UNIT 3 THE WORLD OF ELECTRICITY

2

വിവിധതരം ബൾബുകൾ  

DIFFERENT TYPES OF BULBS


? Different types of bulbs

There are different bulbs popular like Filament bulb, Compact Fluorescent Lamp ( CFL) and Light Emitting Diode ( LED). 

? വിവിധതരം ബൾബുകൾ 

ഫിലമെൻ് ബൾബ് ,കോപാക്ട് ഫ്ലൂറസെൻെറ് ലാമ്പ് (CFL),

(LED) ലൈറ്റ് എമറ്റിംഗ് ഡയോഡ് എന്നിങ്ങനെ വിവിധ ബൾബുകൾ പ്രചാരത്തിലുണ്ട്.

Filament bulb

Filament lamp requires more energy.

ഫിലമെൻ് ബൾബ് 

ഫിലമെൻ് ബൾബുകൾ താരതമ്യന കൂടുതൽ ഊർജം ഉപയോഗിക്കുന്നു. 

Compact Fluorescent Lamp ( CFL)

CFL requires less energy compared to filament lamps. CFL was widely used till recently. But nowadays CFL is not commonly used. 

കോപാക്ട് ഫ്ലൂറസെൻെറ് ലാമ്പ് (CFL)

ഫിലമെൻ് ബൾബുകളെക്കാൾ കുറഞ്ഞ ഊർജം മതി CFL ന് സമീപകാലംവരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് CFL സാധാരണയായി ഉപയോഗിക്കുന്നില്ല.

 LED  (Light Emitting Diode )

LED bulbs provide the most light with the least amount of electricity. Hence LED bulbs are mostly used today.

LED (ലൈറ്റ് എമറ്റിംഗ് ഡയോഡ്) 

എൽ.ഇ.ഡി ബൾബുകളാണ് ഏറ്റവും കുറഞ്ഞ വൈദ്യുതിഉപയോഗിച്ച് കൂടുതൽ പ്രകാശം നൽകുന്നത്. അതിനാൽ ഇന്ന് എൽ.ഇ.ഡി ബൾബുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. 

? New generation LED bulbs 

A new type of LED using graphene have been discovered recently. These are more energy efficient and long lasting.

? പുതിയ തലമുറ എൽ.ഇ.ഡി ബൾബുകൾ 

ഗ്രാഫിൻ എന്ന പദാർത്ഥം ഉപയോഗപ്പെടുത്തിയുള്ള പുതിയ ഇനം എൽ.ഇ.ഡി ബൾബുകൾ ഇന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവ കൂടുതൽ ഊർജ്ജക്ഷമതയും ആയുസുമുള്ളവയുമാണ്.


🔎 അധികവിവരങ്ങൾ 

ഗ്രാഫീൻ ബൾബ് 

 രാജ്യാന്തര പ്രകാശവർഷത്തിൽ വെളിച്ചം വിതറിയ കണ്ടുപിടിത്തമാണ് ഗ്രാഫീൻ ബൾബിൻേറത്.  ഗ്രാഫീൻ ആവരണമുള്ള ഫിലമെൻറ് ആണിതിൻെറ സവിശേഷത. ഒറ്റ ആറ്റത്തിൻെറ മാത്രം കട്ടിയുള്ള കാർബൺ ആറ്റങ്ങളുടെ പാളിയാണ്  ഗ്രാഫീൻ.ഷഡ്ഭുജാകൃതിയിൽ ഇടതൂർന്ന ക്രിസ്റ്റലീയ ഘടനയുള്ള ദ്വിമാന കാർബൺ ആറ്റങ്ങളുടെ പാളി. മഞ്ചസ്റ്റർ സർവകലാശാലയ്ക്ക് കീഴിലുള്ള നാഷനൽ  ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്  ഗ്രാഫീൻ ബൾബ് യാഥാർഥ്യമാക്കിയത്. എൽഇ ഡി ബൾബുകളെ അപേക്ഷിച്ച് പത്ത് ശതമാനം കുറവ് വൈദ്യുതി മതി. ഇതിന് ഉയർന്ന ഊർജക്ഷമതയോടൊപ്പം കൂടുതൽ ആയുസ്സ്,കുറഞ്ഞ നിർമാണച്ചെലവ്, കനം കുറവ്, പരിസ്ഥിതി സൗഹൃദപരം, എന്നിങ്ങനെ മേൻമകൾ ഏറെയാണ് ഗ്രാഫീൻ ബൾബിന്.



? LED module 

An LED modules is a system in which multiple LED bulbs are arranged in a strip. 

? എൽ.ഇ.ഡി മൊഡ്യൂൾ

ഒന്നിലധികം എൽ.ഇ.ഡി ബൾബുകൾ ഒരു സ്ട്രിപ്പിൽ ക്രമീകരിച്ച സംവിധാനമാണ് എൽ.ഇ.ഡി മൊഡ്യൂൾ.

? How to light up an LED module using the materials in the science kit ?

Connect the battery connector to the 9V battery as shown in the figure. The wires coming from the positive and negative terminals on the battery are red and black respectively. If these are connected to the positive and negative terminals ( red and black wires ) of the LED respectively, the LED will turn on. The module will light up.

? ശാസ്ത്രകിറ്റിലെ സാമഗ്രികൾ ഉപയോഗിച്ച് എൽ.ഇ. ഡി മൊഡ്യൂൾ എങ്ങനെ പ്രകാശിപ്പിക്കാം ?


ചിത്രത്തിൽ കാണുന്നതുപോലെ ബാറ്ററി കണക്ടർ 9V ബാറ്ററിയുമായി ബന്ധിപ്പിക്കുക. ബാറ്ററിയിലെ പോസ്റ്റിവ് ,നെഗറ്റീവ് ടെർമിനലുകളിൽ നിന്ന് വരുന്ന വയറുകൾ യഥാക്രമം ചുവപ്പും കറുപ്പുമായിരിക്കുംഇവ  യഥാക്രമം (എൽ.ഇ. ഡി യുടെ ) പോസ്റ്റീവ് , നെഗറ്റീവ് ടെർമിനലുകളുമായി ( ചുവപ്പും കറുപ്പും വയറുകൾ) ബന്ധിപ്പിച്ചാൽ എൽ.ഇ. ഡി മൊഡ്യൂൾ  പ്രകാശിപ്പിക്കും.

? What is the power source and conductor used to illuminate the LED module ?

Power source - 9V battery,

Conducting wire - Aluminium 

?  എൽ.ഇ. ഡി മൊഡ്യൂൾ പ്രകാശിപ്പിക്കാൻ ഉപയോഗിച്ച വൈദ്യുതിസ്രോസ്സ്, ചാലകകമ്പി എന്നിവ ഏതെല്ലാം  ?

വൈദ്യുതിസ്രോസ്സ് - 9Vബാറ്ററി

ചാലകക്കമ്പി - അലുമിനിയം 


No comments: