1. ഉപ്പ് ഒരു സമരായുധമായി ഗാന്ധിജി സ്വീകരിച്ചതിനുള്ള
കാരണം എന്ത് ?
a. ഉപ്പ് ഭക്ഷണത്തിൻെറ മുഖ്യവസ്തുവായതിനാൽ
b. ഉപ്പിന് ബ്രിട്ടീഷുകാർ നികുതി ഏർപ്പെടുത്തിയതിനാൽ
c. ഉപ്പ് നിർമിക്കുന്ന സ്ഥലങ്ങൾ ബ്രിട്ടീഷ്
അധീനതയിലായതിനാൽ
d. കടലാേരത്ത് കൂടുതൽ ആളുകളെ സംഘടിപ്പിക്കാൻ
കഴിയുന്നതിനാൽ
2. താഴെകൊടുത്തിരിക്കുന്ന സൂചനകളിൽ നിന്ന് കലാരൂപത്തിൻെറ പേര് കണ്ടെത്തിയെഴുതുക.
i ) മിഴാവ് ഉപയോഗിക്കുന്നു.
ii) ചാരി എന്ന നൃത്തവും വിനോദവും ചേർന്നതാണ്
iii) ഗദ്യപദങ്ങൾ ചൊല്ലി അർത്ഥം പറയും.
a. തെയ്യം
b. കഥകളി
c. ചാക്യാർകൂത്ത്
d. യക്ഷഗാനം
3. ഒരു ജീവിയുടെ പ്രത്യേകതകൾ താഴെക്കൊടുക്കുന്നു. ജീവി ഏതെന്ന് കണ്ടെത്തിയെഴുതുക.
i) വളഞ്ഞ് മൂർച്ചയുള്ള കൊക്ക്
ii) ഇവയെകോടത്തുപിടിക്കുന്നതിന് , കൂർത്ത് വളഞ്ഞ് മൂർച്ചയേറിയ നഖങ്ങൾ
a. കൊക്ക്
b. പരുന്ത്
c. മരംകൊത്തി
d. അണ്ണാൻ
4. രണ്ടു ദേശീയ ചിഹ്നങ്ങളെക്കുറിച്ചുള്ള ചില പ്രസ്താവനകളാണ് ചുവടെ കൊടുത്തിരിക്കുന്നത് .
ആനന്ദമഠം എന്ന നോവലിൽ നിന്നെടുത്തതാണ്.
1950 ജനുവരി 24 ന് ഇന്ത്യൻ പാർലമെൻ്റിൽ ആദ്യമായി ഒൌദ്യോഗികമായി ആലപിച്ചു.
രജ്യത്തിൻെറ ചരിത്രം, സംസ്കാരം , നേട്ടങ്ങൾ എന്നിവ പുകഴുത്തുന്ന രചന
1896 െലെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സമ്മേളനത്തിൽ ആദ്യമായി ആലപിച്ചു.
a. ഈപ്രസ്താവനകൾ സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ദേശീയ ചിഹ്നങ്ങൾ കണ്ടെത്തുക. ഓരോന്നിൻെറയും പ്രത്യേകതകൾ പട്ടികപ്പെടുത്തുക.
|
|
|
|
|
|
a. ഓരോ സംസ്ഥാനത്തിൻെറയും പ്രധാന കലകൾ കണ്ടെത്തുക. ഓരോ സംസ്ഥാനത്തിൻെറയും പ്രധാനകലകൾ താഴെക്കൊടുത്തിരിക്കുന്നു. പട്ടിക പൂർത്തിയാക്കുക.
|
ഭാരതനാട്യം |
|
|
കുച്ചുപ്പുടി |
|
|
കഥകളി |
|
|
തമാഷ |
|
|
കാർണിവൽ |
|
5. സാമൂഹ്യതിന്മകളെ പരിഹസിച്ചുകൊണ്ടും നർമം കലർത്തിയും ചിട്ടപ്പെടുത്തിയ കേരളീയകലാരൂപം ഏത്
a. കഥകളി
b. മോഹിനിയാട്ടം
c. ഓട്ടൻതുള്ളൽ
d. ഭരതനാട്യം
6. ഒരു ഭരണിയിൽ എടുത്ത ചൂടായ വെള്ളത്തിനു മുകളിൽ ഒരു പരന്നപാത്രത്തിൽ ഐസ് കഷ്ണങ്ങൾ വയ്ക്കുന്നു. ഈ പാത്രത്തിന് അടിഭാഗത്തായി വെള്ളത്തുള്ളികൾ കാണുന്നതിനുള്ള കാരണം എന്ത് ?
7 ആമ്പൽ , താമര എന്നീ സസ്യങ്ങളുടെ ഇലകൾ ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്നു. എന്തുകൊണ്ട് ?
8 സ്കൂൾശാസ്ത്രമേളക്കുവേണ്ടി സോനു തയ്യാറാക്കിയ ലഘുപരീക്ഷണത്തിൻെറ ചിത്രീകരണം നിരീക്ഷിക്കൂ.
a) ഈ പരീക്ഷണം രൂപകല്പന ചെയ്യുന്നതിന് എന്തെല്ലാം സാമഗ്രികൾ ഉപയോഗിച്ചിച്ചുണ്ട് ?
|
|
b) ഈ ലഘുപരീക്ഷണത്തിലൂടെ രൂപീകരിക്കാവുന്ന നിഗമനം എഴുതുക ?
|
|
c) പരീക്ഷണക്കുറിപ്പ് തയ്യാറാക്കുക.
|
|
9. ബ്രക്കറ്റിൽ നിന്ന് ശരിയായത് കണ്ടെത്തി യോജിപ്പിക്കുക.
( തെയ്യം , മഹാബലി , ചട്ടയും മുണ്ടും, വട്ടപ്പാട്ട് , കുടമാറ്റം )
1. മാർഗംകളി
2.ആണൊപ്പന
3. കളിയാട്ടം
4. തൃശൂർപൂരം
5. തിരുവോണം
10. ആർട്ടിക്ടേൺ എന്ന ദേശാടനപക്ഷിക്ക് ദീർഘദൂരം വഴിതെറ്റാതെ യാത്രചെയ്യാനാവും വഴിയറിയുന്നതിന് ഇവരെ സഹായിക്കുന്നതെന്താണ് ?
11. താഴെക്കൊടുക്കുന്നവയിൽ ശരിയായ പ്രസ്താവനയേത് ?
a. അമാവാസി ദിവസം ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ ആയിരിക്കും
b. അമാവാസി ദിവസം പൂർണചന്ദ്രനെ കാണാം
c.അമാവാസി ദിവസം ചന്ദ്രനെ ഭാഗികമായി കാണാം
d. .അമാവാസി ദിവസം ചന്ദ്രനെ തീരെ കാണാൻ കഴിയില്ല.
12 വടക്കുനോക്കിയന്ത്രത്തിലെ മധ്യത്തിലെ സൂചിയുടെ ദിശ
എപ്പോഴും എങ്ങനെയായിരിക്കും ?
ഉത്തരങ്ങൾ

No comments:
Post a Comment