വേമ്പനാട്ട് കായൽ

 👉 കേരളത്തിലെ ഏറ്റവും വലുതും ഏറ്റവും നീളമേറിയതുമായ കായൽ

👉  വേമ്പനാട്ടു കായലിൻെറ വിസ്തൃതി - 205 ച.കി.മീ. നീളം - 96 കി.മീ.

👉 വേമ്പനാട്ടു കായൽ വ്യാപിച്ചുകിടക്കുന്ന ജില്ലകൾ - ആലപ്പുഴ, എറണാകുളം, കോട്ടയം.

👉 കുട്ടനാട്ടിൽ വേമ്പനാട്ടു കായൽ അറിയപ്പെടുന്നത് - പുന്നമടക്കായൽ

👉 നെഹ്റു ട്രോഫി വള്ളകളിനടക്കുന്നകായൽ പുന്നമടക്കായൽ

👉 കൊച്ചിക്കായൽ എന്നറിയപ്പെടുന്ന കായൽ വേമ്പനാട്ടു കായൽ 

👉 വേമ്പനാട്ടു കായൽ സ്ഥിതി ചെയ്യുന്ന പ്രധാന ദ്വീപുകൾ - പാതിരാമണൽ, വൈപ്പിൻ , വെല്ലിങ്ടൺ, വല്ലാർപാടം , കടമക്കുടി, പെരുമ്പളം 

👉വേമ്പനാട്ടു കായലിനെ റംസാർ ഉൾപ്പെടുത്തിയ വർഷം - 2002

👉 തണ്ണീർമുക്കം ബണ്ട് തോട്ടപ്പള്ളി സ്പിൽവെ  വേമ്പനാട്ടു കായലിൻെറ ഭാഗമാണ്.കുട്ടനാട്ടിലെ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുവേണ്ടി തണ്ണീർമുക്കം ബണ്ട്.കുട്ടനാട്ടിലെ വെള്ളപൊക്കത്തിൽ നിന്ന് രക്ഷിക്കാൻവേണ്ടി.

👉 വേമ്പനാട്ടു കായലിൽ പതിക്കുന്ന നദികൾ മീനച്ചലാർ, അച്ചൻകോവിലാർ , മണിമലയാർ, പമ്പ, മൂവാറ്റുപുഴ, പെരിയാർ.

👉 വൈക്കം ക്ഷേത്രം സ്ഥിചെയ്യുന്നത് വേമ്പനാട്ടു കായലിൻെറ തീരത്താണ്.

👉 കുമരകം പക്ഷിസങ്കേതം സ്ഥിചെയ്യുന്നു.

👉 കൊച്ചി തുറമുഖം സ്ഥിചെയ്യുന്നു.

👉  വേമ്പനാട്ടു കായൽ അറബികടലുമായി ചേരുന്ന ഭാഗമാണ് കൊച്ചിതുറമുഖം.

👉 ആദിത്യ എന്ന സോളാർ ബോട്ട് സർവീസ് ആരംഭിച്ചിരിക്കുന്നത് വേമ്പനാട്ടു കായലിലാണ്.

👉 കൊച്ചിയിൽ കൊച്ചികായൽ വീരപ്പുഴ എന്ന പേരിലറിയപ്പെടുന്നു.

👉 കൈതപ്പുഴ കായൽ വേമ്പനാട്ടു കായലിൻെറ ഭാഗമാണ്.

👉  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കായൽ 

👉 ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീർത്തടം 

👉 ഇന്ത്യയിലെ ഏറ്റവും വലിയ റംസാർ സൈറ്റ് 





No comments: