👉മഞ്ഞക്കിളികൾ 

WHAT ARE CALLED MIGRATORY BIRDS ? 

The birds come from far off place in certain seasons are called migratory birds.
ദേശാടനപ്പക്ഷികൾ
ചില പ്രത്യേക കാലങ്ങളിൽ ദൂരദേശത്തു നിന്നും പറന്നെത്തുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികൾ
WHY DO BIRDS MIGRATE 
👉For food
👉For shelter 
👉For breeding 
👉For facing climatic changes. 

MIGRATORY BIRDS ( ദേശാടനപ്പക്ഷികൾ) 

They come from far off lands. They visit our place every year and leave the place before the arrival of the monsoon. They flock together and move away from their native land during the winter season and the summer season. So are called migratory birds. 
 ദൂരദേശത്തുനിന്നും വിരുന്നുവരുന്ന പക്ഷികളാണ് ഇവ. വർഷംതോറും ഇവിടേക്ക് വരുകയും കാലവർഷം തുടങ്ങുന്നതിനുമുമ്പ് മടങ്ങിപോകുകയും ചെയ്യുന്നു. തണുപ്പുകാലമാകുന്നതോടെ സ്വന്തം നാട്ടിൽ നിന്ന് കൂട്ടമായി പറന്നു പോവുകയും വേനൽക്കാലമാകുന്നതോടെ സ്വന്തം നാട്ടിൽ തിരിച്ചെത്തുകയും ചെയ്യുന്ന ഇവയെ ദേശാടനപ്പക്ഷികളെന്നു വിളിക്കുന്നു.
👉GOLDEN ORIOLE ( മഞ്ഞക്കിളി)
Redness in eyes and beak.
Male bird's tail is more yellow
The black eyelid is seen behind the eye.
The wings are black.
Female bird has a mixed colour of yellow and green.
Features of this bird is similar to a bird , named black - hooded oriole ( Manjakkaruppan).

മഞ്ഞക്കിളി
കണ്ണിലും കൊക്കിലും ചുവപ്പു നിറം. ആൺകിളിക്ക് വാലിൽ മഞ്ഞനിറം കൂടുതലാണ്. കറുത്ത കൺപ്പട്ട കണ്ണിന് പിന്നിലേക്ക് കാണപ്പെടുന്നു. ചിറകിന് കറുത്ത നിറമാണ്. നമ്മുടെ നാട്ടിൽ കാണുന്ന മഞ്ഞക്കറുപ്പൻ എന്ന പക്ഷിക്ക് ഇവയോട് രൂപസാദൃശ്യം ഉണ്ട്. പെൺപക്ഷിക്ക് മഞ്ഞകലർന്ന പച്ച നിറം. 

👉ARCTIC TERN (ആർട്ടിക് ടേൺ)

The migratory bird which travels the longest distance is Arctic tern, a sea - bird. 
ആർട്ടിക് ടേൺ
ദേശാടനപ്പക്ഷികളിൽ ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി വിഭാഗമാണ് ആർട്ടിക് ടേൺ എന്ന കടൽ പക്ഷി.

👉ദേശാടനപ്പക്ഷികൾ

NAME THE MIGRATORY BIRD WHICH TRAVELS THE LONGEST DISTANCE 
Arctic tern 
 ഏറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി വിഭാഗം.
ആർട്ടിക് ടേൺ

Birds that visit Kerala are usually seen during the months of September to April. They determine their direction by looking at the sun during day time and by looking at the stars during night. 
കേരളത്തിലേയ്ക്ക് വിരുന്നെത്തുന്ന പക്ഷികൾ സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കാണുന്നത്. പകൽ സൂര്യനെയും രാത്രിയിൽ നക്ഷത്രങ്ങളെയുമാണ് ദിശാനിർണയത്തിന് ഇവ ഉപയോഗിക്കുന്നത്. 

👉ദേശാടനപ്പക്ഷികൾ


WHAT ARE THE REASONS TO DECREASE THE NUMBER OF MIGRATORY BIRDS ?
👉Pollution
👉Excessive use of pesticides 
👉Filling of land.

👱അറിവിൻെറ ജാലകം 

കേരളത്തിലേക്കും ധാരാളം ദേശാടനപ്പക്ഷികൾ വരാറുണ്ട്. ഉത്തരധ്രുവത്തിൽ ശൈത്യം തുടങ്ങി എന്നതിൻെറ തെളിവാണ് കേരളത്തിലെത്തുന്ന  ദേശാടനപ്പക്ഷികൾ. സാധാരണയായി സെപ്റ്റംബർ മുതൽ ഏപ്രിൽ മാസം വരെയാണ് ഈ പക്ഷികളെ നമ്മൾ കേരളത്തിൽ കാണുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നവയാണ് ദേശാടനപ്പക്ഷികൾ. കാട്ടുവാലുകുലുക്കി, മഞ്ഞക്കിളി, നാകമോഹൻ, കാവി, തവിടൻ, ചീനമഞ്ഞക്കിളി തുടങ്ങിയവ കേരളത്തിൽ നമ്മൾ കണ്ടുവരുന്ന ചില ദേശാടനപ്പക്ഷികളാണ്. 
     
    






















































No comments: