നാട്ടുവേലിത്തത്ത
SMALL GREEN BEE- EATER
തീവണ്ടിപ്പാതകളുടെ ഓരത്തും വയലുകൾക്കു മീതയും മറ്റുമുള്ള വൈദ്യുതക്കമ്പികളിൽ മരതകപ്പച്ച നിറത്തിൽ കൃശഗാത്രനായ ഒരു പക്ഷി ചെറിയ കൂട്ടങ്ങളായും ഈരണ്ടായും ഇരിക്കുന്നത് സാധാരണ കാണാം
നാട്ടുവേലിത്തത്ത ഒറ്റ നേക്കിന് ദേഹമാസകലം പച്ച തേച്ചിട്ടുറ്റപോലെ തോന്നുമെങ്കിലും, അടുത്തുചെന്നു നോക്കുമ്പോൾ അതിൻെറ നെറ്റി മുതൽ പിൻകകഴുത്തുവരെ ഇഷ്ടിക പൊടിച്ചു തേച്ചപോലെ ചുകപ്പും, പുറവും വാലും മങ്ങിയ കടുത്ത പച്ചയും അടിഭാഗങ്ങൾ മരതകപ്പച്ചയും, ചിറകുകളിലെ വലിയ തൂവലുകൾ ചെമ്പിച്ച തവിട്ടുനിറവുമാണെന്നും കാണാം. പക്ഷിയുടെ താടിയും തൊണ്ടയും കൗതുകമേറിയ നീല നിറമാണ്. നീണ്ടു കൂർത്തതും അല്പം വളഞ്ഞതുമായ കറുത്ത കൊക്കിൻെറ കടയിൽ നിന്നു തുടങ്ങുന്ന കറുത്തവര കാണ്ണും കടന്നു കഴുത്തിലോട്ടായി വളഞ്ഞു കിടക്കുന്നത് പക്ഷി നീട്ടിവലിച്ച് കണ്ണെഴുതിയതാണെന്നു തോന്നിപ്പിക്കും. മാറിനല്പം മുകളിലായുള്ള കറുത്തവരകാണുമ്പോൾ ഈ പക്ഷി അല്പാക്കുചരടുകൊണ്ട് കഴുത്തിലൊരു ആഭരണവുമണിഞ്ഞിട്ടുണ്ടെന്നു തോന്നു. ഈ വേലിത്തത്തയുടെയും വലിയവേലിത്തയുടെയും വാലിനറ്റത്ത് ഒരു കോലുനിർത്തിയപോലെ കാണുന്ന സാധനം വാസ്തവത്തിൽ തൂവലുകളാണ്. വാലിനുനടുക്കുള്ള രണ്ടുതൂവലുകളാണ്. വാലിനറ്റത്തുള്ള രണ്ടുതൂവലുകൾക്ക് പെട്ടന്ന് വീതികുറഞ്ഞ് അവ അഞ്ചു സെ.മീ .നു (രണ്ടിഞ്ചിനു) മീതെ വെളിയിലേക്കു തള്ളിലിൽക്കുന്നു. ഈ നേരിയ തൂവലുകൾ എല്ലാ കാലത്തും കാണുകയില്ല. ഒരു ചെറിയ കൂട്ടം വേലിത്തത്തകളിൽ ചിലതിന് ഈ ആഭരണമുണ്ടാകും. മറ്റുള്ളവയ്ക്കു കാണുകയില്ല. ഇതിനുകാരണം രണ്ടാണ്. പ്രാപൂർത്തിവരാത്ത കുഞ്ഞുങ്ങൾക്ക് ഈ തൂവലുകളുണ്ടാവുകയില്ല. പൂർണ്ണവളർച്ചയെത്തിയ പക്ഷിക്ക് കൊല്ലത്തിലൊരിക്കൽ ഈ തൂവലുകൾ നഷ്ടപ്പെടുകയും വീണ്ടും കുറച്ചുകാലത്തിനകം മുളച്ചുവരുകയും ചെയ്യും.
വേലിത്തത്തകളെല്ലാം പറക്കുന്ന ചെറുപ്രാണികളെ പിടിച്ചുതിന്നാണ് ജീവിക്കുന്നത്. ആഹാരംസമ്പാദനം ഒട്ടേറെ പറക്കുമ്പോൾതന്നെയാണെങ്കിലും ഇവ ശരപ്പക്ഷികളെയും മിവൽപ്പക്ഷികളെയും പോലെ സദാ പറന്നുകൊണ്ടിരിക്കാറില്ല. വൈദ്യുതിക്കമ്പികളിലും നഗ്നമായ ചുള്ളിക്കൊമ്പുകളിലും മറ്റും ഇരുന്നു ചുറ്റും കണ്ണോടിക്കുമ്പോൾ ഏതെങ്കിലു പാറ്റകൾ മുമ്പിൽ പറക്കുന്നത് കണ്ടാൽ ഉടനെ അവയെ തുടർന്ന് ഉന്നം തെറ്റാതെ നിഷ് പ്രയാസം കൊത്തിയെടുത്ത് വീണ്ടും സ്വസ്ഥാനത്തേക്കു മടങ്ങുകയാണ് പതിവ്. ചെറിയപാറ്റകൾ, വണ്ടുകൾ തേനീച്ച, തുമ്പി എന്നിവയാണ്. പ്രധാന ആഹാരം. ഇവയിലൊന്നിനെ പറന്നുപിടിച്ചതിനു ശേഷം ഉടൻ വിഴുങ്ങുവാൻ സാധ്യമല്ലങ്കിൽ ,പക്ഷി തൻെറ ഇരിപ്പിടത്തേക്കു മടങ്ങിയെത്തി, ഇരയെ കൊമ്പിലോ കമ്പിയിലോ തുരുതുരെ പല പ്രാവശ്യം അടിക്കും. തത്സമയത്ത് തിന്നുവാൻ കൊള്ളാത്ത ചിറകുകളും മറ്റും വീണുപോകുകയും , ഇരയുടെ ശരീരം ചതഞ്ഞ് മാർദവമുള്ളതായിത്തീരുകയും ചെയ്യും പിന്നീടാണ് പക്ഷി അതിനെ വിഴുങ്ങുക. ചിലപ്പോൾ വേലിത്തത്ത നിലത്തുകിടക്കുന്ന പ്രാണികളെയും കൊത്തിയെടുക്കാറുണ്ട്.
നാട്ടുവേലിത്തത്തകൾ കൂടുക്കെട്ടുന്നതു മിക്കവാറും എട്ടും പത്തും ഇണകൾ അടുത്തടുത്തായിട്ടാണ്. സ്ഥലസ കര്യമുള്ളടത്ത് അനവധി എണ്ണം ഒരേസ്ഥലത്തുത്തന്നെ കൂടുകെട്ടും. ഇവയുടെകൂടുകൾ മീൻക്കൊത്തിപ്പക്ഷികളുടേതുപോലെയാണ്. പുഴകളുടേയും തോടുകളുടേയും ഇരുഭാഗത്തുമുള്ള ചെങ്കുത്തായ മൺത്തിട്ടകളിൽ ഇവ കൊക്കും കാലും ഉപയോഗിച്ചു നീണ്ട, ഇടുങ്ങി കുഴലുകൾ തുളച്ചുണ്ടാക്കുന്നു. ഈ കുഴലുകളുടെ അറ്റത്ത് ഒരു പൊതിച്ച നാളികേരത്തോളം വലിപ്പമുള്ള അറകൾ പണിത് അവയ്ക്കുള്ളിലാണ് തൂവെള്ളയായ മുട്ടകളിട്ടു കുഞ്ഞുവിരിക്കുന്നത്. നാട്ടുവേലിത്തത്ത ചിലപ്പോൾ പരന്ന മണൽതിട്ടുകളിൽകൂടി കൂടുണ്ടാക്കാറുണ്ട്.
ഏപ്രിൽമാസം കഴിയുന്നതോടുകൂടി പക്ഷികളുടെ ദേഹത്തിലുള്ള നിറങ്ങൾക്കു ചില മാറ്റങ്ങൾ സംഭവിച്ചുതുടങ്ങും. മേയ്,ജൂൺ മാസങ്ങളിൽ കാണുന്ന നാട്ടുവേലിത്തത്തകളുടെ പുറം പലപ്പോഴും മങ്ങിയ പച്ചച്ഛായയുള്ള തവിട്ടുനിറമാണന്നു തോന്നു. ഈ പക്ഷികൾക്ക് അക്കാലത്തു ക്രമേണ തൂവലുകൾ വീണു മുളച്ചു വരുന്നതാണ് ഇതിനു കാരണം. അല്പം ശ്രദ്ധിച്ചുനോക്കിയാൽ അതേ കാലത്തു തന്നെ പ്രായപൂർത്തിയെത്താത്ത വേലിത്തത്തകളെയും തിരിച്ചറിയുവാൻ സാധിക്കും.
No comments:
Post a Comment