1. ദ്രാവകങ്ങളുടെ പൊതുസ്വഭാവത്തിൽ പെടാത്തതേത് ? a. ഒഴുകിനടക്കാൻ കഴിയുന്നു. b.ഭാരം ഉണ്ട് c.സ്ഥിതിചെയ്യാൻ സ്ഥലം വേണം d. നിശ്ചിത ആകൃതിഉണ്ട് 2. താഴെപ്പറയുന്നവയിൽ നിശ്ചിത ആകൃതിയില്ലാത്ത വസ്തുക്കളുടെ കൂട്ടം ഏത് ? a. കല്ല് , നീരാവി, ചോക്ക് b. പാൽ, വായു , പെട്രോൾ c. വെളിച്ചെണ്ണ, ചെരുപ്പ്, ഗോലി d. വായു , കുട , മണ്ണെണ്ണ 3 ഒരു സ്റ്റീൽസ്പൂൺ ജൂസിനുള്ളിൽ വയ്ക്കുമ്പോൾ, സ്പൂൺ അതിൻെറ നിശ്ചിത ആകൃതി നിലനിർത്തുകയും എന്നാൽ ജൂസ് ഗ്ലാസിൻെറ ആകൃതി സ്വീകരിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന് കാരണം ? a. സ്പൂണിന് ജൂസിനേക്കാൾ ഭാരം കുറവാണ് b. സ്പൂൺ ഒരു ഖരവസ്തുവായതിനാൽ നിശ്ചിത ആകൃതിയുണ്ട്. എന്നാൽ ജ്യൂസ് ദ്രാവകമായതിനാൽ നിശ്ചിത ആകൃതിയില്ല c. സ്പൂണിനോക്കാൾ ജൂസിന് വ്യാപ്തം കൂടുതലാണ്. d. സ്പൂൺ ലയിക്കാത്ത വസ്തുവും ജ്യൂസ് ലായനിയുമാണ് 4. തണുത്ത ഗ്ലാസിൻെറ പുറത്ത് വെള്ളത്തുള്ളികൾ രൂപപ്പെടാൻ കാരണം എന്ത് ? a. ഗ്ലാസ്സിനുള്ളിലെ വെള്ളം വിള്ളലിലൂടെ പുറത്തേക്ക് വന്നത് b. ചുറ്റുമുള്ള വായുവിലെ നീരാവി ( ജലകണികകൾ ) തണുത്ത് ദ്രാവകമായി അവസ്ഥാമാറ്റം സംഭവിച്ചത് c. ഗ്ലാസ്സ് വായുവിനെ വലിച്ചെടുത്ത് വെള്ളം പുറത്തേക്ക് വിട്ടത് d. തണുത്ത ഭാഗത്ത് ബാഷ്പീകരണം പെട്ടന്ന് സംഭവിച്ചത്. 5. ഒരു ഒഴിഞ്ഞ പ്ലാസ്റ്റിക് ടംബ്ലർ വെള്ളമുള്ള ബക്കറ്റിലേക്ക് കമഴ്ത്തി താഴ്ത്തുമ്പോൾ ടംബ്ലറിൽ വെള്ളം കയറാതെ ഒരു തടസ്സം അനുഭവപ്പെടും ഈ തടസ്സത്തിന് കാരണം എന്താണ് ? a. വെള്ളത്തെ തള്ളിമാറ്റാൻ ടംബ്ലറിന് വേണ്ടത്ര ഭാരമില്ല b. വെള്ളത്തിലെ തന്മാത്രകൾ അടുത്തടുത്ത് ഇരിക്കുന്നു. c. ടംബ്ലറിനുള്ളിലെ വായു അവിടെ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നു. അതിനെ തള്ളിമാറ്റണം. d. വെള്ളത്തിന് ഒഴുകാനുള്ള ശക്തി വളരെ കൂടുതലാണ് . 6. പായ്ക്കപ്പൽ സഞ്ചരിക്കുന്നതിന് പ്രയോജനപ്പെടുത്തുന്ന ശക്തി ഏതാണ് ? 7. ജലത്തെ ദ്രാവകാവസ്ഥയിൽ നിന്ന് വാതകാവസ്ഥയിലേക്ക് മാറ്റാൻ ചെയ്യേണ്ട കാര്യം എന്തെല്ലാം ? 8. അപ്പുവിൻെറ അപ്പൂപ്പന് ഡോക്ടർ കൊടുത്ത മരുന്നുകളിൽ അരിഷ്ടവും കുഴമ്പുമുണ്ട്. ഇവ രണ്ടും ഏത് അവസ്ഥയിലുള്ള വസ്തുക്കളാണ് ? 9. അപ്പുവും അമ്മുവും ജലചക്രം നിർമ്മിച്ച് ടാപ്പിനടിയിൽ വച്ചപ്പോൾ ജലചക്രം കറങ്ങുന്നതായി കണ്ടു. വെള്ളത്തിൻെറ ഏത് സവിശേഷതയാണ് ജചചക്രത്തെ കറങ്ങാൻ സഹായിച്ചത് ? 10. ഹായ് , നല്ല വാസന എവിടയോ പവിഴമല്ലി പൂത്തിട്ടുണ്ട്. എവിടെയാണമ്മേ? എങ്ങനെയാണ് ആ വാസന നമ്മുടെ വീട്ടിലെത്തിയത് ? 11. ഖരം, ദ്രാവകം, വാതകം എന്നിവയെക്കുറിച്ച് പഠിച്ചുവല്ലോ ചില വസ്തുക്കൾ പട്ടികയിൽ തന്നിട്ടുണ്ട്. ഓരോന്നിൻെറയും പൊതുസ്വഭാവങ്ങൾ വിട്ടുപോയ ഭാഗത്ത് എഴുതുക.
12. ചേരുംപടി ചേർക്കുക.
a . A - iii B - ii C- i D - iv b. A - ii B - iii C-iv D-i c. A -iv B - iii C- i D- ii d. A- i B - ii C- iii D-iv 13. ചൂടും കാറ്റും കാരണം വെള്ളം അദൃശ്യമായ നീരാവിയായി മാറുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് ? A സാന്ദ്രീകരണം B പ്ലവനം C ബാഷ്പീകരണം D സ്ഥാനചലനം 14 ചുവടെ നൽകിയിരിക്കുന്ന സവിശേഷതകൾ വായിച്ച് വസ്തു ഏതെന്ന് കണ്ടെത്തിയെഴുതൂ. i വ്യാപനശേഷിയുണ്ട് , ഭാരമുണ്ട് ................. ii നിശ്ചിത ആകൃതിയില്ല. ഉൾക്കൊള്ളുന്ന പാത്രത്തിൻെറ ആകൃതി സ്വീകരിക്കുന്നു .................. iii നിശ്ചിത ആകൃതിയും ഭാരവുമുണ്ട് ................. iv ചൂടാക്കുമ്പോൾ അവസ്ഥ മാറുന്ന വസ്തുവിന് ഒരു ഉദാഹരണം ................. 15. ജലം പോലെ ഒഴുകുന്നവയെ പട്ടികപ്പെടുത്തുക. കല്ല്, വെളിച്ചെണ്ണ, ഡീസൽ, പാൽ, പെട്രോൾ, പേന, മണ്ണെണ്ണ, അരി, ഗ്രീസ്, ടാർ, മോര് , ജ്യൂസ്, ഇരുമ്പ്, കടുകെണ്ണ 16. ദ്രാവകത്തിൻെറ പ്രത്യേകതകൾ കണ്ടെത്തി എഴുതുക. 17. ഒരു പാത്രത്തിൽ ജലം തിളപ്പിക്കുമ്പോൾ നീരാവിക്കു മുകളിൽ ഒരു പാത്രത്തിൽ തണുത്ത വെള്ളമൊഴിച്ചു പിടിച്ചാൽ ആ പാത്രത്തിനടിയിൽ വെള്ളത്തുള്ളികൾ പ്രത്യക്ഷപ്പെടുന്നു. ഇത് എന്തുകൊണ്ടാണ് ? 18 ഒരു ഗ്ലാസിൽ ഐസ് കഷ്ണങ്ങളിട്ട് നിറച്ചാൽ ഗ്ലാസിൻെറ പുറംഭാഗത്ത് വെള്ളത്തുള്ളികൾ കാണാം. എന്താണിതിൻെറ രഹസ്യം. 19. പട്ടിക പൂർത്തിയാക്കുക.
20. താഴെതന്നിരിക്കുന്ന വസ്തുക്കളെ തരംതിരിച്ചെഴുതുക. ജലം, വെളിച്ചെണ്ണ, ശർക്കര, പഞ്ചസാര, പുക, നീരാവി, മേഘം, കർപ്പൂരം, ഉപ്പ്, ഐസ്.
20. ഒരേ വലിപ്പമുള്ള മൂന്ന് മെഴുകുതിരികൾ കത്തിച്ചുവച്ചിരിക്കുന്നു. ഇവയിൽ രണ്ടെണ്ണം ഗ്ലാസ്സുകൊണ്ട് ഒരേ സമയം ചിത്രത്തിൽ കാണുന്നതു പോലെ അടച്ചപ്പോൾ രണ്ടാമത്തെ മെഴുകുതിരി ആദ്യം അണയുന്നു . എന്തുകൊണ്ട് ? 21. മാലതി ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് കുപ്പിയുടെ മുകൾഭാഗത്തെ വശത്ത് ഒരു ദ്വാരമിട്ടു. ദ്വാരം വിരലുകൊണ്ട് അമർത്തിപ്പിടിച്ചു. ഒരു ഫണൽ കുപ്പിയുടെ വായ്ഭാഗത്ത് ചേർത്തുവച്ച് വെള്ളമൊഴിച്ചു. കുപ്പിയിലേക്ക് വെള്ളം വീഴുന്നില്ല. വെള്ളം കുപ്പിയിലേക്ക് വീഴാതിരിക്കാൻ കാരണമെന്ത് ? ഉത്തരങ്ങൾ | |||||||||||||||||||||||||||||||||||||||||||||||||

.jpg)
No comments:
Post a Comment