UNIT 4 WHEN LIGHT REFLECTS


4 പ്രകാശവും കാഴ്ചയും 

  LIGHT AND SIGHT


? Observe the picture showing the path of the light ray from the bulb falling on the book and reflecting to our eyes. Complete the flow chart . 

ചിത്രം നിരീക്ഷിക്കൂ. ബൾബിൽ നിന്നുള്ള പ്രകാശം കണ്ണിലും പുസ്തകത്തിലും എത്തുന്നുണ്ട്. പുസ്തകം കാണാൻ പ്രകാശം എങ്ങനെയാണ് കണ്ണിലെത്തുന്നത് ? ബൾബിൽ നിന്നുള്ള പ്രകാശം പുസ്തകത്തിൽത്തട്ടി കണ്ണിലെത്തുന്ന പ്രകാശപാതയുടെ ചിത്രീകരണം നിരീക്ഷിച്ച് ഫ്ലോചാർട്ട് പൂർത്തിയാക്കൂ. 



         light                        light

Bulb  ---------> Object ----------> Eye 


         പ്രകാശം                   പ്രകാശം

  ബൾബ്---------> വസ്തു ---------->കണ്ണ്   


? How do we see things ?

നാം വസ്തക്കളെ കാണുന്നത് എങ്ങനെ ?

We see an object when light coming from any source of light falls on that object , gets reflected and reaches our eyes. But we see a source of light when the light from it reaches our eyes directly. 

ഏതെങ്കിലും ഒരു പ്രകാശസ്രോസ്സിൽ നിന്ന് വരുന്ന പ്രകാശം വസ്തുക്കളിൽത്തട്ടി പ്രതിപതിച്ച് നമ്മുടെ കണ്ണിലെത്തുമ്പോഴാണ് നാം ആ വസ്തുവിനെ കാണുന്നത്. എന്നാൽ പ്രകാശസ്രോസ്സുകളെ കാണുന്നത് അവയിൽ നിന്നുള്ള പ്രകാശം നേരിട്ട് നമ്മുടെ കണ്ണിലെത്തുമ്പോഴാണ് 

? Observe the figure and identify the path of light complete the flow chart 

ചിത്രീകരണം നോക്കി പ്രകാശം സഞ്ചരിച്ച പാത മനസ്സിലാക്കൂ. ഫ്ലോചാർട്ട് പൂർത്തിയാക്കുക. 


         Light           Reflected light          Reflected light

Sun -----------> Face ------------------> Mirror------------> Eye


  പ്രകാശം          പ്രതിപതിക്കുന്ന പ്രകാശം        

 സൂര്യൻ -----------> മുഖം  ------------------> കണ്ണാടി-------->  

കണ്ണ് 




? On which  surfaces other than the mirror, can you see the your face?

?  കണ്ണാടി കൂടാതെ മറ്റേതെല്ലാം പ്രതലങ്ങളിൽ നിങ്ങൾക്ക് മുഖം കാണാൻ സാധിക്കും ?

  • New steel plate പുതിയ സ്റ്റീൽ പ്ലേറ്റ് 
  • Smooth tiles  പോളിഷ് ചെയ്ത ടൈൽ
  • Surface of steady water  തെളിഞ്ഞ നിശ്ചലമായ ജലം 

? Plane mirror 

 സമതലദർപ്പണം

A mirror with a flat surface ( plane surface) is a plane mirror. 

 ഉപരിതലം നിരപ്പായ ദർപ്പണമാണ് സമതലദർപ്പണം 


 അധികവിവരങ്ങൾ 

  MIRROR   (ദർപ്പണങ്ങൾ



🔎 PLANE MIRROR ( സമതലദർപ്പണം)  


 Reflecting surface is plane
പ്രതിപതിക്കുന്ന പ്രതലം നിരപ്പായത്

🔎CONVEX MIRROR (കോൺവെക്സ് ദർപ്പണം) 


 Reflecting  surface is  curved

 outward

പ്രതിപതിക്കുന്ന പ്രതലം പുറത്തേക്കു വളഞ്ഞത് 

🔎CONCAVE MIRROR (കോൺകേവ് ദർപ്പണം) 

Reflecting  surface is  curved inward 

പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്കു  വളഞ്ഞത് 




? Lateral Inversion

?പാർശ്വിക വിപര്യയം

In a plane mirror , the left side of an object appears as the right side of the image and the right side of the object appears as the left side of the image. This phenomenon is lateral inversion. 

 സമതലദർപ്പണത്തിൽ വസ്തുവിൻെറ വലതുഭാഗം പ്രതിബിംബത്തിൻെറ ഇടതുഭാഗമായും  വസ്തുവിൻെറ ഇടതുഭാഗം

 പ്രതിബിംബത്തിൻെറ വലതുഭാഗമായും കാണുന്നു. ഈ പ്രതിഭാസമാണ് പാർശ്വിക വിപര്യയം.

? What would be the reason for writing the word ''AMBULANCE'' in  reverse on the front of the vehicle ? 

വാഹനത്തിൻെറ മുൻവശത്ത് ''AMBULANCE'' എന്ന റിവേഴ്സ് ആയി എഴുതാനുള്ള കാരണം എന്തായിക്കും ? 

The word ''AMBULANCE'' is written in reverse on the front of the vehicle, so that when viewed through the rear view mirror of another vehicle , it reads correctly due to lateral inversion 

വാഹനത്തിൻെറ മുൻവശത്ത് ''AMBULANCE'' എന്ന വാക്ക്  വിപരീതമായി എഴുതിയിരിക്കുന്നതിനാൽ മറ്റൊരു വാഹനത്തിൻെറ റിയർവ്യൂ മിററിലൂടെ നോക്കുമ്പോൾ , പാർശ്വിക വിപര്യയം കാരണം അത് ശരിയായി വായിക്കാൻ സാധിക്കുന്നു.

? Characteristics of images in plane mirror 

സമതല ദർപ്പണത്തിലെ പ്രതിബിംബത്തിൻെറ പ്രത്യേകതകൾ എന്തെല്ലാം ?

  • The image undergoes lateral inversion 
  • പ്രതിബിംബത്തിന് പാർശ്വികവിപര്യം സംഭവിച്ചിരിക്കും 
  • In a plane mirror , the distance between the object and the mirror is equal to the distance between the image and the mirror.
  • സമതലദർപ്പണത്തിൽ വസ്തുവിൽ നിന്ന് ദർപ്പണത്തിലേക്കുള്ള ദൂരവും ദർപ്പണത്തിൽ നിന്ന് പ്രതിബിംബത്തിലേക്കുള്ള ദൂരവും തുല്യമായിരിക്കും.
  • In a plane mirror, the size of the object will be equal to the size of the image. 
  • സമതലദർപ്പണത്തിൽ വസ്തുവിൻെറ വലിപ്പവും  പ്രതിബിംബത്തിൻെറ വലിപ്പവും തുല്യമായിരിക്കും.






 











 













No comments: