UNIT 2 ACID AND BASES


3 ആസിഡുകളുടെയും  ബേസുകളുടെയും 

പൊതുസ്വഭാവങ്ങൾ 

COMMON PROPERTIES OF ACIDS AND BASES 



? Which of the liquids in the science Kit have sour taste and alkaline taste?

? ശാസ്ത്രകിറ്റിലെ ദ്രാവകങ്ങളിൽ പുളിരുചിയും കാരരുചിയും ഉള്ളവ ഏതെല്ലാമാണ് ?

  

  Sour taste  പുളിരുചിയുള്ളവ 

  Alkaline taste 

 കാരരുചിയുള്ളവ

  Lemon juice  നാരങ്ങാനീര് 

  Soap water

    സോപ്പുവെള്ളം 

  Vinegar വിനാഗിരി

  Baking soda solution

  അപ്പക്കാരലായനി

  Tamarind water

 പുളിവെള്ളം 

  Ash suspension

 ചാരം കലക്കിയവെള്ളം 

  Buttermilk   മോര്

  Lime water

ചുണ്ണാമ്പുവെള്ളം 

 

  •  All acids have sour taste.
  • All bases have alkaline taste. 
  •     ഏല്ലാ ആസിഡുകൾക്കും പുളിരുചിയാണുള്ളത്.
  • ഏല്ലാ ബേസുകൾക്കും കാരരുചിയാണുള്ളത്.  

Dip your fingers in each liquids in the science kit and rub the fingers as shown in the picture.

ശാസ്ത്രകിറ്റിലെ ഓരോ ദ്രാവകങ്ങളിലും ചിത്രത്തിൽ കാണുന്നതുപോലെ കൈവിരലുകൾ മുക്കി കൂട്ടിയുരച്ചുനോക്കൂ. 
? Which liquids feel slippery? 
? ഏതെല്ലാം ദ്രാവകങ്ങൾക്കാണ് വഴുവഴുപ്പ് അനുഭവപ്പെടുന്നത്

  • Soap water സോപ്പ് വെള്ളം 
  • Baking soda solution അപ്പക്കാരലായനി
  • Lime water ചുണ്ണാമ്പുവെള്ളം 
  • Ash suspension ചാരം കലക്കിയ വെള്ളം 
? Which common property of bases did you identify here? 
Bases are slippery in nature.

?  ബേസുകളുടെ ഏത് പൊതുസ്വഭാവമാണ് ഇവിടെ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞത്.

ബേസുകളൾക്ക് വഴുവഴുപ്പുണ്ട്.

? Common properties of acids and bases 

?  ആസിഡുകളുടെയും ബേസുകളുടെയും പൊതുസ്വഭാവങ്ങൾ 

 Acids ആസിഡുകൾ

 Bases ബസുകൾ

 Sour testeപുളിരുചി

 Alkaline teste കാരരുചി

 Turns blue litmus red

നീലലിറ്റ്മസിനെ ചുവപ്പാക്കുന്നു

 Turns red litmus blue

 ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്നു.

 React with metal to produce hydrogen 

 ലോഹങ്ങളുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഉൽപാദിപ്പിക്കുന്നു. 

 Slippery 

വഴുവഴുപ്പുണ്ട്. 


? Which among the following substances can turn blue litmus red ? List them and given reason.

?  താഴെ പറയുന്ന പദാർത്ഥങ്ങളിൽ നീല ലിറ്റ്മസിനെ ചുവപ്പാക്കാൻ കഴിയുന്നവ ഏതെല്ലാമാണ് ? കാരണമെന്ത് ? 
  •  Orange juice ഓറഞ്ച്നീര്
  •  Rice soup കഞ്ഞിവെള്ളം
  •  Black tea കട്ടൻചായ
  •   Bilimbi ( Irumban puli) Juice ഇരുമ്പൻപുളിനീര്
  •  Grape juice മുന്തിരിനീര്
  •   Tomato juice തക്കാളിനീര്
  •   Coconut water തേങ്ങവെള്ളം 

  In my opinion liquids that 

can turn blue litmus red 

നീല ലിറ്റ്മസിനെ ചുവപ്പാക്കിമാറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്ന ദ്രാവകങ്ങൾ 


  Reason

 കാരണം

  Orange juice,  ഓറഞ്ച്നീര് 

Bilimbi( Irumban puli) Juice ,ഇരുമ്പൻപുളിനീര് 

 Grape juice, മുന്തിരിനീര്

Tomato juice തക്കാളിനീര്

 As they have sour taste, they contain acids. Acid can turn blue litmus red. 

ഇവയ്ക്ക് പുളിരുചിയുള്ളതിനാൽ ഇവയിൽ ചില ആസിഡുകൾ അടങ്ങിയിരിക്കും. ആസിഡുകൾ നീല ലിറ്റ്മസിനെ ചുവപ്പാക്കുന്നു. 


All food items which are sour in taste contain acids Most of the fruits contain more than one acid 

? Acid in food items 

പുളിരുചിയുള്ള ഭക്ഷ്യവസ്തുക്കളിലെല്ലാം ചില ആസിഡുകൾ അടങ്ങിയിരിക്കുന്നു. മിക്ക പഴങ്ങളഇലും ഒന്നിലധികം അസിഡുകൾ അടങ്ങിയിരിക്കുന്നു. 
ഭക്ഷ്യവസ്തുക്കളിലെ ആസിഡുകൾ


Food items 

ഭക്ഷ്യവസ്തു

Main acid present
അടങ്ങിരിക്കുന്ന പ്രധാന ആസിഡ്

 Buttermilk, Curd മോര്,തൈര്


Vinegar വിനാഗിരി



Lemon നാരങ്ങ



Tamarind പുളി



Apple ആപ്പിൾ




Gooseberry നെല്ലിക്ക



Tamato തക്കാളി

 Lactic acid

ലാക്ടിക് ആസിഡ്


Acetic acid

അസറ്റിക് ആസിഡ്


Citric acid 

സിട്രിക് ആസിഡ്


Tartaric acid 

 ടാർടാറിക് ആസിഡ് 

Malic acid 

മാലിക് ആസിഡ് 


Ascorbic acid 

അസ്കോർബിക് ആസിഡ്


Oxalic acid 

 ഓക്സാലിക് ആസിഡ് 



? How does milk turn acidic when it becomes curd ? 

പാല് തൈരാകുമ്പോൾ എങ്ങനയാണ് അതിന് ആസിഡ് സ്വഭാവം വരുന്നത് ?

Don't we add a little curd to the milk which is boiled and cooled in order to turn it into curd ? Curd contains a bacteria called 'Lactobacillus'. The lactic acid that is produced when these bacteria nourish themselves with milk, gives curd its sour taste. 

പാലിനെ തൈരാക്കിമാറ്റാൻ തിളപ്പിച്ചാറിയ പാലിൽ അൽപം തൈര് (ഉറ) ഒഴിക്കാറില്ലേ തൈരിൽ 'ലാക്ടോബാസിലസ്' എന്ന ബാക്ടീരിയ അടങ്ങിയിട്ടുണ്ട് ഇവ പാലിൽനിന്ന് പോഷണം നടത്തുന്നതിൻെറ ഫലമായി ഉണ്ടാകുന്ന ലാക്ടിക് ആസിഡാണ് തൈരിന് പുളിരുചി നൽകുന്നത്. 

 ? What precautions should we take to avoid accidents while handling chemicals?
Avoid spilling on body parts
രാസവസ്തുക്കൾ കൈകര്യം ചെയ്യുമ്പോൾ അപകടങ്ങൾ ഒഴിവാക്കാൻ നാം എന്തെല്ലാം ശ്രദ്ധിക്കണം. 
  • Avoid spilling on body parts 
  • ശരീരഭാഗങ്ങളിൽ വീഴാതെ നോക്കണം 
  • Don't touch with hands 
  • കൈകൊണ്ട് തൊടരുത്
  • Don't smell
  • മണത്തുനോക്കാൻ പാടില്ല
  • Don't taste
  • രുചി നോക്കരുത്
  • Use a dropper while taking out acid from a bottle
  • കുപ്പിയിൽ നിന്ന് എടുക്കാൻ ഡ്രോപ്പർ ഉപയോഗിക്കണം
  • Use a holder while using a test tub
  • ടെസ് റ്റ് ട്യൂബ് പിടിക്കാൻ ഹോൾഡർ ഉപയോഗിക്കണം 
? If Acid Spills 

 Strong acid causes burn if they get spilled on the body. pouring cold water on the affected area for long time is the first aid for this If the burn is severe the person should be taken to hospital.

ആസിഡ് വീണൽ പ്രഥമശുശ്രൂഷ

വീര്യം കൂടിയ ആസിഡുകൾ ശരീരത്തിൽ വീണാൽ പൊള്ളലുണ്ടാകും. തണുത്തവെള്ളം പൊള്ളലേറ്റ ഭാഗത്ത് കുറേസമയം ഒഴിക്കുകയാണ് ഇതിനുള്ള പ്രഥമശുശ്രൂഷ


Acids in food items are weak. But many acids and bases commonly used in laboratories are strong.

? Some acids and bases used in  laboratories.

ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയ ആസിഡുകൾ വീര്യം കുറഞ്ഞവയാണ്. എന്നാൽ ലബോറട്ടറികളിൽ സാധാരണ ഉപയോഗിക്കുന്ന പല ആസിഡുകളും ബേസുകളും വീര്യം കൂടിയവയാണ്. 
ലബോറട്ടറികളിൽ  ഉപയോഗിക്കുന്ന ചില ആസിഡുകളും  ബേസുകളും 

 Acids ആസിഡുകൾ

 Bases ബേസുകൾ

 

Hydrochloric acid ( HCL)

 ഹൈഡ്രോക്ലോറിക് ആസിഡ്


Nitric acid ( HNO3)
 നൈട്രിക്ആസിഡ് 

Sulphuric acid ( H2SO4)
സൾഫ്യൂറിക് ആസിഡ് 

Acetic acid ( CH3COOH)
അസറ്റിക് ആസിഡ്

Phosphoric acid
 (H3PO4)

ഫാേസ്ഫോറിക് ആസിഡ് 


 

Calcium hydroxide 

( Slaked lime) 

കാൽസ്യം ഹൈഡ്രോക്സൈഡ്

(ചുണ്ണാമ്പ്)


Sodium hydroxide

(Caustic soda)

സോഡിയം ഹൈഡ്രോക്സൈഡ്

(കാസ്റ്റിക് സോഡ)

Potassium hydroxide 

( Caustic potash)

പൊട്ടാസ്യം       ഹൈഡ്രോക്സൈഡ്

( കാസ്റ്റിക് പൊട്ടാഷ്)

Ammonium hydroxide solution 

(Liquor ammomia)

അമോാണിയം      ഹൈഡ്രോക്സൈഡ്

(ലിക്കർ അമോണിയ )











👉ഉറുമ്പ് കടിക്കുമ്പോൾ വേദനയ്ക്ക് കാരണമാകുന്ന ആസിഡ്

ഫോമിക് ആസിഡ് ( CH2O2) 

? When ants bite, it pains. Why?

ഉറുമ്പ് കടിക്കുമ്പോൾ വേദന അനുഭവപ്പെടുന്നതെന്തുകൊണ്ട് ? 

When ants bite it injects a small amount of formic acid to our body. This causes pain. 

ഉറുമ്പ് കടിക്കുമ്പോൾ ഫോർമിക് ആസിഡ് നമ്മുടെ ശരീരത്തിൽ കുത്തിവെയ്ക്കുന്നതാണ് വേദനയ്ക്കു കാരണം
  






? Take acids and bases in separate test tubes .Observe and tabulate the colour changes that occur when various indicators are added to them.
ലബോറട്ടറിയിലുള്ള ചില ആസിഡുകളും വെവ്വേറെ ടെസ്റ്റ്ട്യൂബുകളിൽ എടുത്ത് അവയിൽ വിവിധ സൂചകങ്ങൾ ചേർക്കുമ്പോൾ ഉണ്ടാകുന്ന നിറം മാറ്റം നിരീക്ഷീച്ച് പട്ടികപ്പെടുത്തുക. 

  

  Colour change on adding indicators 

സൂചകങ്ങൾ ചേർത്തപ്പോഴുണ്ടായ നിറം മാറ്റം 

 Indicators 

സൂചകം

 Hydro

chloric

acid

ഹൈഡ്രോ

ക്ലാേറിക് 

ആസിഡ്

Sulphuric acid

സൾഫ്യൂ

റിക്

ആസിഡ്

Sodium 

hydroxide

സോഡിയം

ഹൈഡ്രോ

ക്സൈഡ്

Potassium

hydroxide

പോട്ടാസ്യം

ഹൈഡ്രോ

ക്സൈഡ്

   Methyl 

orange

മീഥൈൽ

ഓറഞ്ച്

 Light pink

ഇളം പിങ്ക് 

Light pink

ഇളം പിങ്ക്

 Light yellow

ഇളം മഞ്ഞ

 Light yellow

ഇളം മഞ്ഞ

 Phenolphthalein

ഫിനോഫ്തലിൻ

   No colour change 

നിറമാറ്റമില്ല

 No colour change 

നിറമാറ്റമില്ല

 Pink

പിങ്ക്

  Pink

പിങ്ക്

 Blue litmus paper

നീലലിറ്റ്മസ്

പേപ്പർ

  Red

ചുവപ്പ് 

 Red

ചുവപ്പ്

  No colour change

നിറമാറ്റമില്ല

  No colour change

നിറമാറ്റമില്ല

 Red litmus paper

ചുവപ്പ് ലിറ്റ്മസ് 

പേപ്പർ


 No colour change 

നിറമാറ്റമില്ല

  No colour change

നിറമാറ്റമില്ല

  Blue

നീല


 Blue

നീല

 






നാംകഴിക്കുന്ന ആഹാരത്തിൻെറ ദഹനത്തെ സഹായിക്കാനായി ആമാശയത്തിൽ ഉൽപാദിപ്പിക്കുന്ന ആസിഡ് 

ഹൈഡ്രോക്ലാറിക് ആസിഡ് 




? What is the name of the acid in the stomach?
Hydrochloric acid ( HCL)

 Neutralisation


നിർവീരീകരണം(
Neutralisation)

ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ ആസിഡിൻെറയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാകുകയും ചെയ്യുന്നു. 
ആസിഡ് + ആൽക്കലി --> ലവണം + ജലം 

 Neutralisation
When definite amounts of acid and alkali are mixed , their acidic and alkaline natures are lost and salt and water are formed. This is called neutralisation.
Acid +Alkali--> Salt+ Water

നിത്യജീവിതത്തിൽ നിർവീരീകരണം ഉപയോഗപ്പെടുത്തുന്ന സന്ദർഭങ്ങൾ

 -->അസിഡിറ്റിക്ക് പരിഹാരമായി ഡോക്ടർമാർ ആൽക്കലികൾ അടങ്ങിയ അൻറാസിഡുകൾ നൽകുന്നു.
 
 --> നിർവീരീകരണം വഴി മണ്ണിൽ ആൽക്കലിയായ കുമ്മായം ചേർക്കുന്നു. 

Write situations from our day to day life where neutralisation is made use of .

 
 --> Doctors suggest antacids ( mild alkalis) to treat acidity. 

 --> To adjust the pH of the soil, farmers use lime , if it is acidic or acidic fertilisers , if alkaline. 
  





🔍   pH VALUE  ( POTENTIAL OF HYDROGEN)  

👉 pH Paper used to examine whether a substance is acidic or alkaline.

👉 The numbers from 1 to 14 are used for this pH 7 indicates neutrality. 

👉 Less than 7 means that alkalinity increases 

👉 More than 7 means that alkalinity increases.

👉  Thus pH 1 means strongly acidic. 

👉   pH 14 means strongly alkaline.

👉   pH value for pure water is 7. 

🔍പി .എച്ച് മൂല്യം (POTENTIAL OF HYDROGEN)  ( pH VALUE)

👉 വസ്തുക്കളുടെ ആസിഡ് സ്വഭാവവും ആൽക്കലി സ്വഭാവവും സൂചിപ്പിക്കാനുപയോഗിക്കുന്ന സംഖ്യയാണ് പി .എച്ച് മൂല്യം.

👉 1 മുതൽ 14 വരെയുള്ള സംഖ്യകളാണ് ഇതിന് ഉപയോഗിക്കുന്നത്.

👉 പി .എച്ച് 7 എന്നത് നിർവീര്യതയെ സൂചിപ്പിക്കുന്നു.

👉 7 നേക്കാൾ കുറയുമ്പോൾ വസ്തുവിൻെറ ആസിഡ് സ്വഭാവം കൂടിവരുന്നു.

👉 7 നേക്കാൾ കൂടുമ്പോൾ ആൽക്കലി സ്വാഭാവം കൂടുന്നു.

അതായത് പി .എച്ച് 1 എന്നത് ഗാഢ ആസിഡിനെയും പി .എച്ച് മൂല്യം 14 എന്നത് ഗാഢ ആൽക്കലിയെയും സൂചിപ്പിക്കുന്നു. 

👉 ശുദ്ധജലത്തിൻെറ പി .എച്ച് മൂല്യം 7 ആണ്. 

👉 പി .എച്ച് സ്കെയിൽ കണ്ടെത്തിയ ശാസ് ത്രജ്ഞൻ സൊറൻസൺ 

👉 pH ൻെറ പൂർണരൂപം - പൊർട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ 






No comments: