ഇന്ത്യൻ മഞ്ഞക്കിളി
INDIAN GOLDEN ORIOLE
നിറപ്പകിട്ടുകൊണ്ട് നമ്മെ വശീകരിക്കുന്ന പക്ഷികളുടെ മുന്നണിയിൽ നിൽക്കുന്നവയാണ് മഞ്ഞക്കിളികൾ. നല്ല പാകംവന്ന പൂവൻപഴം പോലെയുള്ള ഇവയെ വാഴപ്പക്ഷികൾ എന്നും പറയാറുണ്ട്. നല്ല പൊന്നുപോലെയുള്ള മഞ്ഞനിറവും, മാധുര്യമുള്ള ഉയർന്ന ശബ്ദവും, കുടകൂടെ ശബ്ദിക്കുന്ന സ്വാഭാവവുമുള്ള ഈ പക്ഷികൾ ഏവരേയും ശ്രദ്ധയെ ആകർഷിക്കുന്നു. കേരളത്തിൽ മൂന്ന് ജാതി മഞ്ഞക്കിളികളുണ്ട്. 1. ഇന്ത്യൻ മഞ്ഞക്കിളി 2. മഞ്ഞക്കറുപ്പൻ 3. ചീനമഞ്ഞക്കിളി.
LOCATION : രാമപുരംസ്കൂൾ വേങ്കവിള
കൊക്ക് നല്ല ചുകപ്പ് കൊക്കിൽനിന്ന് തുടങ്ങി കണ്ണിൽക്കൂടി പോകുന്ന കുറിയ കൺപട്ട നല്ല കറുപ്പ് , പൂവന് ചിറകുകളുടെ ഓരവും നല്ല കറുപ്പാണ്. ഇതിൻെറ നടുക്ക് ഒരു മഞ്ഞപ്പൊട്ട്. വാലിൻെറ നടുക്ക് കറുപ്പും ഓരങ്ങളിൽ മഞ്ഞയും പിടയ്ക്ക് പൂവനോളം വർണ്ണശോഭയില്ല. ദേഹത്തിലെ മഞ്ഞയിൽ ഓറഞ്ചിനുപകരം പച്ചച്ഛയയാണ്. മാറിടത്ത് തവിട്ട് നിറത്തിൽ കുറെ വരകൾ കാണും. ചിറകുകൾ പച്ചകലർന്ന തവിട്ടുനിറം പ്രായപൂർത്തിവരാത്ത ആൺപക്ഷികൾ പിടയെപോലെയിരിക്കും.
ദേശാടകനായ മഞ്ഞക്കിളിക്ക് നമ്മുടെ വളപ്പുകളെക്കാൾ മലയടിവാരത്തും മലഞ്ചെരുവുകളിലുമുള്ള കാടുകളാണ് ഇഷ്ടം. നാട്ടിൻപുറങ്ങളിൽ ഇവയെ ഒറ്റയ്ക്ക് അങ്ങിങ്ങു കാണാമെങ്കിലും കാടുകളിലാണ് കൂടുൽ കാണുക. എന്നാൽ വടക്ക് ഈ പക്ഷി മനുഷ്യസഹവാസത്തിൽ അനിഷ്ടം കാണിക്കാതെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും സധൈര്യം ജീവിച്ച് കൂടുകെട്ടി വരാറുണ്ട്. വടക്കെ ഇന്ത്യൽ ഈ പക്ഷി തിരിച്ചെത്തുന്നത് മാങ്ങ പഴുക്കുന്ന കാലത്താണെന്നും , അതിനാലും ,പക്ഷിയുടെ നിറം മൂത്തുപഴുത്ത മാമ്പഴത്തെ ഓർമ്മിപ്പിക്കുന്നതിലും ഇതിന് മാമ്പഴപ്പക്ഷി എന്നു പേരുണ്ടത്രേ.
നമ്മുടെ നാട്ടിൽ മഴതുടങ്ങുന്നതിനു മുമ്പുതന്നെ ദേശാടകനായ ഇന്ത്യൻ മഞ്ഞക്കിളി നാടുവിട്ടുപോയിരിക്കും. ഇങ്ങനെപോകുന്നതില്പം മുമ്പ് ഈ പക്ഷിയുടെ ലോറിയോ - ലോറിയോ ലോറീ - ീ-ീ- എന്ന കൂജനം ഇടയ്ക്കിടെ കേൾക്കാം. മഞ്ഞക്കറുപ്പൻെറ ശബ്ദത്തെക്കാൾ ശ്രവണമധുരമാണ് മഞ്ഞക്കിളിയുടേത്. എന്നാൽ നമ്മുടെ നാട്ടിൽ ജീവിക്കുന്ന കാലത്തു നാം സാധാരണ കേൾക്കുന്ന ശബ്ദം ഇതല്ല. മഞ്ഞക്കറുപ്പനും ഇടയ്ക്കിടെ ഉപയോഗിക്കാറുള്ള ഷ് ക്രോ എന്ന പരുക്കൻ ശബ്ദമാണ്.രണ്ടും ജാതിക്കാരും ഒരേപദം തന്നെയാണ് ഉച്ചരിക്കുന്നതെങ്കിലും കുറച്ചു ശ്രദ്ധിച്ചാൽ ഇവ തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ വിഷമമില്ല. ഇന്ത്യൻ മഞ്ഞക്കിളി വേനൽക്കാലത്ത് ഉത്തരേന്ത്യയിലും കാശ്മീരിലും ഹിമാലയത്തിലും പ്രജനനം നിർവഹിക്കുന്നു. സെപ്റ്റംബറിലും ഏപ്രിലിനുമിടയിലാണ് നമ്മുടെ രാജ്യത്ത് കൂടുതൽ കാണുക. ചീനമഞ്ഞക്കിളി സൈബീരിയയിലും ഏഷ്യയുടെ വടക്കുകിഴക്കുള്ള പ്രദേശങ്ങളിലുമാണ് സന്താനോത്പാദനം നടത്തുന്നത്. എല്ലാം മഞ്ഞക്കിളികളുടേയും ആഹാരം, പറക്കുന്ന രീതി എന്നിവയെല്ലാം ഏറെക്കുറെ മഞ്ഞക്കറുപ്പൻേതുപോലെതന്നെയാണ്.
3 comments:
Super video.
Thanks
Thanks
Post a Comment