3 വിസര്‍ജനവ്യവസ്ഥ
EXCRETORY SYSTEM
👉 Excretory System
👉 വിസര്‍ജനവ്യവസ്ഥ
ശരീരത്തിൽ പല ജീവൽപ്രവര്‍ത്തനങ്ങൾ നടക്കുന്നുണ്ട്. ഉദാഹരണം ശ്വസനം
ജീവൽപ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരത്തിൽ മാലിന്യങ്ങൾ ഉണ്ടാകുന്നുണ്ട്.
ഉദാഹരണം ശ്വസനത്തിൻെറ ഫലമായി കാര്‍ബൺഡൈഓക്സൈഡ് ഉണ്ടാകുന്നു.
👉 What is Excretion?
Excretion
is the process of elimination of urea, excess water, salt etc. that are
produced in the body as a result of life processes.
👉എന്താണ് വിസര്‍ജനം
ജീവൽ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന യൂറിയ, അധികമുള്ള ജലം , ലവണങ്ങൾ തുടങ്ങിയവ ശരീരത്തിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയാണ് വിസര്‍ജനം.
👉 Kidney
- Kidneys are the most important excretory organs in our body.
- They act as filters in the human body.
- Kidneys are bean- shaped and are located in the abdominal cavity on either side of the vertebral column.
- Kidneys play an important role in maintaining the proper concentration of water and salts in the body.
👉വൃക്കകൾ
- നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിസര്‍ജനാവയവമാണ് വൃക്കകൾ.
- ഇവ മനുഷ്യശരീരത്തിലെ അരിപ്പകളായി പ്രവര്‍ത്തിക്കുന്നു.
- പയര്‍ വിത്തിൻെറ ആകൃതിയിലുള്ള ഇവ ഉദരാശയത്തിൽ നട്ടെല്ലിൻെറ ഇരുവശങ്ങളിലുമായാണ് കാണപ്പെടുന്നത്.
- ശരിയായ അളവിൽ ജലം ലവണങ്ങൾ എന്നിവ ശരീരത്തിൽ നിലനിര്‍ത്തുന്നതിന് വൃക്കകൾ പ്രധാനപങ്കുവഹിക്കുന്നു.
❓Which blood vessel carries blood to the kidneys?
Renal artery
❓വൃക്കയിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴൽ ഏതാണ്
വൃക്കധമനി
❓Which blood vessel carries blood back from the kidneys?
Renal vein
❓വൃക്കയിൽ നിന്ന് രക്തം തിരികെ കൊണ്ടുപോകുന്ന രക്തക്കുഴൽ ഏതാണ് ?
വൃക്കസിര
❓How does the blood in the renal artery differ from the blood in the renal vein ?
The
renal artery carries blood to the kidneys. This blood contains urea,
glucose, salts, oxygen and other components. But the blood returning
through the renal vein after filtration contains comparatively less
amount of urea, glucose, salts, oxygen, and other components.
❓വൃക്കധമനി , വൃക്കസിര എന്നീ രക്തക്കുഴലുകളിലെ രക്തത്തിന് എന്തു വ്യത്യാസമാണ് ഉള്ളത്
വൃക്കധമനി വഴി എത്തുന്ന രക്തത്തിൽ യൂറിയ, ഗ്ലൂക്കോസ്, ലവണങ്ങൾ, ഓക്സിജൻ, മറ്റ് ഘടകങ്ങൾ എന്നിവ ഉണ്ടായിരിക്കും. എന്നാൽ അരിക്കലിനുശേഷം വൃക്കസിരയിലൂടെ തിരിച്ച് പോകുന്ന രക്തത്തിൽ യൂറിയ, ഗ്ലൂക്കോസ്, ലവണങ്ങൾ, ഓക്സിജൻ, മറ്റ് ഘടകങ്ങൾ എന്നിവയുടെ അളവ് താരതമ്യേന കുറവായിരിക്കും.
❓Which tube carries urine from the kidneys ?
Ureter
❓വൃക്കയിൽ നിന്നും മൂത്രം കൊണ്ടുപോകുന്ന കുഴൽ ഏതാണ്
മൂത്രവാഹി
❓In which part of the excretory system is urine collected ?
Urinary Bladder
❓വിസര്‍ജന വ്യവസ്ഥയിലെ ഏത് ഭാഗത്താണ് മൂത്രം ശേഖരിക്കുന്നത്
മൂത്രാശയം
❓The average daily output of urine from a healthy person is ---------- litres.
1.5
❓ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി ----- മൂത്രം ഉൽപാദിപ്പിക്കുന്നു.
ഒന്നര ലിറ്റര്‍
👉 What are the health problems that will occur if you don't drink enough water and urinate at regular intervals? Interview a doctor and write them in the Science Diary.
👉ആവശ്യത്തിനു വെള്ളം കുടിക്കുകയും യഥാസമയം മൂത്രമൊഴിക്കുകയും ചെയ്തില്ലങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ? ഡോക്ടറുമായി അഭിമുഖം നടത്തി ശാസ്ത്രപുസ്തകത്തിൽ എഴുതു.
INTERVIEW അഭിമുഖം (Model ) (മാതൃക) Child : Doctor while urinating, I feel pain and a burning sensation. There is pain in the over abdomen also . കുട്ടി : ഡോക്ടര്‍ , എനിക്ക് മൂത്രമൊഴിക്കുമ്പോൾ വേദനയും നീറ്റലും ഉണ്ട്. അടിവയറ്റിലും വേദനയുണ്ട്. Doctor : Do you take drinking water to school ? ഡോക്ടര്‍ : താൻ സ്കൂളിൽ കുടിവെള്ളം കൊണ്ടു പോകാറുണ്ടോ? Child : I'm sorry, I don't take, doctor. കുട്ടി : ഇല്ല ഡോക്ടര്‍ Doctor : Why don't you take water to school? ഡോക്ടര്‍ :അതെന്താ അങ്ങനെ ? Child : I will have to pass urine if I drink water ... I urinate only after reaching home. കുട്ടി : വെള്ളം കുടിച്ചാൽ മൂത്രമൊഴിക്കേണ്ടിവരും .ഞാൻ വീട്ടിലെത്തി മാത്രമെ മൂത്രം ഒഴിക്കൂ. Doctor : I see ! I think I have understood the problem ! ഡോക്ടര്‍ : പ്രശനം എനിക്കു മനസിലായി Child : Pleas doctor, is it anything serious ? കുട്ടി : എന്താ ഡോക്ടര്‍ ,കുഴപ്പം വല്ലതുമുണ്ടോ? Doctor : Don't worry. There is a problem. But we can solve it easily . ഡോക്ടര്‍ : കുഴപ്പമുണ്ട് പരിഹരിക്കാവുന്നതേയുള്ളൂ Child : What shall I do, doctor ? Should I take any Medicine ? കുട്ടി : ഞാനെന്തുവേണം ഡോക്ടര്‍? മരുന്നുവല്ലതും കഴിക്കണോ? Doctor : There is infection in your bladder and urethra. കുട്ടി : തൻെറ മൂത്രവാഹിയിലും മൂത്രാശയത്തിലും അണുബാധയുണ്ട്. Child : I'm always hygienic, so why an infection ? കുട്ടി :എനിക്ക് ശുചിത്വബോധമുണ്ടല്ലോ. പിന്നെങ്ങനെയാണ് അണുബാധയുണ്ടായത്? Doctor : I shall tell you. If you don't urinate for a very long time, pathogens will multiply in the bladder and ureters and urethra. This the cause of infection. ഡോക്ടര്‍ : പറയാം ദീര്‍ഘനേരത് മൂത്രമൊഴിക്കാതിരുന്നാൽ രോഗണുക്കൾ മൂത്രനാളത്തിലും മൂത്രാശയത്തിലും പെരുകൂം. ഇങ്ങനെയാണ് അണുബാധയുണ്ടാകുന്നത്. Child : What shall do now? കുട്ടി : ഇനി എന്താ ചെയ്യുക? Doctor : You needn't worry. I shall give you medicines for the present infection. You will be all right in a week But be careful about one thing or perhaps two things. Child : What are they doctor ? Doctor : You must drink at least 10 glasses of water every day, at intervals. Again, when you feel like passing urine, don't wait for too long. Pass urine without delay. Tell you friends also about this. ഡോക്ടര്‍ : പേടക്കണ്ട ഇപ്പോഴുണ്ടായിരിക്കുന്ന അണുബാധ മാറാൻ ഞാൻ മരുന്നു തരാം. ഒരാഴ്ചകൊണ്ട് അത് മാറിക്കോളും കൂടാതെ താൻ ശ്രദ്ധിക്കേണ്ടത് ആവശ്യത്തിന് വെള്ളം കുടിക്കുക എന്നതാണ് അപ്പോൾ മൂത്രം ഉണ്ടാകും. മൂത്രമെഴിക്കണമെന്നു തോന്നുമ്പോൾ താമസിക്കാതെ മൂത്രമൊഴിക്കണം. ബലം പിടിച്ചിരിക്കരുത്. അങ്ങനെയിരുന്നാൽ ക്ലാസിൽ ശ്രദ്ധിക്കാനും കഴിയാതെ വരില്ലേ?വെള്ളം കുടിക്കേണ്ടതിൻെറ പ്രാധാന്യം കൂട്ടുകാരോട് പറയണം . Child : Thank you very much doctor. കുട്ടി : നന്ദി ഡോക്ടര്‍ Doctor : OK. it's right ! ഡോക്ടര്‍ : OK |
👉 What are the health problems that will occur if you don't drink enough water and urinate at regular intervals?
Proper functioning of the kidneys requires adequate intake of water. If we don't urinate for a long time, pathogens will get multiplied in the urethra and bladder, leading to infection. Which causes pain in lower abdomen and a burning sensation while urinating.
👉 ആവശ്യത്തിനു വെള്ളം കുടിക്കുകയും യഥാസമയം മൂത്രമൊഴിക്കുകയും ചെയ്തില്ലങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ?
വൃക്കകൾ ശരിയായി പ്രവര്‍ത്തിക്കണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. ദീര്‍ഘനേരം മൂത്രമൊഴിക്കാതിരുന്നാൽ മൂത്രവാഹിയിലും മൂത്രാശയത്തിലും രോഗണുക്കൾ പെരുകി മൂത്രാശയഅണുബാധയുണ്ടാകും. ഇതമൂലം അടിവയറ്റിൽ വേദനയുണ്ടാകുകയും മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും അനുഭവപ്പെടുന്നു.
👉 What are the measures we should take care of to protect the health of our kidneys?
- Give up smoking and drinking liquor
- Exercise daily
- Avoid overuse of artificial drinks
- Reduce excess use of salt
- Reduce the use of unnecessary medicines
- Drink at least 12 glasses of water daily
👉 വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം ?
- പുകവലി മദ്യാപാനവും ഉപേക്ഷിക്കണം
- ദിവസവും വ്യായമം ചെയ്യണം
- ഉപ്പിൻെറ അമിതഉപയോാഗം കുറയ്ക്കണം
- കൃത്രിമ പാനിയങ്ങളുടെ അമിതോപയോഗം ഒഴിവാക്കണം
- ദിവസവും ഏകദേശം 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം
- അനാവശ്യമായ മരുന്നിൻെറ ഉപയോഗം കുറയ്ക്കണം
👉 What are the means to save someone suffering from kidney failure.
- Dialysis
- Kidney Transplantation
👉 വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായ ഒരാളെ രക്ഷിക്കാൻ എന്തെല്ലാം
മാര്‍ഗങ്ങളുണ്ട്?
- ഡയാലിസിസ്
- വൃക്കമാറ്റിവയ്ക്കൽ
👉 Kidney Transplantation
- Kidney Transplantation is the process of transplanting one kidney from a healthy donor to a person whose both kidneys are impaired.
- Kidney Transplantation will be possible only if certain of vital factors, including the blood group of the donor and the recipient, are compatible.
- Any health person above 18 years can donate a kidney.
👉 വൃക്കമാറ്റിവയ്ക്കൽ (Kidney Transplantation)
- ആരോഗ്യമുള്ള ദാതാവിൽ നിന്ന് ഒരു വൃക്കയെടുത്ത് രണ്ട് വൃക്കകളും തകരാറിലായ ഒരാളിലേക്ക് വച്ചുപിടിപ്പിക്കുന്നതാണ് വൃക്കമാറ്റിവെയ്ക്കൽ
- വൃക്ക സ്വീകരിക്കുന്ന വ്യക്തിയുടെയും നൽകുന്ന വ്യക്തിയുടെയും രക്തഗ്രൂപ്പ് ഉൾപ്പെടെയുള്ള പരിശോധനാഫലങ്ങൾ യോജിച്ചാൽ മാത്രമേ വൃക്കമാറ്റി വയ്ക്കൽ സാധ്യമാകു.
- 18 വയസ്സ് പൂര്‍ത്തിയായ ആരോഗ്യമുള്ള ഏതൊരാൾക്കും വൃക്കളിൽ ഒന്ന് ധാനം ചെയ്യാം.
OTHER EXCRETORY ORGANS
മറ്റ് വിസര്‍ജനാവയവങ്ങൾ
👉 What materials are expelled from the body through sweat ?
- Water
- Salt
👉ശരീരത്തിൽ നിന്ന് വിയര്‍പ്പിലൂടെ എന്തെല്ലാം പുറത്തുപോകുന്നു?
- ജലം
- ലവണങ്ങൾ
👉 Sweat
- Sweat is produced by sweat glands in the skin.
- Excess water and salt in the body are eliminated through sweat.
- The heart to evaporate sweat is taken from our body
- Sweating thus helps in our temperature regulation.
👉വിയര്‍പ്പ്
- ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയര്‍പ്പ് ഉണ്ടാക്കുന്നത്.
- ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ പുറത്തുപോകുന്നു.
- വിയര്‍പ്പ് ബാഷ്പമായി മാറാൻ വേണ്ട താപം നമ്മുടെ ശരീരത്തിൽ നിന്നെടുക്കുന്നു.
- നമ്മുടെ ശരീരതാപനില ക്രമീകരിച്ച് നിര്‍ത്താൻ വിയര്‍ക്കൽ സഹായിക്കുന്
👉 What are the functions of skin ?
- Sweat is produced by sweat glands in the skin. Excess water and salt in the body are eliminated through sweat.
- Protecting the body by covering it and sensing touch are also the functions of skin.
👉ത്വക്കിൻെറ ധര്‍മ്മങ്ങൾ എന്തെല്ലാം ?
- ത്വക്കിലെ സ്വേദഗ്രന്ഥികളാണ് വിയര്‍പ്പ് ഉണ്ടാക്കുന്നത്.
- ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ പുറത്തുപോകുന്നു.
- ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുക , സ്പര്‍ശം അറിയുക എന്നിവയും ത്വക്കിൻെറ ധര്‍മ്മങ്ങളാണ് .
👉Skin must be thoroughly cleansed while bathing. Why ?
Sweat
comes out from the sweat glands through the minute pores in the skin.
If the sweat accumulates in the skin , it will cause diseases.Therefore,
skin must be thoroughly cleansed while bathing.
👉ത്വക്കിൻെ കുളിക്കുമ്പോൾ ത്വക്ക് നന്നായി വൃത്തിയാക്കേണ്ടതിൻെറ ആവശ്യകത എന്ത് ?
ത്വക്കിലെ സൂക്ഷമസുഷിരങ്ങളിലൂടെയാണ് സ്വേദഗ്രന്ഥിയിൽ നിന്ന് വിയര്‍പ്പ് പുറത്തുവരുന്നത്. ഇവ ത്വക്കിൽ അടിഞ്ഞുകൂടിയാൽ രോഗങ്ങൾ ഉണ്ടാകും . അതിനാൽ കുളിക്കുമ്പോൾ ത്വക്ക് നന്നായി വൃത്തിയാക്കേണ്ടതുണ്ട്.
👉Liver
- Liver is the largest gland in the human body
- It destroys the harmful chemical substances reaching through the blood.
- Bile that is essential to digest fasts is also synthesized in the liver.
- When nutrients break down ammonia which is harmful to the body , is produced.
- Liver converts this into urea, which is comparatively less toxic.
👉കരൾ
- മനുഷ്യശരീരത്തിലെ എറ്റവും വലിയ ഗ്രന്ഥിയാണ് കരൾ
- രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസവസ്തുക്കളെ ഇത് നശിപ്പിക്കുന്നു.
- കൊഴിപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം (Bile) ഉൽപാദിപ്പിക്കുന്നു.
- പോഷകഘടകങ്ങൾ വിഘടിക്കുമ്പോൾ ശരീരത്തിന് ഹാനികരമായ അമോണിയ ഉണ്ടാകുന്നു. ഇതിനെ താരതമ്യേന ഹാനികരമല്ലാത്ത യൂറിയാക്കിമാറ്റുന്നത് കരളാണ്.
👉Which organ eliminates carbon dioxide produced in the cells?
Lungs eliminate the carbon dioxide produced in the cell
👉കോശങ്ങളിൽ ഉണ്ടാകുന്ന കാര്‍ബൺ ഡൈഓക്സൈഡിനെ പുറംതള്ളുന്ന അവയവം ഏത്?
ശ്വാസകോശം
👉 Name the largest gland in the human body.
Liver
👉മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
കരൾ
👉 Which chemical substance is produced by the liver ?
Bile
👉കരൾ ഉൽപാദിപ്പിക്കുന്ന രാസപദാര്‍ത്ഥം ?
പിത്തരസം
👉 What are the functions of the liver?
It destroys the harmful chemical substances reaching through the blood.
Bile that is essential to digest fats is also synthesized in the liver.
Liver converts harmful ammonia produced by the break down of nutrients into less toxic urea.
👉കരളിൻെറ ധര്‍മ്മങ്ങൾ എന്തെല്ലാം?
- രക്തത്തിലൂടെ എത്തുന്ന ഹാനികരമായ രാസവസ്തുക്കളെ ഇത് നശിപ്പിക്കുന്നു.
- കൊഴിപ്പിനെ ദഹിപ്പിക്കാൻ ആവശ്യമായ പിത്തരസം (Bile) ഉൽപാദിപ്പിക്കുന്നു.
- പോഷകഘടകങ്ങൾ
വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ശരീരത്തിന് ഹാനികരമായ അമോണിയയെ കരൾ താരതമ്യേന ഹാനികരമല്ലാത്ത യൂറിയാക്കിമാറ്റുന്നു.
No comments:
Post a Comment