ക്രിസ്തുമസ് വിശേഷങ്ങൾ

 സന്തോഷത്തിൻേറയും സമാധാനത്തിൻെറയും വിത്തുകൾ പാകി പുതിയപ്രതീക്ഷകളിലേക്കുള്ള പ്രത്യാശയുടെ വാതിൽ തുറന്ന് ഭൂമിയെ സ്വർഗമാക്കാൻ വീണ്ടുമൊരു ക്രിസ്തുമസ് വരവായി.

നന്മയുടേയും സ്നേഹത്തിൻെറയും ആഘോഷമാണ്  ക്രിസ്തുമസ്. ഡിസംബർ 25 നാണ്   ക്രിസ്തുമസ്  ആഘോഷിക്കുന്നത്. യേശുക്രിസ്തുവിൻെറ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ജാതിമത വ്യത്യാസങ്ങൾ മറന്ന് ഈ വിശേഷദിവസം ഒരുമിച്ച് ആഘോഷിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. എന്നതാണ് ക്രിസ്തുമസിൻെറ ഏറ്റവും വലിയ പ്രത്യേകത.  ക്രിസ്തുമസ്സിൻെറ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങൾക്കും കാലഘട്ടങ്ങൾക്കുമനുസരിച്ച് വ്യത്യസ്തമാണ്. 

പുൽക്കൂട് 

ക്രിസ്തുമസ്  എന്നുപറയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് വെളുത്ത താടിയും ചുവന്ന തൊപ്പിയും ആയി വരുന്ന സാൻറാക്ലോസും പുൽക്കൂടുകളും ക്രിസ്തുമസ് ട്രീയും കേക്കും നക്ഷത്രങ്ങളുമൊക്കെയാണ്. ചുവന്ന കുപ്പായവും, തൊപ്പിയുമണിഞ്ഞ് നരച്ചതാടിയും മുടിയുമുള്ള ക്രിസ്തുമസ് അപ്പൂപ്പൻ റെയിൻ ഡിയറുകൾ വലിക്കുന്ന വണ്ടിയിൽ ക്രിസ്തുമസ് നാളുകളിൽ കുട്ടികൾക്കുള്ള സമ്മാനങ്ങളുമായി ഓരോ വീടുകളിലും എത്തുന്നു എന്നൊരു ഐതീഹ്യവും  ക്രിസ്തുമസിനുണ്ട്. 

സാൻറാക്ലോസ് 

വീടുകളിൽ ക്രിസ്തുമസ് കേക്കു മുറിച്ച് മധുരപലഹാരങ്ങളും, ആശംസകളും, സമ്മാനങ്ങളും പരസ്പരം കൈമാറുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങൾ ഉപയോഗിച്ച് പുൽക്കൂട് ഒരുക്കുന്നു..ക്രിസ്തുമസ് ഗാനങ്ങൾ പാടി എല്ലാ വീടുകളിലും ഉണ്ണിയേശുവിൻെറ പിറവിയുടെ സന്ദേശവുമായി കരോൾ എത്തുന്നു.  വീടുകളിൽ നക്ഷത്രവിളക്കുകൾ കൊണ്ട് അലങ്കരിക്കുന്നു.  ക്രിസ്തുമസ് മരങ്ങൾ അലങ്കരിച്ച് സമ്മാനപ്പൊതികൾ തൂക്കിയിടുന്നു.  

നക്ഷത്രവിളക്കുകൾ


 ക്രിസ്തുമസ് ട്രീ


 
ക്രിസ്തുമസ് കേക്ക്






No comments: