🔎മരവാഴയുടെ വേരുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? മറ്റു ചെടികളുടെ വേരുകളിൽ നിന്ന് എന്തു വ്യസ്യാസമാണുള്ളത് ? ആതിഥേയ വൃക്ഷത്തിനുള്ളിലേക്ക് വേരുകൾ ഇറങ്ങുന്നുണ്ടോ ?
👉മരവാഴ മറ്റു സസ്യങ്ങളിൽ പറ്റിപ്പിച്ചാണ് വളരുന്നത്
👉മരവാഴയ്ക്ക് രണ്ടുതരം വേരുകളുണ്ട്. മരവാഴയിലെ പറ്റുവേരുകൾ ആതിഥേയസസ്യത്തിൽ പറ്റിപ്പിടിച്ചു വളരാൻ സഹായിക്കുന്നു.
👉വെലാമൻ വേരുകൾ അന്തരീക്ഷത്തിലേക്കു തൂങ്ങിക്കിടക്കുകയും അവിടെനിന്ന് ജലാംശം ആഗിരണം ചെയ്യുകയും ചെയ്യുന്നു.
👉മരവാഴയുടെ ഒരുവേരും ആതിഥേയസസ്യത്തിൻെറ ഉള്ളിലേക്ക് ഇറങ്ങുന്നില്ല.
🔎എവിടെ നിന്നാണ് മരവാഴയ്ക്ക് ജലം ലഭിക്കുന്നത്.
അന്തരീക്ഷത്തിൽ നിന്നാണ് മരവാഴയ്ക്ക് ജലം ലഭിക്കുന്നത്. വെലാമൻ വേരുകൾ ഇതിനു സഹായിക്കുന്നു.
🔎സീതത്താലി, ബൾബോഫില്ലം, എന്നീസസ്യങ്ങൾ നിരീക്ഷിച്ച് മരവാഴയുമായി ഏതെല്ലാം കാര്യങ്ങളിൽ സാമ്യമുണ്ടെന്ന് കണ്ടെത്തുക.
എപ്പിഫൈറ്റ് ( Epiphyte)
👉ഇലകൾ മാംസളമാണ്.
👉വേരുകൾ നാരുപോലെയാണ്.
👉പറ്റുവേരുകൾ, അന്തരീക്ഷത്തിലെ ജലാംശം ആഗിരണം ചെയ്യാൻ സഹായിക്കുന്ന വേരുകൾ എന്നിവയ്ക്കുണ്ട്.
👉ആതിഥേയസസ്യത്തിലു ദോഷം ചെയ്യുന്നില്ല.
👉ചീയുന്ന മരത്തിൽ നിന്നാണ് ആവശ്യമായ ധാതുലവണങ്ങൾ ആഗിരണം ചെയ്യുന്നത്.
എപ്പിഫൈറ്റുകൾ. ( Epiphytes)
മറ്റു സസ്യങ്ങളുടെ മേൽ വാസസ്ഥലം കണ്ടെത്തി സ്വയം ആഹാരം നിർമിക്കുന്ന ഹരിതസസ്യങ്ങളാണ് എപ്പിഫൈറ്റുകൾ ( Epiphytes)
ഇവയുടെ തടിച്ച വേരുകൾക്ക് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിയും. ഉദ : മരവാഴ
🔎എപ്പിഫൈറ്റുകളുടെ സാന്നിധ്യം അവ വാസിക്കുന്ന സസ്യങ്ങളെ ദോഷകരമായി ബാധിക്കുമോ ?
ഇല്ല. എപ്പിഫൈറ്റുകൾ ആഹാരം, ജലം , ലവണങ്ങൾ എന്നിവയ് ക്കൊന്നും ആതിഥേയസസ്യത്തെ ആശ്രയിക്കുന്നില്ല. അവയുടെ വേരുകൾ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുത്ത് ഇലകളിൽ വച്ച് സ്വയം ആഹാരം നിർമിക്കുന്നു. ഇരിക്കുന്ന കൊമ്പിലെ അഴുകിയ തൊലിയിൽ നിന്നാണ് ലവണങ്ങൾ കണ്ടെത്തുന്നത്.
👉 വിസ്കം (VISCUM / MISTLETONE )
👉 ചന്ദനം (SANDALUM )
👉ഹോസ്റ്റേറിയ (HOUSTORIA )
പരാദസസ്യങ്ങൾ ( Parasitic Plants) മറ്റുസസസ്യങ്ങളുടെ കാണ്ഡത്തിൻെറയോ വേരിൻെറയോ ഉള്ളിലേക്ക് വേരുകൾ ആഴ്ത്തിയാണല്ലോ ആഹാരം അല്ലങ്കിൽ ആഹാര നിർമാണത്തിനാവശ്യമായ വസ്തുക്കൾ ആഗിരണം ചെയ്യുന്നത്. ഇത്തരം വേരുകളെ ഹോസ്റ്റേറിയ (HOUSTORIA ) എന്നാണു വിളിക്കുന്നത്. ആതിഥേയസസ്യത്തിൻെറ കാണ്ഡത്തിലെ അല്ലെങ്കിൽ വേരിലെ സൈലത്തിലോ ഫ്ലോയത്തിലോ ഹോസ്റ്റേറിയ കടത്തിയാണ് ഈ ആഗിരണം നടത്തുന്നത്.
No comments:
Post a Comment