവസിക്കുന്നു. കടൽപ്പരപ്പ് അത്രയേറെ വിശാലവും ആഴവുമുള്ളതായതുകൊണ്ട് അതിലുള്ള ജീവികളെ മുഴുവൻ അറിയാനും മനസ്സിലാക്കാനും മനുഷ്യർക്ക് ഇനിയും സാധ്യമാകേണ്ടിയിരിക്കുന്നു. അടിക്കടലിലെ കടുത്ത തണുപ്പിലും കൊടുംമർദ്ദത്തിലും ജീവിക്കുന്നവ മുതൽ കടലിന്റെ മുകൾപ്പരപ്പിൽ പൊങ്ങിക്കിടന്ന് ജീവിക്കുന്നവ വരെ നിരവധി ജന്തുവർഗങ്ങൾ ഉൾക്കടലുകളിലും കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗത്തും കായലുകളിലും വേലിയേറ്റപ്രദേശങ്ങളിലുമായി ജീവിച്ചുപോരുന്നു.

സൂക്ഷ്മജീവികൾ

അതിസൂക്ഷ്മജീവികളായ ബാക്റ്റീരിയകളുടെയും വൈറസ്സുകളുടേയും ഒരു സഞ്ചയം തന്നെ സമുദ്രത്തിലുണ്ട്. ഒഴുകിനടക്കുന്ന നിരവധി സൂക്ഷ്മസസ്യങ്ങളേയും (phytoplankton) സൂക്ഷ്മജീവികളേയും (zooplankton) കൂട്ടങ്ങളായും ഒറ്റക്കായും സമുദ്രജലത്തിൽ കാണാം. ഇവയിൽ പലതിനേയും ഒറ്റക്ക് നഗ്നനേത്രങ്ങൾകൊണ്ട് കാണനാവില്ലെന്നു മാത്രം. പല മത്സ്യങ്ങളുടേയും നവജാതശിശുക്കൾ ഇത്തരം സൂക്ഷ്മജീവികളായാണ് പിറന്നുവീഴുന്നത്.


സസ്യങ്ങളും ചെടികളും

പ്രകാശസംശ്ലേഷണസാമർത്ഥ്യമുള്ള ആൽഗേകളും ചെടികളും സമുദ്രത്തിൽ കൂട്ടമായി അധിവസിക്കന്നുണ്ട്. കടൽപ്പുല്ലുകൾ, ആമപ്പുല്ല്, തുടങ്ങിയവ കരയോടു ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ കാണപ്പെടുന്നു. കടലോരങ്ങളിലെ കണ്ടൽക്കാടുകളിലും മറ്റും ഉപ്പുവെള്ളത്തിൽ വളരുന്ന ഇത്തരം അനവധി ജലസസ്യങ്ങളെ കാണാം.

അസ്ഥികൂടമില്ലാത്ത ജീവികൾ

ജെല്ലിമത്സ്യങ്ങൾ, സ്ക്യുഡ്ഡുകൾ, നീരാളികൾ, കടൽപ്പുഴുക്കൾ, തേരട്ടയേയും തേളിനെയും പോലെ പല ഖണ്ഡങ്ങളോടുകൂടിയ ശരീരമുള്ള ചെറുജീവികൾ തുടങ്ങി അസ്ഥികളില്ലാത്ത ജീവിവർഗങ്ങൾ സമുദ്രത്തിൽ ധാരാളമുണ്ട്.

മത്സ്യങ്ങൾ

ജീവസന്ധാരണത്തിനാവശ്യമായ പ്രാണവായു ഗില്ലുകളുപയോഗിച്ച് ജലത്തിൽ നിന്നു വേർതിരിച്ചെടുത്ത് ആഗിരണം ചെയ്യുന്ന ജലജീവികളാണ് മത്സ്യങ്ങൾ. ഇവക്ക് നട്ടെല്ലും അതിനോടു ചേർന്ന് അസ്ഥികൂടവും താടിയോടുകൂടി വികസിച്ച വായും ചിലപ്പോൾ അതിൽ പല്ലുകളും ഉണ്ട്. കൊച്ചുമത്സ്യങ്ങൾ മുതൽ മത്തി, ചാള, നെന്മീൻ, വാള, വാൾമത്സ്യം, പതിനഞ്ച്ന്മീറ്ററോളം നീളം വക്കുന്ന ഓർ മത്സ്യം(Oar Fish), തുടങ്ങി വമ്പൻ വെള്ളസ്രാവും പുള്ളിസ്രാവും വരെ ഉൾപ്പെടുന്ന വലിയൊരു നിര മത്സ്യങ്ങൾ സമുദ്രജലത്തിൽ അധിവസിക്കുന്നു. 

ഉരഗങ്ങൾ

കടലാമകൾ കടൽപ്പാമ്പുകൾ, കായൽമുതലകൾ തുടങ്ങി ഏതാനും ഉരഗങ്ങളും സമുദ്രത്തിൽ ജീവിക്കുന്നു. ഇവയെല്ലാം കരയിലെ ഉരഗങ്ങളേപ്പോലെതന്നെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നു. അതുകൊണ്ട് കരയോടു ചേർന്ന ആഴം കുറഞ്ഞ ഭാഗങ്ങളാണ് ഇവ സാധാരണയായി താവളമാക്കുന്നത്. ഇതിന്നപവാദമായി കാണുന്നത് കടലാമകളാണ്. ഒരോ വർഷവും പെൺകടലാമകൾ കരയിൽ കയറി മുട്ടയിട്ട ശേഷം അടുത്ത വർഷം മുട്ടയിടാൻ തിരികെയെത്തുന്നതിനു മുമ്പ് ഉൾക്കടലിൽ ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഉരഗങ്ങളായ ഇക്തിയാസാറുകൾ പണ്ടുകാലത്ത് സമുദ്രത്തിൽ ഉണ്ടായിരുന്നു. കാലം കൊണ്ട് അവയുടെ വംശം കുറ്റിയറ്റുപോയി. 

കടൽപ്പക്ഷികൾ

കടൽക്കാക്കകൾ, ആൽബട്രോസുകൾ, പെൻഗ്വിനുകൾ  തുടങ്ങി നിരവധി പക്ഷികൾ സമുദ്രത്തിൽ നിന്ന് ആഹാരസമ്പാദനം നടത്തി ജീവിക്കുന്നു. ഇവ ആയുസ്സിൽ സിംഹഭാഗവും സമുദ്രത്തിനു മുകളിൽ പറന്നോ കടലിൽ ഒഴുകി നടന്നോ കഴിച്ചുകൂട്ടുന്നു. മുട്ടയിടാനും കുഞ്ഞുങ്ങളെ വളർത്താനും മാത്രമാണ് അവ കരയെ ആശ്രയിക്കുന്നത്. 

സസ്തനികൾ

പലതരം  സസ്തലികൾ  സമുദ്രത്തിലുണ്ട്. അവ സമുദ്രത്തിൽത്തന്നെ കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടി വളർത്തുകയും ചെയ്യുന്നു. നീലത്തിമിംഗിലം, കൊലയാളി തിമിംഗിലം (ഓർക്കകൾ), ഡോൾഫിലുകൾ   , തുടങ്ങിയവ ഒരു വിഭാഗത്തിൽ പെടുന്നു. ഭൂമിയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ജീവിവർഗങ്ങളിൽ ഏറ്റവും ഭാരം കൂടിയതും ജീവിച്ചിരിക്കുന്ന സസ്തനികളിൽ ഏറ്റവും വലുതും ആണ്   നീലത്തിമിംഗിലം]. ഇവ കരയിൽനിന്നു ദൂരെ ഉൾക്കടലുകളും തങ്ങളുടെ വിഹാരരംഗങ്ങളാക്കുന്നു. ഡുഗോങ്ങുകളും മനാട്ടീകളും ഉൾപ്പെടുന്ന മറ്റൊരു വിഭാഗം സസ്തനികളുടെ ആവാസവ്യവസ്ഥകൾ കരയോട് ചേർന്നാണ് കാണപ്പെടുന്നത്. സീലുകളും വാൾറസുകളും ഉൾപ്പെടുന്ന വേറൊരു വിഭാഗവും സമുദ്രത്തിൽ കാണാം. ഇവ പ്രജനനകാലത്തും ശിശുക്കൾക്ക് നീന്തൽ വശമാകുന്നതുവരേയും കരയെ ആശ്രയിക്കുന്നു. ഇനിയൊരു വിഭാഗം കടലിലെ നീർനായ്ക്കളാണ്.

ആഴക്കടൽ ജീവികൾ

കടലിന്റെ അടിത്തട്ടിനോടു ചേർന്നു ജീവിക്കുന്ന ഒരു വലിയ ജന്തുസഞ്ചയം സമുദ്രത്തിലുണ്ട്. ആഴം കുറഞ്ഞ സ്ഥലങ്ങളിലും ആഴമേറിയ ഭാഗങ്ങളിലും ഭ്രംശഗർത്തപ്രദേശത്തും അവക്ക് അതത് ആവാസവ്യവസ്ഥകൾക്കനുസരിച്ച് വൈവിധ്യവുമുണ്ട്. ആഴം കൂടുന്തോറും ഉപരിതലത്തിലെ പ്രാണവായുവിലും സൂര്യപ്രകാശത്തിലും അധിഷ്ഠിതമായ ഭക്ഷ്യശൃംഖലയിൽ നിന്നു അവ മാറിപ്പോകുന്നു. മുകളിൽനിന്നു താഴോട്ട് അടിഞ്ഞുവരുന്ന ജൈവാവശിഷ്ടങളാണ് ഇവിടെ അവയുടെ പ്രധാന ആഹാരവസ്തുക്കൾ. തിമിംഗിലളെപ്പോലുള്ള ഭീമൻ ജന്തുക്കളുടെ മൃതശരീരങ്ങൾ കടലിൽ താണ് അടിത്തട്ടിൽ എത്തുമ്പോൾ അതിനെ കേന്ദ്രീകരിച്ച് ഇത്തരം വിവിധ ജീവികളുടെ വമ്പൻ കോളനികൾ താൽക്കാലികമായി രൂപപ്പെടാറുണ്ട്. ഇരപിടിക്കാനായി കൂടുതൽ ദൂരം സഞ്ചരിക്കുന്ന സ്വഭാവം മത്സ്യങ്ങളേയും സസ്തനികളേയും പോലെ ഇവിടെ ജീവികൾക്ക് ആവശ്യമില്ല.വെളിച്ചമില്ലാത്തതുകോണ്ട് കാഴ്ചശക്തി ഉപരിതലജീവികളേപ്പൊലെ വികസിക്കാത്ത പ്രാണികളേയും ഇവിടെ കാണാം. ഇരുട്ടിൽ സ്വയം നിർമ്മിക്കുന്ന പ്രകാശവുമായി ഇരതേടലും ഇണയെകണ്ടെത്തലും സുഗമമാക്കാൻ ശ്രമിക്കുന്ന പലതരം ജീവികളും ഇവിടെയുണ്ട്. മിക്കവയും നിയതരൂപികളല്ലാതെ വികൃതരൂപികളാണ്. അതിദൂരം ബഹുവേഗം സഞ്ചാരിക്കാനുള്ള ആവശ്യം പരിമിതപ്പെട്ടതാകാകം ഇതിന്ന് കാരണം. ശാന്ത സമുദ്രത്തിൽ 11034 മീറ്റർ ആഴമുള്ള സമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ സ്ഥലമായ മേരിയാന ട്രെഞ്ചിലെ ചലഞ്ചർ ഡീപ്  എന്ന സ്ഥലത്തുപോലും ജീവൻ അതിസൂക്ഷ്മങ്ങളായ ഏകകോശജീവികളുടെ രൂപത്തിൽ അവിടത്തെ അതിമർദ്ദത്തിനെ അതിജീവിച്ചുകൊണ്ട് അധിവസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഭ്രംശഗർത്തങ്ങൾക്കരികിൽ സ്ഥിതി കൂടുതൽ വൈവിധ്യമാളുന്നതാണ്. പ്രാണവായുവിന്റേയും സൂര്യപ്രകാശത്തിന്റേയും സാന്നിദ്ധ്യമില്ലതെ ജീവന് നിലനിൽപ്പില്ലെന്ന പഴയ ധാരണ ഇവിടങ്ങളിൽപ്പോലും ജീവന്റെ തുടിപ്പ് നിരന്തരമായി നിലനില്ക്കുന്നുവെന്ന കണ്ടെത്തലോടെ മാറിമറിഞ്ഞു. ഭൗമോപരിതലത്തിലെ പ്രായേണ കുറഞ്ഞ താപനിലയിൽ (ഏതാണ്ട് നാല്പത്തഞ്ച് ഡിഗ്രി സെൽഷിയസ്സോളം) നിലനിൽക്കുന്ന ജൈവശൃംഖലയെ നാണം കെടുത്താനെന്നോണം ഇവിടെ അതിമർദത്തിനെതിരെ തിളച്ചുപൊങ്ങുന്ന അത്യോഷ്മാവുള്ള ജലത്തിലാണ് മാഗ്മയോടൊപ്പം പുറന്തള്ളപ്പെടുന്ന ധാതുക്കളും ഹൈഡ്രജൻ സൾഫൈഡും മറ്റും ഉപയോഗപ്പെടുത്തി ജീവൻ അതിന്റെ അന്യാദൃശവും അനുപമവുമായ അത്ഭുതരൂപങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുഴൽപ്പുഴുക്കളും മറ്റും ഉൾക്കൊള്ളുന്ന ഈ ആവാസവ്യവസ്ഥയെപ്പറ്റിയുള്ള മനുഷ്യന്റെ അറിവ് വികസിച്ചുവരുന്നതേയുള്ളൂ.

പവിഴപ്പുറ്റുകൾ

കടലിന്റെ ആഴംകുറഞ്ഞ ഭാഗങ്ങളിൽ ധാരാളമായി കണ്ടുവരുന്ന പവിഴപ്പുറ്റുകൾ അസംഖ്യം സൂക്ഷ്മജീവികളുടെ കോളണികളാണ്. ഈ ജീവികൾക്ക് ഏതാനും മില്ലിമീറ്റർ വ്യാസവും ഏതാനും സെന്റീമീറ്റർ നീളവും ഉണ്ടാകാറുണ്ട്. ഇവ ശരീരത്തിൽ നിന്ന് പുറപ്പെടുവിക്കുന്ന കാൽസിയം കാർബണേറ്റ് അധിഷ്ഠിതമായ സ്രവം കാലാന്തരങ്ങളായി കട്ടപിടിച്ച് വലുതായി വരുന്നതാണ് പവിഴപ്പുറ്റുകൾ. ഇവ കാണപ്പെടുന്നത് ധാരാളം സൂര്യപ്രകാശം ലഭ്യമായ ആഴംകുറഞ്ഞ കടലുകളിലാണ്. ഈ കോളണികളിൽ വിവിധതരം ജീവികൾ അധിവസിക്കുമെങ്കിലും മിക്കതിന്റേയും ഭക്ഷണം കടൽജലത്തിലെ ഏകകോശസസ്യങ്ങളാണ്.

സമുദ്രത്തിന്റെ പ്രാധാന്യം

ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ / ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു. ഭൗമാന്തരീക്ഷത്തിലെ താപനില ഉയർത്തിക്കൊണ്ടുപോകുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡൈ ഒക്സൈഡിനെ സമുദ്രം വൻതോതിൽ ആഗിരണം ചെയ്യുന്നുണ്ട്. അങ്ങനെ ആഗോളതാപനത്തെ അത് മന്ദീഭവിപ്പിക്കുന്നു. മനുഷ്യനെ സംബന്ധിച്ചേടത്തോളം അവന്റെ ഭക്ഷണാവശ്യത്തിൻറെ വലിയൊരു പങ്ക് സമുദ്രം നിറവേറ്റുന്നു. മത്സ്യ വിഭവങ്ങൾക്കുമപ്പുറം മനുഷ്യോപയോഗത്തിനാവശ്യമായ ഔഷധഗുണങ്ങളടക്കമുള്ള പല ജൈവ / രാസപദാർഥങ്ങളുടേയും - ചിലതരം ആൽഗകൾ  ജപ്പാനിലും മറ്റും ഔഷധമായുപയോഗിക്കുന്നുണ്ട് - മുത്തുകളുടേയും രത്നങ്ങളുടേയുമൊക്കെ കലവറ കൂടിയാണു സമുദ്രം. സദാ ചലനാത്മകമായ സമുദ്രം എളുപ്പം ഉപയോഗപ്പെടുത്താവുന്ന നിലക്കാത്ത ഊർജസ്രോതസ്സെന്ന പ്രതീക്ഷ കൂടി ശാസ്ത്രലോകത്തിന് നൽകുന്നുണ്ട്. ആഗോളവ്യാപകമായി സമുദ്രത്തിനടിയിൽ വൻ തോതിൽ പെട്രോളിയംനിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.

മനുഷ്യരും സമുദ്രവും

ചരിത്രാതീതകാലം മുതലേ മനുഷ്യർ തങ്ങളുടെ ജീവിതാവശ്യങ്ങൾക്കായി സമുദ്രങ്ങളെ ആശ്രയിച്ചുപോന്നു. അവയിൽ പ്രധാനമായത് ഭക്ഷണം തന്നെ ആണ്. ഇന്നും മനുഷ്യർക്കാവശ്യമായ പ്രോട്ടീനിന്റെ വലിയൊരു പങ്ക് സമുദ്രജന്യമായ ഭക്ഷണങ്ങളിൽ നിന്നാണ് ലഭ്യമാകുന്നത്. കടലിലെ വിവിധതരം മത്സ്യങ്ങളും സസ്തനികളുമൊക്കെ മനുഷ്യരുടെ ഭക്ഷ്യശൃംഖലയിലുണ്ട്. സംസ്കൃതികളുടെ വികാസത്തോടെ യാത്രകൾക്കായി കടൽ ഉപയോഗപ്പെടുത്തിപ്പോന്നു. ആദ്യകാലത്ത് കരയോടു ചേർന്നാണ് ചെറിയ കപ്പലുകളും മറ്റുമുണ്ടാക്കി യാത്ര ചെയ്തിരുന്നതെങ്കിൽ പിൽക്കാലത്ത് വൻകടലുകളൊക്കെ താണ്ടിപ്പോകാൻ മനുഷ്യർക്ക് കഴിഞ്ഞിട്ടുണ്ട്. വളരെ അടുത്ത കാലത്ത് പ്രത്യേകം ഉപകരണങ്ങളുടെ സഹായത്തോടെ കടലിന്റെ അഗാധതകൾ നിരീക്ഷിക്കാനും മനുഷ്യർക്കായിട്ടുണ്ട്.

ഭക്ഷണം

മനുഷ്യർ സമുദ്രത്തിൽ നിന്ന് ലഭിക്കുന്ന ധാരാളം ജീവികളെ ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. അവയിൽ മത്സ്യങ്ങൾ, ഞണ്ടുകൾ, ശംഖുവർഗത്തിൽപ്പെട്ട ജന്തുക്കൾ, ചിപ്പികൾ, കൊഞ്ചുകൾ, കണവ വർഗത്തില്പെട്ട നട്ടെല്ലില്ലാത്ത ജീവികൾ, ഉരഗവർഗ്ഗ്ത്തില്പെട്ട ആമകൾ തുടങ്ങിയവയുണ്ട്. കൂടാതെ കടലിലെ സസ്തനികളായ തിമിംഗിലങ്ങൾ, ഡോൾഫിനുകൾ, തുടങ്ങിയവയേയും മനുഷ്യർ ഭക്ഷണമാക്കാറുണ്ട്. ചില സീവീഡുകളും നനുത്ത ആൽഗകളും അടക്കം പല സമുദ്രസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.നമ്മുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ ഉപ്പിന്റെ ഒരു വലിയ സ്രോതസ്സും കൂടിയാണ് സമുദ്രം. സ്മുദ്രജലം ഉപ്പളങ്ങളിൽ കടത്തി നിർത്തി സൂര്യതാപത്തിൽ വറ്റിച്ചാണ് അതിൽ നിന്ന് ഉപ്പെടുക്കുന്നത്. ചില സമുദ്രോത്പന്നങ്ങൾ വളർത്തുമത്സ്യങ്ങൾക്കും വളർത്തുമൃഗങ്ങൾക്കും ഭക്ഷണമായും കെല്പ്  (Kelp)പോലെയുള്ള ചിലത് ചെടികൾക്ക് വളമായും ഉപയോഗിക്കുന്നു. ഇവയും ഫലത്തിൽ മനുഷ്യരുടെ ഭക്ഷണമായിത്തന്നെ മാറുകയാണ് ചെയ്യുന്നത് 

മരുന്നുകൾ

മീനെണ്ണ, സൈപ് രൂലിന   തുടങ്ങി ഔഷധഗുണമുള്ള വസ്തുക്കളും കടൽജന്തുക്കളിൽ നിന്നാണ് കിട്ടുന്നത്. മീനെണ്ണയെടുക്കുന്നത്  കോഡ്   പോലെയുള്ള മത്സ്യങ്ങളിൽ നിന്നാണ്. സ്പൈരൂലിന കടലിൽ വളരുന്ന ഒരു തരം ആൽഗേ  ആണ്.

ഊർജ്ജരംഗം

കടൽത്തിരകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങൾ ആഗോളവ്യാപകമായി ഇന്ന് നിലവിൽ വന്നിട്ടുണ്ട്. കടൽപ്പരപ്പിൽ ധാരാളം ലഭ്യമായ കാറ്റിന്റെ ശക്തി ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പാടങ്ങൾ സമുദ്രത്തിൽ സ്ഥാപിച്ചുവരുന്നു. കടലിന്റെ അടിത്തട്ടുകളിൽ പലയിടത്തും ഭീമമായ എണ്ണനിക്ഷേപം കണ്ടെത്തുകയും അതൊക്കെ കുഴിച്ചെടുക്കാനുള്ള സംവിധാനങ്ങൾ രൂപപ്പെട്ടുവരികയും ചെയ്യുന്നുണ്ട്.

ആഗോളവ്യാപാരം

ഇക്കാലത്ത് ആഗോളവ്യാപാരത്തിന്റെ മുഖ്യപങ്കും നടക്കുന്നത് കപ്പൽഗതാഗതത്തിലൂടെയാണ്. എണ്ണയും അസംസ്കൃതവസ്തുക്കളും ഭക്ഷ്യധാന്യങ്ങളും വ്യാവസായികോത്പന്നങ്ങളുമെല്ലാം ഇന്ന് വൻകരകളിൽ നിന്ന് വൻകരകളിലേക്കെത്തിക്കുന്നത് താരതമ്യേന ചെലവു കുറഞ്ഞ ഈ കടൽമാർഗ്ഗത്തിലൂടെയാണ്.

സമുദ്രദിനം ക്വിസ് 


സമുദ്രദിനം DUCUMENTARY






ANTI DRUG DAY JUNE 26 ലഹരിവിരുദ്ധ ദിനം ജൂൺ 26




ലഹരിവിരുദ്ധ ദിനം ജൂൺ 26

ANTI DRUG DAY JUNE 26   



ലഹരിവസ്തുക്കൾ

മനുഷ്യന്റെ ബോധ മണ്ഡലത്തിൽക്കടന്നു മയക്കമോ ഉത്തേജനമോ സൃഷ്ട്ടിക്കുവാൻ കഴിവുള്ള രാസവസ്തുക്കളെ ലഹരിവസ്തുക്കൾ എന്ന് പറയുന്നു. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഹരി വസ്തു പുകയില ആണ്. മദ്യവും കഞ്ചാവും കറപ്പും മോർഫിനും പെത്തടിനും മറ്റു ചില രാസവസ്തുക്കളും ലഹരിക്കായി ഉപയോഗിച്ച് വരുന്നു. ഏതുതരത്തിൽ ഉള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചാലും ശാരീരികമായും മാനസികമായും ഉള്ള പല പ്രശ്നങ്ങൾക്കും അത് വഴിവെക്കുന്നു. 

ലഹരിവിരുദ്ധ ദിനം ക്വിസ്












STD 5 BASIC SCIENCE

SCHEME OF WORK 
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 


UNIT 1
സസ്യലോകത്തെ അടുത്തറിയാം

യൂണിറ്റ് കാണാൻചിത്രം CLICK  ചെയ്യുക 

UNIT 2
ജീവജലം
യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 


UNIT 3
മാനത്തെ നിഴൽക്കാഴ്ച

യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 


UNIT 4
വിത്തിനുള്ളിലെ ജീവൻ

യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 

UNIT 5
ഊർജത്തിൻെറ ഉറവകൾ
യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 

UNIT 6
ഇത്തിരി ശക്തി, ഒത്തിരി ജോലി
യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 


UNIT 7
അറിവിൻെറ ജാലകങ്ങൾ
യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 

UNIT 8
അകറ്റി നിർത്താം രോഗങ്ങളെ 
യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 

UNIT 9
ബഹിരാകാശം വിസ്മയങ്ങളുടെ ലോകം 

യൂണിറ്റ് കാണാൻ ചിത്രം CLICK  ചെയ്യുക 
UNIT 10 
ജന്തുവിശേഷങ്ങൾ 







Friday, February 21, 2020

STD 7 BASIC SCIENCE

SCHEME OF WORK


UNIT 1 
മണ്ണിൽ പൊന്നു വിളയിക്കാം
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 


UNIT 2
പ്രകാശവിസ്മയങ്ങൾ
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 

UNIT 3 
ആസിഡുകളും ആൽക്കലികളും 
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 

UNIT 4 
അന്നപഥത്തിലൂടെ 
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 

UNIT 5 
വൈദ്യുതി പ്രവഹിക്കുമ്പോൾ
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 

UNIT 6
നിർമലമായ പ്രകൃതിക്കായി
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക 
UNIT 7
മർദം ദ്രാവകത്തിലും 
വാതകത്തിലും 
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക
UNIT 8
പ്രാണവായുവും ജീവരക്തവും
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക

UNIT 9
താപമൊഴുകുന്ന വഴികൾ
യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക

UNIT 9
സുരക്ഷ ഭക്ഷണത്തിലും 

യൂണിറ്റ് കാണുവാനായി ചിത്രം CLICK  ചെയ്യുക




































































                                































 




































































WORLD BLOOD DONOR DAY JUNE 14 ലോക രക്തദാന ദിനം ജൂൺ 14


ലോക പരിസ്ഥിതിദിനം ജൂൺ 5 ENVIRONMENT DAY


ലോക പരിസ്ഥിതിദിനം
WORLD ENVIRONMENT DAY
ജൂൺ 5

എല്ലാ വർഷവും ജൂൺ  5  ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭ  ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം  ആഗോളതാപനം  ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 

ജൂൺ  5  ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിലൂടെ ഭൂഗോളത്തെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഓരോ പരിസ്ഥിതി ദിനത്തിലും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ പുതുക്കാനും മരങ്ങൾവച്ചുപിടിപ്പിക്കാനും ഓരോ വ്യക്തിയും തയ്യാറാകണം. എണ്ണിയാലൊതുങ്ങാത്ത പ്രധാന്യമാണ് മരങ്ങൾക്കുള്ളത്.  

മണ്ണൊലിപ്പ് തടയുന്നു

കാറ്റുമൂലവും മഴവെള്ളപ്പച്ചിൽമൂലവുമുള്ള മണ്ണൊലിപ്പ് തടയാൻ മരത്തിൻെറ വേരുകൾ സഹായിക്കുന്നു. മണ്ണിലേക്ക് മഴവെള്ളം കുത്തിവീഴുന്നത് ഇലകൾതടയുന്നതിനാൽ മണ്ണിളകുന്നതും തടസ്സപ്പെടുന്നു. ഇത് കൂടുതൽ ചെറുസസ്യങ്ങളും കുറ്റിച്ചെടികളും വളരാൻ ഇടയാക്കുന്നു. മണ്ണൊലിപ്പ് തീരെയില്ലാത്ത സ്ഥിതിവിശേഷമുണ്ടാകുകയും ചെയ്യുന്നു. ഒരു കുന്നിൻ പ്രദേശത്തെ മുഴുവൻ മരങ്ങളും മുറിച്ചു നീക്കിയാൽ കാലക്രമേണ അവിടം പുൽനാമ്പുപോലുമില്ലാതെ മൊട്ടയായി തീരുന്നു.

അന്നദാതാക്കൾ

ലോകത്തിലെ മുഴുവൻ സസ്യങ്ങൾക്കുമുള്ള ആഹാരമത്രയും സസ്യങ്ങളാണ് ഇത് ഉൽപാദിപ്പിക്കുന്നത്. സൂര്യപ്രകാശത്തിൽ നിന്ന് ഊർജം സ്വീകരിച്ച് കാർബൺ ഡൈഓക്സൈഡിനേയും ജലത്തേയും കൂട്ടിച്ചേർത്ത് ഗ്ലൂക്കോസ് നിർമ്മിക്കുന്ന പ്രവർത്തനം സാധ്യമാക്കുന്നത് അവയിലെ ഹരിതകത്തിൻെറ സാന്നിധ്യം മൂലമാണ്. ഈ ഗ്ലൂക്കോസാണ് അന്നജം, പഞ്ചസാര, മാംസ്യം, കൊഴുപ്പ് എണ്ണ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ ചെടികളുടെ വിവിധഭാഗങ്ങളിൽ സംഭരിക്കുന്നത്. ജന്തുക്കൾ ഈ പദാർത്ഥങ്ങൾക്കായി പ്രത്യക്ഷമായോ പരോക്ഷമായോ സസ്യങ്ങളെ ആശ്രയിക്കുന്നു. 

ഓക്സിജൻ ഉൽപാദകർ

അന്തരീക്ഷവായുവിലെ ഓക്സിജൻെറ അളവ് 21 ശതമാനമാണ്. ശ്വസനത്തിനുവേണ്ടി ജീവികൾ ഓക്സിജൻ സ്വീകരിച്ച് ഈ അളവിൽ കുറവുവരുത്തുന്ന തിനനുസരിച്ച് വീണ്ടും വീണ്ടും ഉൽപാദിപ്പിച്ച് അളവ് ക്രമീകരിക്കുന്നത് സസ്യങ്ങളാണ്. ഒരു മരം മാത്രം ഉൽപാദിപ്പിക്കുന്നത്രയും ഓക്സിജൻ വ്യവസായശാലകളിൽ ഉൽപാദിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടിവരും. 

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ 

മനുഷ്യൻെറ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റൻ സർവവും സസ്യങ്ങളിൽ നിന്ന ് ലഭിക്കുന്നു. വ്യവസായിക പ്രധാന്യമുള്ള നാരുകൾ, റബർ തുടങ്ങിയവ അവയിൽപ്പെടുന്നു. വീടിൻെറയും മറ്റുകെട്ടിടങ്ങളുടെയും നിർമാണത്തിനാവശ്യമായ തടികൾക്കും വിറകിനുമെല്ലാം നാം മരങ്ങളെ ആശ്രയിക്കുന്നു.

ഔഷധങ്ങളുടെ കലവറ

സസ്യങ്ങളിൽ മിക്കവയും ഔഷധപ്രാധാന്യമുള്ളവയാണ്. ആയുർവേദത്തിലെ മുഴുവൻ ഔഷധങ്ങളും വിവിധ സസ്യങ്ങളിൽ നിന്ന് തയ്യാറാക്കിയവയാണ്. അലോപ്പതിയിലും ഹോമിയോപ്പതിയിലും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന പ്രാദേശിക ചികിത്സാവിധികളിലുമെല്ലാം സസ്യങ്ങൾ ഉപയോഗിക്കപ്പെടുന്നു.

ആഗോളതാപനം തടയാൻ

ആഗോളതാപനം തടയാൻ മരം വെച്ചുപിടിപ്പിക്കുന്നത്ര ഫലപ്രദമായ മാർഗം വേറെയില്ല. ശ്വസനം, ജ്വലനം , ജീർണനം എന്നിവയിലൂടെ അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷ വായുവിനുചുറ്റും ഒരു വലയം തീർക്കുന്നതിനാൽ സൂര്യനിൽ നിന്നുള്ള തീക്ഷണ പ്രകാശകിരണങ്ങൾ ഭൗമോപരിതലത്തിൽ നിന്ന് പുറത്തു കടന്ന് തിരിച്ചുപോകാൻ കഴിയാത്തതുമൂലം ഭൂമിയുടെ ഉപരിതലം അമിതമായി ചൂടുപിടിക്കുന്നു. കരപ്രദേശങ്ങളിലെ ജലസ്രോതസ്സുകൾ വറ്റാനും മണ്ണ് വളരാനും ഇടയാക്കുന്നതിനാൽ കാർഷികഉൽപാദനം കുറയും. ഭീകരമായ ഭക്ഷ്യക്ഷാമവുമൂലം മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിനെ ദോഷകരമായി ബാധിക്കും. ഹരിതഗൃഹ വാതകങ്ങളിൽ മുഖ്യമായ കാർബൺ ഡൈഓക്സൈഡിനെ ആഗിരണം ചെയ്ത് നശിപ്പിക്കാൻ മരങ്ങൾക്കും കഴിയും. 

മണ്ണിലെ ജലാംശം നിലനിർത്തുന്നു

മണ്ണിൻെറ ജലാഗിരണ സംഭരണശേഷി കാട്ടിൽ നാട്ടിലേതിനെക്കാൾ കൂടുതലായിരിക്കും. മരങ്ങളിൽ നിന്നുള്ള കരിയിലകൾ മണ്ണിനുമുകളിൽ ധാരാളമായി അടിഞ്ഞുകൂടുകയും ജൈവാംശം മണ്ണിൽ ലയിച്ചുചേരുകയും ചെയ്യും ജൈവാംശമടങ്ങിയ മണ്ണ് കൂടുതൽ ജലം ആഗിരണം ചെയ്ത് സംഭരിക്കാൻ കഴിവ് പ്രകടിപ്പിക്കുന്നു. ഇതുമൂലം  കാട്ടിലെ അരുവികളും പുഴകളും എപ്പോഴും ജലസ്രോസ്സുകളായി നിലകൊള്ളുന്നു. എന്നാൽ മരങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ മണ്ണ് പെട്ടന്ന് വരണ്ടുപോകുന്നതിനാൽ സമീപസ്ഥ ജലസ്രോസ്സുകളിൽ മഴക്കാല ശേഷം വെള്ളമുണ്ടാകുന്നില്ല. 

പരിസ്ഥിദിന ക്വിസ് 1

പരിസ്ഥിദിന ക്വിസ് 2

പരിസ്ഥിദിന ക്വിസ് 3

പരിസ്ഥിദിന DUCUMENTARY 

 

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നതെന്ന് നാം കണ്ടുവല്ലോ. ഭൂമിയിലെ ജീവികള്‍ തമ്മിലുള്ള ഈ പരസ്പര ബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന കാര്യങ്ങളില്‍ ജാഗരൂകരാകാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പിനു ആവശ്യമായ വിഭവങ്ങള്‍ നല്‍കിവരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളില്‍ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ഒരു ജീവിതമാണ് മനുഷ്യന്‍ നയിച്ചിരുന്നത്. എന്നാല്‍ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള മനുഷ്യന്‍റെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിനു കാരണം. മനുഷ്യന്‍റെ പ്രവര്‍ത്തികളെല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു.
പ്രകൃതിയുടെ മേലുള്ള മനുഷ്യന്‍റെ കടന്നാക്രമണങ്ങള്‍ ഇന്ന് ലോകമെങ്ങും വ്യാപകമായിരിക്കുന്നു. ശാസ്ത്ര സാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി. പ്രകൃതിസമ്പത്തായ  വനങ്ങളും വന്യജീവികളും ഇന്ന് പുരോഗതിയുടെ പേരില്‍ ഭൂമിയില്‍നിന്ന് തന്നെ തുടച്ചുമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു. വ്യവസായങ്ങള്‍ ത്വരിതപ്പെടുന്നതിന്‍റെ ഫലമായി നദികളും മറ്റ് ജലാശയങ്ങളും മലീമസമായിത്തീരുന്നു. പരിസ്ഥിതിക്ക് നേരെയുള്ള നമ്മുടെ വിവേകശൂന്യമായ ഇടപെടലുകള്‍ ഇനിയും തുടര്‍ന്നാല്‍ അത് പ്രകൃതിയുടെ മാത്രമല്ല മനുഷ്യവര്‍ഗ്ഗത്തിന്‍റെ തന്നെ പൂര്‍ണ്ണമായ നാശത്തിലാണ് അവസാനിക്കുക. നാം ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനില്‍പ്പിനാവശ്യമാണെന്ന് മനസ്സിലാക്കിത്തുടങ്ങിയതിന്‍റെ ഭാഗമായി പല പരിസ്ഥിതി സംരക്ഷണ നടപടികളും ഇന്ന് പ്രചാരത്തിലുണ്ട്. ഇതിനു പുറമേ മാധ്യമങ്ങള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ സഹായത്തോടെയുള്ള പരിസ്ഥിതി നയങ്ങളുടെ ഏകോപനവും നടപ്പില്‍ വരുത്തലും വര്‍ധിച്ചുവരുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പരിധിവരെ സഹായകമാകുന്നു.
കരുതലോടെയുള്ള സമീപനം
പ്രകൃതിവിഭവങ്ങളുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂര്‍വ്വമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താം. നമുക്ക് ജീവിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കേണ്ടത് വളരെ ആവശ്യമാണ്‌. എന്നാല്‍ അവ അമിതമായി ഉപയോഗിച്ചാല്‍, വിഭവങ്ങളുടെ അളവ് കുറയുകയും പരിസ്ഥിതിയുടെ സന്തുലാനാവസ്ഥ തകരുകയും ചെയ്യും. നാം ചൂഷണം ചെയ്യുന്ന വിഭവങ്ങള്‍ അതേ വേഗതയില്‍ പുനരുത്പാദിപ്പിക്കാന്‍ പ്രകൃതിജന്യമായ രീതിയില്‍ നമുക്ക് കഴിയില്ല എന്നത് ഓര്‍ക്കേണ്ടതാണ്. അതുകൊണ്ട് പ്രകൃതിവിഭവങ്ങളെ ഉത്പാദനക്ഷമമായി നിലനിര്‍ത്തണം. അതുപോലെ പ്രകൃതിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള കടന്നുകയറ്റങ്ങളും വികസന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുകയും വേണം. ഇക്കോ ടൂറിസം പദ്ധതികളുടെ പരിപാലനവും ഹരിത സംരക്ഷണ മേഖലകളുടെ വ്യാപനവും പരിസ്ഥിതി സംരക്ഷണത്തിലെ ഒരു മുഖ്യ ഘടകമായി മാറുന്നത് ഈ സാഹചര്യത്തിലാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്ന വനമേഖലകളായ അഗസ്ത്യമല, ആനമല, നീലഗിരി, സൈലന്റ് വാലി എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. പല കാലങ്ങളിലായി ഗവണ്മെന്റിനു കൈമോശം വന്ന വനഭൂമികള്‍ തിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടതും പരിസ്ഥിതി സംരക്ഷണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഔ കാര്യം തന്നെ.
പ്രാദേശികമായ അന്തരങ്ങളും ദരിദ്ര ദുര്‍ബല വിഭാഗങ്ങളുടെ സാന്നിധ്യവും കണക്കിലെടുത്ത് ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് പരിസ്ഥിതി സംരക്ഷണത്തിന് ചേര്‍ന്ന പുതിയ പാക്കേജുകള്‍ നടപ്പിലാക്കല്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രചാരം എന്നിവ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഒരു ദിശാബോധം നല്‍കുന്ന വസ്തുതകളാണ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുടെ നിലനില്‍പ്പിനു കൂടി ആവശ്യമാണ്‌ എന്ന് നാം തിരിച്ചറിയുന്നു. നാം ഇന്ന് ജീവിക്കുന്ന പരിസ്ഥിതിയിലെ വിഭവങ്ങളും സൗകര്യങ്ങളും വരും തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധത്തോടെ വേണം പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നത്.
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിനിടയാക്കും. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ആഗോളതലത്തില്‍ അതി ഗൌരവത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. മനുഷ്യര്‍ വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ട സമയം ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ നാമോരുത്തരും ശ്രമിക്കുകയാണെങ്കില്‍ നമ്മുടെ പരിസ്ഥിതിയെ നമുക്ക് തന്നെ സംരക്ഷിക്കാന്‍ സാധിക്കും. മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുകയും സംസ്കരിക്കാനാവാത്ത മാലിന്യങ്ങളുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്‌താല്‍ ഈ പ്രശ്നങ്ങളെ ഒരു പരിധിവരെ നമുക്ക് തരണം ചെയ്യാന്‍ കഴിയും. ഇതോടൊപ്പം വ്യവസായശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയും കല്‍ക്കരി, പെട്രോളിയം പോലെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയും പകരം ഒട്ടും മലിനീകരണമുണ്ടാക്കാത്ത സൗരോര്‍ജ്ജം, ജൈവ ഡീസല്‍, കാറ്റില്‍ നിന്നുള്ള വൈദ്യുതി തുടങ്ങിയവ ഉപയോഗിക്കുകയും ചെയ്‌താല്‍ വായുമലിനീകരണം പോലുള്ള മലിനീകരണ പ്രശ്നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്. പ്ലാസ്റ്റിക്‌ നിര്‍മ്മാര്‍ജ്ജനത്തിന് ആസൂത്രിതമായ മികച്ച പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടതും ഇന്നത്തെ കാലഘട്ടത്തില്‍ ചെയ്യേണ്ട അത്യാവശ്യ നടപടിയായി മാറുന്നു.
വ്യക്തിഗതവാഹന ഉപയോഗം കുറയ്ക്കുകയും പൊതു ഗതാഗത സംവിധാനം പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും അതുവഴി പരിസ്ഥിതി മലിനീകരണത്തിന്‍റെ തോത് കുറയ്ക്കാനും സാധിക്കും. കാര്‍ബണ്‍ വിമുക്ത പാതകള്‍ സൃഷ്ടിച്ച് കാനഡ തുടങ്ങിയ ചില രാജ്യങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇരുവശങ്ങളിലും നിറയെ മരങ്ങള്‍ ഉള്ളതും വാഹങ്ങളുടെ സാന്നിധ്യമില്ലാത്തതുമായ പാതകളാണ് കാര്‍ബണ്‍ വിമുക്ത പാതകള്‍. ഇത്തരം പാതകളിലൂടെ കാല്‍നടയാത്രയും സൈക്കിള്‍യാത്രയും മാത്രമേ അനുവദിക്കുകയുള്ളൂ. അതിനാല്‍ ഈ മേഖലയിലെ പരിസ്ഥിതി വളരെ ശാന്തമായതും സന്തുലിതവുമായിരിക്കും. എന്നാല്‍ ഇതിനു ഒരു ദോഷഫലവുമുണ്ട്. എന്തെന്നാല്‍ കാര്‍ബണ്‍ വിമുക്ത മേഖലയില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നില്ലെങ്കിലും സമീപപ്രദേശങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ആസൂത്രണപാടവം നാം പുറത്തെടുക്കേണ്ടതുണ്ട്.
വ്യവസായശാലകള്‍ മാലിന്യങ്ങളില്‍ നിന്ന് വിഷാംശമുള്ള രാസവസ്തുക്കള്‍ നീക്കം ചെയ്ത ശേഷം അവ പുറത്തുവിട്ടാല്‍ ജലമലിനീകരണം ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ നീക്കം ചെയ്യുന്ന ഈ രാസവസ്തുക്കള്‍ പുന:ചംക്രമണം ചെയ്ത് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. നാം കുടിക്കുന്ന വെള്ളം മലിനമാകാതെ സൂക്ഷിക്കേണ്ടതും നമ്മുടെ ആവശ്യമാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിച്ചും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയും മലിനീകരണ വിപത്തുകള്‍ക്ക് ഒരു പ്രതിരോധം തീര്‍ക്കാന്‍ കഴിയും എന്നതും ഓര്‍മ്മിക്കേണ്ട വസ്തുതയാണ്.

മലകള്‍ ഇടിച്ചു നിരത്തുന്നതും വയലുകളും ചതുപ്പുകളും നികത്തി പരിസ്ഥിതി നാശം വരുത്തുന്നതും മറ്റും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി അവ ചെയ്യുന്നവര്‍ക്കെതിരേ നിയമത്തിന്‍റെ സഹായം തേടുക എന്നതും പരിസ്ഥിതി സംരക്ഷണത്തിനായി ഗവണ്മെന്‍റ് തലത്തില്‍ നിന്നും ചെയ്യാവുന്ന കാര്യമാണ്. ജലനിധി പോലുള്ള പ്രോജക്ടുകള്‍ നടപ്പാക്കുക, മഴവെള്ള സംഭരണം ജീവിതശൈലിയായി മാറ്റുക എന്നിങ്ങനെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും പരിസ്ഥിതി സംരക്ഷണത്തില്‍ സ്വീകരിക്കേണ്ടത് തന്നെ.

മണ്ണ് സംരക്ഷണം:ചില മാര്‍ഗ്ഗങ്ങള്‍
മണ്ണിന്‍റെ നഷ്ടപ്പെട്ട സ്വാഭാവികത തിരിച്ചു കൊണ്ടുവരാന്‍ കഴിയില്ലെങ്കിലും ശാസ്ത്രീയമായ ചില രീതികള്‍ അവലംബിച്ച് മണ്ണിന്‍റെ ഫലഭൂയിഷ്ഠത ഏറെക്കൂറെ നിലനിര്‍ത്താം. മഴക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനായി കുന്നിന്‍ ചെരിവുകളും മറ്റ് ചെരിഞ്ഞ പ്രദേശങ്ങളും തട്ടുകളായി തിരിക്കാറുണ്ട്. ഫലഭൂയിഷ്ഠമായ മേല്‍മണ്ണ്  ഒഴുകിപ്പോകാതെ തടഞ്ഞുനിര്‍ത്താന്‍ ഇത് സഹായിക്കും. മണ്ണൊലിപ്പ് തടയാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം മരങ്ങള്‍ വെച്ച് പിടിപ്പിക്കുക തന്നെയാണ്. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്കിറങ്ങി മണ്ണിനെ പിടിച്ചുനിര്‍ത്തുന്നതിനാലാണിത്.
ഒരേ ഇനം വിളകള്‍ തുടര്‍ച്ചയായി കൃഷി ചെയ്യുന്നത് മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറയ്ക്കുമെന്ന് പറയുന്നു. എന്നാല്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നതാകട്ടെ മണ്ണിന്‍റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഉദാഹരണമായി ഒരു വര്‍ഷം നെല്‍കൃഷി ചെയ്‌താല്‍ അടുത്ത കൃഷി തുടങ്ങുന്നതിനു മുമ്പ് ഇടവിളയായി പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നത് മണ്ണില്‍ നൈട്രജന്‍ ബാക്ടീരിയകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും ജൈവാംശം വര്‍ധിപ്പിക്കാനും സഹായിക്കും. പണ്ട് കാലങ്ങളില്‍ വിത്ത് വിതയ്ക്കാനും, നിലം ഉഴാനും മനുഷ്യര്‍ ആശ്രയിച്ചത് പരമ്പരാഗത ഉപകരണങ്ങളെയായിരുന്നു. ശാസ്ത്ര രംഗത്തെ പുരോഗതി ഇത്തരം ഉപകരണങ്ങള്‍ക്ക് പകരം യന്ത്രങ്ങള്‍ കണ്ടുപിടിക്കുന്നതിനു കാരണമായി. എന്നാല്‍ ഈ യന്ത്രങ്ങളാവട്ടെ മണ്ണിലെ സൂക്ഷ്മ ജീവികളുടെയും മണ്ണിരകളുടെയും നിലനില്‍പ്പിനു തന്നെ ഭീഷണിയായി മാറുകയാണുണ്ടായത്. മേല്‍മണ്ണിനെ പിടിച്ചുനിര്‍ത്താന്‍ കഴിവുള്ളതാണ് പുല്‍വര്‍ഗ്ഗത്തിന്‍റെ വേരുകള്‍. പുല്‍ വര്‍ഗ്ഗ സസ്യങ്ങളുടെ അഭാവം മഴവെള്ളത്തില്‍ മണ്ണ് കുത്തിയൊലിച്ചു പോകാന്‍ കാരണമാകുന്നു. നിയന്ത്രണങ്ങളില്ലാതെയുള്ള ഉപയോഗം മണ്ണിന്‍റെ ഘടനയില്‍ നാശങ്ങള്‍ വരുത്തുന്നു. അതിനാല്‍ ശ്രദ്ധാപൂര്‍വമായ മാര്‍ഗങ്ങള്‍ അവലംബിച്ച് മണ്ണിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഏറ്റവും പ്രധാനമായി വേണ്ടത് ഭൂമിയിലെ വനസമ്പത്ത് സംരക്ഷിക്കുക എന്നതാണ്. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതില്‍ മരങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണല്ലോ. എന്നാല്‍ മനുഷ്യര്‍ പാര്‍പ്പിടാവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കുമായി വനങ്ങള്‍ വന്‍തോതില്‍ വെട്ടിമാറ്റുകയാണ്. വനം നശിക്കുമ്പോള്‍ സസ്യസമ്പത്ത് മാത്രമല്ല ഇല്ലാതാകുന്നത്. വനത്തെ ആശ്രയിച്ച് ജീവിക്കുന്ന അപൂര്‍വ്വങ്ങളായ ജീവിവര്‍ഗ്ഗങ്ങള്‍ കൂടിയാണ്.
ഇന്ത്യ 1952ല്‍ പ്രഖ്യാപിച്ച ദേശീയ വന നയം പ്രകാരം മൊത്തം ഭൂപ്രദേശത്തിന്‍റെ 33 ശതമാനം വനമായി നിലനിര്‍ത്തണമെന്ന് പറയുന്നു. എന്നാല്‍ ഇന്ന് വനത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു. ജൈവ സമൃദ്ധിയുടെ കലവറകളാണ് മഴക്കാടുകള്‍. ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലും പസഫിക് സമുദ്രത്തിലെ ദ്വീപുകളിലും മഴക്കാടുകള്‍ കാണുന്നു. ഇന്ത്യയില്‍ മൊത്തം ഭൂപ്രദേശത്തിന്‍റെ ഏഴു ശതമാനം മാത്രമാണ് മഴക്കാടുള്ളത്. മിതോഷ്ണ മേഖലാ വനങ്ങളെയും ഉഷ്ണമേഖലാ വനങ്ങളെയും അപേക്ഷിച്ച് മഴക്കാടുകളിലെ ജൈവവൈവിധ്യം വളരെ വിശാലമാണ്. ഒരു മഴക്കാട്ടില്‍ ഏറ്റവും കുറഞ്ഞത് 200 സ്പീഷീസ് വൃക്ഷങ്ങളുണ്ടായിരിക്കും. എന്നാല്‍ മിതോഷ്ണ വനത്തില്‍ 12 സ്പീഷീസിലുള്ള വൃക്ഷങ്ങളാണുണ്ടാവുക. അതിനാല്‍ നിത്യഹരിത വനങ്ങള്‍ - മഴക്കാടുകള്‍ നശിപ്പിച്ചാല്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ ഏറെ പ്രയാസമാണ്. ചിലപ്പോള്‍ ഒരിക്കലും കഴിഞ്ഞില്ലെന്നും വരാം. ഭൂമിയില്‍ സസ്യങ്ങള്‍ ഉണ്ടായ കാലം മുതല്‍ തന്നെ മഴക്കാടുകള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതായത് ഇന്ന് ഭൂമിയിലവശേഷിക്കുന്ന നിത്യഹരിത വനങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഇന്ത്യയില്‍ പശ്ചിമഘട്ടത്തിലാണ് നിത്യഹരിത വനങ്ങളുള്ളത്. തമിഴ്നാട്ടിലെ കലക്കാട്ടും കേരളത്തിലെ സൈലന്റ് വാലിയുമാണ് പ്രധാനപ്പെട്ടവ.
ഇന്ത്യന്‍ ഭരണഘടന പ്രകാരം പ്രകൃതി സംരക്ഷണം ഉറപ്പാക്കുന്നതും വനങ്ങള്‍, ജലാശയങ്ങള്‍, നദികള്‍, വന്യജീവികള്‍ എന്നിവയെ അനുഭാവപൂര്‍വ്വം പരിരക്ഷിക്കുന്നതും ഇന്ത്യയിലെ ഓരോ പൌരന്‍റെയും കടമയാണ്. മലമ്പ്രദേശങ്ങളില്‍ 60 ശതമാനത്തിലും താഴ്വരകളില്‍ 20 ശതമാനത്തിലും വനമേഖല കുറയരുതെന്നാണ് ഇന്ത്യയുടെ വനനയം വ്യക്തമാക്കുന്നത്. സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയാണ് ഈ നയം നടപ്പാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണത്തോടെ വനംവകുപ്പ് ഈ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
റെയില്‍ പാതകളുടെയും റോഡുകളുടെയും വശങ്ങള്‍, പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയാണ് സാമൂഹ്യ വനവല്‍ക്കരണത്തില്‍ ചെയ്യുന്നത്. വീടിന് ചുറ്റും മരങ്ങള്‍ വെച്ചു പിടിപ്പിക്കുവാനും പദ്ധതിയില്‍ നിര്‍ദേശിക്കുന്നു. കൃഷിഭൂമിയില്‍ ഭക്ഷ്യവിളകളോടൊപ്പം മരങ്ങളെയും മൃഗങ്ങളെയും ജീവിക്കാന്‍ അനുവദിക്കുന്ന പുതിയ കൃഷിരീതി വന നശീകരണത്തിനും പരിഹാരമാവും. വനം കൃഷി എന്നാണ് ഈ രീതി അറിയപ്പെടുന്നത്. നെയ്റോബി ആസ്ഥാനമായി 1978ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ അഗ്രോ ഫോറസ്ട്രിയാണ് വനം കൃഷി സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വളരുന്ന തലമുറയില്‍ പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള അവബോധം നല്‍കുന്നതിന് സംസ്ഥാന ഗവണ്മെന്റും ഫോറസ്ട്രി വിഭാഗവും ചേര്‍ന്ന് സ്കൂളുകളില്‍ നടപ്പിലാക്കുന്ന എന്‍റെ മരം പോലുള്ള പ്രോജക്ടുകളിലൂടെ വിദ്യാര്‍ഥികള്‍ പരിസ്ഥിതിയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നു. ഒരു കുട്ടിക്ക് ഒരു മരം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കൊതുകുനിര്‍മ്മാര്‍ജ്ജനത്തിന് അവലംബിക്കുന്ന ഫലപ്രദമായ മാര്‍ഗങ്ങളിലൂടെ ജലസംരക്ഷണത്തില്‍ നേരിടുന്ന വലിയ ഒരു വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിയുന്നു. ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ പൂര്‍ത്തിയാകുന്ന അഴുക്കുചാലുകളുടെ നിര്‍മാണം വെള്ളം കെട്ടിക്കിടക്കുന്നതിന് പരിഹാരമാവുകയും കൊതുകുവളര്‍ച്ചയെ തടയുകയും ചെയ്യുന്നു. സെപ്റ്റിക് ടാങ്കുകളുടെ നിര്‍മാണമാണ് ജലമലിനീകരണം തടയാനായി ചെയ്യാവുന്ന മറ്റൊരു ഫലപ്രദമായ നടപടി. സെപ്റ്റിക് ടാങ്കുകള്‍ ശാസ്ത്രീയമായി നിര്‍മിക്കുന്നതിലൂടെ ജനവാസമേറിയ ഇടങ്ങളില്‍ കിണര്‍ജലത്തില്‍ മാലിന്യം തടയാനാകുന്നു.



സംരക്ഷണ ജീവശാസ്ത്രം ( CONSERVATION BIOLOGY ) 

ഭൂമിയിലെ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചും ശരിയായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ശാസ്ത്രമാണ് സംരക്ഷണ ജീവശാസ്ത്രം. ജൈവ വൈവിധ്യത്തെ നിലനിര്‍ത്തുന്നതും നഷ്ടമാവുന്നതും പുന:സ്ഥാപനവുമാണ് ഇതില്‍ വിശകലനം ചെയ്യുന്നത്. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ ഇനം ജീവികളെക്കുറിച്ചും ഇതില്‍ പ്രതിപാദിക്കുന്നു. സംരക്ഷണ ജീവശാസ്ത്രം ജീവി സമൂഹങ്ങളെയും വര്‍ഗങ്ങളെയും ആവാസവ്യവസ്ഥയേയും സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക വശങ്ങളും നിര്‍ദേശിക്കുന്നു.
ജീവമണ്ഡലത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിനാണ് സംരക്ഷണ ജീവശാസ്ത്രം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ജനസംഖ്യാ വര്‍ധനവിന്‍റെയും വ്യവസായ പുരോഗതിയുടെയും ഫലമായുണ്ടാവുന്ന മലിനീകരണം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നും ഇതില്‍ വിശകലനം ചെയ്യുന്നുണ്ട്. സ്വയം നവീകരിക്കാനുള്ള ഭൂമിയുടെ കഴിവിനെ നിലനിര്‍ത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണമാണ് ഇന്നാവശ്യം. പ്രകൃതി വിഭവങ്ങളെയും ഇത്തരത്തില്‍ നവീകരനത്തിലൂടെ വീണ്ടും ഉപയോഗയോഗ്യമാക്കാന്‍ സാധിക്കും. എന്നാല്‍ കല്‍ക്കരി പോലെയുള്ള ഫോസില്‍ ഇന്ധനങ്ങളും വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്ന ധാതുക്കളും പുനരുപയോഗിക്കാന്‍ കഴിയാത്തവയാണ്. ഇത്തരം വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുന്നതിലൂടെ പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ കുറയ്ക്കാം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ജൈവ ശേഖരങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഇന്ന് പല രാജ്യങ്ങളും താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

പരിസ്ഥി സംഘനകൾ 

നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണത്തിനായി ഇന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. വ്യക്തിപരമായും സംഘടനകളുടെ നേതൃത്വത്തിലും നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇവിടെ പ്രതിപാദിക്കുന്നു.
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍
(World Wide Fund for Nature, WWF)


പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും പുന:സ്ഥാപിക്കുന്നതിനും ഗവേഷണങ്ങള്‍ നടത്തുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയാണ് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്വര്‍ (WWF). വേള്‍ഡ് വൈഡ് ലൈഫ് ഫണ്ട്‌ എനായിരുന്നു ഈ പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ പേര്. ഈ പേരില്‍ തന്നെയാണ് അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലും സംഘടന ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. 



ശാസ്ത്രീയ അടിത്തറയുള്ളതും വസ്തുതാപരവുമായ സമീപനമാണ് പരിസ്ഥിതി സംരക്ഷണത്തില്‍ W.W.F പിന്തുടരുന്നത്. പ്രധാനപ്പെട്ട ജൈവവൈവിധ്യങ്ങളുടെ കലവറകളായ വനങ്ങള്‍, ശുദ്ധജല ആവാസവ്യവസ്ഥകള്‍, സമുദ്രം സമുദ്രതീരം എന്നിവയുടെ സംരക്ഷണത്തിലാണ് ഇപ്പോള്‍ W.W.F പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വംശനാശം നേരിടുന്ന ജീവികള്‍, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രശ്നങ്ങളിലും സംഘടന സജീവമായി ഇടപെടുന്നു. ലോകമെങ്ങും 1200 ലധികം പദ്ധതികള്‍ ഇവര്‍ ഒരു വര്‍ഷത്തില്‍ നടപ്പാക്കുന്നുണ്ട്.
1961 സെപ്തംബര്‍ 11 ന് സ്വിറ്റ്സര്‍ലന്‍ഡിലെ മോര്‍ഗ്സില്‍ ഒരു സന്നദ്ധ സംഘടനയായാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രകൃതിവിഭവങ്ങളെ ഏറ്റെടുത്തും മികച്ച രീതിയില്‍ കൈകാര്യം ചെയ്തും സംരക്ഷിക്കുക, ഗവേഷണങ്ങളും അന്വേഷണങ്ങളും നടത്തുകയും പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അറിവ് പകരുകയും ചെയ്യുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട്‌ തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
ഈ സംഘടനയുടെ ആദ്യ പ്രവര്‍ത്തനങ്ങള്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാല്‍ പിന്നീട് ജൈവവൈവിധ്യം സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങള്‍ സുസ്ഥിരമായി ഉപയോഗപ്പെടുത്താനും മലിനീകരണം കുറയ്ക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തുടങ്ങി. 1986 ലാണ് സംഘടനയുടെ പേര് വേള്‍ഡ് വൈഡ് ഫണ്ട്‌ ഫോര്‍ നാച്വര്‍ എന്നാക്കി മാറ്റിയത്. WWF എന്ന ചുരുക്കപ്പേര് തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
കമ്മീഷന്‍ ഫോര്‍ എന്‍വയന്‍മെന്റല്‍ കോ-ഓപ്പറേഷന്‍ (CEC)
പരിസ്ഥിതി സഹകരണത്തിനായി അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ് കമ്മീഷന്‍ ഫോര്‍ എന്‍വയന്‍മെന്റല്‍ കോ-ഓപ്പറേഷന്‍. വ്യാപാര പാരിസ്ഥിതിക പ്രശ്നങ്ങള്‍ തടയുക, പാരിസ്ഥിതിക നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയവ ഈ സംഘടന ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണമെന്നത് കേവലം ഏതെങ്കിലും ഭാഗങ്ങളില്‍ മാത്രമായി ഒതുങ്ങരുതെന്നും ആഗോളതലത്തില്‍ തന്നെ കൂട്ടായ്മകള്‍ രൂപപ്പെടണമെന്ന വീക്ഷണം പുലര്‍ത്തുന്ന സംഘടനയാണിത്.
ഫ്രണ്ട്സ് ഓഫ് ദി എര്‍ത്ത്
71 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പരിസ്ഥിതി സംഘടനകളുടെ അന്താരാഷ്ട്ര ശൃംഖലയാണ് ഫ്രണ്ട്സ് ഓഫ് ദി എര്‍ത്ത്. സ്വതന്ത്ര സംഘടനകളുടെ ഒരു കോണ്‍ഫെഡറെഷനായ ഈ സംഘടന പരിസ്ഥിതിപ്രശ്നങ്ങളെ അവയുടെ സാമൂഹ്യ, രാഷ്ട്രീയ, മനുഷ്യാവകാശ തലങ്ങളില്‍ പരിഗണിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പരമ്പരാഗത തലത്തില്‍ നിന്നും മാറി നിലനില്‍പ്പിന്‍റെ സാമ്പത്തികവും വികസനപരവുമായ വശങ്ങള്‍ക്ക് ഇവര്‍ പ്രാധാന്യം നല്‍കുന്നു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും സംഘടനകളാണ് ആദ്യകാലത്ത് ഇതിലുണ്ടായിരുന്നെങ്കിലും ഇന്ന് ചില വികസ്വര രാജ്യങ്ങളിലെ സംഘടനകളും ഫ്രണ്ട്സ് ഓഫ് എര്‍ത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും മറ്റ് സ്വാധീനങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ് ഫ്രണ്ട്സ് ഓഫ് എര്‍ത്ത്. ജനാധിപത്യപരവും പക്ഷപാതരഹിതവുമായ തുറന്ന ആന്തരികഘടനയുള്ള ഈ സംഘടനകള്‍ സമാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മറ്റ് സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും തയ്യാറായിരിക്കും. പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും ഗവേഷണ പ്രവര്‍ത്തനങ്ങളും ഇവര്‍ പതിവായി സംഘടിപ്പിക്കാറുണ്ട്.
സംഘടനയിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന ഒരു പൊതുയോഗത്തില്‍ വെച്ച് തെരഞ്ഞെടുക്കുന്ന എക്സ്കോം (Excom) എന്ന എക്സിക്യുട്ടീവ്‌ കമ്മിറ്റിയും എക്സ്കോം നിയമിക്കുന്ന സെക്രട്ടേറിയറ്റും ഫ്രണ്ട്സ് ഓഫ് എര്‍ത്ത് ഇന്റര്‍നാഷണലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പൊതുയോഗത്തില്‍ വെച്ച് സംഘടനയുടെ നയങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നു. ഓരോ രാജ്യങ്ങളിലെയും സംഘടനകള്‍ക്കും അവരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും ഈ സംഘടന വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നയങ്ങള്‍ക്ക് വിരുദ്ധമാകരുതെന്നുണ്ട്.
വന്യജീവി സംഘടനകളുടെ കൂട്ടായ്മ
(Royal society of wild life, Trust – RSWT)
വന്യജീവികളെ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയാണ് റോയല്‍ സൊസൈറ്റി ഓഫ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്‌, വിവിധ രാജ്യങ്ങളിലെ പ്രാദേശിക വന്യജീവി സംരക്ഷണ സംഘടനകളുടെ സംരക്ഷണ സംഘടനയായും റോയല്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നു. നിരവധി പ്രാദേശിക സംഘടനകള്‍ക്ക് ഇവര്‍ ധനസഹായവും നല്‍കാറുണ്ട്. ഏകദേശം 2,500 പ്രകൃതി സംരക്ഷണ കേന്ദ്രങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് കീഴിലുണ്ട്.
വന്യജീവി സംഘടനകളെല്ലാം വലിപ്പത്തിലും പ്രവര്‍ത്തനത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയായിരിക്കും. എന്നാല്‍ എല്ലാ സംഘടനകളും വന്യജീവി സംരക്ഷണവും ജൈവവൈവിധ്യം നിലനിര്‍ത്തലുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ പാരിസ്ഥിതിക പാരമ്പര്യം സംരക്ഷിക്കുക, പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നിവ ഈ സംഘടനയുടെ ചുമതലകളില്‍പ്പെടുന്നു.
1912 ല്‍ ഇംഗ്ലണ്ടില്‍ രൂപം കൊണ്ട സൊസൈറ്റി ഫോര്‍ ദി പ്രൊമോഷന്‍ ഓഫ് നാച്വര്‍ റിസര്‍വ്സ് (The Society for the Promotion of Nature Reserves – SPNR) വന്യജീവി സംരക്ഷണ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ആദ്യകാലത്ത് പരിസ്ഥിതി ശാസ്ത്ര വിദഗ്ദര്‍ മാത്രമായിരുന്നു ഇതിലെ അംഗങ്ങളുണ്ടായിരുന്നത്. 1926ല്‍ നോര്‍ഫക്കില്‍ രൂപീകരിക്കപ്പെട്ട നോര്‍ഫക്ക് നാച്വറലിസ്റ്റ്സ് ട്രസ്റ്റ്‌ ആണ് ആദ്യത്തെ സ്വതന്ത്ര വന്യജീവി സംരക്ഷണ സംഘടന. 1950 കളായപ്പോഴേക്കും യൂറോപ്പിലും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും വന്യജീവി സംരക്ഷണ സംഘടനകള്‍ രൂപംകൊണ്ട് തുടങ്ങി. പ്രകൃതി ശേഖരങ്ങള്‍ സ്ഥാപിക്കുന്നതിനായിരുന്നു ഈ സംഘടനകള്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.
1960 കളായപ്പോഴേക്കും സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ റിസര്‍വ്സിലെ അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു. 1964ല്‍ സംഘടനകളുടെ പേര് സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ കണ്‍സര്‍വേഷന്‍ (SPNC) എന്നാക്കി മാറ്റി. പിന്നീട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാവുകയും പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തു. 1981ല്‍ SPNC യുടെ പേര് റോയല്‍ സൊസൈറ്റി ഫോര്‍ നാച്വര്‍ കണ്‍സര്‍വേഷന്‍ എന്നായി മാറി. ഇന്ന് ഈ സംഘടന റോയല്‍ സൊസൈറ്റി ഓഫ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്നു.
വേള്‍ഡ് റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്‍റ്
(World Rainforest Movement)
മഴക്കാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ അന്താരാഷ്ട്ര ശൃംഖലയാണ് വേള്‍ഡ് റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്‍റ് (WRM). കാട്ടില്‍ ജീവിക്കുന്നവരുടെ സംരക്ഷണത്തിനായും ഈ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു. കാടിന് ഭീഷണിയാവുന്ന തരത്തിലുള്ള ഖനനം, അണക്കെട്ട് നിര്‍മാണം, പെട്രോളിയം ഉത്പാദനം, കൃഷി തുടങ്ങിയ എല്ലാ പദ്ധതികളും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്‍റ് നേതൃത്വം നല്‍കുന്നു. ഉറുഗ്വെയിലെ മോണ്ടിവിഡോയാണ് വേള്‍ഡ് റെയ്ന്‍ഫോറസ്റ്റ് മൂവ്മെന്റിന്റെ ആസ്ഥാനം.
ഗ്രീന്‍ പീസ്‌ (Green Peace)
പരിസ്ഥിതി സംരക്ഷണം മുന്‍നിര്‍ത്തി 1971ല്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ആരംഭിച്ച പരിസ്ഥിതി പ്രസ്ഥാനമാണ് ഗ്രീന്‍ പീസ്‌. അന്തരീക്ഷത്തിലെയും ഭൂഗര്‍ഭത്തിലെയും ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തല്‍ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു പ്രസ്ഥാനം സ്ഥാപിക്കുമ്പോള്‍ മുഖ്യമായുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആഗോള താപനം, വനനശീകരണം എന്നിവയ്ക്കെതിരെയും ഈ പ്രസ്ഥാനം ശബ്ദമുയര്‍ത്തി.
ഗ്രീന്‍ബെല്‍റ്റ്‌ മൂവ്മെന്‍റ്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി 1977ല്‍ വംഗാരി മാതായിയുടെ നേതൃത്വത്തില്‍ കെനിയയില്‍ രൂപംകൊണ്ട പരിസ്ഥിതി സംഘടനയാണ് ഗ്രീന്‍ബെല്‍റ്റ്‌ മൂവ്മെന്‍റ്. വനനശീകരണം തടയുക, ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിന്‍റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നിവയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍. വനനശീകരണത്തിന്‍റെ അനന്തര ഫലങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി.  

പരിസ്ഥിതി സംരക്ഷണ നിയമം

പരിസ്ഥിതി സംരക്ഷണ നിയമം , 1986 എന്നത് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമാണ്. ഭോപ്പാൽ ദുരന്തത്തോടെ ഭരണഘടനയുടെ 253-മത് ആർട്ടിക്കന്ലിനു കീഴിൽ 1986 മാർച്ചിൽ നിയമമാക്കിയതാണ്. 1986 മാർച്ചിൽ പാസ്സാവുകയും 1986 നവംബർ 19 മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. ഇതിൽ 26 വകുപ്പുകളുണ്ട്. മനുഷ്യർക്കും ചുറ്റുപാടുകൾക്കും മറ്റു ജീവികൾക്കും ചെടികൾക്കും വസ്തുക്കൾക്കും അപകടങ്ങൾ തടയുന്നതിനും മനുഷ്യന്റെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനും ഐക്യരാഷ്ട്ര സഭ നടത്തിയ മനുഷ്യ ചുറ്റുപാടുകളെ പറ്റിയുള്ള സമ്മേളനത്തിലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയാണ് ഈ നിയമ നിർമ്മാണം നടന്നത്. വായു- ജല നിയമങ്ങളും മറ്റു പല നിയമങ്ങളുടേയും നടത്തിപ്പിനായുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളേയും സ്ഥാപനങ്ങളേയും ഏകോപിപ്പിക്കാൻ ഉള്ള നിയമമാണിത്​.