KRISHNAPURAM PALACE


കൃഷ്ണപുരം കൊട്ടാരം

LOCATION: കൃഷ്ണപുരം കൊട്ടാരം കായംകുളം ആലപ്പുഴ

ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്ത് സ്ഥിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ്  കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാം കൂറിൻെറ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ് ഇന്നു കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. അതിനു മുമ്പ് കായംകുളം ( ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനവും ഇവിടെയായിരുന്നു. കൃഷ്ണപുരത്തിലെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം ഗാബ്ലഡ് റൂഫ്, ഇടുങ്ങിയഇടനാഴി, ഡോമർ  ജനലുകൾ എന്നിവ ഉപയോഗിച്ച് കേരളത്തിൻെറ നിർമാണശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. 

ദർബാർ ഹാൾ 

തനി കേരളീയ വാസ്തുശിൽപ്പരീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ കൊട്ടാരം പതിനാറുകെട്ടായാണ് നിർമ്മിച്ചിരിക്കുന്നത്. പുറത്തെ ചുറ്റുമതിൽ കടന്ന് ഉള്ളിലേക്കെത്തിയാൽ മനോഹരമായ ഒരു ഉദ്യാനം കാണാം. അകത്തെ ചുറ്റുമതിലും പടിപ്പുരയും വിശാലമായ മുറ്റവും കടന്ന് കൊട്ടാരത്തിൻെറ പ്രധാനവാതിലിലൂടെ ചരിത്രമുറങ്ങുന്നകൊട്ടാരത്തിലേക്ക് പ്രവേശിക്കാം. കൊട്ടരത്തിൻെറ പിൻഭാഗത്തായി കൊട്ടാരത്തോടു ചേർന്നു തന്നെ വിശാലമായ ഒരു കുളവും നിർമ്മിച്ചിരിക്കുന്നു. 

കൊട്ടാരം -  കുളം 

പുരാവസ്തുവകുപ്പിൻെറ സംരക്ഷണയിലാണ് ഇന്ന് കൊട്ടാരം വിലമതിക്കാനാവാത്ത  പുരാവസ്തുക്കളുടെ ഒരു അപൂർവ്വ ശേഖരം തന്നെ ഇവിടത്തെ മ്യൂസിയത്തിൽ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. മുകൾത്തട്ടിലെ വിശാലമായ ഹാളുകളിൽ അതി ബൃഹത്തായ ഒരു നാണശേഖരവും പുരാധന ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. താഴത്തെ മുറികളിൽ ഇന്ത്യയുടെയും കേരളത്തിൻെറയും പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിയിട്ടുള്ള  പുരാവസ്തുക്കളും തിരുവിതാംകൂർ രാജാക്കൻമാരുടെ കാലത്തെ മഞ്ചൽ , പല്ലക്ക് തുടങ്ങിയ വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നു.  
 

കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപത്തുള്ള ഭിത്തിയിൽ കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനൽ ചുവർചിത്രമായ ഗജേന്ദ്രമോക്ഷം  ചിത്രീകരിച്ചിരിക്കുന്നു. പൂർണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്രരചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
ഗജേന്ദ്രമോക്ഷം ചുമർചിത്രം 

കൃഷ്ണപുരം കൊട്ടാരത്തിലെ പുരാവസ്തുക്കൾ 







No comments: