UNIT 1 ORGANISMS AND SURROUNDING ജീവികളും ചുറ്റുപാടും

1

മത്സ്യങ്ങളുടെ സവിശേഷത 

 FEATURES OF FISH

 

 

 


  • Which organisms did you see in the pond ?
  • ഏതെല്ലാം ജീവികളാണ് കുളത്തിൽ കണ്ടത് ?

      Fish, frog, crab, snails , water snakes and water insects were the living things seen in the pond. 

 മീൻ,തവള, ഞണ്ട്, ഒച്ച് , നീര്‍ക്കോലി, ജലപ്രാണികൾ എന്നിവയാണ് കുളത്തിൽ കണ്ട ജീവികൾ.

  •  Which organisms lived on the tree ?
  • മരത്തിൽ കണ്ട ജീവികളേതല്ലാം? 

Birds, squirrels, chameleons, spiders, and ants were the living things seen on the tree. 

 കിളികൾ , അണ്ണാൻ, മരയോന്ത്, ചിലന്തി, ഉറുമ്പുകൾ എന്നിവയാണ് മരത്തിൽ കണ്ടജീവികൾ.

  • Do all organisms need a place to live? 
  • എല്ലാ ജീവികൾക്കും വസിക്കാൻ സ്ഥലം ആവശ്യമില്ലേ?

Yes, all living things need a place to live. Every living thing needs a place where it can get the food, water, and shelter it needs to survive. 

 ഉണ്ട്.  എല്ലാ ജീവികൾക്കും വസിക്കാൻ സ്ഥലം ആവശ്യമാണ്. ഓരോ ജീവിക്കും അതിൻെറ നിലനിൽപ്പിന് ആവശ്യമായ ഭക്ഷണം , വെള്ളം, അഭയം എന്നിവ ലഭിക്കുന്ന ഒരിടം വേണം.

  • Can organisms that live in water also live on land ?
  • ജലത്തിൽ വസിക്കുന്ന ജീവികൾക്ക് കരയിൽ വസിക്കാൻ കഴിയുമോ ? 

Not all living things that  live in water can live on land. Animals like fish cannot live  on land. But some animals like frogs and crocodiles can live both on land and in water because their bodies are made in a way that suit both. 

ജലത്തിൽ വസിക്കുന്ന എല്ലാ ജീവികൾക്കും കരയിൽ ജീവിക്കാൻ കഴിയില്ല. മത്സയങ്ങളെപ്പോലെയുള്ള ജീവികൾക്ക് കരയിൽ ജീവിക്കുവാൻ സാധിക്കുകയില്ല. എന്നാൽ തവള, മുതല തുടങ്ങിയ ചില ജീവികൾക്ക് കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയും കാരണം അവയുടെ ശരീരം അതിനനുയോജ്യമായ രീതിയിലാണ് രൂപപ്പെട്ടിരിക്കുന്നത്.

  • Why can't fish live on land ?  
  • എന്തുകൊണ്ടാണ് മത്സ്യങ്ങൾക്ക്  കരയിൽ വസിക്കാൻ കഴിയാത്തത് ?

There are three main reasons why fish cannot live on land: 

 മത്സ്യങ്ങൾക്ക്  കരയിൽ വസിക്കാൻ കഴിയാത്തതിന് പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട്.

  • Breathing : Fish have gills to take in oxygen that is mixed in water. Gills cannot take in air on land. 
  • ശ്വസിക്കുന്നരീതി  മത്സ്യങ്ങൾക്ക് വെള്ളത്തിൽ ലയിച്ചുച്ചേര്‍ന്ന ഓക്സിജൻ സ്വീകരിക്കാൻ ചെകിളപ്പൂക്കളുണ്ട്. കരയിൽ ചെകിളപ്പൂക്കൾക്ക് ശ്വാസമെടുക്കാൻ കഴിയില്ല.
  • Body shape : Fish's bodies  are shaped to help them swim. Their fins and tails do not help them move on land. Also they do not have strong  bones or muscles to support their bodies. 
  •  ശരീരഘടന മത്സ്യങ്ങളുടെ ശരീരം വെള്ളത്തിൽ വെള്ളത്തിൽ നീന്താൻ അനുയോജ്യമായ രീതിയിലുള്ളതാണ്. അവയുടെ ചിറകുകളും വാലും കരയിൽ സഞ്ചരിക്കാൻ സഹായിക്കുന്നില്ല. കൂടാതെ ശരീരത്തെ താങ്ങിനിര്‍ത്താൻ ആവശ്യമായ ബലമുള്ള എല്ലുകളോ പേശികളോ അവയ്ക്കില്ല.
  • Water content in the body: Body of fishes are made to live in water. If they come on land, they can lose water from their bodies and dry out. 
  • ശരീരത്തിലെ ജലാംശം മത്സ്യങ്ങളുടെ ശരീരം ജലത്തിൽ ജീവിക്കാൻ വേണ്ടി രൂപപ്പെട്ടിട്ടുള്ളതിനാൽ കരയിൽ വന്നാൽ ജലാംശം നഷ്ടപ്പെട്ട് അവ വരണ്ടു പോകാൻ സാധ്യതയുണ്ട്.
  • What special features have you observed in fish that help them live in water ? 
  • ജലത്തിൽ വസിക്കാൻ മത്സ്യത്തെ സഹായിക്കുന്ന എന്തെല്ലാം സവിശേഷതകൾ നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ട്. 
  • The shape of their body , fins and scales are the main features that help fish live in water. 

ശരീരത്തിൻെറ ആകൃതി, ചിറകുകൾ, ചെതുമ്പലുകൾ എന്നിവയാണ് മത്സ്യത്തെ ജലത്തിൽ ജീവിക്കുവാൻ സഹായിക്കുന്ന പ്രധാന സവിശേഷതകൾ.

  • What is the shape of the fish ?

മത്സ്യത്തിൻെറ ആകൃതി എങ്ങനെയുള്ളതാണ് ?

  • The shape of a fish is like a boat .  

 മത്സ്യത്തിൻെറ ആകൃതി വഞ്ചിയുടെ ആകൃതിയാണ്

  • How does this shape help the fish move in water ?

ജലത്തിലൂടെയുള്ള സഞ്ചാരത്തിന് ഈ ആകൃതി എങ്ങനെ സഹായിക്കുന്നു ?

The boat-shape of fish helps them swim easily through water. It can move forward in water without much resistance. 

ജലത്തിലൂടെ എളുപ്പത്തിൽ നീന്താൻ സഹായിക്കുന്നു. വഞ്ചിയുടെ ആകൃതി കാരണം വെള്ളത്തിൽ അധികം പ്രതിരോധം കൂടാതെ മുന്നോട്ട് പോകാൻ സാധിക്കുന്നു.

  • Observe the shapes of boats.Which of these shapes is more suitable for travelling through water ?

വഞ്ചിയുടെ ആകൃതി നിരീക്ഷിക്കൂ. ജലത്തിലൂടെ സഞ്ചരിക്കുന്നതിന് ഇതിൽ ഏത് ആകൃതിയാണ് കൂടുതൽ അനുയോജ്യം ?

A boat with the shape of a fish is better. This shape help it move quickly in water.

മത്സ്യത്തിൻെറ ആകൃതിയിലുള്ള  വഞ്ചിയാണ് കൂടുതൽ അനുയോജ്യം . കാരണം ആ ആകൃതി ജലത്തിൽ വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു.

  •  Have you watched fish move ? How do they change direction ?

മത്സ്യങ്ങൾ സഞ്ചരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? അവ സഞ്ചാര ദിശമാറ്റുന്നത് എങ്ങനെയാണ് ? 

They change direction using their fins and tail

ചിറകുകളും വാലും ഉപയോഗിച്ച് ദിശമാറ്റുന്നു.

  • How are their scales arranged ?

അവയുടെ ചെതുമ്പലുകൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് ? 

The scales are arranged in a special way to help them swim easily and protect their bodies. 

ഒരു പ്രത്യേകരീതിയിൽ അടുക്കിയിരിക്കുന്നും ഇത് അവയ്ക്ക് എളുപ്പത്തിൽ നീന്താനും ശരീരത്തിന് സംരക്ഷണം നൽകാനും സഹായിക്കുന്നു.

  • Which body part helps them breathe ? 

മത്സ്യങ്ങൾക്ക് ശ്വസിക്കാൻ സഹായകമായ ശരീരഭാഗം എത് ?

Gills

ചെകിളപ്പൂക്കൾ 

What  are the special features that help the fish live in water ? 

The body shape, Fin ,Tail fin, arrangement of scales and 

slippery nature of fish help them move through water. Fish 

breathe with the help of gills.

ജലത്തിൽ ജീവിക്കാൻ സഹായിക്കുന്ന എന്തെല്ലാം സവിശേഷതകളാണ് മത്സ്യങ്ങൾക്കുള്ളത് ?

ശരീരത്തിൻെറ ആക‍ൃതി, ചിറകുകൾ, വാൽച്ചിറക് , ചെതുമ്പലുകളുടെ ക്രമീകരണം, വഴുവഴുപ്പ്, എന്നിവ ജലത്തിലൂടെ സ‍ഞ്ചരിക്കുന്നതിന് മത്സ്യങ്ങളെ സഹായിക്കുന്നു. ചെകിളപ്പൂക്കളുടെ സഹായത്തോടെയാണ് മത്സ്യങ്ങൾ ശ്വസിക്കുന്നത്.

 


Draw the picture of a fish.

ഒരു മത്സ്യത്തിൻെറ ചിത്രം വരച്ച് നോക്കൂ. 

 


Draw the picture of a fish and label it 

മത്സ്യത്തിൻെറ ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക. 

What are the adaptations of the fish 

മത്സ്യത്തിൻെറ അനുകൂലനങ്ങൾ എന്തെല്ലാം 

  • The boat - like shape with both ends pointed enables the fish to move through water.     *( Boat like shape)
  •  രണ്ടറ്റവും കൂർത്ത ശരീരാകൃതി ജലത്തിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്നു.
  •  Fins help them swim in water.   * ( Fins help to  swim in water )
  •   ജലത്തിൽ തുഴയുന്നതിന് അനുയോജ്യമായ ചിറകുകൾ.
  • Tail fin that helps change direction  
  • ദിശമാറ്റാൻ സഹായിക്കുന്ന വാൽച്ചിറകു്
  • Slippery bodies help them glide in water.   * (Slimy body helps in gliding) 
  • വെള്ളത്തിൽ തെന്നി നീങ്ങൻ സഹായിക്കുന്ന വഴുവഴുപ്പുള്ള ശരീരം .
  • Gills help to  breath in water.  
  •  ചെകിളപ്പൂക്കൾ / ശകുലങ്ങൾ ജലത്തിൽ ശ്വസിക്കാൻ സഹായിക്കുന്നു.
  • Tightly arranged scales protect them from heat and cold    *( Tightly arranged scales)
  •  നിരനിരയായി ക്രമീകരിച്ചിരിക്കുന്ന ചെതുമ്പലുകൾ(ശൽക്കങ്ങൾ )ചൂടിൽ നിന്നും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നു
  • Eyes situated on both sides of the head allows them to get better view of their.  *Eyes on both sides of the head)
  •  കണ്ണുകൾ തലയ്ക്ക് ഇരുവശവും ആയതിനാൽ വശങ്ങളിലെ കാഴ്ചകൾ സാധ്യമാക്കുന്നു.
1.What is the shape of the fish ?
 
Ans. Boat like shape 
 
2 . Which is the respiratory organ of the fish ?
 
Ans. Gills
 
3. What are the special body features of the fish ?
 
Ans. Boat like shape, Fins, Gills, Slimy body, Scales.
 
തുടര്‍പ്രവര്‍ത്തനം  
 
Look at the picture of the fish given below. As per the indicators given in the table give colour for the same. 
താഴെകൊടുത്തിരിക്കുന്ന മത്സ്യത്തിൻെറ ചിത്രം നോക്കൂ. സൂചനകൾ അനുസരിച്ച് ചിത്രത്തിന് നിറം നൽകൂ. 

Number നമ്പര്‍   

Peculiarityസവിശേഷത   

Colour നിറം    

1

Upper fins (മേൽച്ചിറക് 

Blue (നീല)  

2      

Lower fins (കീഴ്ച്ചിറക്         

Violet ( വയലറ്റ് )

3

Tail fin (വാൽച്ചിറക്)                 

Orange (ഓറഞ്ച്)

4    

Lateral fins (വശങ്ങളിലെച്ചിറക്

 Rose (റോസ്)

5    

Scales ( ശൽക്കങ്ങൾ)       

Yellow(മഞ്ഞ)

6

Mouth ( വായ്)          

Red (ചുവപ്പ് )

7

Eyes   ( കണ്ണ്)             

Black  കറുപ്പ് )

 
 📖അറിവിൻെറ ജാലകം

🔍 പേപ്പർ മത്സ്യം നിർമ്മാണം



























No comments: