3 പ്രകാശം പ്രതിപതിക്കുമ്പോൾ
WHEN LIGHT REFLECTS
? Let's do an experiment using some materials in the science kit.
? ശാസ്ത്രകിറ്റിൽ നിന്നും സാമഗ്രികൾ എടുത്ത് ഒരു പരീക്ഷണം ചെയ്യുക.
Experiment
പരീക്ഷണം
Aim : To find whether there is a relation between the angle of incidence and angle of reflection ,when a ray of light falls on a plane mirror.
ലക്ഷ്യം : ഒരു സമതലദർപ്പണത്തിൽ പ്രകാശം പതിക്കുമ്പോഴുണ്ടാകുന്ന പതനകോണും, പ്രതിപതനകോണും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്തുന്നതിന്
Materials required : A small piece of plane mirror, a protractor cut out , a transparent plastic box, double-sided tape, laser torch ,an incense stick and match box.
ആവശ്യമായ സാമഗ്രികൾ : ചെറിയ കണ്ണാടിക്കഷ്ണം
( സമതലദർപ്പണം) , ചാർട്ട്പേപ്പറിൽ വെട്ടിയെടുത്ത പ്രൊട്രാക്ടർ, സുതാര്യമായ പ്ലാസ്റ്റിക് പെട്ടി , ഡബിൾസൈഡ് ടേപ്പ്, ലേസർടോർച്ച്, ചന്ദനത്തിരി, തീപ്പെട്ടി.
Procedure : Fix the small piece of mirror on one side of the transparent plastic box using the double sided tap. Fill up the box with smoke from the incense stick.
പരീക്ഷണ രീതി : സുതാര്യമായ പ്ലാസ്റ്റിക് പെട്ടിയുടെ ഒരു വശത്ത് ചെറിയ കണ്ണാടിക്കഷ്ണം ( സമതലദർപ്പണം)
ഡബിൾസൈഡ് ടേപ്പ് ഉപയോഗിച്ച് ഉറപ്പിക്കുക. ചന്ദനത്തിരി ഉപയോഗിച്ച് പെട്ടിയിൽ പുക നിറയ്ക്കുക.
Arrange the protractor you have made under the plastic box as shown in the figure. Draw a perpendicular line from this protractor to the mirror at an angle of 90o This is the normal .Allow the light from the laser torch to fall through different angles of the protractor on the point where the normal touches the mirror. Observe the reflected light. Measure the angle between the ray of light from the laser torch and the normal. Similarly measure the angle between the reflected ray of light and the normal. Record them in the table.
നിങ്ങൾ നിർമ്മിച്ച പ്രൊട്രാക്ടർ ചിത്രത്തിൽ കാണുന്നതുപോലെ പ്ലാസ്റ്റിക് പെട്ടിക്ക് താഴെ ക്രമീകരിക്കുക. ഈ പ്രൊട്രാക്ടറിൽ 90 o കോണിൽ കണ്ണാടിയിലേക്ക് ഒരു ലംബരേഖ വരയ്ക്കുക. പ്രൊട്രാക്ടറിൻെറ വിവിധ കോണിലൂടെ ലേസർ ടോർച്ച് ലംബരേഖ ദർപ്പണത്തിൽ സ്പർശിക്കുന്ന ബിന്ദുവിലേക്ക് പ്രകാശിപ്പിക്കുക. പ്രകാശരശ്മി തിരിച്ചുവരുന്നത് നിരീക്ഷിക്കുക. ടോർച്ചിൽ നിന്ന് വരുന്ന പ്രകാശരശ്മിക്കും ലംബത്തിനും ഇടയിലുള്ള കോണും അളന്ന് പട്ടികയിൽ രേഖപ്പെടുത്തൂ.
Observation table :
നിരീക്ഷണ പട്ടിക
Angle between the light ray from the torch and the normal ടോർച്ചിൽ നിന്നു വരുന്ന പ്രകാശരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണളവ് |
Angle between the reflected light ray and the normal തിരിച്ചു വരുന്ന പ്രകാശരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണളവ് |
40 o |
40 o |
55 o |
55 o |
70 o |
70 o |
75 o |
75 o |
60 o |
60 o |
90 o |
90 o |
Conclusion : Angle between the perpendicular ( normal) and incident ray is equal to the angle between the normal and reflected ray.
നിഗമനം : പതിക്കുന്ന രശ്മിയും ലംബവും തമ്മിലുള്ള കോണളവും പ്രതിപതിക്കുന്ന രശ്മിയും ലംബവും തമ്മിലുള്ള കോണളവും തുല്യമാണ്.
? The diagram of the light ray falling on the mirror and the reflected ray.
? ദർപ്പണത്തിൽ പതിച്ച പ്രകാശരശ്മിയും പ്രതിപതിച്ച രശ്മിയും കണ്ടല്ലോ. ഇവയുടെ രേഖചിത്രം നിരീക്ഷിക്കൂ.
? Incident ray (പതനരശ്മി )
The ray of light falling on the mirror is the incident ray.
? പതനരശ്മി (Incident ray)
ദർപ്പണത്തിൽ പതിക്കുന്ന പ്രകാശരശ്മിയാണ് പതനരശ്മി
( Incident ray)
? Point of incidence (പതനബിന്ദു )
The point at which the incident ray falls on the mirror is the point of incidence.
? പതനബിന്ദു
പതനരശ്മി ദർപ്പണത്തിൽ പതിക്കുന്ന ബിന്ദുവാണ് പതനബിന്ദു
? Normal (ലംബം)
The line drawn perpendicular to the mirror at the point of incidence is the normal.
? ലംബം
പതനബിന്ദുവിൽ ദർപ്പണത്തിന് ലംബമായി വരയ്ക്കുന്ന രേഖയാണ് ലംബം
? Reflected ray (പ്രതിപതനരശ്മി)
The light ray reflecting from the mirror is the reflected ray
? പ്രതിപതനരശ്മി
പ്രകാശം പതനബിന്ദുവിൽ തട്ടി തിരിച്ചുവരുന്ന രശ്മിയാണ് പ്രതിപതനരശ്മി .
? Angle of incidence (പതനകോൺ )
The angle between the incident ray and the normal is the angle of incidence.
? പതനകോൺ
പതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പതനകോൺ.
? Angle of Reflection ( പ്രതിപതനകോൺ)
The angle between the reflected ray and the normal is the angle of reflection .
? പ്രതിപതനകോൺ
പ്രതിപതനരശ്മിക്കും ലംബത്തിനുമിടയിലുള്ള കോണാണ് പ്രതിപതനകോൺ
? Laws of Reflection (പ്രതിപതനനിയമം)
? പ്രതിപതനനിയമം
- The angle of incidence and the angle of reflection are equal.
- പതനകോണും പ്രതിപതനകോണും തുല്യമായിരിക്കും .
- The incident ray , the reflected ray and the normal at the point of incidence are on the same plane.
- പതനരശ്മിയും പ്രതിപനരശ്മിയും പതനബിന്ദുവിലേക്കുള്ള ലംബവും ഒരേ തലത്തിലായിരിക്കും.
Plane The two sheet of paper inserted in to each other are on two planes. Each wall in your classroom is a plane. തലം ഇവിടെ പരസ്പരം ഇറക്കിവച്ച രണ്ടു കടലാസുകൾ രണ്ടു തലങ്ങളിലാണുള്ളത്. നിങ്ങളുടെ ക്ലാസ് മുറിയിലെ ഓരോ ചുമരും ഓരോ തലമാണ്. |
No comments:
Post a Comment