നീലക്കോഴി (GREY- HEADED SWAMPHEN)
കോഴിയുടേതിനു സമാനമായ വലിപ്പവും രൂപവും ഉള്ളതും എന്നാൽ തറാവിനെപ്പോലെ ജലാശയങ്ങളിൽ ജീവിക്കുന്നതുമായ ഒരു പക്ഷിയാണ് നീലക്കോഴി ( Grey headed swamphen , purple swamphen ശാസ് ത്രീയനാമം Porphyrio poliocephalus). റാല്ലിഡേ കുടുംബത്തിൽ പെട്ട ഒരു വലിയ പക്ഷിയാണിത്. ശരീരം പ്രത്യേകതയുള്ള നീല നിറമാണ്. കാലുകളും നെറ്റിയും കഴുത്തും ചുവപ്പു നിറമാണ്. വാലിന് നീളം കുറവാണ്.വാലിൻെറ അടിവശം വെള്ള നിറമാണ്. ആണിനും പെണ്ണിനും നിറം ഒന്നാണ്. കൂട്ടമായാണ് ഇവ സഞ്ചരിക്കുക. കേരളത്തിൽ സ്ഥിരതാമസക്കാരായ ഇവ തീരപ്രദേശങ്ങളിലെ വയലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് കൂടുതലായി കാണപ്പെടുന്നത്. തൃശ്ശൂർ ജില്ലയിലെ കോൾപാടങ്ങൾ , കണ്ണൂർ ജില്ലയിലെ ചതുപ്പു പ്രദേശങ്ങളൊക്കെ ഇവയുടെ ആവാസ കേന്ദ്രങ്ങളാണ്.
LOCATION : VELLAYANI LAKE
Purple Moorhen നെ ഇപ്പോൾ 6 ആയി തരം തിരിച്ചിരിക്കുന്നു.കേരളത്തിൽ കാണുന്നവയെ Gray - headed swamphen എന്നും ഈ പക്ഷിയുടെ ശാസ് ത്രീയനാമം Porphyrio poliocephalus എന്നുമാണ്. ഇവ മദ്ധ്യഏഷ്യയിൽ കിഴക്കൻ തുർക്കി മുതൽ ഇന്ത്യ അടക്കം മ്യാൻമാർ വരെയും വടക്കൻ തായ് ലൻറിലും കാണുന്നു.
3 comments:
Good
Good
Sajeev Biju O@ ar
Post a Comment