UNIT 1 TOWARDS A HUNDREDFOLD YIELD


 1

വിത്തും നടീൽ വസ്തുക്കളും 

SEED / PLANTING METERIALS


🔎പച്ചക്കറി കൃഷി - വീഡിയോ


  ? What are your expectation while planting and nurturing a mango sapling? 
  • Should get a lost of mangoes 
  • Must start yielding at the earliest 
  • Mangoes should be sweet
?ഒരു മാവിൻ തൈ നട്ടുവളർത്തുമ്പോൾ നിങ്ങൾ എന്തെല്ലാമാണ് പ്രതീക്ഷിക്കുന്നത് 

  • ധാരളം മാങ്ങയുണ്ടാവണം
  • വേഗം കായ്ക്കണം
  • നല്ല മധുരമുള്ള മാങ്ങയുണ്ടാവണം

? Aren't our goals the same while cultivating fruits, vegetables or cereals   
  • Should yield quickly
  • Must yield plenty
  • Yield should have good quality
?പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ ഇവ കൃഷിചെയ്യുമ്പോൾ നമ്മുടെ ലക്ഷ്യം  എന്തായിരിക്കും 
  • ഫലത്തിന്  നല്ല ഗുണനിലവാരം ഉണ്ടായിരിക്കണം 
  • വേഗം ഫലം ഉണ്ടാവണം
  • നല്ല വിളവ് ലഭിക്കണം 
What should be done to get a good yield while growing fruits, vegetables and grains 
  • Quality seeds and planting materials  
  •  Manuring 
  • Pest control 
  • Watering / Irrigation  facilities 
  • Good nursing 
? പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ  എന്നിവ കൃഷിചെയ്യുമ്പോൾ നല്ല വിളവ് ലഭിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം 
  • നല്ല വിത്ത് / നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കണം
  •  വളപ്രയോഗം 
  •  കീടനിയന്ത്രണം 
  •  ജലനിയന്ത്രണം /ജലസേചനം
  • പരിചരണം
? Where are seed formed - Fruit
What about fruits - Seed

വിത്ത് എവിടെയാണ് ഉണ്ടാകുന്നത് -  ഫലത്തിൽ നിന്ന്
ഫലം ഉണ്ടാകുന്നതോ - വിത്തിൽ നിന്ന്


🔎അധികവിവരം

ഒരു സസ്യത്തിൽ വിത്ത് രൂപപ്പെടുന്നത് ഏതെല്ലാം ഘട്ടങ്ങളിലൂടെയാണ് 
  • പരാഗണം
  • ബീജസങ്കലനം
  • ഫലം
  • വിത്ത് 

വിത്ത് ശേഖരിക്കാൻ ഇവയിൽ ഏത് ചെടിയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് ? എന്തുകൊണ്ട് ?

? What are the factors to be considered while selecting seeds from a plant

? ഒരു ചെടിയിൽ നിന്ന് വിത്ത് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം 


Plant selected for seed collection 

ചെടി

 

Fruit selected for seed collection 

ഫലം

 

Seed selected 

വിത്ത്


* High Yielding

  • കായ് ഫലം കൂടുതലുള്ളത്





* Fruits formed at the middle of plan's lifespan 

  •  മധ്യകാലത്ത് ഉണ്ടായ ഫലം
 


 * Have definite shape 

  • സ്വാഭാവികമായ ആകൃതിയുള്ളത്.


* Healthy plant 

  • ആരോഗ്യമുള്ള ചെടി

* ല്ല ഉൽപാദനശേഷി




* Fully ripened 
  •  മുപ്പെത്തിയത് 


* Have normal weight  

* സ്വാഭാവികമായ ഭാരമുള്ളത്   

 സ്വാഭാവികമായ നിറമുള്ളത്

* പ്രണികൾ ആക്രമിക്കാത്തത് 

*  ഇളം പ്രായമുള്ളതോ ആയുസിൻെറ അവസാനമെത്തിയതോ ആയിരിക്കരുത്.

  • രോഗബാധയില്ലാത്തത്
  •  പുഷ്ടിയുള്ളത്

   
➤ Good quality Seeds should be selected for better yield. For this, the respective plant and fruit should also have good quality.
➤ നല്ല വിളവ് ലഭിക്കാൻ ഗുണമേന്മയുള്ള വിത്ത് തിരഞ്ഞെടുക്കണം. വിത്തിൻെറ ഗുണമേന്മ ഉറപ്പുവരുത്താൻ വിത്തെടുക്കുന്ന ഫലം, ചെടി , എന്നിവയും ഗുണമേന്മയുള്ളതായിരിക്കണം.  

വിത്ത് ഫലത്തിനുള്ളിലും ഫലം ചെടിയിലുമാണ് അതിനാൽ വിത്ത് തെരഞ്ഞെടുക്കുമ്പോൾ ചെടി, ഫലം, വിത്ത്  എന്നിവയുടെ ഗുണമേന്മ പരിഗണിക്കണം. 


? WHAT ARE THE FACTORS TO BE CONSIDERED WHILE SELECTING SEEDS FROM A PLANT 

➤ Seed must be collected from healthy plants.
➤ The parent plant must be high - yield 
➤  Seed must be collected from fruits that from in the midspan 
➤ Collect seed from mature plants. 

➤ Do not select the seeds that have formed first and last in a  plant 

➤ Seed must be collected from plants free of diseases 

➤ Seeds should be in good qualities. 

? ഒരു ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം.

 ➤ നല്ല ആരോഗ്യമുള്ള ചെടിയിൽ നിന്ന് വിത്ത് ശേഖരിക്കണം.

➤ കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.

➤ മധ്യകാല ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം.

 മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം

➤ ഒരു ചെടിയിൽ ആദ്യമുണ്ടാകുന്ന കായ്കളും അവസാനമുണ്ടാകുന്ന കായികളും വിത്തിനായി  എടുക്കരുത്. 

രോഗബാധയില്ലാത്ത  സസ്യത്തിൽ നിന്നായിരിക്കണം വിത്ത് തെരഞ്ഞെടുക്കേണ്ടത്. 

 നല്ല ഉല്പാദന ശേഷിയുള്ള ചെടികളിൽ നിന്നു ശേഖരിക്കണം

 

? FLOW CHART

➤ Collect seed only from mature fruits 
➤ Seed must be collected from fruits that from in the mid life span 
 Collect seeds from plants that are high - yielding 
 Don't collect seed from disease - affected plants 
 

                                                             ?  ഫ്ലോചാർട്ട്


 


 ➤ മൂപ്പെത്തിയ ഫലങ്ങളിൽ നിന്ന് വിത്ത് ശേഖരിക്കണം
 ചെടികളുടെ വളർച്ചാകാലത്തിൽ മധ്യകാലത്തുണ്ടാകുന്ന കായ്കളിൽ നിന്ന് ശേഖരിക്കണം.
 ➤ കായ്ഫലം കൂടുതലുള്ള ചെടിയിൽ നിന്നു ശേഖരിക്കണം.
 ➤ രോഗബാധയുള്ള ചെടിയിൽ നിന്ന് ശേഖരിക്കരുത്.

🔎അധികവിവരങ്ങൾ



🔎വിത്തുകളുടെ ശേഖരണ രീതികൾ 

👉നെല്ല് -  പതിര് പൂർണമായും നീക്കുന്നു. നെല്ല് നന്നായി ഉണക്കുന്നു. ഈർപ്പം കടക്കാതെ പത്തായത്തിലോ ചാക്കിലോ സൂക്ഷിച്ചു വയ്ക്കുന്നു. വേപ്പില, കാഞ്ഞിരത്തിൻെറ ഇല തുടങ്ങിയവ കീടശല്യം ഒഴിവാക്കാനായി വിത്തിനൊപ്പം ചേർക്കുന്നു. 

👉വാഴ - വാഴയുടെ ഭൂകാണ്ഡം വിത്തിനായി എടുക്കുന്നു. ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉ചേന - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉കാച്ചിൽ - ചാണകവെള്ളത്തിൽ മുക്കി തണലത്ത് ഉണക്കി സൂക്ഷിക്കുന്നു. 

👉ചേമ്പ് - ചേമ്പിൻെറ മൂട്ടിൽ നിന്ന് പുതിയ മുളകൾ നീക്കം ചെയ്യുന്നു. സീസൺ ആകുമ്പോൾ അവ പുറത്തെടുത്ത് മുറിച്ചു നടുന്നു. മുളയും നടാൻ ഉപയോഗിക്കുന്നു. 

👉വെള്ളരി - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉മത്തൻ - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉വഴുതന - മൂത്ത് പഴുത്ത കായിൽ നിന്ന് വിത്ത് ശേഖരിക്കുന്നു. ചാണകവുമായി ചേർത്ത് കുഴച്ച് ഉണക്കി സൂക്ഷിക്കുന്നു. 

👉മഞ്ഞൾ - മണ്ണിൽ സൂക്ഷിക്കുന്നു. 

👉ഇഞ്ചി - മണ്ണിൽ സൂക്ഷിക്കുന്നു. 
 
👉ചേമ്പ് - മണ്ണിൽ സൂക്ഷിക്കുന്നു

 🔎 There may be many crops cultivated in your locality. Observe how any two or three varieties of seeds are collected and stored and note it down in your science diary. 


💡USS കേർണർ 
UNIT 1
 വിളയിക്കാം നൂറുമേനി

























































































 



















*











































































 


No comments: