ഇരട്ടത്തലച്ചി ബുൾബുൾ
REDWHISKERED BULBUL
വിട്ടുവളപ്പിലും കുറ്റിക്കാടുകളിലും ധാരളമുള്ള പക്ഷികളാണ് നാട്ടുബുൾബുൾ, ഇരട്ടിത്തലച്ചിബുൾബുൾ ,തവിടൻ ബുൾബുൾ എന്നീ മൂന്ന് ജാതിക്കാർ
ദേഹത്തിൻെറ ഉപരിഭാഗമെല്ലാം കടുത്ത തവിട്ടു നിറം തലയിൽ കറുത്ത കൂർത്ത് മുന്നോട്ടു വളഞ്ഞു നിൽക്കുന്നതുമായ നീണ്ട ശിഖ കവിളിൽ ചുവന്ന ഒരു പൊട്ടുംഅതിനു താഴെ വെളുത്ത പൊട്ടും തെളിഞ്ഞു കാണാം. അടിവശമെല്ലാം വെള്ള. കഴുത്തിനു തൊട്ടുതാഴെ മാറിടത്തിനു കുറുകെ തവിട്ടുനിറത്തിൽ ഒരു 'മാല' യുള്ളത് മിക്ക പക്ഷികളിലും നടുക്ക് നടുക്കു മുറിഞ്ഞതുപോലെ കാണും. കൂർത്ത് വളഞ്ഞ ശിഖയും മുഖത്തുള്ള ചിത്രപ്പണിയും മാറത്തെ മാലയും തിരിച്ചറിയുവാൻ സഹായിക്കുന്നു. അരപ്പട്ട വെള്ളയല്ല, പുറം, അരപ്പെട്ട, വാൽ എന്നിവയെല്ലാം ഏറെക്കുറെ ഒരേപോലെ കടുത്ത തവിട്ടുനിറമാണ്. പ്രായപൂർത്തിയാവാത്ത കുഞ്ഞുങ്ങൾക്ക് കവിളിൽ ചുകപ്പു പൊട്ടു കാണുകയില്ല.
ഇരട്ടത്തലച്ചി നാട്ടിൻപുറത്ത് ഇണകളായും ചെറുകൂട്ടങ്ങളായുമാണ് ജീവിക്കുന്നത്. പക്ഷേ ചില സ്ഥലങ്ങളിൽ പ്രത്യകിച്ചും കാട്ടുപ്രദേശങ്ങ മുന്നൂറും നാനൂറും ഇരട്ടത്തലച്ചികൾ ഒരു മരത്തിൽ ചേക്ക ഇരിക്കുക പതിവുണ്ട്. ഏതുകാലത്തും ഇണയുടെ കൂടെ നടക്കുന്ന പക്ഷിയാണ് ബുൾബുൾ. ക്വി - ക്വി എന്നും ക്ലി - ക്ലി - ക്ലി - എന്നും തുളുമ്പുന്ന ശബാദധോരണി അവിടെ തത്സമയം കേട്ടുകൊണ്ടിരിക്കും. ഈ പക്ഷിക്ക് 'ബുൾബുൾ ' എന്ന പേരുകൊടുത്തതുതന്നെ 'ള' ശബ്ദ മാറ്റൊലിക്കൊള്ളുന്ന പാട്ടുപാടുന്നതുകൊണ്ടായിരിക്കാം.
ചെറിയ പഴങ്ങളാണ് ബുൾബുളുകളുടെ പ്രധാന ആഹാരമെങ്കിലും ഈ പക്ഷികൾ പൂർണമായി സസ്യഭുക്കുകളല്ല. എട്ടുകാലികൾ, പുഴുക്കൾ, കീടങ്ങൾ, പാറ്റകൾ മുതലായവയ്ക്കും പക്ഷിയുടെ ആഹാരത്തിൽ വലിയ പങ്കുണ്ട്. ബുൾബുൾ അപൂർവമായേ നിലത്തിറങ്ങുകയുള്ളു . ഇറങ്ങിയാൽ തന്നെ നിലത്തു നടക്കുകയോ തുള്ളുകയോ ചെയ്യാറില്ല. അധികം ദൂരം പറക്കുവാനുള്ള ആവശ്യം നേരിടാത്തതുകൊണ്ട് ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്കും പൊന്തയിൽ നിന്ന് പൊന്തയിലേക്കും പറക്കുകയാണ് പതിവ്. എന്നാൽ വേണ്ടസമയത്ത് വളരെ വേഗത്തിലും സാമർഥ്യത്തോടെയും പറക്കുവാനുള്ള കഴിവ് ഈ പക്ഷിക്കുണ്ട്.
ബുൾബുളുകൾ കൂടുകെട്ടുന്നത് ജനുവരിമുതൽ ഒക്ടോബർ വരെയുള്ള കാലത്താണ്. സാധാരണയായി നിലത്തു നിന്ന് മൂന്നും നാലും ഉയരത്തു വല്ല പൊന്തയിലുംമായിരിക്കും കൂട്. ചെറിയ ചുള്ളികൾ , വള്ളിത്തുണ്ടുകൾ, വാഴചെപ്പ് എന്നിവകൊണ്ട് ഒരു കോപ്പയുടെ വലുപ്പത്തിൽ തറയും ചുമരും പണിത് അതിനുള്ളിൽ പന, തെങ്ങ് എന്നീ ഓലകളുടെ നാരോ പടുത്താണ് കൂടുണ്ടാക്കുന്നത്.
ഇരട്ടത്തലച്ചി നാലും അഞ്ചും മുട്ടകളിടാറാണ് പതിവ്. നാട്ടുബുൾബുളുകളുടെ മുട്ടയെക്കാൾ ഭംഗികൂടും ഇരട്ടത്തലച്ചിയുടേതിന്. നല്ല കുങ്കുമം കൊണ്ട് അനവധി ചെറുകുത്തുകൾ ഇട്ടപോലെയാണ് മുട്ടയുടെ പ്രകൃതി.തടിച്ച ഭാഗത്ത് ഈ കുത്തുകളും പുള്ളികളും തിങ്ങിക്കൂടി അവിടെ ചുറ്റിട്ടപോലെ തോന്നിക്കുന്നു.
No comments:
Post a Comment