പെരിയാർ PERIYAR


LOCATION: ഇടുക്കി

 കേരളത്തിലെ ഏറ്റവും നീളം കൂടിയതും ജലസമൃദ്ധവുമായ നദിയാണു  പെരിയാർ. പശ്ചിമഘട്ടത്തിലെ  ശിവഗിരിമലയിൽ നിന്നുത്ഭവിക്കുന്നു. 244 കിലോറ്റർ നീളമുള്ള പെരിയാറിലാണ് ഏറ്റവുംമധികം ജലവൈദ്യുതപദ്ധതികളുള്ളത്.  പെരിയാറിൻെറ നദീതട വിസ്തീർണം 5398 ചതുരശ്രകിലോമീറ്ററാണ്. പ്രാചീനകാലത്ത്  കേരളത്തിൽ ചൂർണിനദി എന്നറിയപ്പെട്ടിരുന്നതു പെരിയാറാണ്. പ്രധാന പോഷകനദികൾ മുതിരപ്പുഴയാർ, ചെറുതോണിയാർ, മുല്ലയാർ, കട്ടപ്പനയാർ, ഇടമലയാർ എന്നിവയും പ്രധാന  കൈവഴികൾ മംഗലപ്പുഴ, മാർത്തണ്ഡൻപുഴ എന്നിവയുമാണ്. 

LOCATION: IDUKKI

കേരളത്തിലെ പ്രസിദ്ധമായ ആലുവ ശിവക്ഷേത്രം പെരിയാറിൻെറ തീരത്താണ്. കേരളത്തിൽ ഏറ്റവുമധികം അണക്കെട്ടുള്ളത് പെരിയാറിലാണു നിർമ്മിച്ചിട്ടുള്ളത്. കൂടാതെ മുല്ലപ്പെരിയാർ, ചെറുതോണി, മട്ടുപ്പെട്ടി, ചെങ്കുളം, ഭൂതത്തൻക്കെട്ട്, നേര്യമംഗലം , കുണ്ടള, ആനയിറങ്കൽ എന്നീ അണക്കെട്ടുകളും പെരിയാറിലാണ്. ശങ്കരാചാര്യർ ജനിച്ച കാലടി പെരിയാറിൻെറ തീരത്താണ്.  പെരിയാർ തടാകതീരത്താണ് തേക്കടി വന്യജീവിസങ്കേതം. പെരിയാർ കാലടിയിൽവെച്ച് രണ്ടായി പിരിഞ്ഞ് ഒരു ഭാഗം അറബികടലിലും  ഒരു ഭാഗം വെമ്പനാട്ട് കായലിലും പതിക്കുന്നു. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതിയായ പള്ളിവാസൽ പെരിയാറിലാണ്.

👉 PERIYAR IS THE LONGEST RIVER IN KERALA ( 244 km)

👉 ORGINATES FROM SIVAGIRI HILLS, TAMIL NADU

👉 IT FLOWS THROUGH THE DISTRICT IDUKKI AND ERANAKULAM .

👉 IT FLOWS INTO ARABIAN SEA 

👉 IN KERALA PERIYAR CARRIES MAXIMUM QUANTITY OF WATER .

👉 PERIYAR  HAS THE MAXIMUM NUMBER OF HYDRO ELECTRIC PROJECT IN KERALA

👉 THE MOST NUMBER OF DAMS IN KERALA ARE BUILT IN PERIYAR RIVER.

👉 PERIYAR IS KNOWN AS THE 'LIFE LINE OF KERALA ' 

👉 IN ANCIENT TIME IT WAS KNOWN BY THE NAME 'CHOORNI'