UNIT 1 KNOW THE PLANT WORLD CLOSELY

വേരുകളിലെ വൈവിധ്യം 

 കാണുവാൻ ചിത്രം click ചെയ്യുക
🔎WHAT IS THE DIFFERNCE BETWEEN PROP ROOTS AND STILT ROOT  

👉PROP ROOTS താങ്ങുവേരുകൾ
These roots grow downwards from aerial branches and give support to the plant.
Eg: Banyan tree. 

The root fix the plant in the soil It absorbs water and minerals from the soil 

👉താങ്ങുവേരുകൾ

സസ്യങ്ങളെ താങ്ങിനിർത്താനായി അവയുടെ ശിഖിരങ്ങളിൽ നിന്ന് വളരുന്ന വേരുകളാണ് താങ്ങുവേരുകൾ. ഉദാ: പേരാൽ 

📖അറിവിൻെറ ജാലകം
ഒറ്റമരം കൊണ്ടൊരു കാട് 
കൊൽക്കത്തയിലെ "ദി ഗ്രേറ്റ് ബനിയൻ ട്രീ" എന്ന പേരാൽ ആണ്. 250 വർഷത്തിലേറെ പഴക്കമുണ്ടിതിന് കാടുപോലെ പടർന്ന് നിൽക്കുന്ന ഈ മരത്തിന് 2880 താങ്ങുവേരുകൾ (PROP ROOTS) ഉണ്ട്. ഈ മരത്തിൻെറ മുകൾഭാഗം ഒരു കിലോമീറ്ററിലധികം ചുറ്റളവിൽ പടർന്നു പന്തലിച്ച് നിൽക്കുന്നു. ഏറ്റവും ഉയരം കൂടിയ ശാഖയുടെ നീളം 24. 5 മീറ്ററാണ്. 

👉STILT ROOTS പൊയ്ക്കൽ വേരുകൾ

Stilt roots grow from the stem and provide support to the plant.
 Eg: Screw pine ( Pandanus) 

👉പൊയ്ക്കൽ വേരുകൾ

സസ്യങ്ങളുടെ തണ്ടുകളിൽ നിന്ന് താഴേക്ക് വളർന്ന് അവയെ താങ്ങി നിർത്തുന്നവയാണ് പൊയ്ക്കൽ വേരുകൾ ഉദാ: ആറ്റുകൈത 

👉PNEUMATOPHORES (BREATHING ROOTS ) ശ്വസനവേരുകൾ

Roots that help in gaseous exchange are breathing roots. Eg. Mangrove.


👉ശ്വസനവേരുകൾ
വാതക വിനിമയത്തിന് സഹായിക്കുന്ന വേരുകളാണ് ശ്വസനവേരുകൾ. 
കാണുവാൻ ചിത്രം click ചെയ്യുക
കണ്ടൽച്ചെടിയുടെ വിശേഷങ്ങൾ

കാണുവാൻ ചിത്രം click ചെയ്യുക

കാണുവാൻ ചിത്രം click ചെയ്യുക
👉STORAGE ROOTS സംഭരണ വേരുകൾ

Some plants store the food in the roots. These roots in which food is stored are storage roots. Eg: Tapioca 

👉UNDERGROUND STEMS ഭൂകാണ്ഡങ്ങൾ 

The modified stem of plants in which the plants store the food. They are seen under the ground. Eg: Potato, colocasia 

👉സംഭരണ വേരുകൾ

ചില സസ്യങ്ങളിൽ ആഹാരം സംഭരിക്കുന്നത് വേരുകളിലാണ് ഇത്തരം വേരുകളാണ് സംഭരണ വേരുകൾ. ഉദാ: മരിച്ചീനി.
ഇവയുടെ കിഴങ്ങ് നട്ടാൽ പുതിയ ചെടികൾ ഉണ്ടാകുന്നില്ല. 

👉ഭൂകാണ്ഡങ്ങൾ 
ചിലസസ്യങ്ങൾ രൂപാന്തരണം സംഭവിച്ച  കാണ്ഡത്തിലാണ് ആഹാരം സംഭരിക്കുന്നത് മണ്ണിനടിയിൽ കാണുന്ന ഇത്തരം കാണ്ഡങ്ങളാണ് ഭൂകാണ്ഡങ്ങൾ. ഉദാ: ഉരുളക്കിഴങ്ങ്
 ഭൂകാണ്ഡങ്ങൾ നട്ടാൽ പുതിയസസ്യങ്ങൾ ഉണ്ടാകുന്നു. അവയിൽ മുകുളങ്ങളുണ്ടാകും. 

📖അറിവിൻെറ ജാലകം 
ഉള്ളി എന്ന ഭൂകാണ്ഡം 
ഭൂകാണ്ഡങ്ങളിൽ പലതരക്കാരുണ്ട്  ഭൂകാണ്ഡങ്ങളിൽ ബൾബ് എന്ന വിഭാഗത്തിൽപ്പെടുന്നവയാണ് ഉള്ളി. ഉള്ളിയും വെളുത്തുള്ളിയും ചെറുയുള്ളിയും ലില്ലിയും ഈ വിഭാഗത്തിൽപ്പെടുന്നു. ഇവയുടെ ശൽക്കഇലകളിലാണ് ആഹാരം സംഭരിച്ചിരിക്കുന്നത്. ഉരുണ്ട ആകൃതിയാണ് ഈ ഭൂകാണ്ഡങ്ങൾക്കുള്ളത്. 

 ജൈവവൈവിധ്യം BIODIVERSITY VIDEO


📖അറിവിൻെറ ജാലകം 

വേര് ROOTS

സസ്യങ്ങളുടെ കാണ്ഡത്തിന് എതിർദിശയിൽ വളരുന്ന സസ്യഭാഗങ്ങളാണ് വേരുകൾ (ROOTS). 
സസ്യങ്ങൾക്കാവശ്യമായ വെള്ളവും ലവണവും ആഗിരണം ചെയ്യുന്നതും മണ്ണിനടിയിലേക്കു ആഴ്ന്നിറങ്ങി മരങ്ങളെ ഉറപ്പിച്ചു നിർത്തുന്നുതും വേരുകളാണ്. 

തായ് വേര് പടലം, ( TAP ROOT SYSTEM ) നാര് വേര് പടലം FIBROUS ROOT ROOT SYSTEM )എന്നീ രണ്ടുവിധം വേരുകളാണു പ്രധാനമായും സസ്യങ്ങൾക്കുള്ളത്.  

👉തായ് വേര് പടലം ( TAP ROOT SYSTEM )
ആഴത്തിലേക്കിറങ്ങുന്ന പ്രധാനവേരും അതിൽ നിന്നുംം ഉത്ഭവിക്കുന്ന ശാഖാവേരും ചേർന്ന വേരുകൾ. ഉദാ- ആൽമരം, മാവ്.      നെല്ല്, പുൽവർഗങ്ങൾ. 

👉നാര് വേര് പടലം ( FIBROUS ROOT ROOT SYSTEM )
സസ്യകാണ്ഡത്തിൽ നിന്നും ഉത്ഭവിക്കുന്ന നാരുകൾ പോലുള്ള വേരുകൾ. ഉദ- തെങ്ങ്,  നെല്ല്, പുൽവർഗങ്ങൾ. 

ഇവകൂടാതെ ചില പ്രത്യേക ധർമ്മങ്ങൾ നിർവ്വഹിക്കുന്ന വേരുകളും സസ്യങ്ങളിൽ കാണാറുണ്ട്.

👉പറ്റുവേരുകൾ  (CLINGING ROOT)

ഉയരമുള്ള ഭിത്തികൾ, മറ്റു സസ്യങ്ങൾ എന്നിവയിൽ പിടിച്ചിരിക്കുന്ന വേരുകളാണ്. പറ്റുവേരുകൾ. കുരുമുളക്, വെറ്റില, മണിപ്ലാൻറ് എന്നിവയുടെ വേരുകൾ പറ്റുവേരുകൾക്ക് ഉദാഹരണമാണ്.
വെറ്റില  
പറ്റുവേരുകൾ (CLINGING ROOT)


👉താങ്ങുവേരുകൾ ( PROP ROOT)
സസ്യങ്ങളുടെ ശാഖകളെ താങ്ങി നിർത്തുന്നതിന് അവയുടെ ശാഖകളിൽ നിന്നും ഉത്ഭവിക്കുന്ന വേരുകളാണ് താങ്ങുവേരുകൾ ഉദാ ആൽമരം. 
👉പൊയ്ക്കാൽ വേര് ( STILT ROOT ) 
സസ്യങ്ങളുടെ കാണ്ഡത്തെ താങ്ങി നിർത്തുന്നതിന് അവയുടെ പ്രധാന കാണ്ഡത്തിൽ നിന്നും ഉത്ഭവിക്കുന്ന വേരുകളാണ് പൊയ്ക്കാൽ വേരുകൾ . ആറ്റുക്കത, കരിമ്പ്  എന്നിവ യുടെ വേരുകൾ പൊയ്ക്കൽ വേരുകൾക്ക് ഉദാഹരണമാണ്. 

ആറ്റുകൈത PANDANUS 
ആറ്റുകൈത PANDANUS 
പൊയ്ക്കാൽ വേര് ( STILT ROOT ) 
👉സംഭരണ വേരുകൾ ( STORAGE ROOT )
ഭക്ഷണവും ജലവും സംഭരിക്കുന്നത് തായ് വേരുകളിലാണെങ്കിൽ അതിനെ സംഭരണ വേരുകളായി കണക്കാക്കുന്നു. കാരറ്റ്, മുള്ളങ്കി എന്നിവയുടെ വേരുകൾ സംഭരണ വേരുകൾക്ക് ഉദാഹരണമാണ്. 

കാരറ്റ് CARROT 

മുള്ളങ്കി RADISH 

👉വെലാമെൻ വേരുകൾ ( VELAMEN ROOTS)
സസ്യങ്ങളുടെ പ്രധാന കാണ്ഡത്തിലോ, ശാഖകളിലോ നിന്നും ഉത്ഭവിക്കുന്ന വേരുകളാണ്  ഏരിയൽ വേരുകൾ . ഓർക്കിഡ്, മരവാഴ എന്നിവയുടെ വേരുകൾ Aerial വേരുകൾക്ക് ഉദാഹരണമാണ്.

മരവാഴ VANDA
വെലാമെൻ വേരുകൾ ( VELAMEN ROOTS)
ഓർക്കിഡ് ORCHID
വെലാമെൻ വേരുകൾ ( VELAMEN ROOTS)



 







         




















 








'














































































































































No comments: