UNIT 1 CASKETS OF LIFE

ജീവൻെറ ചെപ്പുകൾ 

👉 WRITE A DESCRIPTION ABOUT MICROORGANISMS 

സൂക്ഷമജീവികളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക 

📌MICROORGANISMS

Organisms that can be seen by naked eyes are microorganisms. 

📌സൂക്ഷമജീവികൾ

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ജീവികളാണ് സൂക്ഷമജീവികൾ.

MICROORGANISMS (സൂക്ഷമജീവികൾ)

സൂക്ഷമജീവികൾ(MICROORGANISMS)

👉 AMOEBA 

Amoeba is a free living fresh water protozoan . It has no permanent shape. It's shape changes every now and then. On the body surface several PSEUDOPODIA  may be present for locomotion and food collection. 
അമീബ 
ശുദ്ധജലത്തിൽ വസിക്കുന്ന, പ്രോട്ടോസോവ വിഭാഗത്തിൽപ്പെടുന്ന ഒരു ഏകകോശ ജീവിയാണ് അമീബ. നിശ്ചിത ആകൃതിയില്ലാത്ത അമീബ കപടപാദങ്ങൾ എന്ന ഭാഗങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുകയും ഇരപിടിക്കുകയും ചെയ്യുന്നു. 

AMOEBA 
👉 PARAMECIUM

Paramecium is a free living fresh water protozoan. The body surface bears numerous CILIA for locomotion and food collection. It's shape resembles with the sole of a shoe . 
പാരമീസിയം
ശുദ്ധജലത്തിൽ വസിക്കുന്ന, പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന മറ്റൊരു ഏകകോശജീവിയാണ് പാരമീസിയം.ചെരുപ്പിൻെറ ആകൃതിയിലുള്ള പാരമീസിയം സീലിയ എന്ന ഭാഗങ്ങൾ ഉപയോഗിച്ച് സഞ്ചരിക്കുകയും ഇരപിടിക്കുകയും ചെയ്യുന്നു.

PARAMOECIUM 

👉EUGLENA 

Euglena is a free living fresh water protozoan. It move with the help of FLAGELLUM . Euglena has chloroplast and can make their own food by photosynthesis. At the same time it can absorbs food from their environment. It has both the characteristics of plants and animals. 
യൂഗ്ലീന

ശുദ്ധജലത്തിൽ വസിക്കുന്ന , സസ്യങ്ങളുടേയും ജന്തുക്കളുടേയും സ്വാഭാവ സവിശേഷതകൾ പ്രകടിപ്പിക്കുന്ന ഒരു ഏകകോശജീവിയാണ് യൂഗ്ളീന. ശരീരത്തിൽ കാണപ്പെടുന്ന ഹരിതകം ഉപയോഗിച്ച് സസ്യങ്ങളെപ്പോലെ സ്വയം ആഹാരം നിർമ്മിക്കാനും കഴിയുന്ന യൂഗ്ലീന ഫ്ലാജല്ലം എന്ന ഭാഗം ഉപയോഗിച്ച് സഞ്ചരിക്കുന്നു. 

EUGLENA 


👉BACTERIA

Bacteria are microscopic living organisms. They are usually unicellular and wide spread in nature. There are different type of bacteria, some of them are harmful and some other are beneficial to us. 
ബാക്ടീരിയ
എല്ലായിടങ്ങളിലും കാണപ്പെടുന്ന ഏകകോശജീവികളാണ് ബാക്ടീരിയകൾ. പലതരം ബാക്ടീരിയകളുണ്ട്. അവയിൽ നമുക്ക് ഉപകാരികളും മറ്റ് ചിലത് ഉപദ്രവകാരികളുമാണ്. 
BACTERIA 

👉CHLAMYDOMONAS 

Chlamydomonas is a genus of green algae. They are unicellular organisms with flagellum, found in soil, freshwater, seawater, etc. It can make food by photosynthesis with the help of chloroplast present in the body. 
ക്ലാമിഡൊമൊണാസ് 
പച്ച ആൽഗെ വിഭാഗത്തിൽപ്പെടുന്ന ഒരു ഏകകോശ സസ്യമാണ് ക്ലാമിഡൊമൊണാസ് , മണ്ണ് , സമുദ്രജലം, ശുദ്ധജലം എന്നിവടങ്ങളിൽ വസിക്കുന്ന ഇവയിൽ ഫ്ലാജല്ലം എന്ന ഭാഗം ഉണ്ട്. ശരീരത്തിൽ കാണപ്പെടുന്ന ഹരിതകത്തിൻെറ സഹായത്തോടെ പ്രകാശസംശ്ലേഷണം വഴി ആഹാരം നിർമ്മിക്കുന്നു. 

CHLAMYDOMONAS 


👉YEAST 

Yeast is a single celled or unicellular organism which is a member of fungus kingdom. It is used in baking. 
 യീസ്റ്റ്
ഫംഗസ് വിഭാഗത്തിൽപ്പെടുന്ന ഏകകോശ ജീവിയാണ് യീസ്റ്റ്. ഇത് പാചകാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. 

YEAST


👉 കോശങ്ങൾ 

ജീവശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ് കോശങ്ങൾ 

UNICELLULAR ORGANISMS

Organisms which have only one cell in their body are called unicellular organism . This single cell performs all the life activities viz. movement , food , capturing, respiration etc. 

Examples of Unicellular Organisms - Amoeba, Paramecium, Euglena , Bacteria , Chlamydomonas , Yeast . 

ഏകകോശ ജീവികൾ

ശരീരത്തിൽ ഒരു കോശം മാത്രമുള്ള ജീവികളാണ് ഏകകോശ ജീവികൾ. ചലനം , ആഹാരസമ്പാദനം , ശ്വസനം തുടങ്ങിയ എല്ലാ ശാരീരിക പ്രവർത്തനങ്ങളും നിർവഹിക്കുന്നത് ഈ ഒരു കോശമാണ് 


MULTICELLULAR ORGANISMS 

Organisms with more than one cell in their body are multicellular organisms. Animals and plants are multicellular organisms. 

👉ബഹുകോശജീവികൾ 

ഒന്നിലധികം കോശങ്ങളുള്ള ജീവികളാണ് ബഹുകോശജീവികൾ. ജന്തുക്കളും സസ്യങ്ങളുമെല്ലാം ബഹുകോശജീവികളാണ്. 

👉ഏകകോശ ജീവികളുടെ ശരീരം കാണാൻ കഴിയാത്തവിധം ചെറുതായിരിക്കാനും ഉറുമ്പിൻെറ ശരീരം കുറേക്കൂടി വലുതായിരിക്കാനും കാരണം

നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതാണ് കോശങ്ങൾ. അതിനാൽ ഒരു കോശം മാത്രമുള്ള ജീവികളെ നമുക്ക് കാണാൻ കഴിയില്ല.  ഉറുമ്പിൻെറ  ശരീരത്തിൽ അനേകായിരം കോശങ്ങളുണ്ട് അതിനാൽ ഉറുമ്പിനെ നമുക്ക് കാണാൻ സാധിക്കുന്നു. 



നിരീക്ഷണം - കവിൾ കോശങ്ങൾ 

നിരീക്ഷണം - കവിൾ കോശങ്ങൾ 

ലക്ഷ്യം

 മനുഷ്യൻെറ കവിൾകോശങ്ങൾ നിരീക്ഷിക്കുന്നതിന്.

OR

 ഒരു കുട്ടി വളർന്ന് വലുതാകുമ്പോൾ കോശങ്ങൾ വലുതാകുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന്.

ആവശ്യമായ വസ്തുക്കൾ

 മൈക്രോസ്കോപ്പ് , ഗ്ലാസ് സ്ലൈഡ്, സ്റ്റെയിൻ മെഥിലിൻബ്ലൂ  സ്റ്റെയിൻ,  ശുദ്ധജലം,  പുതിയ ടൂത്ത്ബ്രഷ്, കവർഗ്ലാസ്, ഡ്രോപ്പർ ( സ്റ്റെയിൻ എടുക്കാൻ) , ഫിൽറ്റർ പേപ്പർ.

പരീക്ഷണ രീതി

ഒരു കുട്ടിയുടെയും മുതിർന്ന ആളിൻെറയും കവിളിലെ കോശങ്ങൾ ശ്രദ്ധാപൂർവം എടുത്ത് മൈക്രോസ് കോപ്പിലൂടെ നിരീക്ഷിക്കുക. കോശങ്ങൾ എടുക്കാനായി ശുദ്ധജലം ഉപയോഗിച്ച് കയ്യും വായും വൃത്തിയായി കഴുകുക. പുതിയ ടൂത്ത്ബ്രഷ് ഉപയോഗിച്ച് കവിളിൻെറ ഉൾവശം ചുരണ്ടുക. ബ്രഷിൽ പറ്റിയിരിക്കുന്ന കവിളിൻെറ അംശങ്ങൾ സ്ലൈഡിൻെറ മധ്യത്തിലുള്ള ഒരു തുള്ളി ജലത്തിലേക്കു മാറ്റുക. ഇത് അല്പം പരത്തി    ഇതിലേക്ക് ഡ്രോപ്പറിൻെറ സഹായത്താൽ ഒരു തുള്ളി മെഥിലിൻബ്ലൂ  സ്റ്റെയിൻ ചേർക്കുക. ഇതിൻെറ പുറത്തായി വായുകയറാതെ കവർഗ്ലാസ് കൊണ്ട് മൂടുക. ഫിൽറ്റർ പേപ്പർ ഉപയോഗിച്ച് അധികമുള്ള  സ്റ്റെയിൻ നീക്കം ചെയ്യുക. സ്ലൈഡ്  മൈക്രോസ്കോപ്പിൽവച്ച് നിരീക്ഷിക്കുക. 

നിരീക്ഷണം

പല മൂലകളോടുകൂടിയ അനേകം കോശങ്ങൾ കാണാം. കോശത്തിനുള്ളിൽ ഇരുണ്ടതും വൃത്താകൃതിയിലുള്ളതുമായ സാമാന്യം വലിപ്പമുള്ള ഒരു ഭാഗമുണ്ട്. ഇത് മർമമാണ്. കോശത്തിനുള്ളിൽ ചെറിയ കണികകൾ കാണാം. 

ഒരു കുട്ടിയുടെയും മുതിർന്ന ആളിൻെറയും കവിളിലെ കോശങ്ങളുടെ വലുപ്പത്തിൽ വ്യത്യാസം കാണുന്നില്ല. 

നിഗമനം 

നാം വളർന്ന് വലുതാകുന്നതിനനുസരിച്ച് കോശങ്ങൾ വലുതാകുന്നില്ല.കോശങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസമാണ് വലുപ്പ വ്യത്യാസത്തിന് കാരണം. 

കോശസ്തരം, കോശദ്രവം, മർമം,  എന്നീഘടകങ്ങൾ കവിൾ കോശത്തിൽ ഉൾപ്പെടുന്നു. 

കവിൾ കോശങ്ങൾ 



👉 കോശങ്ങളുടെ വലുപ്പം വ്യത്യാസപ്പെടാതെ എങ്ങനെയാണ് വലുതാകുന്നത് ?
ഓരോ കോശവും പൂർണവളർച്ചയെത്തുമ്പോൾ വിഭജിക്കുന്നു. വിഭജിക്കുന്ന കോശങ്ങൾ വളർന്ന് പൂർണവളർച്ചയെത്തുമ്പോൾ വീണ്ടും വിഭജിക്കും ഈ പ്രക്രിയ തുടരും. അങ്ങനെയാണ് ശരീരം വളരുന്നത്. 



DIFFERENT TYPE OF CELLS  
വിവിധതരം കോശങ്ങൾ 
👉മനുഷ്യശരീരത്തിലെ  എല്ലാ കോശങ്ങളുടെയും ആകൃതി കവിളിലെ കോശങ്ങളുടേതുപോലെയാണോ?

മനുഷ്യശരീരത്തിലെ  എല്ലാ കോശങ്ങളുടെയും ആകൃതി ഒരുപോലെയല്ല. രക്തകോശങ്ങൾ, പേശീകോശങ്ങൾ, നാഡീകോശങ്ങൾ എന്നിവയ് ക്കെല്ലാം വ്യത്യസ്തമായ ആകൃതികളാണുള്ളത്. 
പേശീകോശം


നാഡീകോശം

രക്തകോശങ്ങൾ

കവിളിലെകോശങ്ങൾ 

കോശങ്ങളിലെ വൈവിധ്യം

പേശികോശം (MUSCULAR CELL )

രണ്ടഗ്രവും കൂർത്ത ആകൃതി. മധ്യഭാഗം വീതികൂടിയത്. മധ്യഭാഗത്തായി മർമം കാണപ്പെടുന്നു. ഒന്നിലോടൊന്നു ചേർന്ന് അടുക്കിയിരിക്കുന്നു. കൈ, കാൽ തുടങ്ങിയ അവയവങ്ങളുടെ ചലനവുമായി, അതുവഴി ശരീരത്തിൻെറ മുഴുവൻ ചലനങ്ങളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു. 

പേശികോശം 

നാഡീകോശം ( NERVE CELL) / NEURON 

പ്രത്യേക ആകൃതിയോടു കൂടിയ കോശങ്ങൾ. ശരീരിക പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും നിർവഹിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. ഇതിനായി ഉദ്ദീപനങ്ങൾ സ്വീകരിക്കാനും  സന്ദേശങ്ങൾ കൈമാറാനും അനിയോജ്യമായ ഘടനയാണ് ഇവയ്ക്കുള്ളത്. മർമത്തോടു കൂടിയ കോശശരീരവും അതിൽ നിന്നു പുറത്തേക്കുള്ള വണ്ണം കുറഞ്ഞ തന്തുക്കളുെ ഉണ്ട്. ഇവയിൽ ഒരെണ്ണം നീളം കൂടിയതാണ്. ഇതിനെ പൊതിഞ്ഞ് പ്രത്യേക ആവരണമുണ്ട്. തന്തുക്കളുടെ അഗ്രങ്ങൾ ശാഖകളായി പരന്നിരിക്കുന്നു. 

നാഡീകോശം


ഉപരിവൃതി കോശം

ശരീരഭാഗങ്ങളെ പൊതിഞ്ഞു സംരക്ഷിക്കുന്ന കോശങ്ങൾ കൂടുതൽ എണ്ണത്തിനും നിശ്ചിതമായ ആകൃതിയുണ്ട്. അടുത്തടുത്തായി  അടുക്കിയിരിക്കുന്നു. കോശമദ്ധ്യത്തിൽ മർമമുണ്ട്. 

ഗ്രന്ഥികോശം

നിശ്ചിത ആകൃതിയുള്ള കോശങ്ങൾ. കോശങ്ങൾ ഒന്നോടൊന്ന് ചേർന്ന്  കാണപ്പെടുന്നു. മധ്യത്തിൽ മർമമുണ്ട്. കണ്ണുനീർ, വിയർപ്പ് മുതല സ്രവങ്ങൾ ഉല്പാദിപ്പിക്കുന്നത് ഗ്രന്ഥികോശങ്ങളാണ്. ഗ്രന്ഥികോശങ്ങളിലെ പ്രധാന കോശംഗം ഗോൾഗി വസ്തുവാണ്. 

👉 കോശങ്ങൾ 

ജീവശരീരം നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ് കോശങ്ങൾ.

കോശത്തിൻെറ ഘടന 

👉എല്ലാ കോശങ്ങളിലും പൊതുവായി ചില ഭാഗങ്ങളുണ്ട്. 

ജന്തുകോശത്തിൻെറ പ്രധാനഭാഗങ്ങളാണ് മർമം, കോശദ്രവ്യം, കോശസ്തരം, എന്നിവ. 

👉 കോശത്തിൻെറ കേന്ദ്രമാണ് മർമം. കോശപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് മർമമാണ്.

👉 കോശത്തിൻെറ ആവരണമാണ് കോശസ്തരം. 

👉 കോശസ്തരത്തിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവപദാർത്ഥമാണ് കോശദ്രവ്യം. 

👉കോശദ്രവ്യത്തിനകത്ത് കാണപ്പെടുന്ന മർമം, ഫേനം തുടങ്ങിയവയെ കോശഘടകങ്ങൾ എന്നുപറയുന്നു. 

👉മർമത്തെപ്പോലെ മറ്റുകോശഘടകങ്ങൾക്കും വ്യത്യസ്തമായ ധർമ്മങ്ങളുണ്ട്. 

കോശഭാഗങ്ങൾ 

👉ചിത്രങ്ങൾ നിരീക്ഷിക്കൂ. വെളുത്തരക്തകോശവും കവിളിലെ കോശവും തമ്മിൽ എന്തെല്ലാം സാമ്യ വ്യത്യാസങ്ങളുണ്ട്. 

വെളുത്തരക്തകോശത്തിലും  കവിളിലെ കോശത്തിലും കോശസ്തരം, കോശദ്രവ്യം, മർമം എന്നിവയുണ്ട്. എന്നാൽ വെളുത്ത രക്തകോശത്തിലെ മർമം വലുതും കവിളിലെ കോശത്തിലെ മർമം ചെറുതുമാണ്. 






No comments: