1945 ഓഗസ്റ്റ് 6 തിങ്കൾ രാവിലെ 8.15 ലോകം നടുങ്ങിയ നിമിഷം. പുലർച്ചെ 2.45 ന് എനോളഗേ എന്ന അമേരിക്കൻ ബോംബർ വിമാനം മരണദൂതുമായി ടിനിയൻ ദ്വീപിൽ നിന്നു പറന്നുയർന്നുതൊന്നു പാവം ഹിരോഷിമ നിവാസികൾ അറിഞ്ഞില്ല. ജപ്പാൻ സമയം രാവിലെ 8.15 ഹിരോഷിമയുടെ ആകാശത്തിലെത്തിയ വിമാനത്തിൽ നിന്നും ഇരുപതിനായിരം ടൺ ടിഎൻ ടി സ്ഫോടകശേഷിയുള്ള യുറേനിയം ബോംബ് ചെറിയകുട്ടി ( ലിറ്റിൽ ബോയി ) 1870 അടി ഉയരത്തിൽവെച്ച് പൊട്ടിത്തെറിച്ചു.
ഒന്നരലക്ഷത്തോളം മനുഷ്യരെ നിമിഷാർദ്ധംകൊണ്ട് അമേരിക്ക ചുട്ടുചാമ്പലാക്കി. പന്ത്രണ്ടര കിലോമീറ്റർ ചുറ്റളവിൽ അഗ്നിതാണ്ഡവമാടി. ഹിരോഷിമയിലെ ഓഹായോ നദിയിലെ ജലം തിളച്ചുമറിഞ്ഞു. രക്ഷപ്പെടാനായി നദിയിലേക്ക് ചാടിയവർ വെന്തുവെണ്ണീറായി. സൂര്യനുതുല്യം ഉയർന്നു പെങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുകകൂൺ അകൃതിയിൽ നാൽപതിനായിരം അടി ഉയരത്തിൽ വരെ ഉയർന്ന് പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നരലക്ഷത്തോളം പേർ നിമിഷാർധം കൊണ്ട് മരിച്ചു. മുപ്പത്തേഴായിരത്തോളം പേർ ആണവ വികിരണത്താൽ ഗുരുതരമായ പൊള്ളലേറ്റു. രണ്ടാം ലോക മഹായുദ്ധത്തിൽ കീഴടക്കാനായിരുന്നു അമേരിക്കയുടെ മനുഷ്യക്കുരുതി. അന്നത്തെ അമേരിക്കൻ പ്രസിഡൻ്റ് ഹാരി എസ് ട്രൂമാൻ വിശേഷിപ്പിച്ചത് "ചരിത്രത്തിലെ ഏറ്റവും മഹത്തായ സംഭവം".
ഹിരോഷിമയുടെ നടുക്കം മാറുന്നതിനു മുമ്പേ ഓഗസ്റ്റ് 9 ന് നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിച്ചു. 22 ടൺ ടി. എൻ.ടി സ്ഫോടക ശേഷിയുള്ള തടിച്ച മനുഷ്യൻ ( ഫാറ്റ്മാൻ) എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം 239 ബോംബുമായി ബോസ്കാർ എന്ന യുദ്ധവിമാനം കുതിച്ചുപൊങ്ങി. നീലയും വെള്ളയും കലർന്ന ഒരഗ്നിഗോളം നാഗസാക്കിയെ വിഴുങ്ങി 74000 പേർ തൽക്ഷണം മരിച്ചു. ഇരുപത്തി അയ്യായിരം പേർക്ക് ഗുരുതരമായ പരുക്കേറ്റു. തുടർന്ന് ജപ്പാൻ ഔദ്യോഗികമായി കീഴടങ്ങി. അതോടെ രണ്ടാംലോക മഹായുദ്ധത്തിന് തിരശീല വീണു. ആറ്റമിക് റേഡിയേഷൻ സിൻഡ്രോം എന്ന മാരക രോഗത്തിനടിമപ്പെട്ട് ഇന്നും ഹിരോഷിമയിൽ ആളുകൾ മരിക്കുന്നു.
ഹിബാക്കുഷ
ഹിരോഷിമയിലും നാഗസാക്കിയിലും ആണവദുരന്തത്തിൻെറ നരകയാതനകൾ അനുഭവിച്ചു ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട ജനങ്ങളാണ് ഹിബാക്കുഷ എന്നറിയപ്പെടുന്നത്. ഗുരുതരമായി പരുക്കേറ്റവരും മാരകരോഗങ്ങളും ജനിതകവൈകില്യങ്ങളും അടക്കമുള്ള തലമുറകളോളം നീളുന്ന തീരാശാപവുമായി ജീവിക്കാൻ വിധിക്കപ്പെട്ടവരുമൊക്കെ ഇതിൽപ്പെടുന്നു.
സഡാക്കോ സസാക്കി
വീഡിയോ
ഹിരോഷിമ
നാഗസാക്കിദിനം ക്വിസ് 1
ഹിരോഷിമ
നാഗസാക്കിദിനം ക്വിസ് 2
സഡാക്കോ കോക്ക് നിർമ്മാണം
ഹിരോഷിമ
നാഗസാക്കിദിനം
ഡോക്യുമെൻററി
No comments:
Post a Comment