UNIT 1 TOWARDS A HUNDREDFOLD YIELD


 6

HYBRIDIZATION (വർഗസങ്കരണം) 

 ?  Observe the pictures of chilli plants given below. What are the characteristics of each plant?  

?  താഴെ കൊടുത്തിരിക്കുന്ന രണ്ടിനം മുളകുചെടികളിൽ ഓരോന്നിനും എന്തെല്ലാം പ്രത്യേകതകളുണ്ട്

Verity 1 - Large sized fruit , Low yield 
Verity 2 - Small sized fruit , High yield 

 ഇനം 1 -  വലിയ ഫലങ്ങൾ , കായ് ഫലം കുറവ് 
ഇനം 2 -  ചെറിയ ഫലങ്ങൾ , ധാരളം ഫലങ്ങൾ 

?  If we can produce a chilli plant which has the qualities of both the varieties, what qualities will it have? 
The plant will have many large fruits. 
?  ഈ രണ്ട് ഇനങ്ങളുടെയും ഗുണങ്ങളുള്ള ഒരു മുളകുചെടി ഉണ്ടാക്കാൻ സാധിച്ചാൽ അതിന് എന്തെല്ലാം പ്രത്യേകതകൾ ഉണ്ടായിരിക്കും 
  ആ ചെടിയിൽ ധാരാളം വലിയ ഫലങ്ങളുണ്ടാകും 

  Observe the illustration of pollination in a pumpkin plant. 


  മത്തൻചെടിയിലെ പരാഗണം ചിത്രീകരിച്ചിരിക്കുന്നത് നിരീക്ഷിക്കൂ. 



?  Is it in self pollination or cross pollination that the qualities of both the plants are combined why?

In cross pollination. Self pollination takes place within a single flower or between two flowers of the same plant. So the qualities of both plants do not combine . But cross pollination takes place between the flowers of two different plants. Therefore the seed formed by the cross pollination having qualities of both plants.
?  സ്വപരാഗണത്തിലാണോ പരപരാഗണത്തിലാണോ രണ്ട് സസ്യങ്ങളുടെയും ഗുണങ്ങൾ കൂടിച്ചേരുന്നത് ? എന്തുകൊണ്ട്
പരപരാഗണത്തിൽ .
സ്വപരാഗണം നടക്കുന്നത് ഒരു പൂവിൽ തന്നെയോ ഒരു ചെടിയിലെ രണ്ട് പൂവുകൾ തമ്മിലോ ആണ്. അതിനാൽ രണ്ടു ചെടികളുടെയും ഗുണങ്ങൾ കൂടിച്ചേരില്ല . എന്നാൽ പരപരാഗണം നടക്കുന്നത് രണ്ട് വ്യത്യസ്ത ചെടികളിലെ പൂക്കൾ തമ്മിലാണ്. അതിനാൽ പരാഗണം വഴിയുണ്ടാകുന്ന വിത്തിൽ രണ്ട് ചെടികളുടെയും ഗുണങ്ങൾ കൂടിച്ചേരുന്നു. 

🔎 അധികവിവരങ്ങൾ

പരാഗണം (   Pollination ) 

പരാഗിയിലെ പൂമ്പൊടി
( പരാഗരേണുക്കൾ ) പരാഗണസ്ഥലത്തു പതിക്കുന്നതാണ് പരാഗണം. 

പരാഗണസ്ഥലത്തു പതിക്കുന്ന  പരാഗരേണുക്കളിലെ ആൺബീജം ജനിദണ്ഡിലൂടെ അണ്ഡാശയത്തിലെത്തി ഒവ്യൂളിലെ അണ്ഡവുമായി സംയോജിക്കുന്നു. ആൺബീജം  അണ്ഡവുമായി സംയോജിക്കുന്നതിനെ ബീജസങ്കലനം (Fertilization) എന്നു പറയുന്നു. സംയോജനത്തിനുശേഷം ഒവ്യൂൾ വിത്തായി മാറുന്നു. 

POLLINATION 
Pollination the transfer of pollens ( pollen grains) from the anther to the stigma. The male gametes of the pollen grains falling on the sigma reach the ovary through the style and fuses with the egg in the ovule. This is called Fertilization. After fusion the ovule becomes the seed. 

സ്വപരാഗണം (Self pollination )
    ഒരു പൂവിലെ പൂമ്പൊടി അതേ പൂവിലെ പരാഗണ സ്ഥലത്തോ അതേ ചെടിയിലെ മറ്റൊരുപൂവിൻെറ പരാഗണസ്ഥലത്തോ പതിക്കുന്നതാണ് സ്വപരാഗണം (Self pollination )
 



SELF  POLLINATION 

 The transfer of pollens from the anther of a flower to the stigma of the same is called self pollination.

പരപരാഗണം ( Cross pollination)

 ഒരു പൂവിലെ പൂമ്പൊടി അതേ വർഗത്തിൽപ്പെട്ട  മറ്റൊരുപൂവിലെ പരാഗണസ്ഥലത്ത്  പതിക്കുന്നതാണ്  പരപരാഗണം ( Cross pollination)




CROSS  POLLINATION 

The transfer of pollens from the anther of one flower to the stigma of another flower of the same kind is called cross pollination. 





കൃത്രിമപരാഗണം 

 മികച്ച വിത്തിനങ്ങൾ  ഉണ്ടാക്കി എടുക്കുന്നതിന് ഗുണമേന്മയുള്ള ചെടിയിൽ നിന്ന് പരാഗരേണുകൾ ശേഖരിച്ച് മറ്റൊരു പൂവിൻെറ പരാഗണസ്ഥലത്ത് വിതറാറുണ്ട്. ഇതാണ് കൃത്രിമപരാഗണം.

👉 മെക്സിക്കൻ കാടുകളിൽ വളരുന്ന വാനിലയിൽ പരാഗണം നടത്തുന്നത് മെലിപ്പോണ  ഇനത്തിൽപ്പെട്ട തേനീച്ചകളാണ്

👉 നമ്മുടെ നാട്ടിൽ വാനില കൃഷിചെയ്യുമ്പോൾ ഈ പ്രാണികൾ ഇല്ലാത്തതുകൊണ്ട് നമുക്ക് കൃത്രിമപരാഗണം നടത്തേണ്ടി വരുന്നു. 





?  Stages of artificial pollination 

? When should these activities be performed ?
  • Immediately after blooming ✔ 
  • After the flower has fully bloomed
  • When the flower begins to wither
കൃത്രിമപരാഗണത്തിൻെറ വിവിധ ഘട്ടങ്ങൾ 


കൃത്രിമപരാഗണം നടത്തേണ്ടത് എപ്പോഴാണ്
  • പൂവ് വിരിഞ്ഞ ഉടനെ ✔ 
  • പൂവ് നന്നായി വിരിഞ്ഞ ശേഷം
  • പൂവ് വാടാൻ തുടങ്ങുമ്പോൾ
 

വർഗസങ്കരണം - വീഡിയോ



🔎STEPS OF HYBRIDISATION

👉Selection of parent plants with plants with different qualities.
👉Remove of stamen from the female flower
👉Collect of pollen grains from the male flower
👉Pollinating the female flower with the collected pollen grains
👉Cover the pollinated flowers with  polythene bag.
👉Collection of mature seeds from the mother plant.
👉Select and grows better variety of plantlets. 

🔎വർഗസങ്കരണം ഘട്ടങ്ങൾ
👉വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ രണ്ടു സസ്യങ്ങളെ തെരഞ്ഞെടുക്കൽ.
👉മാതൃസസ്യത്തിലെ പൂക്കളിൽ നിന്നും കേസരങ്ങൾ നീക്കം ചെയ്യൽ.
👉പിതൃസസ്യത്തിലെ പൂക്കളിൽ നിന്നും പരാഗണരേണുക്കൾ ശേഖരിക്കൽ. 
👉ശേഖരിച്ച പരാഗണരേണുക്കളെ മാതൃസസ്യത്തിലെ പൂക്കളുടെ പരാഗണസ്ഥലത്ത് പതിപ്പിക്കൽ.
👉കൃത്രിമപരാഗണം നടത്തി പൂക്കളെ പോളിത്തീൻ സഞ്ചികൊണ്ട് പൊതിയുക. 
👉മാതൃസസ്യത്തിൽ നിന്നും പാകമായ വിത്തുകൾ ശേഖരിക്കൽ.
👉ഗുണമേന്മയുള്ള സസ്യങ്ങളെ തെരഞ്ഞെടുത്ത് വളർത്തൽ.


? Hybridization
Hybridization is the method of production of seeds by artificially pollinating two plants which have different qualities and belong to the same species.

From the seeds thus produced, those with superior quality are collected. These are the hybrid seed 
?  വർഗസങ്കരണം 
 ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത ഗുണങ്ങളുള്ളതുമായ രണ്ടു ചെടികളെ തമ്മിൽ കൃത്രിമപരാഗണം നടത്തി രണ്ടിൻെറയും ഗുണങ്ങൾ ചേർന്ന പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്ന രീതിയാണ് വർഗസങ്കരണം. 

ഇങ്ങനെ ഉണ്ടാകുന്നവിത്തുകളിൽനിന്ന് ഗുണമേന്മയുള്ള തിരഞ്ഞെടുക്കുന്നു. ഇവയാണ് സങ്കരയിനം വിത്തുകൾ.

 ടിഷ്യൂകൾച്ചർ


USS കോർണർ 
UNIT 1
 വിളയിക്കാം നൂറുമേനി



No comments: