6 കോണളവും പ്രതിബിംബങ്ങളുടെ എണ്ണം
ANGLE BETWEEN THE MIRRORS AND THE NUMBER OF IMAGE
?Make a protractor and place it below the mirrors as shown the figure. Find out the angle between the mirrors and the number of images formed and complete table.
? ഒരു പ്രൊട്ടക്റ്റർ നിർമ്മിച്ച് കണ്ണാടികൾക്ക് താഴെവച്ച് നോക്കൂ. കണ്ണാടികൾ തമ്മിലുള്ള കോണളവും പ്രതിബിംബങ്ങളുടെഎണ്ണവും കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
Angle കോണളവ് | Number of images പ്രതിബിംബങ്ങളുടെഎണ്ണം |
180 o | 1 |
120 o | 2 |
90 o | 3 |
60 o | 5 |
45 o | 7 |
40 o | 8 |
30 o | 11 |
20 o | 17 |
10 o | 35 |
0 o | Infinite |
? Is there any relation between the angle between the mirrors and the number of images formed ?
? ദർപ്പണങ്ങൾക്കിടയിലെ കോണളവും പ്രതിബിംബങ്ങളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
Number of images decreases as the angle between the mirrors increases and number of images increases as the angle decreases.
If the angle is X, then number of images is 360/x - 1
ദർപ്പണങ്ങൾക്കിടയിലെ കോണളവ് കൂടുമ്പോൾ പ്രതിബിംബങ്ങളുടെ എണ്ണം കുറയുന്നു. കോണളവ് കുറയുമ്പോൾ പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു.
കോണളവ് x ആണങ്കിൽ പ്രതിബിംബങ്ങളുടെ എണ്ണം
360/x - 1
? What happens to the number of images when the angle between the mirrors increases ?
? കോണളവ് കൂടുമ്പോൾ പ്രതിബിംബങ്ങളുടെ എണ്ണത്തിൽ എന്ത് വ്യത്യാസമാണ് വരുന്നത്?
The number of images decreases
പ്രതിബിംബങ്ങളുടെ എണ്ണം കുറയുന്നു
? What if the angle decreases ?
കോണളവ് കുറയുമ്പോഴോ ?
The number of images Increases
പ്രതിബിംബങ്ങളുടെ എണ്ണം കൂടുന്നു.
? Kaleidoscope
? കാലിഡോസ്കോപ്പ്
Kaleidoscope is a device in which three plane mirror strips are used. The two adjacent mirrors make an angle
കാലിഡോസ്കോപ്പ് മൂന്ന് സമതലദർപ്പണങ്ങൾ അടുത്തടുത്ത രണ്ടെണ്ണം പരസ്പരം 60 o കോണിൽ വരുന്ന വിധം സമപാർശ്വത്രികോണാകൃതിയിൽ ക്രമീകരിച്ചിരിക്കുന്ന ഉപകരണമാണ് കാലിഡോസ്കോപ്പ്
? Write the method of construction of the Kaleidoscope .
? കാലിഡോസ്കോപ്പ് നിർമ്മിക്കുന്ന വിധം
Materials required : Three plane mirror pieces of 6 inch x 2 inch, insulation tape, transparent plastic sheet.
ആവശ്യമായ സാമഗ്രികൾ
6 ഇഞ്ച് x 2 ഇഞ്ച് വലിപ്പമുള്ള മൂന്നു സമതലദർപ്പണങ്ങൾ , ഇൻസുലേഷൻ ടേപ്പ്, സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് .
Method of construction : Using the insulation tape , fix the three plane mirrors in a triangular pattern as shown in the figure.
Cover one of the open ends with the transparent plastic sheet using the insulation tape. Put some coloured bangle pieces or beads inside this device and observe. Tilt the device and enjoy the different patterns.
നിർമാണരീതി
മൂന്ന് സമതലദർപ്പണങ്ങൾ ത്രികോണാകൃതിയിൽ ചിത്രത്തിൽ കാണുന്നതുപോലെ ഇൻസുലേഷൻ ടേപ്പ് ചുറ്റി ഉറപ്പിക്കുക. തുറന്നിരിക്കുന്ന അഗ്രങ്ങളിൽ ഒന്ന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടി ഇൻസുലേഷൻ ടേപ്പ് ചുറ്റുക. നിറമുള്ള വളപ്പൊട്ടുകൾ മുത്തുകൾ ഉപകരണത്തിലിട്ട് നിരീക്ഷിക്കുക. ഉപകരണം തിരിച്ചു നോക്കൂ കാഴ്ച ആസ്വദിക്കൂ.
വീഡിയോ- കാലിഡോസ്കോപ്പ് നിർമാണം
? Periscope
? പെരിസ്കോപ്പ്
Periscope is an equipment which helps to see the sights above the upper surfaces from a place below the surface.
It is used to see the sights above the ocean from submarines and trenches in the battle field.
ഒരു പ്രതലത്തിന് അടിയിലിരുന്ന് അതിന് മുകളൾ ഭാഗത്തെ കാഴ്ചകൾ കാണാൻ സഹായിക്കുന്ന ഒരു ഉപകരണമാണ് പെരിസ്കോപ്പ്.
മുങ്ങിക്കപ്പലുകളിലെ നാവികർക്ക് ആഴക്കടലിലിരുന്ന് തന്നെ പുറംകാഴ്ചകൾ കാണാനും യുദ്ധമുഖങ്ങളിൽ ട്രെഞ്ചുകളിലിരുന്ന് പട്ടാളക്കാർക്ക് പുറത്തുള്ള ശത്രുസൈന്യത്തിൻെറ നീക്കം മനസിലാക്കാനുമൊക്കെ പ്രയോജനപ്പെടുന്ന ഒരു ഉപകരണം
? Write the method of construction of the Periscope .
? പെരിസ്കോപ്പ് നിർമ്മിക്കുന്ന വിധം
Materials required :
A cardboard piece of size 25 cm x 30 cm, two plane mirror pieces of size 3 inch x 2.5 inch ( Sunpack sheet can also be used instead of cardboard piece).
ആവശ്യമായ സാമഗ്രികൾ
25 ഒരു സെൻറീമീറ്റർ x 30 സെൻറീമീറ്റർ വലിപ്പത്തിൽ ഒരു കാർഡ്ബോർഡ് കഷണം, 3 ഇഞ്ച് x 2.5 ഇഞ്ച് വലിപ്പമുള്ള രണ്ട് സമതല ദർപ്പണങ്ങൾ ( കാർഡ്ബോർഡ് കഷണത്തിനുപകരം സൺപാക് ഷീറ്റ് ഉപയോഗിക്കാം )
Method of construction :
Stage 1 : Cut a cardboard / Sunpack sheet of size 25 cmx 30 cm.
Stage 2 : Draw lines on it with the same measure as shown in figure 1.
Stage 3 : Cut off the unshaded parts of the figure along the lines. Didn't you get a shape as shown in
Figure 2 now ?
Stage 4 : Fold this shape as shown in Figure 3 and glue it up.
Stage 5 : Cut tow pieces of plane mirror of size 3 inch x 2.5 inch. While fixing them on the slanting ends of the device you have made, make sure that the reflecting surface faces the inner side of the device.
- Periscope is used in submarines
- Periscope is used for military purposes also
നിർമാണരീതി
ഘട്ടം 1 : ഒരു കാർഡ്ബോർഡ് / സൺപാക് ഷീറ്റ് 25 സെൻറീമീറ്റർ x 30 സെൻറീമീറ്റർ വലിപ്പത്തിൽ മുറിച്ചെടുക്കുക.
ഘട്ടം 2 : ചിത്രം 1 ൽ കാണുന്ന അളവിൽ വരകളിടുക.
ഘട്ടം 3 : ചിത്രത്തിലെ ഷെയ്ഡ് ചെയ്യാത്ത ഭാഗങ്ങൾ വരകളിലൂടെ മുറിച്ചു മാറ്റുക. ഇപ്പോൾ ചിത്രം 2 പോലുള്ള ഒരു രൂപം കിട്ടിയില്ല .
ഘട്ടം 4 :
ഈ രൂപം ചിത്രം 3 ൽ കാണുന്നതുപോലെ മടക്കി ഒട്ടിക്കുക.
ഘട്ടം 5 :
നിർമ്മിച്ച ഉപകരണത്തിൻെറ ചരിഞ്ഞ അഗ്രഭാഗങ്ങളിൽ പ്രതിപതനതലം ഉള്ളിൽ വരുന്നരീതിയിൽ
3 x ഇഞ്ച് x 2. 5 ഇഞ്ച് വലുപ്പമുള്ള രണ്ട് സമതലദർപ്പണങ്ങൾ ഒട്ടിക്കുക.
വീഡിയോ- പെരിസ്കോപ്പ് നിർമാണം
? Light pollution
? പ്രകാശമലിനീകരണം
The use of light in excess in a non - judicious manner is light pollution.
അമിതമായ അളവിലും വിവേചനരഹിതമായ രീതിയിലുമുള്ള പ്രകാശത്തിൻെറ ഉപയോഗമാണ് പ്രകാശമലിനീകരണം.
Consequences of light pollution
പ്രകാശമലിനീകരണം കൊണ്ടുള്ള ദോഷങ്ങൾ
1. The life cycle of living beings will be affected adversely due to inability of distinguishing between day and night.
- രാത്രിയും പകലും തിരിച്ചറിയാനാകതെ പക്ഷികൾക്കും മറ്റുജീവികൾക്കും സ്വാഭാവിക ജീവിതക്രമം പാലിക്കാൻ പ്രയാസമാകുന്നു.
2. The direction of migrating birds is mislead.
- ദേശാടനപക്ഷികളുടെ ദിശ തെറ്റുന്നു.
3. Sky watching becomes impossible.
- വാനിരീക്ഷണം അസാധ്യമാകുന്നു.
4. Affect extinction of insects and birds living in dark and dim light.
- ഇരുട്ടിലും മങ്ങിയവെളിച്ചത്തിലും ജീവിക്കുന്ന പ്രണികലും പക്ഷികലും വംശനാശഭീഷണി നേരിടുന്നു.
5. The excess light from the high beam of head light in vehicles causes hindrance to vision of other drivers.
- വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ നിന്നുമുള്ള പ്രകാശം എതിരെവരുന്ന വഹനങ്ങളിലെ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.
6. The excess light affect sleep causing mental stress of human beings.
- അമിതമായ വെളിച്ചം ഉറക്കത്തെ ബാധിക്കുന്നതുമൂലം മനുഷ്യർക്ക് മാനസികപ്രശനങ്ങളുണ്ടാകുന്നു.
? How does the intense light at night affect Owls ?
Owls can't see anything due to the intense light at night. They can't go out for preying due to the intense light. This can also lead to habitat loss and reduced populations.
? രാത്രിയിലെ അമിതമായ പ്രകാശം മൂങ്ങകളെ എങ്ങനെയാണ് ബാധിക്കുന്നത്
രാത്രിയിലെ അമിതമായ പ്രകാശം കാരണം മൂങ്ങകൾക്ക് ഒന്നും കാണാൻ കഴിയില്ല. അമിതമായ പ്രകാശം കാരണം ഇവയ്ക്ക് ഇരപിടിക്കാൻ പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇത് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനും വംശനാശത്തിനും ഇടയാക്കും.
No comments:
Post a Comment