ചിങ്ങം 1 കർഷകദിനം


കേരളത്തിൽ ചിങ്ങം ഒന്ന് കർഷകദിനമായി ആചരിക്കുന്നു. ചിങ്ങം കർഷക മനസുകൾക്ക്  പൂക്കാലം തന്നെയാണ്. വരണ്ടുകിടക്കുന്ന മണ്ണിനെ വെള്ളവും വളവും നൽകി ധാന്യങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിച്ച് മാനവരാശിയുടെ ജീവൽപ്രവർത്തനങ്ങൾക്ക് പ്രയോഗികമായ പരിഹാരം കാണുക എന്ന അഭിമാനമായ ദൗത്യമാണ് ഒരു കർഷകൻ  നിർവ്വഹിക്കുന്നത്. 

കൃഷിയിലധിഷ്ടിതമാണ് നമ്മുടെ രാജ്യത്തിൻെറ നിലനിൽപ്. രാജ്യത്തിൻെറ വലിയൊരു ജനവിഭാഗത്തിൻെറ മുഖ്യജീവിതോപാധി കൃഷിയാണ്. ആ കാർഷിക സംസ്കാരം തന്നെയാണ് കേരളത്തിലുള്ളത്.  കേരളത്തിൽ കൃഷി അധിഷ്ഠിത ജീവിതരീതിയാണ് നിലനിന്നിരുന്നത്.ഇത്രത്തോളം വൈവിധ്യമാർന്ന വിളകളും കൃഷിരീതികളും മറ്റിരൊടത്തുമില്ല     ഇന്ന് കൃഷി ഏറെ വെല്ലുവിളികൾ നേരിടുകയാണ്. കാലാവസ്ഥയിലെമാറ്റം. തൊഴിലാളിക്ഷാമം, കൂലിവൃദ്ധന, വിളകൾക്കു മതിയായ വില വിപണിയിൽ ലഭിക്കാതിരിക്കുക തുടങ്ങി കാർഷിക മേഖലയെ ദോഷമായി ബാധിക്കുന്ന ഘടകങ്ങൾ പലതാണ്. എന്തെല്ലാം പ്രതിസന്ധികളുണ്ടായാലും നമ്മുടെ കാർഷിക സംസ്കാരം തകരാനും പൈതൃകം കൈവിടാനുമനുവദിച്ചുകൂടാ. കൃഷിയുടെ മഹത്വം തിരിച്ചറിഞ്ഞ് അതിൻെറ സാധ്യതകൾ പ്രയോജനപ്പെടുത്തുക. 

കൃഷിയെമറക്കരുതെന്നാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നത്. കൃഷിയോടുള്ള താൽപര്യം ഒരു സംസ്കാരത്തോടുള്ള സ്നേഹംകൂടിയാണ്. മണ്ണിൻെറ മണവും വിളവിൻെറ സ്വാദും ഇഴുകിചേർന്ന ചില കാർഷിക പഴമൊഴികൾ. 

കൃഷിച്ചൊല്ലുകൾ 

👉 വിത്ത് ഗുണം പത്ത് ഗുണം

👉വിത്തിൽ പിഴച്ചാൽ,വിളവിൽപിഴക്കും

👉മണ്ണറിഞ്ഞുമാത്രം വിത്തിടണം

👉തൊഴുതുണ്ണുന്നച്ചോറിനേക്കാൾ രുചി, ഉഴുതുണ്ണുന്ന ചോറിന്

👉കുമ്പളങ്ങ കട്ടവനേ തോളിൽ തപ്പൂ

👉ധാനംകിട്ടിയ പശുവിൻെറ പല്ലുനോക്കരുത്

👉മുള്ളിനു മൂർച്ചയും തുളസിക്കു ഗന്ധവും മഹത്വം. 

👉താണനിലത്തേ നീരോടൂ

👉ഉഴുന്ന കാള, വിത്തറിയേണ്ട

👉ഉടമതൻ ദൃഷ്ടി ഒന്നാന്തരം വളം

👉കണ്ടമീനെല്ലാം കറിക്കാകാ.

👉ഇളന്തലയ്ക്കൽ കാതലില്ല

👉നവരനട്ടാൽ തുവര ഉണ്ടാകുമോ?

👉ഇരിക്കും കൊമ്പ് വെട്ടരുത്ത്

👉തലയറ്റ തെങ്ങിന് കുലയുണ്ടോ?

👉ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക.

👉പുന്നെല്ലു വരുമ്പോൾ പഴയരി തിളയ്ക്കണം

👉കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം

👉കണ്ടം കണ്ടോണ്ടിരുന്നാൽ കെണ്ടോണ്ടിരിക്കാം 

👉ഒരില പോയാൽ ഒരു പടല പോയി

👉കളയുള്ള വയലിൽ വിള കാണില്ല

👉അന്നവിചാരം മുന്നവിചാരം.

👉കന്നിനെ കായം കാട്ടരുതെ

👉 മണ്ണറിഞ്ഞു വളം ചെയ്താൽ കിണ്ണം നിറയെ ചോറുണ്ണാം.

👉 വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

👉അഴകുള്ള ചക്കയിൽ ചുളയില്ല.

👉വിത്താഴം ചെന്നാൽ പത്താഴം നിറയും.

👉അരിവിതച്ചാൽ നെല്ലാകുമോ?

👉പശു പലനിറം, പാൽ ഒരു നിറം

👉വരമ്പു ചാരി നട്ടാൽ, ചുവരു ചാരിയുണ്ണാം.

👉വിളഞ്ഞ കതിർ, വളയും

👉ചീരനനയുമ്പോൾ തകരയും നനയും

👉ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം

👉മരമില്ലാത്ത നാട്ടിൽ മുരിക്കും മാമരം.

👉ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം

👉കുഭത്തിൽ നട്ടാൽ കുടത്തോളം

👉മകം മുഖംത്തെള്ളെറിയണം

👉പറിച്ചുനട്ടാലേ കരുത്ത് നേടൂ 

👉വിളയും വിത്ത് മുളയിലറിയാം

👉അടുത്ത് നട്ടാൽ അഴക് , അകത്തി നട്ടാൽ വിളവ്.

നാടൻ വിത്തിനങ്ങൾ

ഏകദേശം എൺപത്തിയഞ്ചോളം നാടൻ നെൽവിത്തിനങ്ങളുടെ വലിയൊരു ശേഖരം നമുക്കുണ്ടായിരുന്നു. പുതിയവിത്തിനങ്ങളുടെ വരവോടെ ഇവയിൽ പലതും അപ്രത്യക്ഷമായി. ഏതാനും നാടൻ നെൽവിത്തിനങ്ങൾ.  

*ആര്യൻ ,*പൊന്നാര്യൻ, *തവളക്കണ്ണൻ,*വെളുത്തവടൻ ,*കറുത്തമോടൻ,*വെള്ളരി, *കയമ, *രാജക്കയമ, *ചേറാടി,* ചിറ്റേനി, *ചീര, *ഞവര/ നവര, *വെള്ളമുണ്ടി, *കൊഴിയാള്, *കറുക, *ചെങ്കീരി, അടുക്കൻ, *ഗന്ധകശാല,* ജീരകശാല, *വെളിയാൻ,* ഓണവട്ടൻ, കല്ളടിയാര്യൻ, *മുള്ളൻ, *ചെറുവെളിയൻ, *വലിച്ചൂരി, *മരനോക്കി, ചെന്നല്ല്, *പാലക്കയമ, *കീരിപ്പാല, *കോഴിയാള്,* കുറുക, *അല്ലിക്കണ്ണൻ, മാലക്കാരൻ, *നയ്യൻ, *അരിക്കിരായി, *കുഞ്ഞിനെല്ല്, *ചെന്നായ്, മുണ്ടൻ പുഞ്ച, *മുക്കുറ്റി, *ചോമാല,* കരിവാള, *കച്ചല്ല്, *മൺവെളിയൻ, കൊടുവെളിയൻ, *പൂന്നാടൻ 

കർഷക ക്വിസ് 1

കർഷക ക്വിസ് 2

കർഷക ദിനം വീഡിയോ 1

കർഷക ദിനം വീഡിയോ 2

No comments: