കഷണ്ടികൊക്ക് ( വെള്ള അരിവാൾകൊക്കൻ )
BLACK - HEADED IBIS
LOCATION : വെള്ളായണി കായൽ
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സാധരണയായി കണ്ടുവരുന്ന ഒരു പക്ഷിയാണ് കഷണ്ടികൊക്ക് (കഷണ്ടികൊക്കൻ , വെള്ള അരിവാൾകൊക്കൻ ) മഴക്കാലങ്ങളിൽ ജലാശയങ്ങൾക്ക് സമീപം കൂടുതലായി കാണപ്പെടുന്നു. നീണ്ട കറുത്ത നിറമുള്ള കൊക്ക് ഇതിൻെറ മുഖ്യആകർഷണമാണ്. കൊക്കിനും കഴുത്തിനും താഴെ ദേഹം മുഴുവൻ വെളുത്ത നിറം വ്യാപിച്ചിരിക്കുന്നു. കാലുകൾക്ക് കറുപ്പ് നിറം. ഇവയുടെ കൊക്കുകൾ വളഞ്ഞു കൂർത്തിരിക്കുന്നവയാണ്. പ്രധാന ആഹാരം തവളകളും ഒച്ചുകളും പ്രാണികളുമൊക്കെയാണ്. കേരളത്തിലെ വയലുകളിൽ ധാരാളം കാണപ്പെടുന്നു.
LOCATION : VELLAYANI LAKE
2 comments:
👍👍👍
Good
Post a Comment