❓കേരളത്തിൽ കർഷകദിനം ആചരിക്കുന്നത്
✅ചിങ്ങം 1
❓ദേശീയ കർഷകദിനം എന്നാണ്
✅ഡിസംബർ 23
❓ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ കർഷകദിനം ആചരിക്കുന്നത്
✅ചൗധരി ചരൺസിംഗ്
❓മികച്ച കർഷകനു നൽകുന്ന ബഹുമതി
✅ കർഷകോത്തമ
❓ മണ്ണില്ലാത്ത കൃഷി ചെയ്യുന്ന രീതി
✅ ഹൈഡ്രോപോണിക്സ്
❓ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള
✅നെല്ല്
❓കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന കിഴങ്ങുവിള
✅മരിച്ചീനി
❓കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന നാണ്യവിള
✅നാളികേരം
❓കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രം എവിടെ
✅കാസർകോട്
❓ലോകത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന പയറുവർഗം
✅സൊയാബിൻ
❓തെങ്ങിൻെറ കൂമ്പുചീയലിന് കാരണം
✅ഫംഗസ്
❓കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം
✅മണ്ണുത്തി ( തൃശൂർ)
❓നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം
✅യൂറിയ
❓റബ്ബർ, മരിച്ചീനി, പപ്പായ, കൈതച്ചക്ക, പുകയില എന്നിവ ഇന്ത്യലേക്ക് കൊണ്ടുവന്നത്.
✅പൊർച്ചുഗീസുകാർ
❓ഹരിതവിപ്ലവത്തിൻെറ പിതാവ്
✅നോർമൻ ബോർലോഗ്
❓ഇന്ത്യൻ ഹരിതവിപ്ലവത്തിൻെറ പിതാവ്
✅എം .എസ് സ്വാമിനാഥൻ
❓കേരളത്തിലെ ഏത്തവാഴ ഗവേഷണകേന്ദ്രം എവിടെ സ്ഥിതിചെയ്യുന്നു.
✅കണ്ണാറ ( തൃശൂർ )
❓കേരളത്തിൽ ഏറ്റവുമധികം പുകയില ഉത്പാദിപ്പിക്കുന്ന ജില്ല.
✅കാസർകോട്
❓ലോകത്തിലെ ഏറ്റവും വലിയ കറുവാത്തോട്ടം സ്ഥിതിചെയ്യുന്നത്
✅അഞ്ചരക്കണ്ടി ( കേരളം)
❓കേരളത്തിലെ ഏറ്റവും പുരാധനമായ തേക്കിൻതോട്ടം
✅കനോലി പ്ലോട്ട് നിലമ്പൂർ (മലപ്പുറം)
❓"കറുത്തപൊന്ന്" എന്നറിയപ്പെടുന്ന കാർഷികവിള
✅കുരുമുളക്
❓"നേന്ത്ര വാഴയുടെ ഈറ്റില്ലം" എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
✅കേരളം
❓"പൈപ്പർലോഗം" എന്നറിയപ്പെടുന്ന സുഗന്ധവ്യജ്ഞനം
✅തിപ്പലി
❓"വെളുത്ത സ്വർണ്ണം" എന്നറിയപ്പെടുന്ന കാർഷിക വിള
✅കശുവണ്ടി
❓"ചാവക്കാട് കള്ളൻ" എന്നറിയപ്പെടുന്ന തോട്ടവിള
✅തെങ്ങ്
❓ഇന്ത്യൻ ധവളവിപ്ളവത്തിൻെറ പിതാവ്
✅വർഗീസ് കുര്യൻ
❓കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്
✅മാട്ടുപ്പെട്ടി
❓ബോർഡോ മിശ്രിതം ഉപയോഗിക്കുന്നത് ?
✅കുമിൾനാശിനിയായി
❓ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം
✅അസം
❓കർഷകൻെറ മിത്രം എന്നറിയപ്പെടുന്ന ജീവി
✅മണ്ണിര
❓കേരള വനഗവേഷണ കേന്ദ്രം
✅പീച്ചി ( തൃശൂർ)
❓ലോകമണ്ണുദിനം ആചരിക്കുന്നത്.
✅ഡിസംബർ 23
❓എല്ലുപൊടി വിളകൾക്ക് ചേർത്തുകൊടുക്കുന്നതിന് കാരണം
✅ഫോസ്ഫറസ് ലഭിക്കാൻ
❓വളരെ കുറഞ്ഞ അളവിൽ സസ്യങ്ങക്കു വേണ്ട മൂലം
✅സിങ്ക്, മാംഗനീസ്, ചെമ്പ്, ബോറോൺ, ക്ലോറിൻ
❓നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്
✅ എക്കൽ മണ്ണ്
❓മണ്ണിൻെറ അമ്ലവീര്യം കുറ്ക്കാനുപയോഗിക്കുന്ന പദാർത്ഥം
✅കുമ്മായം
No comments:
Post a Comment